വാലന്റൈന്‍ ദിനത്തില്‍ 43ാം വിവാഹവാര്‍ഷികം ആഘോഷിച്ച കാദൃച്ചയും കല്യാണിയും ഇന്നും സന്തോഷത്തോടെ കഴിയുകയാണ്; ഇവരുടെ ജീവിതം നമ്മുക്കൊരു പാഠപുസ്തകമാണ്
Feb 20, 2019, 21:35 IST
കൂക്കാനം റഹ് മാന്‍ / നടന്നുവന്ന വഴികളിലൂടെ - ഭാഗം 90
(www.kasargodvartha.com 20.02.2019) കാദൃച്ച കൃശഗാത്രനായ ഒരു മനുഷ്യന്‍. ചെറുപ്പം മുതല്‍ എനിക്കറിയാവുന്ന വ്യക്തി. വെള്ള ഫുള്‍കൈ ഷര്‍ട്ട് തെറുത്ത് വെച്ച് വെള്ള മുണ്ടുടുത്ത് ചുണ്ടിലൊരു ദിനേശ് ബീഡിയുമായി നടന്നു നിങ്ങുന്ന ചെറുപ്പക്കാരനായിരുന്നു അന്ന് കാദൃച്ച. നിശബ്ദമാണ് നടത്തവും പോക്കും. പക്ഷേ പ്രവര്‍ത്തനങ്ങള്‍ മാറ്റൊലി ഉണ്ടാക്കുന്നതാണ്. ആരും അറിയപ്പെടാതെ ജീവിക്കണമെന്നായിരുന്നു ആഗ്രഹം. ബീഡിത്തൊഴിലാളിയായി ജീവിതം ആരംഭിച്ച കാദൃച്ച, കെഎസ്ആര്‍ടിസിയില്‍ ജീവനക്കാരനായി. അവിടുന്ന് സാങ്കേതിക കാരണങ്ങളാല്‍ തിരിച്ചിറങ്ങി. റേഷന്‍ ഷാപ്പു ജീവനക്കാരനായി, നല്ല ക്ഷീരോല്‍പന്ന കര്‍ഷകനായി ഇങ്ങനെ വിവിധ മേഖലകളില്‍ തിളക്കമാര്‍ന്ന, പ്രവര്‍ത്തന നിരതമായ ജീവിതം നയിച്ച വ്യക്തിയാണിദ്ദേഹം.
നല്ല ചിത്രകാരനാണ്, ചുവരെഴുത്തുകാരനാണ്. പഴയ കരിവെള്ളൂര്‍ ബസാറിലുണ്ടായിരുന്ന പീടികയുടെ ഒന്നാം നിലയിലെ ചുവരില്‍ അടിയന്തിരാവസ്ഥയെക്കുറിച്ച് വെള്ള പെയിന്റില്‍ എഴുതിയ ഒരു വാചകമുണ്ടായിരുന്നു. 'അടിയന്തിരാവസ്ഥ അറബിക്കടലില്‍'. ചുവന്ന പശ്ചാത്തലത്തില്‍ വെള്ള പെയിന്റില്‍ വളരെ വലുതായി എഴുതിയ പ്രസ്തുത ചുവരെഴുത്ത്, നാഷണല്‍ ഹൈവേയിലൂടെ നടന്നും, വാഹനത്തിലും പോകുന്നവരുടെ കണ്ണില്‍ പെടാതിരിക്കില്ല. ദശകങ്ങളോളം തെളിഞ്ഞു നിന്ന പ്രസ്തുത ചുമരെഴുത്ത് റോഡു വികസനം വന്നപ്പോള്‍ കെട്ടിടം പൊളിച്ചു മാറ്റിയതിനാല്‍ കാണാതായി. ആ ചുമരെഴുത്തിനെ കുറിച്ചുള്ള ചര്‍ച്ച ചെന്നവസാനിക്കുക, അതെഴുതിയ കാദൃച്ചയിലാണ്.
