കാസര്‍കോട്ടെ 18 കാരിയെ ബംഗളൂരുവില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസ് വഴിത്തിരിവില്‍; 18 വയസിനു മുമ്പും തന്നെ പീഡിപ്പിച്ചതായി പരാതി, ബി ജെ പി നേതാവ് ശോഭ കരന്തലാജെ വഴി കര്‍ണാടക മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലും കേസെടുത്ത് അന്വേഷണം ആരംഭിച്ചു
Jan 6, 2020, 14:19 IST
കാസര്‍കോട്: (www.kasaragodvartha.com 06.01.2020) കഴിഞ്ഞ ഡിസംബറില്‍ കാസര്‍കോട് നിന്നും കാണാതാവുകയും അന്വേഷണത്തില്‍ ബംഗളൂരുവില്‍ നിന്നും കാമുകനൊപ്പം കണ്ടെത്തുകയും ചെയ്ത 18 കാരിയെ ബലാത്സംഗം ചെയ്തതിന് കേസെടുത്തതിനു പിന്നാലെ പുതിയ പരാതിയും വന്നതോടെ കേസ് വഴിത്തിരിവിലെത്തി. പാലക്കാട് പെരിന്തല്‍മണ്ണ ചെറുപ്പളശ്ശേരിയിലെ ടി കെ റിഷാബിനെതിരെ (23)യാണ് കാസര്‍കോട് ടൗണ്‍ പോലീസ് കഴിഞ്ഞ മാസം 31ന് ബലാത്സംഗത്തിനു കേസെടുത്ത് അറസ്റ്റു ചെയ്തത്.
ഇതിനിടയിലാണ് ഇപ്പോള്‍ പെണ്‍കുട്ടി ഉഡുപ്പി എം പിയും ബി ജെ പി നേതാവുമായ ശോഭ കരന്തലാജെയോടൊപ്പം മുഖ്യമന്ത്രിയെ കണ്ട് പുതിയ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പരപ്പന അഗ്രഹാര സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി കാസര്‍കോട് ടൗണ്‍ പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്. കര്‍ണാടക പോലീസ് അന്വേഷണത്തിന്റെ ഭാഗമായി കാസര്‍കോട്ടെത്തി. പെരിന്തല്‍മണ്ണ ചെറുപ്പളശ്ശേരി സ്വദേശി റിഷാബ് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുന്നതിന് മുമ്പ് തന്നെ കാസര്‍കോട്ട് തന്നെയുള്ള മറ്റൊരാള്‍ ബംഗളൂരുവില്‍ കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കുകയും വീഡിയോ എടുത്ത് മതം മാറാന്‍ പ്രേരിപ്പിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. അന്ന് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാലാണ് കാസര്‍കോട് സ്വദേശിക്കെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തന്നെ മൂന്നാമതൊരാളും പീഡിപ്പിച്ചതായി പെണ്‍കുട്ടിയുടെ മൊഴിയിലുണ്ടെന്നാണ് വിവരം.
ഇക്കഴിഞ്ഞ ഡിസംബര്‍ രണ്ടിനാണ് കാസര്‍കോട് സ്വദേശിയായ പെണ്‍കുട്ടിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചത്. പെണ്‍കുട്ടി ബംഗളൂരുവിലുള്ളതായി അന്വേഷണത്തില്‍ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇവരെ കണ്ടെത്തുകയും കാസര്‍കോട്ടേക്ക് കൊണ്ടുവരികയും ചെയ്തിരുന്നു. അന്ന് കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടി പീഡന പരാതി ഉന്നയിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് സഹോദരിക്കൊപ്പം വിട്ടയക്കുകയായിരുന്നു. പിന്നീട് ഡിസംബര്‍ 17ന് കാസര്‍കോട് എ എസ് പി ശില്‍പയ്ക്ക് മുമ്പാകെ വിശദമായ മൊഴി നല്‍കിയതോടെയാണ് പെരിന്തല്‍മണ്ണ സ്വദേശി റിഷാബ് തന്നെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി മൊഴി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ടൗണ്‍ പോലീസ് പീഡനത്തിന് കേസെടുത്ത് റിഷാബിനെ അറസ്റ്റു ചെയ്യുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
ഇതിനു പിന്നാലെയാണ് മാസങ്ങള്‍ക്കു മുമ്പ് തന്നെ കാസര്‍കോട്ട് തന്നെയുള്ള ബംഗളൂരുവില്‍ അക്വേറിയം നടത്തുന്ന മറ്റൊരാള്‍ ബംഗളൂരുവിലേക്ക് കൂട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചതായി കര്‍ണാടക മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ഈ പരാതിയിലാണ് ഇപ്പോള്‍ അന്വേഷണം നടത്തിവരുന്നത്. പ്രായപൂര്‍ത്തിയാകാത്ത സമയത്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ചയാളെ തിരിച്ചറിഞ്ഞതായും ഇയാളെ ഉടന്‍ അറസ്റ്റു ചെയ്യുമെന്നുമാണ് കാസര്‍കോട് ടൗണ്‍ പോലീസ് വെളിപ്പെടുത്തുന്നത്.
പെണ്‍കുട്ടി കാമുകനുമായി പ്രണയത്തിലായിരുന്നുവെന്നും ഇതേ തുടര്‍ന്നാണ് പെണ്‍കുട്ടി ഒപ്പം പോയതെന്നുമാണ് പോലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചിരിക്കുന്നത്. എന്നാല്‍ ബി ജെ പി വനിതാ നേതാവ് കൂടി ഇടപെട്ടതോടെ കേസിന് പുതിയ മാനം കൈവന്നിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Molestation, case, Investigation, Molestation case; investigation tighten < !- START disable copy paste -->