പശുക്കടത്ത് ആരോപിച്ച് ഡ്രൈവറെയും സഹായിയെയും ആക്രമിച്ച് പിക്കപ്പ് വാനും അരലക്ഷം രൂപയും പശുക്കളെയും കടത്തിക്കൊണ്ടുപോയി; പിന്നില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍
Jun 24, 2019, 13:42 IST
കാസര്‍കോട്: (www.kasargodvartha.com 24.06.2019) പശുക്കടത്ത് ആരോപിച്ച് ഡ്രൈവറെയും സഹായിയെയും ആക്രമിച്ച് പിക്കപ്പ് വാനും അരലക്ഷം രൂപയും പശുക്കളെയും കടത്തിക്കൊണ്ടുപോയി. അക്രമത്തിനു പിന്നില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണെന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഡ്രൈവറും സഹായിയും കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. അക്രമത്തിനിരയായ കര്‍ണാടക പുത്തൂര്‍ പര്‍പുഞ്ചയിലെ മുഹമ്മദ് കുഞ്ഞിയുടെ മകനും പിക്കപ്പ് വാന്‍ ഡ്രൈവറുമായ ഹംസ (40), സഹായി കര്‍ണാടക പുത്തൂര്‍ പര്‍പുഞ്ചയിലെ ഇബ്രാഹിമിന്റെ മകന്‍ അല്‍ത്താഫ് (30) എന്നിവരെയാണ് ചെങ്കള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
തിങ്കളാഴ്ച പുലര്‍ച്ചെ 6.30 മണിയോടെ ബദിയടുക്ക പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പെട്ട എന്‍മകജെ മഞ്ചനടുക്കത്താണ് സംഭവം. പുത്തൂര്‍ കെദിലയില്‍ നിന്നും മൂന്ന് പശുക്കളെ കെ എ 21 ബി 3411 നമ്പര്‍ പിക്കപ്പ് വാനില്‍ ബന്തിയോടേക്ക് വളര്‍ത്താന്‍ കൊണ്ടുപോവുകയായിരുന്നുവെന്നാണ് അക്രമത്തിനിരയായവര്‍ പറയുന്നത്. പുത്തൂരിലെ ഇസ്മാഈല്‍ എന്നയാളാണ് പശുക്കളെ ബന്തിയോട് എത്തിക്കാന്‍ ആവശ്യപ്പെട്ടത്. മഞ്ചനടുക്കത്തെ പശുവളര്‍ത്തു കേന്ദ്രം നടത്തുന്ന ഹാരിസിന്റെ വീട്ടില്‍ 50,000 രൂപ ഏല്‍പിക്കാന്‍ ഇസ്മാഈല്‍ പണം കൈമാറിയിരുന്നു. ഈ പണം നല്‍കാനായി ഹാരിസിന്റെ വീട്ടിലെത്തിയപ്പോഴാണ് പിന്തുടര്‍ന്ന് ഹ്യുണ്ടായ് ഇയോണ്‍ കാറിലെത്തിയ ആറംഗ സംഘം പിക്കപ്പില്‍ നിന്നും ഇറങ്ങിയ ഉടനെ മാരകായുധങ്ങളുമായി തങ്ങളെ ആക്രമിച്ചതെന്ന് ഹംസയും അല്‍ത്താഫും പറഞ്ഞു.
ഇവരെ ക്രൂരമായി ആക്രമിച്ച ശേഷം പിക്കപ്പിന്റെ താക്കോല്‍ പിടിച്ചുവാങ്ങി പിക്കപ്പും പശുക്കളെയും ഇവര്‍ കടത്തിക്കൊണ്ടുപോവുകയായിരുന്നു. വണ്ടിയുടെ ഡാഷ് ബോക്‌സില്‍ വെച്ചിരുന്ന പണവും നഷ്ടപ്പെട്ടതായി ഇവര്‍ പറഞ്ഞു. വിവരമറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ബദിയടുക്ക പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമത്തിനിരയായവരില്‍ നിന്നും പോലീസ് മൊഴിയെടുത്തു. അറവിനായി പശുക്കളെ കൊണ്ടുപോകുന്നുവെന്ന് ആരോപിച്ചാണ് തങ്ങളെ അക്രമിച്ചതെന്ന് അക്രമത്തിനിരയായവര്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Attack, Crime, cow, Driver, Pickup driver and helper attacked by BajrangDal activists
< !- START disable copy paste -->