കാദൃച്ചയെന്ന നങ്ങാരത്ത് അബ്ദുല്‍ ഖാദര്‍ കൈവെച്ച മേഖലകളിലെല്ലാം ആളുകള്‍ക്ക് ചര്‍ച്ചചെയ്യാന്‍ പാകത്തിലുളള പ്രവര്‍ത്തനങ്ങള്‍ അവശേഷിപ്പിച്ചാണ് കടന്നു പോവാറ്. ജോലി, പ്രണയം, വിവാഹം, രാഷ്ട്രീയം, മതം എല്ലാത്തിലും ഒരു കാദൃച്ചാ ടച്ചുണ്ട്. റേഷന്‍ഷോപ്പില്‍ ജോലിചെയ്യുമ്പോഴാണ് തടിച്ചു കറുത്തിരുണ്ട സുന്ദരിയായ കല്യാണിയെ കാണുന്നത്. ആദ്യ കാഴ്ചയില്‍ തന്നെ ഇരുവരുടെയും ഖല്‍ബില്‍ ഒരു മുഹബ്ബത്ത് രൂപപ്പെട്ടു. ഇവിടെയാണ് മതത്തിനപ്പുറമുളള മനുഷ്യത്വത്തെ നമുക്ക് കാണാന്‍ കഴിയുന്നത്. വിണ്ടും വിണ്ടും കാണാനുള്ള മോഹം ഇരുവര്‍ക്കുമുണ്ടായി. അത് വളര്‍ന്ന് പ്രണയത്തിലെത്തി. വീട്‌വിലക്കും ഊരുവിലക്കും, ആരാധനാലയ വിലക്കുകളും ഉണ്ടാകുമെന്ന് ഇരുവര്‍ക്കുമറിയാം.
കാദൃച്ചാക്ക് കൂസലൊന്നുമില്ല. ആരുണ്ട് ഞങ്ങളുടെ പ്രണയത്തെ തകര്‍ക്കാന്‍? എന്ന തലയെടുപ്പോടെയാണ് കാദൃച്ച നടന്നത്. കല്യാണി വിട്ടുകാരുമായി ചര്‍ച്ച ചെയ്തു. അവര്‍ പിന്‍വലിപ്പിക്കാന്‍ ആവതും ശ്രമിച്ചു. കല്യാണി പിന്‍മാറിയില്ല. പക്ഷേ കല്യാണി ഒരു ഉപാധിവെച്ചു. മതം മാറില്ല. എന്നായിരുന്നു ആ ഉപാധി. അങ്ങിനെയൊരു നിര്‍ദേശം കാദൃച്ചാന്റെ ഭാഗത്തു നിന്നുണ്ടാവില്ലയെന്നും കല്യാണിക്കറിയാം. കൂടുതലൊന്നും ഇരുവരും ആലോചിച്ചില്ല. വിവാഹിതരാവാം ഒപ്പം ജീവിക്കാം. വരുന്നിടത്തുവെച്ചു കാണാം. അവര്‍ പയ്യന്നൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ ചെന്നു. രജിസ്റ്റര്‍ വിവാഹം ചെയ്തു. ഒരുകുടില്‍ കെട്ടി അവര്‍ താമസം തുടങ്ങി. അപ്പോള്‍ മാത്രമാണ് ജനം അറിയുന്നത്.
നോക്കൂ, 43 വര്‍ഷം മുമ്പത്തെ സംഭവമാണ്. ഇത്തരം വിവാഹത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും പറ്റാത്ത കാലം. പ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയുണ്ടെന്നുള്ള പൂര്‍ണ്ണ ബോധ്യത്തോടെയാണ് രണ്ടും കല്പിച്ച് പ്രണയ ജോഡികള്‍ ഒന്നായത്. ഇവരുടെ മനോധൈര്യത്തിനു മുമ്പില്‍ ഇരുമത വിഭാഗത്തിലുംപെട്ട മതമേലാളന്മാര്‍ നിശ്ചലരായി നിലകൊള്ളേണ്ടി വന്നു.
ഉറച്ച കമ്യൂണിസ്റ്റുകാരനാണ് കാദൃച്ച. അതുകൊണ്ടു തന്നെ സഹായത്തിന് പാര്‍ട്ടി കൂടെ ഉണ്ടായതും കാദൃച്ചാക്ക് ധൈര്യമായി. അല്ലെങ്കിലും ഈ കൃശഗാത്രന്‍ ഏതിനെയും നേരിടാനുള്ള ചങ്കുറ്റമുള്ളവനാണ്. പള്ളിക്കമ്മിറ്റിക്കാര്‍ കാര്യമറിഞ്ഞെത്തി. കാദൃച്ചായെ ജമാഅത്തില്‍ നിന്ന് പുറത്താക്കികൊണ്ടുള്ള ഉത്തരവുമായാണ് പള്ളിക്കമ്മിറ്റിക്കാര്‍ എത്തിയത്. കാദൃച്ചയെന്ന ഉശിരുള്ള വ്യക്തി വളരെ താഴ്മയായി പള്ളിക്കമ്മിറ്റിക്കാരോട് പറഞ്ഞു 'അതിന് ഞാനെപ്പഴാ ഉള്ളിലുണ്ടായിരുന്നത്? ഇപ്പോ പുറത്താക്കാന്‍' ജമാഅത്തില്‍ നിന്ന് പുറത്താക്കും എന്ന ഭീഷണിപ്പെടുത്തല്‍ ഉണ്ടായാല്‍ കാദൃച്ച ഭയന്നുവിറക്കുമെന്ന് കരുതിയവര്‍ക്ക് തെറ്റുപറ്റി. കാദൃച്ചയെന്ന കമ്മ്യൂണിസ്റ്റ്കാരന്റെ ഇച്ഛാശക്തിക്കു മുന്നില്‍ കമ്മറ്റിക്കാരാണ് ഭയപ്പെട്ടത്.
യാദൃച്ഛികമെന്നു പറയട്ടെ, അബ്ദുല്‍ ഖാദര്‍ കല്യാണിയെ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നത് 1974 ഫെബ്രുവരി 14നാണ്. ഫെബ്രുവരി 14 വാലന്റെയിന്‍ ദിനമാണ്. അതറിഞ്ഞു കൊണ്ടാന്നുമല്ല അന്ന് വിവാഹിതരായത്. അന്ന് വാലന്റെയിന്‍ ദിനത്തെക്കുറിച്ചൊന്നും ഗ്രാമ പ്രദേശത്തുളളവര്‍ക്കറിയാമായിരുന്നില്ല. പക്ഷേ ഇത്തരം കാര്യങ്ങള്‍ ഏറ്റെടുക്കുക പൊതുജനമാണല്ലോ? ലോകമാകെ അറിയപ്പെടുന്ന ഒരുദിനത്തില്‍ തന്നെയാണ് തങ്ങള്‍ വിവാഹിതരായത് എന്നതും ഇവര്‍ക്ക് സന്തോഷം നല്‍കുന്നു. ഈ വര്‍ഷത്തെ വാലന്റെയിന്‍ ദിനത്തില്‍ ഇവരുടെ 43ാം വിവാഹ വാര്‍ഷികമാണ്. 'ആകാശമിഠായി' എന്ന പേരില്‍ ഒരു ഡോക്യുമെന്ററി തയ്യാറാക്കിയതില്‍ ഒന്നാമത്തെ കഥാപാത്രങ്ങള്‍ കാദൃച്ചയും കല്യാണിയുമായിരുന്നു. അവരുടെ ജന്മനാടായ വെളളച്ചാലില്‍ നൂറ് കണക്കിനാളുകള്‍ പങ്കെടുത്ത പരിപാടിയില്‍ ഈ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു.
കാദൃച്ച 77ലും കല്യാണി 70ലും എത്തിയെങ്കിലും അവരുടെ പ്രണയത്തിന് 43 വര്‍ഷം കഴിഞ്ഞിട്ടും ഒരു പോറലുമേറ്റിട്ടില്ല. ആ സ്‌നേഹച്ചേരലിലൂടെ രണ്ട് പെണ്‍ മക്കള്‍ക്ക് അവര്‍ ജന്മം നല്‍കി. പെണ്‍ കുഞ്ഞുങ്ങളാണ് പിറന്നതെന്നറിഞ്ഞപ്പോള്‍ ജനത്തിന് വിണ്ടും ശങ്കയുണ്ടായി. ആരാണിവരെ വിവാഹം ചെയ്യുക? എങ്ങനെയാണ് കാര്യങ്ങള്‍ മുന്നോട്ടു പോവുക. പക്ഷേ നമ്മുടെ കാദൃച്ചയ്ക്കും കല്യാണിക്കും ഒരു പ്രശ്‌നവും തോന്നിയില്ല അവര്‍ ഹിന്തുവിന്റ പേരിടണോ, മുസ്ലീമിന്റെ പേരിടണോ എന്നൊന്നും സംശയിച്ചില്ല. മൂത്ത മകള്‍ക്ക് ഷൈനി അബ്ദുല്‍ ഖാദറെന്നും, രണ്ടാമത്തെ മകള്‍ക്ക് രേഷ്മ അബ്ദുല്‍ ഖാദറെന്നും പേരിട്ടു. സംശയത്തോടെ നോക്കി നിന്ന സമൂഹത്തിന് നേരെ ഞങ്ങളിതാ ഇങ്ങനെയാണ്. ഞങ്ങളുടെ ചങ്കുറപ്പിതാണ് എന്ന് ഉച്ഛൈസ്തരം പ്രഖ്യാപിച്ചു കൊണ്ടാണ് ഇത്തത്തമാരു പേരിടാന്‍ അവര്‍ തയ്യാറായത്.
ഷൈനി അബ്ദുല്‍ ഖാദറിനെ ചെറുതാഴക്കാരന്‍ സതീശന്‍ വിവാഹം ചെയ്തു. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. രണ്ടാമത്തെ മകള്‍ വടകരക്കാരന്‍ സുരേഷാണ് കല്യാണം കഴിച്ചത്. ഇവര്‍ക്ക് മൂന്നു മക്കളുണ്ട്. മക്കളും കൊച്ചു മക്കളുമായി കാദൃച്ചാ കല്യാണി ദമ്പതിമാര്‍ സുഖമായി ജീവിക്കുകയാണിന്ന്.
മരിച്ചാല്‍ മൃതദേഹം എന്തു ചെയ്യുമെന്ന ആശങ്കയ്‌ക്കൊന്നും കാദൃച്ചാന്റെ മനസ്സില്‍ സ്ഥാനമില്ല. കത്തിക്കുകയോ, ഖബറടക്കുകയോ, ഒന്നും വേണ്ട എന്റെ ശവം പരിയാരം മെഡിക്കല്‍ കോളജിന് വിട്ടുകൊടുത്താല്‍ മതി എന്ന ധീരമായ നിലപാടാണ് കാദൃച്ച കൈക്കൊണ്ടത്. ഇവരുടെ മതേതര വിവാഹം ഒരു പ്രശ്‌നവും ഉണ്ടാക്കിയില്ല. പ്രശ്‌നങ്ങളെ വളരെ ലാഘവത്തോടെ തരണം ചെയ്യാനുളള മനക്കരുത്തിന്റെ ഉടമകളാണിരുവരും. ഇന്നത്തെ തലമുറ ഇവരില്‍ നിന്ന് പലതും പഠിക്കാനുണ്ട്. പഠിപ്പും, പാങ്ങും, സമ്പത്തും, നോക്കിയല്ല ഇവരുടെ മനസ്സ് അടുത്തത്. അതിനപ്പുറം സ്‌നേഹമെന്ന പാശത്താല്‍ ഇരു ഹൃദയങ്ങളും പരസ്പരം ബന്ധിപ്പിക്കപ്പെടുകയായിരുന്നു. ചെറിയ പ്രശ്‌നങ്ങളെ പോലും തരണം ചെയ്യാന്‍ ത്രാണിയില്ലാത്ത പുതുതലമുറ ഇവരുടെ ജീവിതത്തെ ഒരു പാഠപുസ്തകം പോലെ വായിച്ചു പഠിക്കേണ്ടിയിരിക്കുന്നു.
