city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അറിയപ്പെടാത്ത വനിതാ സാമൂഹ്യ പ്രവര്‍ത്തകര്‍-2; അറുപത്തഞ്ചിലും മങ്ങലേല്‍ക്കാത്ത ഊര്‍ജസ്വലതയുമായി മീനാക്ഷി കള്ളാര്‍

കൂക്കാനം റഹ് മാന്‍ / (നടന്നു വന്ന വഴി - ഭാഗം 100)

2. മീനാക്ഷി കള്ളാര്‍

(www.kasargodvartha.com 17.05.2019)
സമൂഹത്തില്‍ എന്തെങ്കിലും നന്മ ചെയ്യുകയെന്ന വികാരം ചിലരുടെ മനസ്സില്‍ ജന്മനാ ഉള്ള ആഗ്രഹമായിരിക്കും. സ്വന്തം കാര്യലാഭത്തിനല്ലാതെ കായികമായി സഹായം ചെയ്യുന്നവര്‍, നിര്‍ദേശോപദേശങ്ങള്‍ നല്‍കി പ്രോത്സാഹിപ്പിക്കുന്നവര്‍, ജീവിതമാര്‍ഗ്ഗം കാട്ടിക്കൊടുക്കുന്നവര്‍ തുടങ്ങി വിവിധതലങ്ങളില്‍ വ്യക്തികള്‍ക്കും, സമൂഹത്തിനും നന്മ ചെയ്യാന്‍ മൂന്നോട്ടു വരുന്നവരെ അപൂര്‍വ്വമായിട്ടെങ്കിലും നമുക്കു കണ്ടുമുട്ടാന്‍ കഴിയും. പലപ്പോഴും സ്വന്തം നിലപാട് മറന്നു പോലും സേവനം ചെയ്യുന്നവരുണ്ട്. പക്ഷേ അവരുടെ ജീവിതാഭിലാഷങ്ങള്‍ ഒന്നും സാധിച്ചെടുക്കാതെ ത്യാഗമനസ്സോടെ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്ന ഒരുകാര്യമുണ്ട്. മറ്റൊന്നും പ്രതീക്ഷിച്ചല്ല സ്വമനസ്സിന് സംതൃപ്തി കിട്ടാന്‍ മാത്രമാണ് ഞാനിങ്ങനെ ചെയ്യുന്നത് എന്നാണ്. അത്തരമൊരു വ്യക്തിത്വത്തിന്റെ ഉടമയാണ് അറുപത്തിയഞ്ചിലെത്തിയ മീനാക്ഷി കള്ളാര്‍.

തന്റെ സമൂഹ്യ പ്രവര്‍ത്തനത്തിന് മാര്‍ഗനിര്‍ദേശം ലഭിച്ചത് കാന്‍ഫെഡ് പ്രസ്ഥാനത്തിലൂടെയാണെന്ന് മീനാക്ഷി സാക്ഷ്യപ്പെടുത്തുന്നു. പാണത്തൂര്‍ പിഎച്ച്‌സിയിലെ ഡോ. എ വി ഭരതന്‍ മുഖേനയാണ് കാന്‍ഫെഡിനെക്കുറിച്ച് ആദ്യം അറിയാന്‍ ഇടയായത്.

മാലക്കല്ല് പറക്കയം കോളനിയില്‍ സാക്ഷരതാ കേന്ദ്രം സ്ഥാപിച്ചുകൊണ്ടായിരുന്നു പ്രവര്‍ത്തനത്തിന് തുടക്കം. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിലെ ആറു മക്കളില്‍ ഏറ്റവും ഇളയവളാണ് മീനാക്ഷി. രാമന്‍ പൂജാരി - മാണിയമ്മ ദമ്പതികളുടെ മകളായി മീനാക്ഷി 1953ലാണ് ജനിച്ചത്. സാക്ഷരതയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന പ്രവര്‍ത്തനമായിരുന്നില്ല കാന്‍ഫെഡ് വിഭാവനം ചെയ്തത്.

