റിയാസ് മൗലവി വധക്കേസിലെ ഒന്നാം സാക്ഷിയുടെ സഹോദരന്റെ വീടിനു നേരെ കല്ലേറ്; കല്ലേറ് നടത്തിയത് ബൈക്കിലെത്തിയ സംഘം
Jul 8, 2019, 11:47 IST
കാസര്‍കോട്: (www.kasargodvartha.com 08.07.2019) പ്രമാദമായ കാസര്‍കോട് പഴയ ചൂരി മുഹ് യുദ്ദീന്‍ ജുമാമസ്ജിദ് മുഅദ്ദിനും കുടക് സ്വദേശിയുമായ റിയാസ് മൗലവി വധക്കേസിലെ ഒന്നാം സാക്ഷിയുടെ സഹോദരന്റെ വീടിനു നേരെ കല്ലേറ്. കേസിലെ ഒന്നാം സാക്ഷി ചൂരിയിലെ ഹാഷിമിന്റെ സഹോദരന്‍ അസീസിന്റെ വീടിനു നേരെയാണ് കല്ലേറുണ്ടായത്. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.
നേരത്തെ ഹാഷിം സഹോദരന്‍ അസീസിന്റെ വീട്ടിലായിരുന്നു. ഈയടുത്താണ് ഈ വീടിന് സമീപം പുതിയ വീട് നിര്‍മിച്ച് താമസം അങ്ങോട്ടേക്ക് മാറിയത്. ഹാഷിമിനെ ലക്ഷ്യമാക്കിയാണ് ബൈക്കിലെത്തിയ സംഘം സഹോദരന്‍ അസീസിന്റെ വീടിനു നേരെ കല്ലേറ് നടത്തിയതെന്നാണ് സംശയിക്കുന്നത്. കല്ലേറില്‍ വീടിന്റെ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു. വിവരമറിഞ്ഞ് കാസര്‍കോട് ടൗണ്‍ പോലീസ് സ്ഥലത്തെത്തി. അക്രമത്തിനു ശേഷം ബൈക്ക് കേളുഗുഡ്ഡെ ഭാഗത്തേക്കാണ് ഓടിച്ചുപോയതെന്ന് ദൃക്‌സാക്ഷികള്‍ പോലീസിനോട് പറഞ്ഞു.
ഈ ഭാഗങ്ങളില്‍ റോഡരികില്‍ സി സി ടി വിയില്ലാത്തതിനാല്‍ പ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടില്ല. സമീപത്തെ വീടുകളിലെ സി സി ടി വി ക്യാമറകള്‍ പോലീസ് പരിശോധിച്ചുവരികയാണ്. അസീസിന്റെ വീടിനു സമീപത്തെ ഒരു വാടക വീട്ടിലേക്ക് കല്ലേറുണ്ടായെങ്കിലും നാശനഷ്ടമുണ്ടായിട്ടില്ല. അതേസമയം സംഭവത്തില്‍ പരാതിയൊന്നും ലഭിക്കാത്തതിനാല്‍ പോലീസ് കേസെടുത്തിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Stone pelting, Choori, Police, Stone pelting against House of Riyas moulavi murder case witness
< !- START disable copy paste -->