city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തലപ്പാടിയിലെ വെല്‍കം ടു കേരള ബോര്‍ഡ് മാറ്റി വെല്‍കം ടു പാതാളമെന്നാക്കണം; കാസര്‍കോട് എം പി രാജ്മോഹന്‍ ഉണ്ണിത്താന്‍

കാസര്‍കോട്:(www.kasargodvartha.com 20/09/2019) തലപ്പാടിയിലെ വെല്‍കം ടു കേരള ബോര്‍ഡ് മാറ്റി വെല്‍കം ടു പാതാളമെന്നാക്കണ് കാസര്‍കോട് എം പി രാജ്മോഹന്‍ ഉണ്ണിത്താന്‍ പരിഹസിച്ചു.  കാസര്‍കോട്- മംഗളൂരു ദേശീയപാതയുടെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് ഉണ്ണിത്താന്റെ നേതൃത്വത്തില്‍ നടക്കുന്ന 24 മണിക്കൂര്‍ നിരാഹാര സമരത്തിന്റെ ഉദ്ഘാടവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും കാസര്‍കോടിനോട് കാണിക്കുന്ന അവഗണനയോട് പൊരുതി കാസര്‍കോട്ടെ ജനങ്ങള്‍ക്ക് വേണ്ട എല്ലാ ആവശ്യങ്ങളും നേടിയെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. യാത്രക്കാരെ മരണക്കിണറില്‍ നിന്ന് എത്രയും പെട്ടെന്ന് രക്ഷിക്കണമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് ഒപ്പുമരച്ചുവട്ടിനു സമീപം വെള്ളിയാഴ്ച രാവിലെ ഒമ്പതു മണിയോടെ ആരംഭിച്ച സമരം ശനിയാഴ്ച രാവിലെ ഒമ്പതു മണിവരെ നീണ്ടുനില്‍ക്കും.

മുസ്ലിംലീഗ് സംസ്ഥാന ട്രഷറര്‍ സി ടി അഹമ്മദലി നിരാഹാരസമരം ഉദ്ഘാടനം ചെയ്തു. ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി ഗോവിന്ദന്‍ നായര്‍ സ്വാഗതം പറഞ്ഞു. കെ പി സി സി ജനറല്‍ സെക്രട്ടറി കെ പി കുഞ്ഞിക്കണ്ണന്‍, കെ പി സി സി സെക്രട്ടറിമാരായ ജി രതികുമാര്‍, നീലകണ്ഠന്‍, മുന്‍ ഡിസിസി പ്രസിഡണ്ട് സി കെ ശ്രീധരന്‍, കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജെറ്റോ ജോസഫ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം സി ഖമറുദ്ദീന്‍, ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിമാര്‍, മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി മെമ്പര്‍മാര്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി മെമ്പര്‍മാര്‍, കെ എസ് യു ജില്ലാ കമ്മിറ്റി മെമ്പര്‍മാര്‍, യു ഡി എഫ് സഖ്യകക്ഷികളുടെ ജില്ലാ നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

തലപ്പാടിയിലെ വെല്‍കം ടു കേരള ബോര്‍ഡ് മാറ്റി വെല്‍കം ടു പാതാളമെന്നാക്കണ് കാസര്‍കോട് എം പി രാജ്മോഹന്‍ ഉണ്ണിത്താന്‍ പരിഹസിച്ചു.

കാസര്‍കോട്- മംഗളൂരു ദേശീയപാതയുടെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് ഉണ്ണിത്താന്റെ നേതൃത്വത്തില്‍ നടക്കുന്ന 24 മണിക്കൂര്‍ നിരാഹാര സമരത്തിന്റെ ഉദ്ഘാടവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും കാസര്‍കോടിനോട് കാണിക്കുന്ന അവഗണനയോട് പൊരുതി കാസര്‍കോട്ടെ ജനങ്ങള്‍ക്ക് വേണ്ട എല്ലാ ആവശ്യങ്ങളും നേടിയെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. യാത്രക്കാരെ മരണക്കിണറില്‍ നിന്ന് എത്രയും പെട്ടെന്ന് രക്ഷിക്കണമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് ഒപ്പുമരച്ചുവട്ടിനു സമീപം വെള്ളിയാഴ്ച രാവിലെ ഒമ്പതു മണിയോടെ ആരംഭിച്ച സമരം ശനിയാഴ്ച രാവിലെ ഒമ്പതു മണിവരെ നീണ്ടുനില്‍ക്കും.

മുസ്ലിംലീഗ് സംസ്ഥാന ട്രഷറര്‍ സി ടി അഹമ്മദലി നിരാഹാരസമരം ഉദ്ഘാടനം ചെയ്തു. ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി ഗോവിന്ദന്‍ നായര്‍ സ്വാഗതം പറഞ്ഞു. കെ പി സി സി ജനറല്‍ സെക്രട്ടറി കെ പി കുഞ്ഞിക്കണ്ണന്‍, കെ പി സി സി സെക്രട്ടറിമാരായ ജി രതികുമാര്‍, നീലകണ്ഠന്‍, മുന്‍ ഡിസിസി പ്രസിഡണ്ട് സി കെ ശ്രീധരന്‍, കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജെറ്റോ ജോസഫ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം സി ഖമറുദ്ദീന്‍, ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിമാര്‍, മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി മെമ്പര്‍മാര്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി മെമ്പര്‍മാര്‍, കെ എസ് യു ജില്ലാ കമ്മിറ്റി മെമ്പര്‍മാര്‍, യു ഡി എഫ് സഖ്യകക്ഷികളുടെ ജില്ലാ നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

തലപ്പാടിയിലെ വെല്‍കം ടു കേരള ബോര്‍ഡ് മാറ്റി വെല്‍കം ടു പാതാളമെന്നാക്കണം; കാസര്‍കോട് എം പി രാജ്മോഹന്‍ ഉണ്ണിത്താന്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kasaragod, Inauguration, Rajmohan Unnithan,UDF, KSU, Rajmohan Unnithan Criticize N H road issue

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia