city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സി.കെ. ശ്രീധരനും പി.എസ്. ശ്രീധരന്‍ പിള്ളയും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരുടെ ലിസ്റ്റില്‍

കാസര്‍കോട്: കാസര്‍കോട്ടുനടന്ന വര്‍ഗീയ കൊലപാതകങ്ങള്‍ സംബന്ധിച്ച കേസുകളില്‍ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാരെ നിയമിക്കാന്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് തീരുമാനിച്ചു. തീരുമാനം സര്‍ക്കാര്‍ ഉത്തരവായി ഉടന്‍ പുറത്തിറങ്ങും. കാസര്‍കോട്ട് അടിക്കടിയുണ്ടാകുന്ന വര്‍ഗീയ കൊലപാതകങ്ങളും സംഘട്ടനങ്ങളും തടയുക എന്ന ലക്ഷ്യത്തോടെയാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ തീരുമാനിച്ചത്.

ബി.എം.എസ്. ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. പി. സുഹാസ്, സന്ദീപ്, റിഷാദ്, ഉപേന്ദ്ര എന്നിവരുടെ കൊലപാതക കേസുകള്‍ അന്വേഷിക്കാനാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരെ നിയമിക്കുന്നത്. കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ ആവശ്യപ്പെടുന്ന അഭിഭാഷകരെയാണ്  പ്രോസിക്യൂട്ടര്‍മാരായി നിയമിക്കുന്നത്. ബി.ജെ.പി. മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള, കാസര്‍കോട് ഡി.സി.സി. പ്രസിഡന്റ് അഡ്വ. സി.കെ. ശ്രീധരന്‍ എന്നിവരടക്കം മൂന്നുപേരെയാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരായി നിയമിക്കാന്‍ തീരുമാനിച്ചത്.

സി.കെ. ശ്രീധരനും പി.എസ്. ശ്രീധരന്‍ പിള്ളയും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരുടെ ലിസ്റ്റില്‍
C.K. Sreedharan Pillai
ആറുകൊലപാതകക്കേസുകളില്‍ ഒന്നിന്റെ വിചാരണയ്ക്കുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഈ കേസിലാണ് പി.എസ്. ശ്രീധരന്‍ പിള്ളയെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിക്കുന്നതെന്നാണ്  സൂചന. കാസര്‍കോട്ടെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം.

സി.കെ. ശ്രീധരനും പി.എസ്. ശ്രീധരന്‍ പിള്ളയും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരുടെ ലിസ്റ്റില്‍
P.S. Sreedharan Pillai
ഹൈക്കോടതിയുടെ നിര്‍ദേശത്തിനുശേഷവും കാസര്‍കോട്ടെ സംഘര്‍ഷങ്ങള്‍ക്കും കൊലപാതകത്തിനും അറുതിയില്ലായിരുന്നു. ഇതേ തുടര്‍ന്ന് ഇന്റലിജന്‍സ് അധികൃതര്‍ വിശദമായ അന്വേഷണം നടത്തുകയും കൊലപാതകത്തിന്റെയും സംഘര്‍ഷത്തിന്റെയും കാരണം മനസിലാക്കുകയും ചെയ്തു.

കൊലക്കേസുകളിലും സംഘര്‍ഷങ്ങളിലും പ്രതികളാകുന്നവര്‍ ശിക്ഷിക്കപ്പെടാത്തതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാനിടയാകുന്നത്. ശിക്ഷ ഉറപ്പാക്കിയാല്‍ സംഘര്‍ഷങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും അയവുണ്ടാക്കാനാകുമെന്നും ഇതിനുവേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരെ നിയമിക്കണമെന്നും ഇന്റലിജന്‍സ് റിപോര്‍ട് ചെയ്തിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് ചീഫ് എസ്. സുരേന്ദ്രന്‍, കാസര്‍കോട് ഡി.വൈ.എസ്.പി. മോഹനചന്ദ്രന്‍ എന്നിവര്‍ നടത്തിയ തുടര്‍ നടപടികളാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരെ നിയമിക്കാനുള്ള ആഭ്യന്തരവകുപ്പിന്റെ തീരുമാനത്തിന് കളമൊരുക്കിയത്.

Keywords:  Kasaragod, Kerala, P.S. Sreedharan Pillai, C.K. Sreedharan, Intelligence Report, Police, Clash, Communal, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia