Investigation | ഒരേ കുടുംബത്തിലെ 4 പേരുടെ കൊലപാതകം: കൊലയാളിയുടെ ലക്ഷ്യം എയർ ഹോസ്റ്റസ്? മൃതദേഹങ്ങളുടെ പോസ്റ്റ്‌മോർടം പൂർത്തിയായി
Nov 13, 2023, 13:08 IST
സഊദി അറേബ്യയിൽ പ്രവാസിയായ നൂർ മുഹമ്മദിന്റെ ഭാര്യ ഹസീന (47), മക്കളായ അഫ്‌നാൻ (23), അയ്നാസ് (21), അസീം (14) എന്നിവരാണ് മരിച്ചത്. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന നൂർ മുഹമ്മദിന്റെ മാതാവ് ഹാജിറ (70) പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ അപകട നില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
ദാരുണ സംഭവവുമായി ബന്ധപ്പെട്ട് കൊലയാളിയെ കണ്ടെത്താൻ അഞ്ച് പൊലീസ് സംഘങ്ങൾ ഊർജിത അന്വേഷണം നടത്തിവരികയാണ്. ഓരോ സംഘങ്ങൾ വീതം മംഗ്ളുറു, ഷിമോഗ, കാർവാർ എന്നിവിടങ്ങളിലും രണ്ട് സംഘങ്ങൾ ഉഡുപിയിലുമാണ് അന്വേഷണം നടത്തുന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ഇവരിൽ നിന്ന് യാതൊരു വിവരവും ലഭിക്കാത്തതിനാൽ വിട്ടയച്ചു.
മാസ്ക് ധരിച്ച 45 കാരനായ മൊട്ടത്തലയനാണ് കൊലയാളിയെന്നാണ് സൂചന. ഇയാൾ നടന്നുപോകുന്ന ചില സിസിടിവി ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്, ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കൊലയാളി ബെംഗ്ളുറു കന്നഡയാണ് സംസാരിച്ചതെന്ന ഓടോറിക്ഷ ഡ്രൈവർ ശ്യാമിന്റെ മൊഴിയുടെ അടിസ്ഥാനത്തിലും അന്വേഷണം പുരോഗമിക്കുകയാണ്.
ഈ കുടുംബത്തിലെ മൂത്ത മകൻ അസദ് ബെംഗ്ളൂറിൽ ഇൻഡിഗോ എയർലൈൻസിൽ ജോലി ചെയ്യുകയാണ്. എയർ ഹോസ്റ്റസായി ജോലി ചെയ്തിരുന്ന അഫ്നാൻ ശനിയാഴ്ച ബെംഗ്ളൂറിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയിരുന്നു. കൊലയാളിയുടെ ലക്ഷ്യം അഫ്‌നാൻ ആയിരുന്നോയെന്നും പൊലീസ് അന്വേഷിക്കുന്നതായി കന്നഡ മാധ്യമങ്ങൾ റിപോർട് ചെയ്തു.
ഏതാനും മിനിറ്റുകൾക്കുള്ളിൽ കൊലപാതകം
പൊലീസ് വൃത്തങ്ങൾ സംഭവത്തെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: ഞായറാഴ്‌ച രാവിലെ 8.20ഓടെ, തവിട്ടുനിറത്തിലുള്ള കുപ്പായവും വെള്ള മാസ്കും ധരിച്ച് തടിച്ച ശരീര പ്രകൃതിയുള്ള ഏകദേശം 45 വയസുള്ള ഒരാൾ ഉഡുപി സന്തേക്കാട്ടെ ഓടോറിക്ഷാ സ്റ്റാൻഡിലേക്ക് വന്നു. അവിടെ നിന്ന് തൃപ്തി നഗറിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെട്ടു. വീടിന്റെ അഡ്രസ് വ്യക്തമായി ഇയാൾ പറഞ്ഞിരുന്നു. ഓടോറിക്ഷ ഡ്രൈവർ ശ്യാമിന് വഴി തെറ്റിയപ്പോൾ ഇയാൾ ശരിയായ വഴി കാണിച്ചു കൊടുക്കുകയും ചെയ്തിരുന്നു.
ശ്യാം ഇയാളെ തൃപ്തി നഗറിൽ വീടിന് സമീപം റിക്ഷയിൽ നിന്നിറക്കി. വെറും 15 മിനിറ്റിനുള്ളിൽ, അതായത് 8.48 ഓടെ, ആരുടെയോ ബൈകിൽ ലിഫ്റ്റ് കയറി സന്തേക്കട്ടയിലേക്ക് ഇയാൾ മടങ്ങി. അവിടെ നിന്ന് എവിടേക്കാണ് പോയതെന്ന് വ്യക്തമല്ല. കൈയിൽ കത്തിയുമായി വീട്ടിനുള്ളിൽ കയറിയ പ്രതി നിമിഷങ്ങൾക്കകം കൊലപാതകങ്ങൾ നടത്തിയെന്നാണ് സൂചന.
ഹസീന, അഫ്‌നാൻ, അസ്‌നാൻ, അസീം എന്നിവർക്ക് അടുക്കള, കിടപ്പുമുറി, കുളിമുറി, ഹോൾ എന്നിവിടങ്ങളിൽ വെച്ചാണ് കുത്തേറ്റത്. കൊലയാളി വീട്ടിൽ കയറുമ്പോൾ, ബ്രഹ്മവാർ പ്രൈവറ്റ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ അസീം വീട്ടിലുണ്ടായിരുന്നില്ല. കൂട്ടുകാർക്കൊപ്പം കളിക്കാൻ സൈകിളിൽ പോയ കുട്ടി ഭക്ഷണം കഴിക്കാൻ വീട്ടിലെത്തിയ സമയത്ത് നിലവിളി കേട്ട് അകത്ത് ചെന്നപ്പോൾ കൊലയാളി മുന്നിൽ നിൽക്കുന്നുണ്ടായിരുന്നു. അവിടെ വെച്ച് വയറ്റിൽ കുത്തേൽക്കുകയായിരുന്നു.
പരുക്കേറ്റിട്ടും അവശനിലയില്‍ ഹാജിറ വീട്ടിലെ ടോയിലറ്റില്‍ അഭയം തേടുകയായിരുന്നു. വാതില്‍ അകത്ത് നിന്ന് പൂട്ടിയാണ് ഹാജിറ മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ഇവരുടെ നിലവിളി കേട്ട് അയൽവാസികൾ ഓടിക്കൂടിയെങ്കിലും അപ്പോഴേക്കും അക്രമി ഓടി രക്ഷപ്പെട്ടിരുന്നു'.

വീട്ടിൽ നിന്ന് വിലപിടിപ്പുള്ള ഒന്നും നഷ്ടപ്പെട്ടിട്ടില്ലാത്തതിനാൽ ഇത് മോഷണത്തിന് വേണ്ടിയുള്ള കൊലപാതകമാണെന്ന് തോന്നുന്നില്ലെന്ന് സംഭവസ്ഥലം സന്ദർശിച്ച ഉഡുപി എസ്പി ഡോ. കെ അരുൺ നേരത്തെ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. കൊലപാതക വിവരം അറിഞ്ഞയുടൻ ഗൃഹനാഥൻ നൂർ മുഹമ്മദ് തിങ്കളാഴ്ച രാവിലെ സഊദിയിൽ നിന്ന് ഉഡുപിയിലെത്തി. മൂത്ത മകൻ മുഹമ്മദ് അസദും വീട്ടിലെത്തിയിട്ടുണ്ട്.
Keywords: News, Mangalore, Crime, Investigation, Udupi, Murder, Case, Postmortem, Auto Rikshaw Driver, Bike, Nejaru murder case: Is assassin's target air hostess?.
< !- START disable copy paste -->