സൈനുല്‍ ആബിദ് വധക്കേസിലെ പ്രതിയായ ബി എം എസ് പ്രവര്‍ത്തകനെ ബൈക്കില്‍ കാറിടിച്ച് വീഴ്ത്തി കുത്തിക്കൊല്ലാന്‍ശ്രമം; 6 എസ് ഡി പി ഐ പ്രവര്‍ത്തകര്‍ക്കെതിരെ നരഹത്യാശ്രമത്തിന് കേസ്
Jul 1, 2019, 12:47 IST
കാസര്‍കോട്: (www.kasargodvartha.com 01.07.2019) തളങ്കരയിലെ സൈനുല്‍ ആബിദ് വധക്കേസിലെ മൂന്നാം പ്രതിയായ ബി എം എസ് പ്രവര്‍ത്തകനെ ബൈക്കില്‍ കാറിടിച്ച് വീഴ്ത്തി കുത്തിക്കൊല്ലാന്‍ശ്രമം. സംഭവത്തില്‍ കണ്ടാലറിയാവുന്ന ആറ് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് നരഹത്യാശ്രമത്തിന് കേസെടുത്തു. കാസര്‍കോട് നഗരത്തിലെ ചുമട്ടുതൊഴിലാളിയും ബി എം എസ് പ്രവര്‍ത്തകനുമായ വിദ്യാനഗര്‍ നല്‍ക്കളയിലെ പ്രശാന്തിനാണ് (33) കുത്തേറ്റത്. ഗുരുതരാവസ്ഥയില്‍ യുവാവിനെ മംഗളൂരു എ ജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രി 9.30 മണിയോടെ വിദ്യാനഗര്‍ ഗവണ്‍മെന്റ് കോളജിന് സമീപം ചൈത്ര ആശുപത്രിക്ക് മുന്നിലാണ് സംഭവം. യുവാവ് സഞ്ചരിച്ച ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ സംഘം കാറിടിച്ച് വീഴ്ത്തുകയും തെറിച്ചുവീണപ്പോള്‍ നെഞ്ചില്‍ കുത്തുകയും മര്‍ദിക്കുകയുമായിരുന്നു. കുത്തേറ്റ യുവാവ് സമീപത്തെ സ്വകാര്യാശുപത്രിയിലേക്ക് നിലവിളിച്ചുകൊണ്ട് ഓടിയപ്പോള്‍ സംഘം കാറില്‍ തന്നെ രക്ഷപ്പെടുകയായിരുന്നു.
2014 ഡിസംബര്‍ 22ന് എസ് ഡി പി ഐ പ്രവര്‍ത്തകനായ തളങ്കര സ്വദേശിയായ സൈനുല്‍ ആബിദിനെ ട്രാഫിക് സര്‍ക്കിളിന് സമീപത്തെ കടയില്‍ കയറി കുത്തികൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതിയാണ് അക്രമത്തിനിരയായ പ്രശാന്ത്. 21 പേര്‍ പ്രതികളായ കേസിന്റെ വിചാരണ ഇനിയും ആരംഭിച്ചിട്ടില്ല. ഇതിനിടയിലാണ് പ്രശാന്തിന് നേരെ ആക്രമണമുണ്ടായത്. വിവരമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. അക്രമികള്‍ക്കു വേണ്ടി തിരച്ചില്‍ നടത്തിയിരുന്നു. സമീപത്തെ സി സി ടി വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Murder-attempt, Crime, Murder attempt against murder case accused
< !- START disable copy paste -->