ഇന്നും വിശ്രമമില്ലാതെ തനിക്ക് ചെയ്യാന്‍ പറ്റുന്ന പ്രവര്‍ത്തനങ്ങള്‍ കാദൃച്ച ചെയ്യുന്നുണ്ട്. പാര്‍ട്ടി ബ്രാഞ്ചില്‍ സജീവസാന്നിധ്യമാണ്. സ്‌നേഹിക്കുകയും സ്‌നേഹിക്കപ്പെടുകയും ചെയ്യേണ്ടത് മതത്തെ നോക്കിയല്ല മനുഷ്യനെ നോക്കിയാണ് വേണ്ടതെന്ന് ഇന്നും കാദൃച്ച ഉറച്ചു വിശ്വസിക്കുന്നു. മതേതരം ശക്തിപ്പെട്ടില്ലെങ്കില്‍ പിന്നേട്ടടി വരുമെന്ന് കാദൃച്ച പറയുന്നു. കാലം കഴിയുന്തോറും വിദ്യാഭ്യാസ പുരോഗതി ഉണ്ടാകുന്തോറും അന്ധവിശ്വാസം കൂടി വരികയാണെന്ന് കാദൃച്ച പരിതപിക്കുന്നു. നല്ലൊരുലോകം പടുത്തുയര്‍ത്താന്‍ മത ചിന്തകള്‍കള്‍ക്കപ്പുറം കടന്ന് പ്രവര്‍ത്തിച്ചാലെ സാധ്യമാകുമെന്നാണ് കാദൃച്ചയുടെ അഭിപ്രായം. ഇവരുടെ ജീവിതം പുരോഗമനേച്ഛുക്കള്‍ക്ക് വഴികാട്ടിയായിത്തീരട്ടെ. അന്ധവിശ്വാസങ്ങള്‍ക്കും, അനാചാരങ്ങള്‍ക്കും അറുതി വരുത്താന്‍ കൂട്ടായ ശ്രമം ഇനിയും തുടരേണ്ടിയിരിക്കുന്നു.. 'മതമേതെങ്കിലുമാവട്ടെ.. മനസ്സു നന്നാവട്ടെ..'
84. നിര്‍മലമാണ് പെണ്‍മനസ്സുകള്‍
85. ആദ്യ ജോലിയും സഹപ്രവര്‍ത്തകരും
86. കുപ്പായത്തിനുമില്ലേ അനുഭവകഥ പറയാന്‍?
87. അണ്ടിക്കാലം ആനന്ദകാലം
88. നല്ലൊരു പഠനക്കളരിയായിരുന്നു ബീഡിക്കമ്പനികള്‍
89. നിലാവിന്റെ കുളിര്‍മയില്‍ ഒരു പുസ്തക പ്രകാശനം

1.നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം
2.ഉച്ചയ്ക്ക് വിശപ്പടക്കാന്‍ ഒരാണിവെല്ലം
3.മൊട്ടത്തലയില്‍ ചെളിയുണ്ട
4.ആശിച്ചുപോകുന്നു കാണാനും പറയാനും
5.പ്രണയം, നാടകം, ചീട്ടുകളി
6.കുട്ടേട്ടനൊരു കത്ത്
7.ശ്രീലങ്കന്‍ റേഡിയോയില്‍ നിന്നും മലയാള പ്രക്ഷേപണം കേട്ട കാലം മറന്നുവോ?
8.പേര് വിളിയുടെ പൊരുള്‍
9.തികഞ്ഞ മാപ്പിളയാകാന്‍ അത് ചെയ്‌തേ തീരൂ
10.മറ്റുള്ളവരെ ശപിച്ചാല്‍ അതുഫലിക്കുമോ? ഉദാഹരണങ്ങളുമുണ്ട്
11.നിങ്ങളുടെ പൂച്ച മത്സ്യം തിന്നാറുണ്ടോ? ഏയ് ഇല്ല, മീന്‍ മാത്രമേ തിന്നാറുള്ളൂ
12.മന്ത്രവാദികളും ഹൈടെക് ആകുമ്പോള്‍
13.അന്യം നിന്നു പോകുന്ന ആണ്ടുനേര്‍ച്ചകള്‍
14.മാപ്പിളാരുടെ വീട്ടില്‍ വളരുന്ന പശുക്കള്‍ക്ക് പേര് ഹിന്ദുക്കളുടേത് !
15.കൗമാര കാലത്തെ ആ പ്രണയം ഇന്നും മനസ്സിലുണ്ട്
16.അന്നത്തെ രണ്ടായിരം രൂപയ്ക്ക് മാനേജ്‌മെന്റ് സ്‌കൂളില്‍ ജോലി; രൂപ മാസ ശമ്പളവും
17.പട്ടിണിക്കാലത്തെ മധുരമുള്ള ഓര്‍മ
18.സ്‌കൂള്‍ കാലം മധുരിക്കും കാലം; തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ആഘോഷം തന്നെ
19.ഉപ്പയും ഉമ്മയും ആയി നമ്മള്‍ കളിച്ചത് യാഥാര്‍ത്ഥ്യമാവാന്‍ സാധിക്കാതെ പോയതോര്‍ത്ത് ദു:ഖിക്കാനല്ലേ നമുക്കാവൂ; എന്നെങ്കിലും കാണാന്‍ പറ്റുമോ? ഒരിക്കല്‍ കൂടി...