അറിയപ്പെടാത്ത വനിതാ സാമൂഹ്യ പ്രവര്‍ത്തകര്‍-2; അറുപത്തഞ്ചിലും മങ്ങലേല്‍ക്കാത്ത ഊര്‍ജസ്വലതയുമായി മീനാക്ഷി കള്ളാര്‍

അതുകൊണ്ട് തന്നെ മീനാക്ഷി ഇടപെട്ട ഒരു സംഭവത്തെക്കുറിച്ച് അവര്‍ പറയുന്നത് ഇങ്ങനെ, 'പത്ത് പന്ത്രണ്ട് വയസായ ഒരു ദളിദ് പെണ്‍കുട്ടി പുറത്തിറങ്ങാതെ കുടിലില്‍ തന്നെ കഴിയുന്നു. വയറ്റിലെന്തോ കൂടിയിട്ടുണ്ട് എന്ന് പറഞ്ഞ് വീട്ടുകാര്‍ മന്ത്രവാദവും ക്രിയകളും നടത്തി ദിവസം കഴിച്ചു. പ്രേതം കൂടിയതാണെന്നാണ് വീട്ടുകാരുടെ ധാരണ. ഞാന്‍ ഇടപെട്ട് ആ പെണ്‍കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയി. ഡോക്ടര്‍ പരിശോധിച്ചു. കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. മൂന്നു മാസം ഗര്‍ഭിണിയായിരുന്നു. അവള്‍ക്ക് വേണ്ടുന്ന സഹായങ്ങള്‍ ചെയ്തു കൊടുത്തു. പ്രസവിച്ചു. ആണ്‍കുട്ടിയായിരുന്നു. അവന്‍ ഇന്ന് യുവാവായി വിവാഹിതനായി. രണ്ടു കുട്ടികളുടെ അച്ഛനായി. ഇന്നും ആ പെണ്‍കുട്ടിയെ കാണാറുണ്ട്. അവള്‍ നന്ദിയോടെ എന്നെ ഓര്‍ക്കാറുമുണ്ട്.'

കൊട്ടോടിയില്‍ ആരംഭിച്ച അങ്കണ്‍വാടിയില്‍ വര്‍ക്കറായി ജോലി കിട്ടി. 12 വര്‍ഷത്തോളം സ്തുത്യര്‍ഹമായ രീതിയില്‍ പണിചെയ്തു. കേവലം 175 രൂപയാണ് അന്ന് ശമ്പളം. സ്വന്തം കെട്ടിടമില്ല. പലരുടെയും വീടുകളില്‍ വെച്ചാണ് പ്രവര്‍ത്തിച്ചത്. നാട്ടിലെ മാധവ ഭട്ടിനെ മീനാക്ഷി നന്ദിയോടെ സ്മരിക്കുന്നു. അങ്കന്‍വാടിക്കു കെട്ടിടം പണിയാന്‍ മൂന്ന് സെന്റ് സ്ഥലം സൗജന്യമായി നല്‍കിയത് മാധവ ഭട്ടായിരുന്നു.

കാന്‍ഫെഡ് നടത്തിയ മലയോര കാല്‍ നടജാഥ, വോര്‍ക്കാടിയില്‍ നിന്ന് ആരംഭിച്ച സംസ്ഥാന കാല്‍നടജാഥ എന്നിവയില്‍ സജീവമായി മീനാക്ഷി പങ്കെടുത്തു. 1995വരെ നടന്ന കാന്‍ഫെഡ് സംസ്ഥാന സമ്മേളനങ്ങളിലൊക്കെ മീനാക്ഷിയുടെ സജീവ പങ്കാളിത്തമുണ്ടായി. പത്തനംതിട്ടയില്‍ നടന്ന  സമ്മേളനത്തില്‍ മികച്ച സമൂഹ്യ പ്രവര്‍ത്തകയ്ക്ക് നല്‍കുന്ന കാന്‍ഫെഡ് അവാര്‍ഡും മീനാക്ഷിക്ക് ലഭിച്ചു.

