പിഞ്ചുകുഞ്ഞിന്റെ മരണത്തില്‍ ദുരൂഹത തുടരുന്നു; നല്‍കിയത് എലിവിഷമെന്ന് സൂചന, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം തുടങ്ങി, ആശുപത്രിയില്‍ കഴിയുന്ന മാതാവിന്റെ മൊഴിയെടുക്കും
Oct 22, 2019, 12:20 IST
കാസര്‍കോട്: (www.kasargodvartha.com 22.10.2019) പിഞ്ചുകുഞ്ഞിന്റെ മരണത്തില്‍ ദുരൂഹതയേറി. മംഗളൂരുവിലെ ആശുപത്രിയിലുള്ള കുഞ്ഞിന്റെ മൃതദേഹം വിദ്യാനഗര്‍ എസ് ഐ സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചൊവ്വാഴ്ച രാവിലെ ഇന്‍ക്വസ്റ്റ് നടത്തി. വിശദമായ പോസ്റ്റുമോര്‍ട്ടം നടത്തിയാല്‍ മാത്രമേ മരണം വ്യക്തമാവുകയുള്ളൂവെന്നാണ് പോലീസ് പറയുന്നത്. പെരുമ്പളക്കടവ് റോഡിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന റുമൈസയുടെ രണ്ടു വയസുള്ള മകള്‍ മിസ്ബയാണ് തിങ്കളാഴ്ച വൈകിട്ടോടെ മരിച്ചത്.
അതേസമയം മാതാവ് റുമൈസയെ അബോധാവസ്ഥയില്‍ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവര്‍ക്കിപ്പോള്‍ ബോധം വീണ്ടുകിട്ടിയിട്ടുണ്ട്. 24 മണിക്കൂറിനു ശേഷമേ ഇവരുടെ മൊഴിയെടുക്കാന്‍ കഴിയുകയുള്ളൂവെന്ന് പോലീസിനെ ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. റുമൈസയുടെ മൊഴിയെടുക്കുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് വിവരം. ആലംപാടി സ്വദേശിയായ റഹ് മാനാണ് റുമൈസയുടെ ഭര്‍ത്താവ്.
\\
റഹ് മാന്‍ മത്സ്യമാര്‍ക്കറ്റിലെ ജോലിക്കാരനാണ്. മൂന്നു മാസമായി റുമൈസയും റഹ് മാനും തമ്മില്‍ അകത്ത് കഴിയുകയായിരുന്നു. കുഞ്ഞിന് എലിവിഷം നല്‍കിയതായാണ് സംശയിക്കുന്നത്. മൂന്നു ദിവസം മുമ്പ് കുഞ്ഞിന്റെ കരച്ചില് കേട്ട് റുമൈസയുടെ മാതാവ് മുറിയിലെത്തിയപ്പോള്‍ കുഞ്ഞ് ഛര്‍ദിച്ചതായി കണ്ടെത്തിയിരുന്നു. കട്ടിലില്‍ നിന്നും വീണതിനെ തുടര്‍ന്നാണ് ഛര്ദിച്ചതെന്നാണ് റുമൈസ മാതാവിനോട് പറഞ്ഞത്. ഇതേതുടര്‍ന്ന് കുഞ്ഞിനെ സ്വകാര്യാശുപത്രിയില്‍ കൊണ്ടുപോയി പരിശോധിച്ചെങ്കിലും കുഴപ്പമില്ലാത്തതിനാല്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
പിറ്റേദിവസം വീണ്ടും കുട്ടി ഛര്‍ദിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയും സ്കാനിംഗും മറ്റും നടത്തി കുഴപ്പമില്ലാത്തതിനാല്‍ വീണ്ടും വീട്ടിലേക്ക് തിരിച്ചുപോയി. ചൊവ്വാഴ്ച കുഞ്ഞ് ഛര്‍ദിച്ച് അവശനിലയിലായതോടെയാണ് ആശുപത്രിയിലേക്ക് വീണ്ടും എത്തിച്ചത്. ഇതിനു പിന്നാലെ യുവതിയും അവശനിലയിലാവുകയും അബോധാവസ്ഥയിലാവുകയും ചെയ്തു. യുവതിക്കും വിഷം ഉള്ളില്‍ ചെന്നിട്ടുണ്ടെന്നാണ് സംശയം. നില ഗുരുതരമായതിനാല്‍ കുഞ്ഞിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി മംഗളൂരു യേനപ്പോയ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെ വെച്ചാണ് കുഞ്ഞ് മരിച്ചത്. കുഞ്ഞ് വിഷം അകത്തുചെന്ന് മരിച്ചതാണെന്ന സംശയം ഡോക്ടര്‍മാര്‍ പ്രകടിപ്പിച്ചതിനാലാണ് പോലീസിനെ വിവരമറിയിച്ചത്. പോലീസ് റുമൈസയുടെ മാതാവില്‍ നിന്നും മൊഴിയെടുത്താണ് അസ്വാഭാവിക മരണത്തിന് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.
സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്ന് വിദ്യാനഗര്‍ എസ് ഐ സന്തോഷ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
Related News:
പിഞ്ചു കുഞ്ഞ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു; മാതാവ് അബോധാവസ്ഥയില്‍ ആശുപത്രിയില്‍; കുഞ്ഞിന് വിഷം നല്‍കിയതായി സംശയം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Police, Baby, Death, hospital, Deadbody, Baby's death; Police investigation started
< !- START disable copy paste -->