പാലില്‍ രുചി വ്യത്യാസം; പാക്കറ്റിലുള്ള തീയ്യതിയില്‍ അവ്യക്തത, 18ന് വാങ്ങിയ പാലില്‍ തീയ്യതി രേഖപ്പെടുത്തിയിരിക്കുന്നത് ജൂലൈ 20
Jul 18, 2019, 20:34 IST
കാസര്‍കോട്: (www.kasargodvartha.com 18.07.2019) പാലില്‍ രുചി വ്യത്യാസം കണ്ടതിനെ തുടര്‍ന്ന് ചായ കുടിക്കാനെത്തിയവര്‍ ഹോട്ടലില്‍ പരിശോധന നടത്തി. ചായയ്ക്ക് ഉപയോഗിച്ചത് തമിഴ്‌നാട്ടില്‍ നിന്നുള്ള അമൃുത് പാലാണെന്ന് കണ്ടെത്തി. പാല്‍ പാക്കറ്റില്‍ തീയ്യതി രേഖപ്പെടുത്തിയത് മൂന്നു ദിവസം കഴിഞ്ഞുള്ളതാണ്. ഇതോടെ ഉത്പാദന തീയ്യതിയാണോ അതോ കാലഹരണ തീയ്യതായാണോ പാക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന കാര്യത്തില്‍ ഉപഭോക്താക്കള്‍ ആശയക്കുഴപ്പത്തിലായി.
ഇവരുടെ കോഴിക്കോട്ടെ മാനേജറെ വിളിച്ചന്വേഷിച്ചപ്പോള്‍ വ്യക്തമായ മറുപടി നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. പാലിന്റെ ഗുണമേന്മയില്‍ സംശയമുണ്ടെങ്കില്‍ പരിശോധനയ്ക്ക് അയക്കാവുന്നതാണെന്ന രീതിയിലാണ് അദ്ദേഹം പ്രതികരിച്ചത്. പൊള്ളാച്ചി കേന്ദ്രീകരിച്ചാണ് അമൃത് പാല്‍ കേരളത്തിലെത്തുന്നത്. പൊള്ളാച്ചി കേന്ദ്രീകരിച്ചാണ് പാല്‍ വിതരണം നടക്കുന്നത്. ഇതിന്റെ ഒരു ഡയറി ഫാം കോഴിക്കോട്ടുമുണ്ടെന്ന് മാനേജര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Milk, Top-Headlines, Confusion about packet milk date
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Milk, Top-Headlines, Confusion about packet milk date
< !- START disable copy paste -->