20.തലസ്ഥാന യാത്രയിലെ ആദ്യാനുഭവങ്ങള്‍
21.ഹോട്ടലില്‍ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നവര്‍ ഇതൊന്ന് ശ്രദ്ധിക്കണം
22.സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും മറ്റൊരു മുഖവും ഇവര്‍ക്കുണ്ട്
23.വീണുടഞ്ഞ സ്വപ്നം
24.ജില്ലാകലക്ടര്‍മാരുമായുള്ള സൗഹൃദം
25.പേടിപ്പെടുത്തിയ ചുടുകാട്
26.ഒരു മഹിളാ സമാജം ലഹളാ സമാജമായ കഥ
27.മരണത്തെ മുഖാമുഖം കണ്ട മൂന്നനുഭവങ്ങള്‍
28.എം.വി ആര്‍ നോട് ഒരു ചോദ്യം
29.കാന്‍ഫെഡ് പ്രവര്‍ത്തനത്തിലൂടെ ദേശീയ അംഗീകാരം
30.ഉറവിടമില്ലാത്ത ഊമക്കത്തുകള്‍
31.ഞാന്‍ മറന്നെങ്കിലും അവര്‍ ഓര്‍ക്കുന്നു
32.പിണറായിക്കൊപ്പം യാത്ര ചെയ്ത പഴയൊരോര്‍മ്മ
33.30 ാം വയസിലെ കോളജനുഭവങ്ങള്‍; പ്രണയവും തെരഞ്ഞെടുപ്പും ഒടുവില്‍ രിസള്‍ട്ട് വിത്ത്‌ഹെല്‍ഡും
34.പത്രവാര്‍ത്ത ഉണ്ടാക്കിയ ഞെട്ടല്‍
35.റേഡിയോ പ്രക്ഷേപണാനുഭവങ്ങള്‍
36.മലപോലെ വന്നത് മഞ്ഞുപോലെ പോയി
37.രോഗികളേ നിങ്ങള്‍ തെക്കോട്ടുപോവാതെ വടക്കോട്ടു പോവൂ
38.തറവാട് ഒരോര്‍മ്മ
39.കരിവെളളൂരിലെ മുസ്ലീം കമ്മ്യൂണിസ്റ്റുകാര്‍
40.ഗ്രാന്‍ഡ് മോസ്‌ക്ക് ഒരത്ഭുതക്കാഴ്ച
41.ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി ഓര്‍മ്മച്ചെപ്പ് തുറന്നപ്പോള്‍
42.ബസിലെ സീറ്റ് സംവരണവും ഒഴിയുന്നവരുടെ വേദനയും
43.സംഘാടകനെന്നനിലയിലെ പ്രവര്‍ത്തനങ്ങള്‍
44.ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കെത്തിയ ചിലരെക്കുറിച്ച്
45.ഇല്ലാക്കഥകള്‍ മെനയും അത് പ്രചരിപ്പിക്കും, ചിലര്‍ക്ക് ഇക്കാര്യത്തില്‍ വലിയ മിടുക്കാണ്
46.ആ ദിനത്തില്‍ ഉമ്മൂമ്മയെ ഓര്‍ത്തുപോയി
47.എന്നെ സ്‌നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത രണ്ട് പണിക്കര്‍മാരും നഫീസത്തുബീവിയും
48.കളഞ്ഞുകിട്ടിയ വാച്ചും സ്‌ക്കൂളിലേക്കൊരു ഷെല്‍ഫും
ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി
49.ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി
50.ആശ്വാസമേകാനെങ്കിലും ആരെങ്കിലും ഒന്നു തിരിഞ്ഞുനോക്കുമോ?
51. ഒരു വെറ്റിലക്കഥ
52.എന്റെ സാക്ഷരതാ ക്ലാസ്

53.അങ്ങാടി ഉറക്കത്തിനിടയില്‍ പുട്ടുകച്ചവടം
54.കളപറിക്കലും ചക്കക്കറിയും
55.തല്ലാത്തൊരമ്മാവന്റെ ഓര്‍മ്മക്കു മുന്നില്‍
56.പഠിക്കണം 97 ലെത്തിയ യോഗാചാര്യ രാമന്‍ മാസ്റ്ററെക്കുറിച്ച്
57. കാന്‍ഫെഡ് ഹൃദയത്തിലേറ്റിയ വികാരം
58. ജീവിതത്തില്‍ കിട്ടിയ അപൂര്‍വ്വ അവാര്‍ഡ്
59. ഡപ്പ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ വര്‍ക്ക് ചെയ്തപ്പോള്‍ ഉണ്ടായ വേദനകളും സന്തോഷങ്ങളും
60. കത്ത് കിട്ടാന്‍ കാത്തിരുന്ന കാലം
61. ഡെറാഡൂണ്‍ റോഡ് വിജയവാഡയിലെ മാങ്ങ - ഭോപ്പാലിലെ ഉറക്കം
62. എന്റെ കണക്കുബൗണ്ട് ബുക്ക്
63. ഇടയ്ക്ക് പത്രപ്രവര്‍ത്തകനായും
64. കാനായി കുഞ്ഞിരാമനെ കണ്ടുമുട്ടിയപ്പോള്‍...
65. ഇങ്ങനെയൊക്കെയായിരുന്നോ അന്നത്തെ ജീവിതം?...

66. ആമീത്താന്റെ കാനത്ത്
67. അമ്മായിയുടെ അവിലിടിയും ഉച്ചന്‍വളപ്പ് പുരാണവും
68. എന്ന്, രമണി, കാസര്‍കോട്
69. ഞങ്ങളുടെ കുട്ടിക്കാലം ഇങ്ങനെയൊക്കെയായിരുന്നു
70. റോഡുണ്ടായത് ഇങ്ങിനെയൊക്കെയായിരുന്നു അന്ന്
71. നന്മ തിരിച്ചുതരുന്ന മക്കള്‍
72. ജൂണ്‍മാസ ഓര്‍മകള്‍
73. മേഴ്‌സി രവി: ആരാധ്യയായൊരു വനിതാ നേതാവ്
74. വീട്ടുകൂടലിന്റെ പ്രസക്തി; അന്നും ഇന്നും
75. എയ്ഡസ് പ്രതിരോധ പ്രവര്‍ത്തനത്തിന് ഗ്രീന്‍ബനാന
67. അമ്മായിയുടെ അവിലിടിയും ഉച്ചന്‍വളപ്പ് പുരാണവും
68. എന്ന്, രമണി, കാസര്‍കോട്
69. ഞങ്ങളുടെ കുട്ടിക്കാലം ഇങ്ങനെയൊക്കെയായിരുന്നു
70. റോഡുണ്ടായത് ഇങ്ങിനെയൊക്കെയായിരുന്നു അന്ന്
71. നന്മ തിരിച്ചുതരുന്ന മക്കള്‍
72. ജൂണ്‍മാസ ഓര്‍മകള്‍
73. മേഴ്‌സി രവി: ആരാധ്യയായൊരു വനിതാ നേതാവ്
74. വീട്ടുകൂടലിന്റെ പ്രസക്തി; അന്നും ഇന്നും
75. എയ്ഡസ് പ്രതിരോധ പ്രവര്‍ത്തനത്തിന് ഗ്രീന്‍ബനാന
84. നിര്‍മലമാണ് പെണ്‍മനസ്സുകള്‍
85. ആദ്യ ജോലിയും സഹപ്രവര്‍ത്തകരും
86. കുപ്പായത്തിനുമില്ലേ അനുഭവകഥ പറയാന്‍?
87. അണ്ടിക്കാലം ആനന്ദകാലം
88. നല്ലൊരു പഠനക്കളരിയായിരുന്നു ബീഡിക്കമ്പനികള്‍
89. നിലാവിന്റെ കുളിര്‍മയില്‍ ഒരു പുസ്തക പ്രകാശനം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Article, Kookkanam Rahman, Story of my footsteps - 90, Wedding anniversary, Kalyani, Khadarcha, Valentine day