തട്ടിക്കൊണ്ടുപോയ ഗള്‍ഫുകാരനെ മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തി, പോലീസിനെ കണ്ട് ഗുണ്ടാസംഘം കാറില്‍ നിന്നും ഇറക്കിവിട്ടു
Aug 1, 2019, 22:17 IST
ബന്തിയോട്: (www.kasargodvartha.com 01.08.2019) ഗള്‍ഫുകാരനെ രണ്ട് കാറുകളിലായി തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കുന്നതിനിടയില്‍ ഗള്‍ഫുകാരനെ കണ്ടെത്തി. മഞ്ചേശ്വരം സുങ്കതക്കട്ടയില്‍ പോലീസ് സംഘത്തെ കണ്ട അക്രമിസംഘം ഗള്‍ഫുകാരനെ കാറില്‍ നിന്ന് ഇറക്കിവിടുകയായിരുന്നു. ഷിറിയയിലെ സിദ്ദീഖി(34)നെയാണ് തട്ടിക്കൊണ്ടുപോയത്.
ഹവാല ഇടപാടുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നമാണ് തട്ടിക്കൊണ്ടുപോകലിന് കാരണമെന്നാണ് സൂചന. ഇതിന് മുമ്പും സമാനമായ ചില സംഭവങ്ങള്‍ നടന്നിരുന്നു. സിദ്ദീഖിന്റെ അടുത്ത ബന്ധുവുമായി ബന്ധപ്പെട്ടാണ് ഹവാല ഇടപാട് നടന്നുവന്നിരുന്നതെന്നാണ് വിവരം. ഇതിന്റെ പേരിലാണ് യുവാവിനെ തട്ടിക്കൊണ്ടുപോയതെന്നാണ് ലഭിക്കുന്ന വിവരം.
അക്രമി സംഘത്തെ കണ്ടെത്താന്‍ വേണ്ടി കുമ്പള പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. സിദ്ദീഖിനെ കുമ്പള സ്റ്റേഷനിലെത്തിച്ച് മൊഴിയെടുത്തുവരികയാണ്.
Keywords: Kerala, Bandiyod, news, Gulf, Police, Car, Attack, Kidnap, Top-Headlines, Kidnapped expat found.
< !- START disable copy paste -->