ചാര്‍ജ് ഡ്രൈവര്‍ക്ക് തോന്നിയപോലെ; മൊഗ്രാലില്‍ ഓട്ടോ ചാര്‍ജ് കൊള്ളയെന്ന് ആക്ഷേപം
Oct 1, 2019, 12:18 IST
മൊഗ്രാല്‍: (www.kasargodvartha.com 01.10.2019) മൊഗ്രാലില്‍ ഓട്ടോറിക്ഷകളില്‍ അമിത യാത്രാ കൂലി ഈടാക്കുന്നതായി വ്യാപക പരാതി ഉയര്‍ന്നു. ചാര്‍ജ്ജ് തോന്നിയപോലെ ഈടാക്കി യാത്രക്കാരെ കൊള്ളയടിക്കുകയാണ് ഓട്ടോറിക്ഷ ഡ്രൈവര്‍മാരെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ഈ കൂട്ടത്തില്‍ നിശ്ചിത നിരക്ക് മാത്രം വാങ്ങുന്ന ഓട്ടോക്കാരുമുണ്ടെന്നു നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നുമുണ്ട്.
മിനിമം ചാര്‍ജ് 25 രൂപയാണ് എന്നിരിക്കെ പലപ്പോഴും ഓട്ടോഡ്രൈവര്‍മാര്‍ 30 മുതല്‍ 40 രൂപവരെ ഈടാക്കുന്നുണ്ട്. ദീര്‍ഘദൂര യാത്രകള്‍ക്ക് മീറ്റര്‍ സംവിധാനമില്ലാത്തതിനാല്‍ ഇരട്ടി ചാര്‍ജാണ് ഈടാക്കുന്നതെന്ന് യാത്രക്കാര്‍ പറയുന്നു. പ്രവര്‍ത്തിക്കാത്ത മീറ്ററുമായി ഓടുന്ന റിക്ഷകളില്‍ ന്യായമായ നിരക്ക് പ്രതീക്ഷിക്കാവുന്നതല്ലെന്ന് സാക്ഷ്യപ്പെടുത്തുകയാണ് യാത്രക്കാരില്‍ നിന്ന് ഉയര്‍ന്നു വരുന്ന പരാതികള്‍. ഓട്ടോറിക്ഷകളില്‍ മൊഗ്രാലില്‍ മീറ്റര്‍ സംവിധാനമുണ്ടെങ്കിലും അത് അലങ്കാരമായി കൊണ്ടു നടക്കുന്നവരാണ് ഡ്രൈവര്‍മാര്‍.
സര്‍ക്കാര്‍ 2018ല്‍ ലഭ്യമാക്കിയ ഓട്ടോറിക്ഷ യാത്രാനിരക്കിലും, ഓട്ടോഡ്രൈവര്‍മാര്‍ അടിച്ചിറക്കിയ യാത്രാനിരക്കിലും വലിയ വ്യത്യാസം തന്നെയാണ് കാണിക്കുന്നത്. മൊഗ്രാലില്‍ നിന്ന് കുമ്പള, കാസര്‍കോട് ഭാഗങ്ങളിലേക്കുള്ള യാത്രാ നിരക്കില്‍ മാത്രം 10, 20 രൂപയുടെ വ്യത്യാസം കാണിക്കുന്നുണ്ട്. അതേസമയം വൈകുന്നേരം ആറുമണി കഴിഞ്ഞാല്‍ മൊഗ്രാലില്‍ ഓട്ടോ കിട്ടാനില്ലെന്ന് യാത്രക്കാര്‍ പറയുന്നുണ്ട്. സ്റ്റാന്‍ഡില്‍ വെച്ചിട്ടുള്ള ഓട്ടോകള്‍ പോലും യാത്ര പോകാന്‍ വിസമ്മതിക്കുകയാണ് എന്ന ആക്ഷേപമുണ്ട്. ഇതുസംബന്ധിച്ച് വാക്കുതര്‍ക്കം നിത്യസംഭവമാണ്. ഡിജിറ്റല്‍ മീറ്റര്‍ ഓട്ടോറിക്ഷകളില്‍ നിര്‍ബന്ധമാക്കണമെന്ന 2014 ഹൈക്കോടതി ഉത്തരവ് കാറ്റില്‍ പറത്തിയാണ് ഓട്ടോകള്‍ സവാരി നടത്തുന്നത്. നടപടി എടുക്കേണ്ട മോട്ടോര്‍ വാഹന വകുപ്പ് ഇതൊക്കെ കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് ആക്ഷേപം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Mogral, Auto-rickshaw, Ask more rent; Natives complaint against Auto drivers
< !- START disable copy paste -->