കാസര്‍കോട്ട് സ്വകാര്യ ആശുപത്രി ഒരു സംഘം അടിച്ചു തകര്‍ത്തു; അഴിഞ്ഞാടിയത് കൊലക്കേസ് പ്രതി അടക്കമുള്ളവര്‍; കണ്ണില്‍ കണ്ടവരെയെല്ലാം അക്രമിച്ചു
Sep 22, 2019, 21:46 IST
കാസര്‍കോട്:(www.kasargodvartha.com 22/09/2019) കാസര്‍കോട്ട് സ്വകാര്യ ആശുപത്രി ഒരു സംഘം അടിച്ചു തകര്‍ത്തു. ഞായറാഴ്ച രാത്രി 8.30 മണിയോടെയാണ് സംഭവം. അഴിഞ്ഞാടിയത് കൊലക്കേസ് പ്രതി അടക്കമുള്ളവരാണെന്ന് സൂചന ലഭിച്ചിട്ടുണ്ട്. കണ്ണില്‍ കണ്ടവരെയെല്ലാം സംഘം അക്രമിച്ചു.
അക്രമം കണ്ട് ആശുപത്രിയിലെത്തിയ രോഗികളും കൂട്ടിരിപ്പുകരും ഭയന്നോടി. നുള്ളിപ്പാടിയിലെ കെയര്‍വെല്‍ ആശുപത്രിക്ക് നേരെയായിരുന്നു ആക്രമം അഴിച്ച് വിട്ടത്. ബൈക്ക് അപകടത്തില്‍ പെട്ട രണ്ട് യുവാക്കളെ ആശുപത്രിയിര്‍ കൊണ്ടുവന്നിരുന്നു. അവര്‍ക്കൊപ്പം വന്ന ചിലരാണ് ആക്രമം അഴിച്ച് വിട്ടതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ഡോക്ടരുടെ മുറിയുടെ ഗ്ലാസ് അടിച്ച് തകര്‍ത്ത ശേഷം ഭീകരമായി ആക്രമം അഴിച്ച് വിടുകയായിരുന്നു. രോഗികളെ കിടത്തിയ മുറിയിലും സംഘം അഴിഞ്ഞാടി. സംഭവം അറിഞ്ഞെത്തിയ പോലീസ് സംഘം സംഘത്തിലെ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. ആശുപത്രിയിലെ സിസിടിവി ക്യാമറ ദൃശ്യം പോലീസ് പരിശോധിച്ച് വരികയാണ്. സ്ഥലത്ത് സംഘടിച്ചവരെ പോലീസ് ലാത്തിവീശി വിരട്ടിയോടിച്ചു.
ആശുപത്രിക്ക് പുറത്തെ നോ പാര്‍ക്കിംഗ് ബോര്‍ഡ് അടക്കം ഉപയോഗിച്ചാണ് ചില്ലുകള്‍ അടിച്ചുതകര്‍ത്തത്. പരിഭ്രാന്തരായി ഓടുന്നതിനിടെയ പലര്‍ക്കും വീണ് പരിക്കേറ്റു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kasaragod, Kerala, Bike-Accident, Hospital, Attack, Custody, Doctor, Police, Attack against hospital.