ഹര്‍ത്താല്‍ ദിനത്തില്‍ മദ്രസ അധ്യാപകനെ വെട്ടിയ കേസിലെ പ്രതിയെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു; യുവാവിന്റെ നില ഗുരുതരം
Jun 8, 2019, 01:07 IST
ഉപ്പള: (www.kasargodvartha.com 07.06.2019) ഹര്‍ത്താല്‍ ദിനത്തില്‍ മദ്രസ അധ്യാപകനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ രണ്ടാം പ്രതിയെ ബൈക്കിലെത്തിയ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഉപ്പള ബായാര്‍ മുളിഗദെയലെ മദ്രസ അധ്യാപകന്‍ കരീം മുസ്ലിയാരെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായ പച്ചു പെരിപദവ് എന്ന പ്രസാദി (26)നാണ് വെട്ടേറ്റത്.
ഗുരുതരമായി പരിക്കേറ്റ യുവാവിനെ കര്‍ണാടക പുത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 8.30 മണിയോടെ ബായാര്‍ പെറോടിയിലാണ് സംഭവം. നടന്നു പോവുകയായിരുന്ന പ്രസാദിനെ രണ്ട് ബൈക്കുകളിലായെത്തിയ നാലംഗ സംഘമാണ് അക്രമിച്ചതെന്നാണ് പോലീസിന് വിവരം ലഭിച്ചിട്ടുള്ളത്. മറ്റൊരു ബൈക്കില്‍ കറങ്ങുകയായിരുന്ന രണ്ട് പേരാണ് യുവാവിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച് അക്രമികള്‍ക്ക് വിവരം നല്‍കിയതെന്നും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
മാരകമായി വെട്ടേറ്റ യുവാവ് നിലവിളിച്ചു കൊണ്ട് സമീപത്തെ വീടിനടുത്തേക്ക് ഓടിയതിനാലാണ് അക്രമികള്‍ പിന്തിരിഞ്ഞത്. വിവരമറിഞ്ഞ് വന്‍ പോലീസ് സംഘം സ്ഥലത്തെത്തി അക്രമം നടത്തിയവര്‍ക്കായി തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്. പുത്തൂര്‍ ആശുപത്രിയില്‍ കഴിയുന്ന യുവാവിന്റെ മൊഴിയെടുക്കാനായി പോലീസ് ആശുപത്രിയിലെത്തിയിട്ടുണ്ട്. മൊഴി രേഖപ്പെടുത്തി കേസെടുക്കുമെന്ന് മഞ്ചേശ്വരം പോലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
Keywords : Uppala, Stabbed, Crime, Kasaragod, Kerala, News, Top-Headlines, Hospital, Accuse, Prasad.