1990ല്‍ വാട്ടര്‍ അതോറിറ്റിയില്‍ എല്‍ഡിസിയായി ജോലിയില്‍ കയറി. ജീവിതത്തിനും സമൂഹ്യ പ്രവര്‍ത്തനത്തിനും കുറച്ചുകൂടി ഊര്‍ജ്ജം ലഭിക്കാന്‍ ഈ ജോലി കാരണമായി. വിവാഹ ജീവിതം വേണ്ടെന്ന് വെച്ചായിരുന്നു ജീവിച്ചത്. സ്വതന്ത്രമായി പോകാനും വരാനും സൗകര്യം ഒറ്റയാനായി ജീവിക്കുന്നതാണെന്ന ചിന്തയായിരുന്നു മീനാക്ഷിക്ക്. പി എന്‍ പണിക്കര്‍ സാറിന് ഏറ്റവും ഇഷ്ടമുള്ള ഒരു സമൂഹ്യ പ്രവര്‍ത്തകയായിരുന്നു മീനാക്ഷി. കാസര്‍കോട് ജില്ലയില്‍ എത്തിയാല്‍ നമ്മുടെ മിടുക്കി മീനാക്ഷി എവിടെ എന്ന് അന്വേഷിക്കും.

സര്‍ക്കാര്‍ ഉദ്യോഗസ്ഥ ആയിട്ടും സമൂഹ്യ പ്രവര്‍ത്തന രംഗത്ത് സജീവമായി മീനാക്ഷി പ്രവര്‍ത്തിച്ചു. ആയിടക്കാണ് മീനാക്ഷിയുടെ ജീവിതത്തില്‍ പുതിയൊരു മാറ്റം വന്നത്. വിവാഹ ജീവിതമേ വേണ്ടെന്ന് വെച്ച മീനാക്ഷിയുടെ ചിന്തമാറ്റാന്‍ പലരും ശ്രമിച്ചു.

1993ല്‍ ഗുജറാത്തുകാരനായ രംഗനാഥന്‍ മീനാക്ഷിയുടെ ജീവിതത്തിലേക്ക് കടന്നു വന്നു. ഗുജാറത്തില്‍ ബിഎസ്എന്‍എല്‍ അക്കൗണ്ടസ് ഓഫീസറായിരുന്നു അന്നദ്ദേഹം. മീനാക്ഷി കേരള സര്‍ക്കാര്‍ സര്‍വീസിലെ ജോലി രാജിവെച്ച് ഗുജറാത്തിലേക്ക് പോയി. പത്തു കൊല്ലം ഒന്നിച്ചു ജീവിച്ചെങ്കിലും ഒരു കുഞ്ഞിക്കാല്‍ കാണാനുളള ഭാഗ്യം ഈ ദമ്പതികള്‍ക്കുണ്ടായില്ല.

അവിടേയും മീനാക്ഷിയെ ദുരവസ്ഥ പിടികൂടി. രംഗനാഥന് കാന്‍സര്‍ പിടിപെട്ടു. മൂന്നുവര്‍ഷക്കാലം ചികിത്സയും മറ്റുമായി പിടിച്ചു നിന്നു. 2004 ല്‍ അദ്ദേഹം അന്തരിച്ചു. ഒരുപാടു മോഹങ്ങളുമായാണ് നാല്പതിലെത്തിയ മീനാക്ഷി കൂട്ടുകാരനെ കണ്ടെത്തി ജീവിതം തുന്നിക്കെട്ടിയത്. ഒരു ദശകം ഒന്നിച്ചു ജോളിയായി ജീവിച്ചു. സമ്പാദ്യമൊന്നുമുണ്ടായില്ല.

