city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്വകാര്യ മത്സ്യമാര്‍ക്കറ്റിന് നഗരസഭയുടെ പച്ചക്കൊടി; വില്‍പനക്കാര്‍ കൂട്ടമായി നഗരസഭയിലെത്തി കുത്തിയിരിപ്പ് സമരം നടത്തി, വ്യാഴാഴ്ച മാര്‍ക്കറ്റ് അടച്ചിട്ട് പ്രതിഷേധിക്കും

കാസര്‍കോട്: (www.kasargodvartha.com 30.07.2019) നുള്ളിപ്പാടിയില്‍ സ്വകാര്യ മത്സ്യമാര്‍ക്കറ്റിന് നഗരസഭ അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് മത്സ്യവില്‍പനക്കാര്‍ കൂട്ടമായി നഗരസഭയിലെത്തി കുത്തിയിരിപ്പ് സമരം നടത്തി. 50 ഓളം മത്സ്യവില്‍പനക്കാരാണ് ചൊവ്വാഴ്ച രാവിലെ കൂട്ടമായി നഗരസഭയിലെത്തി സെക്രട്ടറിയുടെ ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്. നഗരസഭ സെക്രട്ടറി ഓഫീസിലുണ്ടായിരുന്നില്ല.

സ്വകാര്യ മത്സ്യമാര്‍ക്കറ്റിന് നഗരസഭയുടെ പച്ചക്കൊടി; വില്‍പനക്കാര്‍ കൂട്ടമായി നഗരസഭയിലെത്തി കുത്തിയിരിപ്പ് സമരം നടത്തി, വ്യാഴാഴ്ച മാര്‍ക്കറ്റ് അടച്ചിട്ട് പ്രതിഷേധിക്കും

കാസര്‍കോട്ട് നഗരസഭയുടെ മേല്‍നോട്ടത്തിലുള്ള മത്സ്യമാര്‍ക്കറ്റുള്ളപ്പോള്‍ മറ്റൊരു സ്വകാര്യ മത്സ്യമാര്‍ക്കറ്റിന് അനുമതി നല്‍കിയത് അംഗീകരിക്കാനാവില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ഇതുമൂലം കച്ചവടം കുറയുകയും മത്സ്യങ്ങള്‍ വാങ്ങാനാളില്ലാതെ കളയേണ്ട സ്ഥിതിയുമാണുള്ളത്. മൊത്തകച്ചവടവും നുള്ളിപ്പാടിയില്‍ ആരംഭിച്ചതോടെ കച്ചവടം കുറഞ്ഞ് തങ്ങള്‍ പട്ടിണിയിലായതായും വില്‍പനക്കാര്‍ പറയുന്നു. വര്‍ഷത്തേക്ക് രണ്ടു ലക്ഷം രൂപയോളം വാടക നല്‍കുന്നുണ്ടെങ്കിലും നഗരസഭയുടെ മത്സ്യമാര്‍ക്കറ്റില്‍ യാതൊരു നവീകരണ പ്രവര്‍ത്തനവും നടത്തുന്നില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തി. നഗരസഭയുടെ ഭാഗത്തു നിന്നും നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടിയുമായി മുന്നോട്ടു പോകുമെന്ന് മത്സ്യവില്‍പനക്കാര്‍ മുന്നറിയിപ്പ് നല്‍കി.

ഇതിന്റെ മുന്നോടിയായി വ്യാഴാഴ്ച നഗരസഭയിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്താനും അന്നേദിവസം മത്സ്യമാര്‍ക്കറ്റ് അടച്ചിട്ട് പ്രതിഷേധിക്കാനും തീരുമാനമായി. പരമ്പരാഗത മത്സ്യവില്‍പനക്കാരെ നഗരസഭ സംരക്ഷിക്കുക, നഗരസഭയുടെ മേല്‍നോട്ടത്തില്‍ മത്സ്യമാര്‍ക്കറ്റുള്ളപ്പോള്‍ നഗരസഭപരിധിയില്‍ ചെറുകിട കച്ചവടം ഒഴിപ്പിക്കുക, സ്വകാര്യ മത്സ്യമാര്‍ക്കറ്റിന് നല്‍കിയ അനുമതി റദ്ദാക്കുക, നിലവിലെ മാര്‍ക്കറ്റ് നവീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് മത്സ്യവില്‍പനക്കാര്‍ ഉന്നയിക്കുന്നത്.

സ്വകാര്യ മത്സ്യമാര്‍ക്കറ്റിന് നഗരസഭയുടെ പച്ചക്കൊടി; വില്‍പനക്കാര്‍ കൂട്ടമായി നഗരസഭയിലെത്തി കുത്തിയിരിപ്പ് സമരം നടത്തി, വ്യാഴാഴ്ച മാര്‍ക്കറ്റ് അടച്ചിട്ട് പ്രതിഷേധിക്കും

സ്വകാര്യ മത്സ്യമാര്‍ക്കറ്റിന് നഗരസഭയുടെ പച്ചക്കൊടി; വില്‍പനക്കാര്‍ കൂട്ടമായി നഗരസഭയിലെത്തി കുത്തിയിരിപ്പ് സമരം നടത്തി, വ്യാഴാഴ്ച മാര്‍ക്കറ്റ് അടച്ചിട്ട് പ്രതിഷേധിക്കും

സ്വകാര്യ മത്സ്യമാര്‍ക്കറ്റിന് നഗരസഭയുടെ പച്ചക്കൊടി; വില്‍പനക്കാര്‍ കൂട്ടമായി നഗരസഭയിലെത്തി കുത്തിയിരിപ്പ് സമരം നടത്തി, വ്യാഴാഴ്ച മാര്‍ക്കറ്റ് അടച്ചിട്ട് പ്രതിഷേധിക്കും

സ്വകാര്യ മത്സ്യമാര്‍ക്കറ്റിന് നഗരസഭയുടെ പച്ചക്കൊടി; വില്‍പനക്കാര്‍ കൂട്ടമായി നഗരസഭയിലെത്തി കുത്തിയിരിപ്പ് സമരം നടത്തി, വ്യാഴാഴ്ച മാര്‍ക്കറ്റ് അടച്ചിട്ട് പ്രതിഷേധിക്കും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, fishermen, Fish-market, Strike, Fish seller conducting strike in front of Municipality
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia