'ആകാശവാണി കോഴിക്കോട്.. ഇന്നത്തെ വഴിവിളക്കില്‍ കൂക്കാനം റഹ് മാന്‍ നടത്തുന്ന പ്രഭാഷണം കേള്‍ക്കാം'; ആദ്യ റേഡിയോ പ്രക്ഷേപണത്തിന്റെ ഓര്‍മ്മകള്‍
Apr 25, 2019, 19:31 IST
നടന്നു വന്ന വഴി (ഭാഗം-97) / കൂക്കാനം റഹ് മാന്‍
(www.kasargodvartha.com 25.04.2019) 'ആകാശവാണി കോഴിക്കോട്.. ഇന്നത്തെ വഴിവിളക്കില്‍ കൂക്കാനം റഹ്മാന്‍ നടത്തുന്ന പ്രഭാഷണം കേള്‍ക്കാം' 1980 ജനുവരി ഒന്നിന് കോഴിക്കോട് ആകാശവാണി നിലയം പ്രക്ഷേപണം ചെയ്ത എന്റെ ആദ്യ പ്രഭാഷണ നാളിലേക്ക് മനസ്സ് ഓടുകയാണ്. വീട്ടിലെ വിലാസത്തില്‍ കോണ്‍ട്രാക്ട് ഫോറം കിട്ടി. അതിലെ റിപ്ലൈ ഷീറ്റ് ഫില്‍അപ് ചെയ്തത് അന്ന് തന്നെ ആകാശവാണിയിലേക്കയച്ചു. റിക്കാര്‍ഡിംഗ് ചെയ്യാന്‍ പോകേണ്ട തിയ്യതിക്ക് ഒരാഴ്ച മുമ്പാണ് കോണ്‍ട്രാക്ട ഫോറം കിട്ടുന്നത്. വിഷയം 'സാക്ഷരത സാമൂഹ്യ മാറ്റത്തിന്' സമയ ദൈര്‍ഘ്യം പത്തുമിനുട്ട്.
പിന്നെ അതിനുളള പ്രിപറേഷനാണ്. ആദ്യ തവണയല്ലേ? എന്താണ് സംഭവിക്കുകയെന്നറിയില്ല. ഒരു മൂന്ന് ഫൂള്‍ സ്‌കാപ്പ് പേജില്‍ കുറിപ്പ് എഴുതി. പലതവണ വായിച്ചു. പ്രഭാഷണം എന്നായത് കൊണ്ട് പ്രസംഗിക്കുകയാണോ വേണ്ടത്? മന:പാഠം പഠിച്ചിട്ട് പോകണോ? ഏതായാലും ഇരുന്ന് പഠിക്കുക തന്നെ. എഴുതിയ കാര്യങ്ങളെല്ലാം മനപ്പാഠമാക്കി. സമയം പത്തുമിനുട്ടിലധികം വരുന്നുണ്ട്. വിണ്ടും ഒന്നു രണ്ടു വാചകം കുറച്ചു.
1979 ഡിസംബര്‍ 27നാണ് റിക്കാര്‍ഡിംഗ്. തലേന്നാള്‍ പുറപ്പെട്ടു. കോഴിക്കോട് ട്രെയിനിറങ്ങി. ഒരു പോര്‍ട്ടറോഡ് സ്‌നേഹത്തില്‍ കൂടി. അടുത്തുളള ലോഡ്ജ് ഏതാണെന്ന് തിരക്കി. റോസ് പെയിന്റടിച്ച ഒരു കൂറ്റന്‍ കെട്ടിടം അദ്ദേഹം ചൂണ്ടിക്കാണിച്ചു തന്നു. 'പ്ലാസ'ഹോട്ടലണത്. അവിടെ മുറികിട്ടും. അവിടേക്ക് സ്റ്റേഷനില്‍ നിന്ന് നടക്കേണ്ട ദൂരമേയുള്ളു. അവിടെയെത്തി മുറിയെടുത്തു. സമയം സന്ധ്യയായി. മുറിയിലെത്തിയ ഉടനെ പ്രഭാഷണം പഠിക്കാന്‍ തുടങ്ങി. ആക്ഷനോടെ പ്രസംഗിച്ചു തുടങ്ങി. ശബ്ദം കൂടിപ്പോയോ എന്നറിയില്ല. അടുത്ത മുറിയില്‍ നിന്ന് ഒരാള്‍ വന്ന് ജനലിലൂടെ ശ്രദ്ധിക്കുന്നത് കണ്ടപ്പോള്‍ എന്റെ പരിപാടി നിര്‍ത്തി.
ഞാന്‍ ഡോര്‍ തുറന്നപ്പോള്‍ അദ്ദേഹം മുറിയിലേക്ക് കയറി. കക്ഷി ഗുജറാത്തുകാരനാണ്. ഹിന്ദിയില്‍ കാര്യങ്ങള്‍ അദ്ദേഹം ചോദിച്ചുമനസ്സിലാക്കി. ആജാനുബാഹുവാണ്. റേഡിയോ പ്രഭാഷണം നടത്താന്‍ റിക്കാര്‍ഡിംഗിന് വന്നതാണെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തി. എന്റെ വേവലാതി മനസ്സിലാക്കിയ അദ്ദേഹം പറഞ്ഞു. റേഡിയോ നിലയത്തില്‍ ചെന്നാല്‍ പ്രഭാഷണം നടത്താന്‍ മന:പാഠം പഠിക്കുകയൊന്നും വേണ്ട. പേപ്പറില്‍ എഴുതിയത് നോക്കി വായിച്ചാല്‍ മതി. അദ്ദേഹവും ഗുജറാത്തിലെ ഓള്‍ ഇന്ത്യാ റേഡിയോയില്‍ പ്രഭാഷണം നടത്താറുണ്ടെന്നും സൂചിപ്പിച്ചു. ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായി.
അന്ന് സന്ധ്യക്ക് കോഴിക്കോട് അവിചാരിതമായി മഴപെയ്യാന്‍ തുടങ്ങി, നല്ല കനത്ത മഴ. രാത്രി എട്ടുമണിയോടടുത്ത് ഞങ്ങള്‍ രണ്ടുപേരും ഭക്ഷണം കഴിക്കാന്‍ ഹോട്ടല്‍ തേടി പുറത്തിറങ്ങി. ആദ്യമഴയില്‍ റോഡ് മുഴുവന്‍ ചെളി വെള്ളമാണ്. ഞാന്‍ ചെരുപ്പാണ് ധരിച്ചത്. ഷര്‍ട്ടിലും മുണ്ടിലും ചെളിതെറിച്ച് വികൃതമായി. അക്കാര്യം കൂസാതെ ഹോട്ടലിലെത്തി ഭക്ഷണം കഴിച്ചു. തിരിച്ചു മുറിയിലെത്തി. ആ ഗുജറാത്തുകാരന്‍ വിണ്ടും എന്റെ മുറിയിലേക്ക് വരുമോയെന്ന പേടിയായിരുന്നു എനിക്ക്. അദ്ദേഹം വൈന്‍ ഷാപ്പില്‍ കയറിയത് ഞാന്‍ കണ്ടു. ഒരു കുപ്പി പൊതിഞ്ഞു വാങ്ങുന്നതും കണ്ടു. അതായിരുന്നു എന്റെ ഭയം..
രാവിലെ എഴുന്നേറ്റൂ. അപ്പോഴേക്കും അയല്‍ റൂമുകാരന്‍ മുറിയും പൂട്ടി പോയിരുന്നു. പതിനൊന്നു മണിക്കാണ് റിക്കാര്‍ഡിംഗ്. ലോഡ്ജിന്റെ താഴെ ഗ്രൗണ്ടില്‍ കുറെ വെളുത്ത അംബാസഡര്‍ കാറുകള്‍ ക്യൂവായി പാര്‍ക്ക് ചെയ്തു കണ്ടു. സമയം രാവിലെ എട്ട് മണിയായി കാണും. വെളുത്ത പാന്റും വെളുത്ത ഫുള്‍കൈ ഷര്‍ട്ടും ധരിച്ച ഒരു താടിക്കാരന്‍ വണ്ടിക്കാരോട് എന്തോ നിര്‍ദേശം കൊടുക്കുന്നത് കണ്ടു. അത് സാക്ഷാല്‍ യേശുദാസായിരുന്നു. എവിടെയോ നടക്കുന്ന ഗാനമേള പരിപാടിക്കുള്ള ട്രൂപ്പുകാരെ വഹിച്ചു കൊണ്ട് പോകാന്‍ ഒരുങ്ങി നിര്‍ത്തിയ വെളുത്ത അംബാസഡര്‍ കാറുകളായിരുന്നു അത്. ഇത്രമാത്രം രാജകീയ പ്രൗഢിയോടെയാണ് അക്കാലം മുതല്‍ യേശുദാസിന്റെ പരിപാടിക്കുള്ള യാത്ര. കുറേസമയം ആ കാഴ്ച ആസ്വദിച്ചു കൊണ്ട് നിന്നു.
പത്തു മണിക്ക് ആകാശവാണി നിലയത്തിന്റെ ഗേറ്റിലെത്തി. ഗേറ്റ്മാന്‍ ഗേറ്റ് തുറന്നു തന്നു. വിസിറ്റേര്‍സ് ബുക്കില്‍ ഒപ്പിട്ടു. മെഹറലി സാറിനെ കാണാനാണെന്ന് പറഞ്ഞു. കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് പ്രോഗ്രാം എക്‌സിക്യൂട്ടിവ് മെഹറലി സാറിന്റെ മുറി. അദ്ദേഹത്തിന്റെ മുറിയില്‍ അബ്ദുല്ല നന്മണ്ടയും ഇരിപ്പുണ്ടായുരുന്നു. എന്നെ പരിചയപ്പെടുത്തിയ ഉടനെ രണ്ടുപേരും സ്‌നേഹോഷ്മളമായി സ്വീകരിച്ചിരുത്തി. ഇത്ര വലിയ ഒരു സ്ഥാപനത്തിലെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥന്റെ എളിമയും ആദരവും എന്നെ അത്ഭുതപ്പെടുത്തി. ചായകുടിക്കാന്‍ എന്നെ അവിടുത്തെ കാന്റീനിലേക്ക് കൂട്ടിക്കൊണ്ടു പോയി. ഞാനാകെ അമ്പരന്നു പോയി. മെഹറലി സാര്‍ കാണിച്ച സ്‌നേഹത്തിനു മുന്നില്‍..
ഞങ്ങള്‍ അഭിമുഖമായി ഇരുന്നു. മാറ്റര്‍ കൊണ്ടു വന്നിട്ടുണ്ടോ എന്നന്വേഷിച്ചു. അദ്ദേഹത്തിന്റെ കയ്യിലേല്‍പ്പിച്ചു. വായിച്ചു നോക്കി. മുഖത്ത് തൃപ്തി നിഴലാടുന്നത് ഞാന്‍ ശ്രദ്ധിച്ചു. ഇനി എന്താണ് പറയാന്‍ പോകുന്നതെന്ന് അറിയാന്‍ ആകാംക്ഷയോടെ ഞാന്‍ ഇരുന്നു. 'ഇത് നോക്കിവായിച്ചാല്‍ മതി. കടലാസ് മാറ്റുമ്പോള്‍ ശബ്ദമുണ്ടാകരുത്. ഒന്നും ഭയപ്പോടാനില്ല.' അദ്ദേഹം പ്രസ്തുത മാറ്ററും കയ്യില്‍ പിടിച്ച് ഉടനെ വരാമെന്നും പറഞ്ഞ് സ്റ്റുഡിയോയിലേക്ക് പോയി.
അറബിക്കടലിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ആകാശവാണി കെട്ടിടത്തിന്റെ രണ്ടാം നിലയിലുള്ള മുറിയുടെ ജനലിലൂടെ കടലിലേക്ക് നോക്കിയിരിക്കാന്‍ സുഖമുണ്ട്. അങ്ങിനെ നോക്കിയിരിക്കുമ്പോള്‍ കടലില്‍ ഒരു കാഴ്ച കണ്ടു. വലിയ മത്സ്യങ്ങള്‍ കടലില്‍ നിന്ന് ഉയര്‍ന്ന് പൊങ്ങി വിണ്ടും കടലിലേക്ക് വീഴുന്നു. അത്തരം കുറേ മത്സ്യങ്ങള്‍ കടലില്‍ ഉയര്‍ന്നു താഴുന്നത് നോക്കിയിരുന്നു. ഞാന്‍ അത്ഭൂതത്തോടെ ആ മത്സ്യത്തെക്കുറിച്ച് അബ്ദുല്ല നന്മണ്ടയോടന്വേഷിച്ചു. അദ്ദേഹമാണ് പറഞ്ഞു തന്നത്, അത് ഡോള്‍ഫിന്‍ മത്സ്യമാണെന്നും, അപൂര്‍വ്വമായിട്ടേ ഈ ഭാഗത്ത് അവയെ കാണാന്‍ പറ്റൂ എന്നൊക്കെയാണ്. ഞാന്‍ ആദ്യമായിട്ടായിരുന്നു ഈ മത്സ്യത്തെ കാണുന്നത്.
പറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ മെഹറലി സാര്‍ വന്നു. എന്നെ സ്റ്റുഡിയോയിലേക്ക് കൂട്ടിക്കൊണ്ടു പോയി. റിക്കാര്‍ഡിംഗ് മുറിയിലിരുത്തി. മൈക്ക് ശരിയാക്കിത്തന്നു. പേപ്പര്‍ മാറ്റി വെക്കേണ്ട രീതി പറഞ്ഞു. അടുത്ത മുറിയില്‍ നിന്ന് സ്റ്റാര്‍ട്ട് ചെയ്യാന്‍ ആംഗ്യം കാണിക്കും. അപ്പോള്‍ വായിക്കാന്‍ തുടങ്ങിയാല്‍ മതി.
ഞെഞ്ചിടിപ്പ് കൂടുന്നുണ്ട്. തെറ്റിപ്പോവുമോ എന്ന പേടി. ഗ്ലാസിലൂടെ മുന്നിലുള്ള മുറിയിലെ ആള്‍ക്കാരെ കാണാം. അവരുടെ ആക്ഷന്‍ കാണാന്‍ ശ്രദ്ധിച്ചിരിക്കുകയാണ്. സ്റ്റാര്‍ട്ട് ചെയ്യാന്‍ ആക്ഷന്‍ കിട്ടി. വായന പ്രസംഗ രൂപത്തില്‍ തുടങ്ങി. ശ്രദ്ധയോടെ, ശബ്ദ സ്ഫുടതയോടെ, തെറ്റാതെ മൂന്ന് പേജ് വായിച്ചു കഴിഞ്ഞതിന് ശേഷമേ തല ഉയര്‍ത്തി നോക്കിയുള്ളൂ..
മെഹറലി സാര്‍ എന്റെ അടുത്തേക്കു വന്നു. 'നന്നായിട്ടുണ്ട്.' എന്നഭിപ്രായപ്പെട്ടു. റിക്കാര്‍ഡ് ചെയ്തത് കേള്‍പ്പിച്ചു തരാമെന്ന് പറഞ്ഞു അടുത്ത മുറിയിലേക്ക് കൊണ്ടു പോയി. അവിടെയിരുന്നു മുഴുവന്‍ കേട്ടു. സന്തോഷമായി.
മെഹറലി സാറിന്റെ മുറിയിലേക്ക് വിണ്ടും ചെന്നു. അപ്പോഴെക്കും ക്ലാര്‍ക്ക് ചെക്കുമായി അവിടെ എത്തി. അന്നാദ്യമായി ആകാശവാണിയില്‍ നിന്ന് കിട്ടിയത് 750 രൂപയായിരുന്നു. അന്നത് നല്ല തുകയാണ്. ഇന്നത് 2500 രൂപ വരെയായിട്ടുണ്ട്. നാട്ടിലെത്തി. പത്രത്തില്‍ വാര്‍ത്തയായി പ്രക്ഷേപണ തിയ്യതിയും സമയവും വന്നു. ആദ്യ റേഡിയോ പ്രക്ഷേപണം അഭിമാനമുണ്ടാക്കി. തുടര്‍ന്ന് തിരുവനന്തപുരം, കണ്ണൂര്‍ ആകാശവാണി നിലയങ്ങളിലടക്കം നൂറ്റമ്പതോളം പ്രോഗ്രാമുകള്‍ അവതരിപ്പിക്കാനുളള അവസരമുണ്ടായത് അഭിമാനത്തോടെ ഓര്‍ക്കുന്നു..
84. നിര്‍മലമാണ് പെണ്‍മനസ്സുകള്‍
85. ആദ്യ ജോലിയും സഹപ്രവര്‍ത്തകരും
86. കുപ്പായത്തിനുമില്ലേ അനുഭവകഥ പറയാന്‍?
87. അണ്ടിക്കാലം ആനന്ദകാലം
88. നല്ലൊരു പഠനക്കളരിയായിരുന്നു ബീഡിക്കമ്പനികള്‍
89. നിലാവിന്റെ കുളിര്‍മയില്‍ ഒരു പുസ്തക പ്രകാശനം
90. വാലന്റൈന്‍ ദിനത്തില്‍ 43ാം വിവാഹവാര്‍ഷികം ആഘോഷിച്ച കാദൃച്ചയും കല്യാണിയും ഇന്നും സന്തോഷത്തോടെ കഴിയുകയാണ്; ഇവരുടെ ജീവിതം നമ്മുക്കൊരു പാഠപുസ്തകമാണ്
91. നിങ്ങള്‍ സപ്പോട്ട പറിക്കാന്‍ വന്നതാണല്ലേ? അധ്യാപികമാര്‍ മാത്രമുള്ള ഒരു സ്‌കൂളിനെ കുറിച്ചറിയാം
92. സര്‍ക്കാര്‍ വകുപ്പിലെ ഇന്റര്‍വ്യൂ പ്രഹസനങ്ങള്‍; ശുപാര്‍ശകളാണ് ഏറ്റവും വലിയ യോഗ്യത
93. എന്റെ മണി കാണുന്നു... ഉപ്പാ...
94. ചൈല്‍ഡ്‌ലൈനും ഞാനും
95. അന്ന് സാക്ഷരതാ ക്ലാസില്‍ അക്ഷരം പഠിച്ചവരില്‍ ചിലര്‍ ഇന്ന് മാധ്യമപ്രവര്‍ത്തകരായും കോളജ് അധ്യാപകരായും സ്‌കൂള്‍ ഹെഡ് മാസ്റ്ററായും സേവനമനുഷ്ഠിക്കുന്നുണ്ട്; മുന്നേറാന്‍ പലപ്പോഴും ഒരു നിമിത്തമുണ്ടാവും
96. നമ്മുടെ നാട്ടിലുമുണ്ട് മാംസം വിറ്റു ജീവിക്കുന്നവരും വില കൂടിയ കാറില്‍ വരെ തേടിയെത്തുന്ന മാന്യന്മാരും, മുമ്പൊക്കെ ആളൊഴിഞ്ഞ വീടും ലോഡ്ജ് മുറികളുമാണെങ്കില്‍ ഇന്ന് കാറില്‍ തന്നെ കാര്യം സാധിക്കും
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Article, Kookkanam Rahman, Story of my footsteps - 97, Radio, Akashvani.

1.നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം
2.ഉച്ചയ്ക്ക് വിശപ്പടക്കാന്‍ ഒരാണിവെല്ലം
3.മൊട്ടത്തലയില്‍ ചെളിയുണ്ട
4.ആശിച്ചുപോകുന്നു കാണാനും പറയാനും
5.പ്രണയം, നാടകം, ചീട്ടുകളി
6.കുട്ടേട്ടനൊരു കത്ത്
7.ശ്രീലങ്കന്‍ റേഡിയോയില്‍ നിന്നും മലയാള പ്രക്ഷേപണം കേട്ട കാലം മറന്നുവോ?
8.പേര് വിളിയുടെ പൊരുള്‍
9.തികഞ്ഞ മാപ്പിളയാകാന്‍ അത് ചെയ്‌തേ തീരൂ
10.മറ്റുള്ളവരെ ശപിച്ചാല്‍ അതുഫലിക്കുമോ? ഉദാഹരണങ്ങളുമുണ്ട്
11.നിങ്ങളുടെ പൂച്ച മത്സ്യം തിന്നാറുണ്ടോ? ഏയ് ഇല്ല, മീന്‍ മാത്രമേ തിന്നാറുള്ളൂ
12.മന്ത്രവാദികളും ഹൈടെക് ആകുമ്പോള്‍
13.അന്യം നിന്നു പോകുന്ന ആണ്ടുനേര്‍ച്ചകള്‍
14.മാപ്പിളാരുടെ വീട്ടില്‍ വളരുന്ന പശുക്കള്‍ക്ക് പേര് ഹിന്ദുക്കളുടേത് !
15.കൗമാര കാലത്തെ ആ പ്രണയം ഇന്നും മനസ്സിലുണ്ട്
16.അന്നത്തെ രണ്ടായിരം രൂപയ്ക്ക് മാനേജ്‌മെന്റ് സ്‌കൂളില്‍ ജോലി; രൂപ മാസ ശമ്പളവും
17.പട്ടിണിക്കാലത്തെ മധുരമുള്ള ഓര്‍മ
18.സ്‌കൂള്‍ കാലം മധുരിക്കും കാലം; തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ആഘോഷം തന്നെ
19.ഉപ്പയും ഉമ്മയും ആയി നമ്മള്‍ കളിച്ചത് യാഥാര്‍ത്ഥ്യമാവാന്‍ സാധിക്കാതെ പോയതോര്‍ത്ത് ദു:ഖിക്കാനല്ലേ നമുക്കാവൂ; എന്നെങ്കിലും കാണാന്‍ പറ്റുമോ? ഒരിക്കല്‍ കൂടി...
20.തലസ്ഥാന യാത്രയിലെ ആദ്യാനുഭവങ്ങള്‍
21.ഹോട്ടലില്‍ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നവര്‍ ഇതൊന്ന് ശ്രദ്ധിക്കണം
22.സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും മറ്റൊരു മുഖവും ഇവര്‍ക്കുണ്ട്
23.വീണുടഞ്ഞ സ്വപ്നം
24.ജില്ലാകലക്ടര്‍മാരുമായുള്ള സൗഹൃദം
25.പേടിപ്പെടുത്തിയ ചുടുകാട്
26.ഒരു മഹിളാ സമാജം ലഹളാ സമാജമായ കഥ
27.മരണത്തെ മുഖാമുഖം കണ്ട മൂന്നനുഭവങ്ങള്‍
28.എം.വി ആര്‍ നോട് ഒരു ചോദ്യം
29.കാന്‍ഫെഡ് പ്രവര്‍ത്തനത്തിലൂടെ ദേശീയ അംഗീകാരം
30.ഉറവിടമില്ലാത്ത ഊമക്കത്തുകള്‍
31.ഞാന്‍ മറന്നെങ്കിലും അവര്‍ ഓര്‍ക്കുന്നു
32.പിണറായിക്കൊപ്പം യാത്ര ചെയ്ത പഴയൊരോര്‍മ്മ
33.30 ാം വയസിലെ കോളജനുഭവങ്ങള്‍; പ്രണയവും തെരഞ്ഞെടുപ്പും ഒടുവില്‍ രിസള്‍ട്ട് വിത്ത്‌ഹെല്‍ഡും
34.പത്രവാര്‍ത്ത ഉണ്ടാക്കിയ ഞെട്ടല്‍
35.റേഡിയോ പ്രക്ഷേപണാനുഭവങ്ങള്‍
36.മലപോലെ വന്നത് മഞ്ഞുപോലെ പോയി
37.രോഗികളേ നിങ്ങള്‍ തെക്കോട്ടുപോവാതെ വടക്കോട്ടു പോവൂ
38.തറവാട് ഒരോര്‍മ്മ
39.കരിവെളളൂരിലെ മുസ്ലീം കമ്മ്യൂണിസ്റ്റുകാര്‍
40.ഗ്രാന്‍ഡ് മോസ്‌ക്ക് ഒരത്ഭുതക്കാഴ്ച
41.ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി ഓര്‍മ്മച്ചെപ്പ് തുറന്നപ്പോള്‍
42.ബസിലെ സീറ്റ് സംവരണവും ഒഴിയുന്നവരുടെ വേദനയും
43.സംഘാടകനെന്നനിലയിലെ പ്രവര്‍ത്തനങ്ങള്‍
44.ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കെത്തിയ ചിലരെക്കുറിച്ച്
45.ഇല്ലാക്കഥകള്‍ മെനയും അത് പ്രചരിപ്പിക്കും, ചിലര്‍ക്ക് ഇക്കാര്യത്തില്‍ വലിയ മിടുക്കാണ്
46.ആ ദിനത്തില്‍ ഉമ്മൂമ്മയെ ഓര്‍ത്തുപോയി
47.എന്നെ സ്‌നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത രണ്ട് പണിക്കര്‍മാരും നഫീസത്തുബീവിയും
48.കളഞ്ഞുകിട്ടിയ വാച്ചും സ്‌ക്കൂളിലേക്കൊരു ഷെല്‍ഫും
ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി
49.ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി
50.ആശ്വാസമേകാനെങ്കിലും ആരെങ്കിലും ഒന്നു തിരിഞ്ഞുനോക്കുമോ?
51. ഒരു വെറ്റിലക്കഥ
52.എന്റെ സാക്ഷരതാ ക്ലാസ്

53.അങ്ങാടി ഉറക്കത്തിനിടയില്‍ പുട്ടുകച്ചവടം
54.കളപറിക്കലും ചക്കക്കറിയും
55.തല്ലാത്തൊരമ്മാവന്റെ ഓര്‍മ്മക്കു മുന്നില്‍
56.പഠിക്കണം 97 ലെത്തിയ യോഗാചാര്യ രാമന്‍ മാസ്റ്ററെക്കുറിച്ച്
57. കാന്‍ഫെഡ് ഹൃദയത്തിലേറ്റിയ വികാരം
58. ജീവിതത്തില്‍ കിട്ടിയ അപൂര്‍വ്വ അവാര്‍ഡ്
59. ഡപ്പ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ വര്‍ക്ക് ചെയ്തപ്പോള്‍ ഉണ്ടായ വേദനകളും സന്തോഷങ്ങളും
60. കത്ത് കിട്ടാന്‍ കാത്തിരുന്ന കാലം
61. ഡെറാഡൂണ്‍ റോഡ് വിജയവാഡയിലെ മാങ്ങ - ഭോപ്പാലിലെ ഉറക്കം
62. എന്റെ കണക്കുബൗണ്ട് ബുക്ക്
63. ഇടയ്ക്ക് പത്രപ്രവര്‍ത്തകനായും
64. കാനായി കുഞ്ഞിരാമനെ കണ്ടുമുട്ടിയപ്പോള്‍...
65. ഇങ്ങനെയൊക്കെയായിരുന്നോ അന്നത്തെ ജീവിതം?...

66. ആമീത്താന്റെ കാനത്ത്
67. അമ്മായിയുടെ അവിലിടിയും ഉച്ചന്‍വളപ്പ് പുരാണവും
68. എന്ന്, രമണി, കാസര്‍കോട്
69. ഞങ്ങളുടെ കുട്ടിക്കാലം ഇങ്ങനെയൊക്കെയായിരുന്നു
70. റോഡുണ്ടായത് ഇങ്ങിനെയൊക്കെയായിരുന്നു അന്ന്
71. നന്മ തിരിച്ചുതരുന്ന മക്കള്‍
72. ജൂണ്‍മാസ ഓര്‍മകള്‍
73. മേഴ്‌സി രവി: ആരാധ്യയായൊരു വനിതാ നേതാവ്
74. വീട്ടുകൂടലിന്റെ പ്രസക്തി; അന്നും ഇന്നും
75. എയ്ഡസ് പ്രതിരോധ പ്രവര്‍ത്തനത്തിന് ഗ്രീന്‍ബനാന