തനിച്ച് സ്വന്തം നാടായ കള്ളാറിലെത്തി. 2007ല്‍ ഗള്‍ഫിലേക്ക് ഒരു യാത്ര സംഘടിപ്പിച്ചു. മൂന്നു വര്‍ഷത്തോളം ഒരു സുഹൃദ്കുടുംബത്തോടൊപ്പം കഴിച്ചു കൂട്ടി. കാലിന് സുഖമില്ലാത്തതു കൊണ്ട് നാട്ടിലേക്ക് തിരിച്ചു. തുടര്‍ന്ന് തിരുമൊഴി, തുളുനാട് മാസിക, ഫ്‌ളാഷ് പത്രങ്ങളില്‍ ലേഖികയായും, വിതരണക്കാരിയായും പ്രവര്‍ത്തിച്ചു.

Related:
1. അറിയപ്പെടാത്ത വനിതാ സമൂഹ്യ പ്രവര്‍ത്തകര്‍; പാര്‍ട്ടിക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച വിപ്ലവനേതാവിന്റെ മകള്‍ കെ എം രമണിയെകുറിച്ച്

ഇത്രയൊക്കെ ചെയ്തതിനാല്‍ കുടുംബ സ്വത്തായി ലഭിച്ച 40 സെന്റ് ഭൂമിയില്‍ മോശമല്ലാത്ത ഒരു വീട് വെക്കാന്‍ കഴിഞ്ഞു. അറുപത്തിയഞ്ച് കഴിഞ്ഞ മീനാക്ഷി ഇപ്പോള്‍ ചിന്തിക്കുന്നത് ആത്മീയതയിലേക്കാണ്. അതില്‍ അല്‍പം മാനസിക സന്തോഷം കിട്ടുമെന്നവര്‍ വിശ്വസിക്കുന്നു. സ്വന്തം ഭവനം ഒരു ആശ്രമമാക്കി മാറ്റാനും പ്രായം ചെന്നവര്‍ക്ക് ഒരു അഭയ കേന്ദ്രമാക്കി മാറ്റാനും ചിന്തിക്കുന്നുണ്ട്.

ഇതിനകം ഹരിദ്വാര്‍, ഋഷികേഷ്, കേദാര്‍നാഥ്, കാശി, ഹിമാലയം തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു കഴിഞ്ഞു. ഇടയ്ക്ക് നാട്ടില്‍വരും. തിരുവന്തപുരത്ത് ജയ്‌നഗര്‍, തിരുമല എന്നിടത്താണ് ഇപ്പോള്‍ ക്യാമ്പ്. എന്നും പ്രാര്‍ത്ഥനയും ധ്യാനവുമായി കഴിയാനാണ് ആഗ്രഹം.

ഇതൊക്കെയാണെങ്കിലും ഈശ്വരാരാധനയോടൊപ്പം സഹജീവികളെ സഹായിക്കുന്ന പ്രവര്‍ത്തനം തുടരും. പണ്ടത്തെ ഊര്‍ജസ്വലതയ്ക്ക് ഇന്നും മാറ്റമൊന്നും വന്നിട്ടില്ല. പലവഴികളിലൂടെ കടന്നു വന്നപ്പോള്‍ കുറേകൂടി ആത്മവിശ്വാസവും ധൈര്യവും കൈവന്നിട്ടുണ്ട്.

Related Articles:

1.നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം

2.ഉച്ചയ്ക്ക് വിശപ്പടക്കാന്‍ ഒരാണിവെല്ലം

3.മൊട്ടത്തലയില്‍ ചെളിയുണ്ട

4.ആശിച്ചുപോകുന്നു കാണാനും പറയാനും

5.പ്രണയം, നാടകം, ചീട്ടുകളി

6.കുട്ടേട്ടനൊരു കത്ത്

7.ശ്രീലങ്കന്‍ റേഡിയോയില്‍ നിന്നും മലയാള പ്രക്ഷേപണം കേട്ട കാലം മറന്നുവോ?

