മീനുകള്‍ ചത്തുപൊങ്ങിയ സംഭവം: കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡി വൈ എഫ് ഐ രംഗത്ത്, റിസോര്‍ട്ടിനെതിരെയും ആരോപണം
Jul 17, 2019, 11:13 IST
ഉദുമ: (www.kasargodvartha.com 17.07.2019) കാപ്പില്‍ തോട്ടില്‍ മീനുകള്‍ ചത്തുപൊങ്ങിയ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് ഡി വൈ എഫ് ഐ ഉദുമ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. തോട് വന്‍തോതില്‍ മലിനമാക്കപ്പെട്ടതായി ആരോഗ്യവകുപ്പ് അധികൃതരുടെ പരിശോധനാഫലം പുറത്തുവന്നിട്ടും ഉദുമ ഗ്രാമപഞ്ചായത്ത് അധികൃതര്‍ നടപടി വൈകിപ്പിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. മലിനീകരണത്തിന് കാരണം സമീപത്തെ സ്വകാര്യ റിസോര്‍ട്ട് ആണെന്ന നാട്ടുകാരുടെ വാതം പഞ്ചായത്ത് അധികൃതര്‍ ചെവി കൊള്ളാത്ത അവസ്ഥയാണ്. റിസോര്‍ട്ടില്‍ നിന്നും തോട്ടിലേക്ക് മാലിന്യം തള്ളുന്ന പൈപ്പ് ഉണ്ടെന്ന കാര്യം കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ പഞ്ചായത്ത് അധികൃതര്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. ഇത് നിയമാനുസൃതമാണോ എന്ന് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കേണ്ടതുണ്ട്.
തോട്ടിലെ വെള്ളത്തിന്റെ സാംപിളുകളില്‍ അമോണിയയുടെയും ഇ- കോളി, കോളിഫോം ബാക്ടീരിയകളുടെയും സാന്നിധ്യം അനുവദനീയമായതിലും കൂടുതല്‍ ഉണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. ഇത്രയും ഗുരുതരമായ അവസ്ഥയില്‍ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനും സമീപത്തെ കുടിവെള്ളം മലിനമാകാതെ സംരക്ഷിക്കാനുമുള്ള നടപടികളൊന്നും കൈക്കൊള്ളാതെ റിസോര്‍ട്ടിനെ സംരക്ഷിക്കുന്ന സമീപനവുമായി ഉദുമ ഗ്രാമപഞ്ചായത്ത് അധികൃതര്‍ മുന്നോട്ട് പോകുകയാണെങ്കില്‍ ബഹുജനങ്ങളെ അണിനിരത്തിക്കൊണ്ടുള്ള ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി എ വി ശിവപ്രസാദ്, പ്രസിഡണ്ട് സി മണികണ്ഠന്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Uduma, DYFI, Top-Headlines, DYFI on issue of Fishes died from river
< !- START disable copy paste -->