പട്ടാപ്പകല്‍ അമ്മയെ കുത്തിക്കൊന്ന മകനെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി
Sep 26, 2019, 11:45 IST
കുമ്പള: (www.kasargodvartha.com 26.09.2019) പട്ടാപ്പകല്‍ അമ്മയെ കുത്തിക്കൊന്ന മകനെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി. ചൗക്കി ആസാദ് നഗറിലെ കുഞ്ഞിരാമന്റെ ഭാര്യ പത്മാവതി(60)യെ കൊലപ്പെടുത്തിയ കേസിലാണ് മകന്‍ അനില്‍കുമാര്‍(38) കുറ്റക്കാരനെന്ന് കാസര്‍കോട് ജില്ലാ അഡീ. സെഷന്‍സ് (മൂന്ന്) ജഡ്ജ് പി കെ നിര്‍മല കണ്ടെത്തിയത്. പ്രതിക്കുള്ള ശിക്ഷ വെള്ളിയാഴ്ച പ്രഖ്യാപിക്കും.
കുമ്പള ബസ് സ്റ്റാന്‍ഡിനടുത്ത് നടപ്പാതയില്‍ വെച്ച് നട്ടുച്ച സമയത്താണ് പത്മാവതിയെ മകന്‍ അനില്‍കുമാര്‍ കുത്തിക്കൊന്നത്. 2015 മെയ് 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉച്ചയ്ക്ക് 12.30 മണിയോടെ പിറകിലൂടെയെത്തിയ മകന്റെ കുത്തേറ്റ് വീണ പത്മാവതിയെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വൈകിട്ട് 3.30 മണിയോടെയായിരുന്നു മരണം സംഭവിച്ചത്.
പത്മാവതിയുടെ ഭര്‍ത്താവ് സംഭവത്തിന് ഏഴു മാസം മുമ്പ് മരിച്ചിരുന്നു. ഇവര്‍ക്ക് രണ്ട് മക്കളാണുള്ളത്. അനിതയും അനില്‍കുമാറും. സ്വത്തില്‍ ഒരു ഭാഗം വിറ്റ് പണം അനിതയ്ക്ക് കൊടുത്തുവെന്നാരോപിച്ച് ബാക്കിയുളള സ്വത്തില്‍ അവകാശം വേണമെന്ന് ആവശ്യപ്പെട്ട് അനില്‍ പ്രശ്‌നമുണ്ടാക്കിയിരുന്നു. ഒടുവില്‍ കേസ് പോലീസ് സ്റ്റേഷനിലെത്തി. അവിടെ വെച്ച് ഒത്തുതീര്‍പ്പാവാത്തതിനാല്‍ പോലീസ് കേസ് കൈവിട്ടു. തിരിച്ച് ബദിയടുക്കയിലുളള മകളുടെ വീട്ടിലേക്ക് പോകാനായി പത്മാവതിയും, മകള്‍ അനിതയും, അനിതയുടെ ഭര്‍ത്താവ് രാമചന്ദ്രനും കുമ്പളയില്‍ എത്തി നടപ്പാതയിലൂടെ നടന്ന് പോകുമ്പോള്‍ പിന്നിലൂടെ വന്ന അനില്‍ അമ്മയെ കത്തികൊണ്ട് കുത്തിയെന്നും, ഉടനെ രാമചന്ദ്രനും മറ്റും ചേര്‍ന്ന് കുമ്പള ആശുപത്രിയിലും, തുടര്‍ന്ന് കാസര്‍കോട് കിംസ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അഞ്ച് ദൃക്‌സാക്ഷികളടക്കം കേസില്‍ 23 സാക്ഷികളെ വിസ്തരിച്ചു. സാക്ഷികളാരും കൂറുമാറിയില്ല എന്നതാണ് ഈ കേസിന്റെ പ്രത്യേകത. കേസിന്റെ അന്വേഷണം കുമ്പള സി ഐ ആയിരുന്ന സുരേഷ് ബാബുവിനായിരുന്നു. പ്രോസിക്യൂഷനുവേണ്ടി കെ. ബാലകൃഷ്ണനും പ്രതിക്ക് വേണ്ടി പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ ഐ വി പ്രമോദുമാണ് ഹാജരായത്. പ്രതിയെ സംഭവം നടന്നയുടന്‍ സ്ഥലത്ത് സിവില്‍ ഡ്രസില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇ രമേശന്‍ എന്ന സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അറസ്റ്റ് ചെയ്തിരുന്നു. സംഭവം നടക്കുന്നതിന് മുമ്പ് പത്മാവതിയും അനിലും അച്ഛന്റെ കൂടെ ചൗക്കി കുന്നിലെ വീട്ടിലായിരുന്നു താമസം. അനിലിന്റെ ഉപദ്രവം കാരണം അവര്‍ മകളുടെ വീട്ടിലേക്ക് താമസം മാറിയിരുന്നു. ആ വീട്ടിലേക്ക് പോകുമ്പോഴാണ് കൊലപാതകം നടന്നത്. 30 സെന്റ് സ്ഥലത്തിനു വേണ്ടിയായിരുന്നു കൊല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Kumbala, court, Murder-case, accused, Crime, Top-Headlines, Murder case accused found guilty
< !- START disable copy paste -->

Related News:
അമ്മയെ മകന്‍ പട്ടാപ്പകല്‍ കുത്തിക്കൊന്ന കേസിന്റെ വിധി 19 ന്; കൊല 30 സെന്റ് സ്ഥലത്തിനുവേണ്ടി
മകന്‍ കുത്തിയിറക്കിയ കത്തി വയറ്റില്‍ വെച്ച് തന്നെ തുന്നിക്കെട്ടി; കണ്ടെടുത്തത് പോസ്റ്റുമോര്‍ട്ടത്തില്‍
മകന്‍ അമ്മയെ കുത്തി കൊന്നത് 50 സെന്റ് സ്ഥലത്തിന് വേണ്ടി
ബസ് സ്റ്റാന്‍ഡില്‍ മകന്റെ കുത്തേറ്റ വീട്ടമ്മ മരിച്ചു; മകന്‍ പിടിയില്‍