8.പേര് വിളിയുടെ പൊരുള്‍

9.തികഞ്ഞ മാപ്പിളയാകാന്‍ അത് ചെയ്‌തേ തീരൂ

10.മറ്റുള്ളവരെ ശപിച്ചാല്‍ അതുഫലിക്കുമോ? ഉദാഹരണങ്ങളുമുണ്ട്

11.നിങ്ങളുടെ പൂച്ച മത്സ്യം തിന്നാറുണ്ടോ? ഏയ് ഇല്ല, മീന്‍ മാത്രമേ തിന്നാറുള്ളൂ

12.മന്ത്രവാദികളും ഹൈടെക് ആകുമ്പോള്‍

13.അന്യം നിന്നു പോകുന്ന ആണ്ടുനേര്‍ച്ചകള്‍

14.മാപ്പിളാരുടെ വീട്ടില്‍ വളരുന്ന പശുക്കള്‍ക്ക് പേര് ഹിന്ദുക്കളുടേത് !

15.കൗമാര കാലത്തെ ആ പ്രണയം ഇന്നും മനസ്സിലുണ്ട്

16.അന്നത്തെ രണ്ടായിരം രൂപയ്ക്ക് മാനേജ്‌മെന്റ് സ്‌കൂളില്‍ ജോലി; രൂപ മാസ ശമ്പളവും

17.പട്ടിണിക്കാലത്തെ മധുരമുള്ള ഓര്‍മ

18.സ്‌കൂള്‍ കാലം മധുരിക്കും കാലം; തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ആഘോഷം തന്നെ

19.ഉപ്പയും ഉമ്മയും ആയി നമ്മള്‍ കളിച്ചത് യാഥാര്‍ത്ഥ്യമാവാന്‍ സാധിക്കാതെ പോയതോര്‍ത്ത് ദു:ഖിക്കാനല്ലേ നമുക്കാവൂ; എന്നെങ്കിലും കാണാന്‍ പറ്റുമോ? ഒരിക്കല്‍ കൂടി...

20.തലസ്ഥാന യാത്രയിലെ ആദ്യാനുഭവങ്ങള്‍

21.ഹോട്ടലില്‍ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നവര്‍ ഇതൊന്ന് ശ്രദ്ധിക്കണം

22.സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും മറ്റൊരു മുഖവും ഇവര്‍ക്കുണ്ട്

23.വീണുടഞ്ഞ സ്വപ്നം

24.ജില്ലാകലക്ടര്‍മാരുമായുള്ള സൗഹൃദം

25.പേടിപ്പെടുത്തിയ ചുടുകാട്

26.ഒരു മഹിളാ സമാജം ലഹളാ സമാജമായ കഥ

27.മരണത്തെ മുഖാമുഖം കണ്ട മൂന്നനുഭവങ്ങള്‍

28.എം.വി ആര്‍ നോട് ഒരു ചോദ്യം

29.കാന്‍ഫെഡ് പ്രവര്‍ത്തനത്തിലൂടെ ദേശീയ അംഗീകാരം

30.ഉറവിടമില്ലാത്ത ഊമക്കത്തുകള്‍

31.ഞാന്‍ മറന്നെങ്കിലും അവര്‍ ഓര്‍ക്കുന്നു

32.പിണറായിക്കൊപ്പം യാത്ര ചെയ്ത പഴയൊരോര്‍മ്മ

33.30 ാം വയസിലെ കോളജനുഭവങ്ങള്‍; പ്രണയവും തെരഞ്ഞെടുപ്പും ഒടുവില്‍ രിസള്‍ട്ട് വിത്ത്‌ഹെല്‍ഡും

34.പത്രവാര്‍ത്ത ഉണ്ടാക്കിയ ഞെട്ടല്‍

35.റേഡിയോ പ്രക്ഷേപണാനുഭവങ്ങള്‍

36.മലപോലെ വന്നത് മഞ്ഞുപോലെ പോയി

37.രോഗികളേ നിങ്ങള്‍ തെക്കോട്ടുപോവാതെ വടക്കോട്ടു പോവൂ

38.തറവാട് ഒരോര്‍മ്മ

39.കരിവെളളൂരിലെ മുസ്ലീം കമ്മ്യൂണിസ്റ്റുകാര്‍

40.ഗ്രാന്‍ഡ് മോസ്‌ക്ക് ഒരത്ഭുതക്കാഴ്ച

41.ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി ഓര്‍മ്മച്ചെപ്പ് തുറന്നപ്പോള്‍

42.ബസിലെ സീറ്റ് സംവരണവും ഒഴിയുന്നവരുടെ വേദനയും

43.സംഘാടകനെന്നനിലയിലെ പ്രവര്‍ത്തനങ്ങള്‍

44.ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കെത്തിയ ചിലരെക്കുറിച്ച്

45.ഇല്ലാക്കഥകള്‍ മെനയും അത് പ്രചരിപ്പിക്കും, ചിലര്‍ക്ക് ഇക്കാര്യത്തില്‍ വലിയ മിടുക്കാണ്

46.ആ ദിനത്തില്‍ ഉമ്മൂമ്മയെ ഓര്‍ത്തുപോയി

47.എന്നെ സ്‌നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത രണ്ട് പണിക്കര്‍മാരും നഫീസത്തുബീവിയും

48.കളഞ്ഞുകിട്ടിയ വാച്ചും സ്‌ക്കൂളിലേക്കൊരു ഷെല്‍ഫും 

ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി

49.ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി

50.ആശ്വാസമേകാനെങ്കിലും ആരെങ്കിലും ഒന്നു തിരിഞ്ഞുനോക്കുമോ?

51. ഒരു വെറ്റിലക്കഥ

52.എന്റെ സാക്ഷരതാ ക്ലാസ്

53.അങ്ങാടി ഉറക്കത്തിനിടയില്‍ പുട്ടുകച്ചവടം

54.കളപറിക്കലും ചക്കക്കറിയും

55.തല്ലാത്തൊരമ്മാവന്റെ ഓര്‍മ്മക്കു മുന്നില്‍

56.പഠിക്കണം 97 ലെത്തിയ യോഗാചാര്യ രാമന്‍ മാസ്റ്ററെക്കുറിച്ച്

57. കാന്‍ഫെഡ് ഹൃദയത്തിലേറ്റിയ വികാരം

58. ജീവിതത്തില്‍ കിട്ടിയ അപൂര്‍വ്വ അവാര്‍ഡ്

59. ഡപ്പ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ വര്‍ക്ക് ചെയ്തപ്പോള്‍ ഉണ്ടായ വേദനകളും സന്തോഷങ്ങളും

60. കത്ത് കിട്ടാന്‍ കാത്തിരുന്ന കാലം

61. ഡെറാഡൂണ്‍ റോഡ് വിജയവാഡയിലെ മാങ്ങ - ഭോപ്പാലിലെ ഉറക്കം

62. എന്റെ കണക്കുബൗണ്ട് ബുക്ക്

63. ഇടയ്ക്ക് പത്രപ്രവര്‍ത്തകനായും

64. കാനായി കുഞ്ഞിരാമനെ കണ്ടുമുട്ടിയപ്പോള്‍...

65. ഇങ്ങനെയൊക്കെയായിരുന്നോ അന്നത്തെ ജീവിതം?...
66. ആമീത്താന്റെ കാനത്ത്

67. അമ്മായിയുടെ അവിലിടിയും ഉച്ചന്‍വളപ്പ് പുരാണവും

68. എന്ന്, രമണി, കാസര്‍കോട്

69. ഞങ്ങളുടെ കുട്ടിക്കാലം ഇങ്ങനെയൊക്കെയായിരുന്നു

70. റോഡുണ്ടായത് ഇങ്ങിനെയൊക്കെയായിരുന്നു അന്ന്

71. നന്മ തിരിച്ചുതരുന്ന മക്കള്‍

72. ജൂണ്‍മാസ ഓര്‍മകള്‍

73. മേഴ്‌സി രവി: ആരാധ്യയായൊരു വനിതാ നേതാവ്

74. വീട്ടുകൂടലിന്റെ പ്രസക്തി; അന്നും ഇന്നും

75. എയ്ഡസ് പ്രതിരോധ പ്രവര്‍ത്തനത്തിന് ഗ്രീന്‍ബനാന



84. നിര്‍മലമാണ് പെണ്‍മനസ്സുകള്‍

85. ആദ്യ ജോലിയും സഹപ്രവര്‍ത്തകരും

86. കുപ്പായത്തിനുമില്ലേ അനുഭവകഥ പറയാന്‍?

87. അണ്ടിക്കാലം ആനന്ദകാലം

88. നല്ലൊരു പഠനക്കളരിയായിരുന്നു ബീഡിക്കമ്പനികള്‍

89. നിലാവിന്റെ കുളിര്‍മയില്‍ ഒരു പുസ്തക പ്രകാശനം

90. വാലന്റൈന്‍ ദിനത്തില്‍ 43ാം വിവാഹവാര്‍ഷികം ആഘോഷിച്ച കാദൃച്ചയും കല്യാണിയും ഇന്നും സന്തോഷത്തോടെ കഴിയുകയാണ്; ഇവരുടെ ജീവിതം നമ്മുക്കൊരു പാഠപുസ്തകമാണ്

91. നിങ്ങള്‍ സപ്പോട്ട പറിക്കാന്‍ വന്നതാണല്ലേ? അധ്യാപികമാര്‍ മാത്രമുള്ള ഒരു സ്‌കൂളിനെ കുറിച്ചറിയാം


92. സര്‍ക്കാര്‍ വകുപ്പിലെ ഇന്റര്‍വ്യൂ പ്രഹസനങ്ങള്‍; ശുപാര്‍ശകളാണ് ഏറ്റവും വലിയ യോഗ്യത

93. എന്റെ മണി കാണുന്നു... ഉപ്പാ...

94. ചൈല്‍ഡ്‌ലൈനും ഞാനും

95. അന്ന് സാക്ഷരതാ ക്ലാസില്‍ അക്ഷരം പഠിച്ചവരില്‍ ചിലര്‍ ഇന്ന് മാധ്യമപ്രവര്‍ത്തകരായും കോളജ് അധ്യാപകരായും സ്‌കൂള്‍ ഹെഡ് മാസ്റ്ററായും സേവനമനുഷ്ഠിക്കുന്നുണ്ട്; മുന്നേറാന്‍ പലപ്പോഴും ഒരു നിമിത്തമുണ്ടാവും

96. നമ്മുടെ നാട്ടിലുമുണ്ട് മാംസം വിറ്റു ജീവിക്കുന്നവരും വില കൂടിയ കാറില്‍ വരെ തേടിയെത്തുന്ന മാന്യന്മാരും, മുമ്പൊക്കെ ആളൊഴിഞ്ഞ വീടും ലോഡ്ജ് മുറികളുമാണെങ്കില്‍ ഇന്ന് കാറില്‍ തന്നെ കാര്യം സാധിക്കും

97. 'ആകാശവാണി കോഴിക്കോട്.. ഇന്നത്തെ വഴിവിളക്കില്‍ കൂക്കാനം റഹ് മാന്‍ നടത്തുന്ന പ്രഭാഷണം കേള്‍ക്കാം'; ആദ്യ റേഡിയോ പ്രക്ഷേപണത്തിന്റെ ഓര്‍മ്മകള്‍

98. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ കമലാക്ഷിയെ പ്രണയിച്ചതും ഗവ. കോളജിലെ പഠനകാലത്ത് സറീനയെ പ്രണയിച്ചതുമെല്ലാം ഇന്നും ഓര്‍മയുണ്ട്, ഡയറിക്കുറിപ്പ് സത്യസന്ധമായ രേഖയാണ്

99. അറിയപ്പെടാത്ത വനിതാ സമൂഹ്യ പ്രവര്‍ത്തകര്‍; പാര്‍ട്ടിക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച വിപ്ലവനേതാവിന്റെ മകള്‍ കെ എം രമണിയെകുറിച്ച്


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, Article, Kookanam-Rahman, Story of my footsteps -100.     < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia