നിലാവിന്റെ കുളിര്‍മയില്‍ ഒരു പുസ്തക പ്രകാശനം
Feb 7, 2019, 23:08 IST
നടന്നു വന്ന വഴി (ഭാഗം 89) / കൂക്കാനം റഹ് മാന്‍
(www.kasargodvartha.com 07.02.2019) എന്റെ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരം 'നടന്നുവന്ന വഴികളിലേക്ക് ഒരു തിരിഞ്ഞു നോട്ടം' എന്ന പേരില്‍ ഒരു പുസ്തകം പ്രകാശനം ചെയ്തു. 1957 nd] തുടങ്ങി 2017 വരെയുള്ള കാലഘട്ടത്തില്‍ ഞാന്‍ കണ്ടറിഞ്ഞ, അനുഭവിച്ചറിഞ്ഞ കാര്യങ്ങളായിരുന്നു പുസ്തകത്തിലെ ഉള്ളടക്കം. ചെമ്പരത്തി പബ്ലിക്കേഷനാണ് പ്രസ്തുത പുസ്തത്തിന്റെ പ്രസാധകര്‍. പുസ്തമായി കയ്യില്‍ കിട്ടിയപ്പോള്‍ അതിന്റെ പ്രകാശന കര്‍മ്മം ഒരു ചടങ്ങായി നടത്തണമെന്ന മോഹമുണ്ടായി.
ഞാനും കൂടി ഉള്‍ക്കൊള്ളുന്ന അറിയപ്പെടുന്ന ഒരു സാംസ്‌ക്കാരിക സംഘടനയുടെ പ്രധാന ഭാരവാഹികളോട് എന്റെ ആഗ്രഹം പ്രകടിപ്പിച്ചു. അവര്‍ ഓരോരുത്തരും പ്രകടിപ്പിച്ച വികാരവും പറഞ്ഞ വാക്കുകളും ഇങ്ങനെയായിരുന്നു. അവരുടെ യഥാര്‍ത്ഥ പേരു പറയാതെ കാര്യം സൂചിപ്പിക്കാം.
അ: 'സാറിന്റെ പുസ്തകം പ്രകാശനം ചെയ്യുന്നതില്‍ സംഘടനയ്ക്ക് സന്തോഷമേ ഉണ്ടാവൂ, എന്തായാലും നമുക്കത് സംഘടിപ്പിക്കാം. ഞാന്‍ അക്കാര്യം പ്രധാന പ്രവര്‍ത്തരോട് സൂചിപ്പിച്ച് വേണ്ട പോലെ ചെയ്യാം.'
ഒരാഴ്ച കഴിഞ്ഞപ്പോള്‍ പ്രധാന പ്രവര്‍ത്തകനെ ഞാന്‍ ഫോണില്‍ ബന്ധപ്പെട്ടു. ആ പ്രധാന പ്രവര്‍ത്തകന്‍ 'ആ' പറഞ്ഞു.
ആ: 'കമ്മറ്റിയുമായി ആലോചിച്ച് തീരുമാനമെടുക്കാം. മാഷ് സംഘടനയുടെ ആഫീസില്‍ വന്ന് കമ്മറ്റിക്കാരുമായി ഒന്ന് സംസാരിക്കണം. നിങ്ങള്‍ നേരിട്ടുപറയുമ്പോള്‍ അതിന് ശക്തി കൂടുമല്ലോ?'
ഇത് കേട്ടപ്പോള്‍ സന്തോഷം തോന്നി. അദ്ദേഹം സംഘടനയുടെ ആഫീസില്‍ പോകാന്‍ നിര്‍ദേശിക്കപ്പെട്ട ദിവസം പുറത്തുവെച്ച് അതിന്റെ പ്രധാനപ്പെട്ട പ്രവര്‍ത്തകരെക്കണ്ട് സംസാരിച്ചപ്പോള്‍ 'ഇ'എന്ന സംഘാടകന്റെ പ്രതികരണം.
ഇ: ഇപ്പോള്‍ നിങ്ങള്‍ അവിടേക്ക് വരേണ്ട. ഞങ്ങള്‍ കമ്മറ്റികൂടി ചര്‍ച്ച ചെയ്ത് നിങ്ങളെ അറിയിക്കാം. പുസ്തക പ്രകാശനച്ചടങ്ങ് എന്ന് പറഞ്ഞാല്‍ കുറച്ച് ആലോചിക്കേണ്ട കാര്യമാണ്. മെമ്പര്‍മാരില്‍ പലരും ഈ ആവശ്യവുമായി വന്നാല്‍ പ്രയാസമാവില്ലേ ഇത്.' ഇതിന് ശേഷം സംഘടനയുടെ സ്ഥാപകനും സീനിയറുമായ 'ഉ'വ്യക്തയെ കണ്ട് സംസാരിച്ചു. പ്രതികരണം ഇങ്ങിനെയായിരുന്നു.
ഉ : നോക്കാം കമ്മറ്റികൂടി തീരുമാനിക്കട്ടെ.
ഈ നാല് പ്രമുഖ വ്യക്തികളും പറഞ്ഞ 'നോക്കാം' ദിവസങ്ങളും ആഴ്ചകളും കഴിഞ്ഞിട്ടും നോക്കിയില്ല. ഒരു പ്രമുഖ സാംസ്‌ക്കാരിക സംഘടനയുടെ നേതാക്കളാണിവരെല്ലാം. എന്റെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമാണ്. അവരൊക്കെ പുറംതിരിഞ്ഞു നിന്നപ്പോള്‍ മനസ്സില്‍ വല്ലാത്ത വേദനയുണ്ടായി.
എന്റ സാമൂഹ്യ പ്രവര്‍ത്തനം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ഇടയിലായിരുന്നു. കൊറഗ, വേട്ടുവ, മാവില തുടങ്ങിയ ദളിത് വിഭാഗങ്ങളുടെ ഇടയിലാണ് 1970 മുതലുള്ള പ്രവര്‍ത്തനം. അവര്‍ സ്‌നേഹിക്കാനറിയുന്നവരാണ്. പറഞ്ഞാല്‍ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്നവരാണ്. തുടര്‍ന്ന് അക്ഷരജ്ഞാനമില്ലാത്തവരുടെ കൂടെ അക്ഷര വെളിച്ചവുമായി നടന്നു. അവര്‍ ആദരവും,നന്മയും കാത്തു സൂക്ഷിക്കുന്നവരാണ്.
കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി എയ്ഡ്‌സ് ബാധിതരുടെയും, ലൈംഗിക തൊഴിലാളികളുടെയും കൂടെയാണ്. അവരുടെ ഹൃദയ നൈര്‍മല്യം മറ്റെവിടെയും കാണാന്‍ കഴിയില്ല. ജീവന്‍ പോലും തന്ന് സഹായിക്കാന്‍ മനസ്സു കാണിക്കുന്നവരാണവര്‍. ഇവര്‍ക്കൊന്നും മുഖം മൂടികളില്ല. സ്‌നേഹിക്കുന്നതും, വെറുക്കുന്നതും തുറന്നു പ്രകടിപ്പിക്കും. കാണുമ്പോള്‍ വെളുക്കെ ചിരിക്കുകയും പുറംതിരിഞ്ഞു നിന്ന് കൊഞ്ഞനം കുത്തുകയും ചെയ്യുന്നവരല്ല ഈ ദരിദ്രരും, രോഗത്തിന് അടിമപ്പെട്ടവരും, ജീവന്‍ നിലര്‍ത്താന്‍ തെറ്റായ വഴിയിലേക്ക് മാന്യന്മാരുടെ പ്രോരണയാല്‍ തള്ളപ്പെട്ടവരും. അവരെ മനുഷ്യരായി കാണുകയും സ്‌നേഹ സൗഹൃദങ്ങള്‍ പങ്കിടുകയും ചെയ്യുന്നവരെ ഇവര്‍ സ്‌നേഹാദരങ്ങള്‍ നല്‍കി സഹകരിക്കും.
എന്റെ പുസ്തക പ്രകാശനച്ചടങ്ങിന്റെ കാര്യം എയ്ഡ്‌സ് രോഗികളും സ്ത്രീ ലൈംഗിക തൊഴിലാളികളും ഉള്‍ക്കൊള്ളുന്ന 'സഭ'യെന്ന സംഘടനയുടെ മുമ്പില്‍ അവതരിപ്പിച്ചു. അവര്‍ ഒറ്റക്കെട്ടായി പറഞ്ഞു. 'അക്കാര്യം ഞങ്ങള്‍ ഏറ്റെടുത്തു.' സന്മനസ്സിനു മുന്നില്‍ ഞാന്‍ കൂപ്പു കയ്യോടെ ഒരു നിമിഷം നിന്നു.
അവരോടൊപ്പം സഹകരിക്കാന്‍ സുരക്ഷാ പ്രോജക്ട് പ്രവര്‍ത്തകരും, ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും തയ്യാറായി. അവരുടെ ചുമതലയില്‍ സ്വാഗത സംഘം രൂപികരിച്ചു. പ്രവര്‍ത്തനം തകൃതിയായി നടന്നു. ബാനറും, നോട്ടീസും, ഹാളും, സജ്ജീകരിക്കാനും പങ്കാളിത്തം ഉണ്ടാക്കിയെടുക്കാനും ലഘു ഭക്ഷണവും ഉച്ച ഭക്ഷണവും നല്‍കാനും ഉള്ള പരിപാടികള്‍ അവര്‍ ആസൂത്രണം ചെയ്തു കഴിഞ്ഞു. സ്‌നേഹിച്ചവരെ തിരിച്ചു സ്‌നേഹിക്കാനും, സഹായിച്ചവരെ മറക്കാതിരിക്കാനും മനസ്സ് കാണിക്കുന്നവര്‍ പ്രയാസപ്പെട്ടു ജീവിച്ചു വരുന്ന പാവപ്പെട്ടവരാണ് എന്ന തിരിച്ചറിവു സമ്മാനിച്ച നിമിഷങ്ങളായിരുന്നു അത്.
പുസ്തക പ്രകാശനച്ചടങ്ങിന് മാറ്റുകൂട്ടാന്‍ കലാപരിപാടികള്‍ അവതരിപ്പിക്കാനും അവര്‍ പദ്ധതി ഇട്ടു. പരിപാടിക്ക് ഒരു നല്ല പേരിടണം എന്ന നിര്‍ദേശം വന്നപ്പോള്‍ കൂട്ടത്തില്‍ ഒരു സഹോദരി പറഞ്ഞു 'നിലാവ്' എന്നായാലോ? എല്ലാവരും 'നിലാവ്' ആയിക്കോട്ടെ എന്നു അംഗികരിച്ചു. ആ പേര് നിര്‍ദേശിച്ച സഹോദരിയുടെ മനസ്സിന്റെ എളിമ നോക്കു. നിലാവിന്റെ വെളിച്ചവും, കുളിര്‍മയും, സൗന്ദര്യവും എല്ലാം ഇത്തരം സഹോദരിമാരുടെ മനസ്സിലുണ്ട്. പൊട്ടിത്തെറിക്കുന്ന ചൂടും ചൂരുമുള്ള കഠോരത വിളിച്ചോതുന്ന വാക്കുകളല്ല അവരുടെ നാവിന്‍ തുമ്പത്തുള്ളത്. സ്‌നേഹത്തിന്റെയും, നൈര്‍മല്യത്തിന്റെയും, ശാലീനതയുടെയും മറുപേരായി തോന്നി 'നിലാവ്'.
ഇക്കഴിഞ്ഞ ജനുവരി 24ന് കാഞ്ഞങ്ങാട് വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നിലാവിന്റെ നിര്‍മലത വിളിച്ചറിയിച്ചു കൊണ്ട് ചടങ്ങ് ആരംഭിച്ചു. പ്രൗഢഗംഭീര സദസ്സാണ് ഓഡിറ്റോറിയത്തില്‍ നിറഞ്ഞത്. ക്ഷണിച്ച എല്ലാവരും വന്നു. ജില്ലയില്‍ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകന്‍ രാജന്‍ ബാലൂര്‍ അധ്യക്ഷനായി. ഇന്ത്യയിലും വെളിയിലും അറിയപ്പെടുന്ന പാര്‍ലമെന്റേറിയന്‍ പി കരുണാകരനായിരുന്നു നിലാവിന്റെ ഉദ്ഘാടനവും പുസ്തക പ്രകാശനവും നിര്‍വ്വഹിച്ചത്. കരുണാകരേട്ടന്‍ പറഞ്ഞ വാക്കുകള്‍ എനിക്ക് കുടുതല്‍ പ്രചോദന മേകി. 'പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവര്‍ക്കു വേണ്ടി ജീവിതം സമര്‍പ്പിച്ച വ്യക്തിയാണ് കൂക്കാനമെന്നും, ജീവിതവഴിയില്‍ ഒറ്റപ്പെട്ടു പോയവരുടെ ശബ്ദമാണ് കൂക്കാനത്തിന്റെ രചനകളെന്നും' പറഞ്ഞുകേട്ടപ്പോള്‍ ഉള്‍പ്പുളകം തോന്നി.
കോളേജ് പഠനകാലം മുതല്‍ അദ്ദേഹവുമായി ബന്ധമുണ്ട്. എംഎല്‍എ ആയപ്പോള്‍, എംപി ആയപ്പോള്‍, ദേശാഭിമാനി പത്രത്തിന്റെ മാനേജരായപ്പോള്‍ എല്ലാം അദ്ദേഹവുമായി അടുത്ത ബന്ധം ഉണ്ടായ വ്യക്തിയാണ് ഞാന്‍ എന്നതില്‍ എനിക്കഭിമാനമുണ്ട്. എന്നെ 'സാര്‍' എന്ന് വിളിക്കേണ്ട 'എട്ടാ' എന്ന് വിളിച്ചാല്‍ മതിയെന്ന് സ്‌നേഹത്തോടെ ഉപദേശിച്ചതും ഇത്തരുണത്തില്‍ ഓര്‍ത്തു പോയി.
എന്റെ പുസ്തകം ഏറ്റുവാങ്ങിയ കുമാരന്‍ മാസ്റ്റരെ എനിക്കു മറക്കാനാവില്ല. അക്ഷര വെളിച്ചത്തിലേക്ക് കൈപിടിച്ചു നടത്തിയ ഗുരുനാഥനാണ്, കുത്തിയൊലിച്ചൊഴുകുന്ന മല വെള്ളപ്പാച്ചലില്‍ തോടുകടത്തി വിടാന്‍ മാഷുണ്ടായത് കൊണ്ട് മാത്രമാണ് പ്രൈമറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. അവിടെ വെച്ചു കേട്ട നല്ല വാക്കുകള്‍ക്കും, ഇത്തരം കുറിപ്പുകളുടെ സമാഹാരമുണ്ടാക്കാനും സാധ്യമായതില്‍ കാരണക്കാരിലൊരാളും, പ്രൈമറി വിദ്യാഭ്യാസം നല്‍കിയ അധ്യാപകരില്‍ ജീവിച്ചിരുക്കുന്ന ഏക ആരോഗ്യമുള്ള വ്യക്തിയാണ് കുമാരന്‍ മാസ്റ്റര്‍. കൂക്കാനം റഹ് മാന്‍ തന്റെ വിദ്യാര്‍ത്ഥിയായതില്‍ ഞാന്‍ അഭിമാനിക്കുന്നു എന്ന ഗുരുവിന്റെ വാക്കുകേട്ടപ്പോള്‍ ഞാന്‍ കോരിത്തരിച്ചു പോയി.
പ്രൗഢ സദസ്സില്‍ നിന്നും സന്നദ്ധമായി സ്റ്റേജില്‍ കയറി വന്ന് സംസാരിച്ച ചിലരുടെ വാക്കുകള്‍ ജീവിതത്തില്‍ കിട്ടിയ നിധികുംഭങ്ങളാണ്.
കെ ജി കൊടക്കാട്: 12ാം വയസ്സില്‍ നാടകത്തില്‍ ഞാന്‍ പെണ്‍ വേഷം കെട്ടിയതും, മേക്കപ്പ് ചെയ്തു നില്‍ക്കുന്ന സുന്ദരിയെ കണ്ടപ്പോള്‍ അദ്ദേഹത്തിന് ഡാന്‍സ് ചെയ്യാന്‍ മോഹമുണ്ടായതും, 'തൊട്ടുപോയാല്‍ വാടുന്ന പെണ്ണേ...' എന്ന പാട്ടുപാടി ഞങ്ങള്‍ ഒപ്പം ഡാന്‍സ് ചെയ്തതും ഓര്‍മ്മിപ്പിച്ചു.
കെ നാരായണന്‍ മുണ്ടക്കണ്ടം: അദ്ദേഹത്തിന്റെ ആദ്യ കവിത അച്ചടിച്ചു കാണാന്‍ അവസരമുണ്ടാക്കിയത് ഞാനാണെന്നും, അതിന്റെ തുടര്‍ച്ചയായി ഇപ്പോള്‍ നിരവധി കവിതാസമാഹാരങ്ങള്‍ ഇറങ്ങിയതിനും, കാരണക്കാരന്‍ റഹ് മാന്‍ മാഷാണെന്ന് കണ്ഠമിടറിക്കൊണ്ട് നാരായണന്‍ പറഞ്ഞു.
കൊടക്കാട് രാജന്‍: കല്ല്‌വെട്ട് തൊഴിലാളിയായ എന്നെ ഒരു സിബിഎസ്ഇ ഹയര്‍സെക്കന്ററി സ്‌കൂളിന്റെ പ്രിന്‍സിപ്പാളായിത്തീരാന്‍ ഇടയാക്കിയത് കരിവെളളൂരില്‍ റഹ് മാന്‍ മാഷ് തുടങ്ങിയ കാന്‍ഫെഡ് തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തിലൂടെയാണെന്ന് സുചിപ്പിച്ചതും മനസ്സിന് സന്തോഷമുണ്ടാക്കി.
കറുത്ത മുത്ത്: മുപ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് ബന്തടുക്കയിലെ ആനക്കല്ലില്‍ വെച്ച് കണ്ടുമുട്ടിയ ഓട്ടക്കാരിയായ നാലാം ക്ലാസുകാരി പെണ്‍കുട്ടിയെക്കുറിച്ച് കേരള കൗമുദിയില്‍ ഒരു കുറിപ്പെഴുതി 'കറുത്തമുത്തിനെ കണ്ടുമുട്ടിയപ്പോള്‍'. പിന്നീട് അവളെ കണ്ടതേയില്ല. തേഞ്ഞുമാഞ്ഞുപോയ ആ ഓര്‍മ പുതുക്കിയത് രണ്ടുമാസം മുമ്പ് ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ്. ഇന്നവള്‍ കുടുംബശ്രീ മിഷന്‍ ട്രൈനിംഗ് ഫാക്കല്‍ട്ടി മെമ്പറായി ജോലി ചെയ്യുന്നു. ആ പഴയ ഓര്‍മ പുതുക്കാന്‍ അവള്‍ വന്നത് വെറും കയ്യോടെയല്ല. മനോഹരമായ ഒരു കവിത ചൊല്ലി സദസ്സിനെ ധന്യമാക്കിയും ഒരു വലിയ സമ്മാനപ്പൊതി എനിക്കുസമ്മാനിച്ചുമാണ്.
കുമ്പളയില്‍ നിന്നുവന്ന ഏലിയാമ്മ ച്ചേച്ചി സ്റ്റേജില്‍ കയറി വന്ന് ഇരു കവിളിലും മുത്തമിട്ടതും സദസ്സില്‍ വെച്ച് എന്നെ പൊന്നാടയണിച്ചതും മറക്കാന്‍ കഴിയാത്ത അനുഭവമാണ്. ഇതിനൊക്കെ പുറമേ എന്റെ പ്രിയസുഹ്യത്ത് ഡോ. എം ബാലന്‍ പുസ്തക പരിചയം നടത്തിയത് സദസ്സ് കാത് കൂര്‍പ്പിച്ച് കേള്‍ക്കുകയായിരുന്നു. കേവലം അരമണികൂര്‍ കൊണ്ട് എന്റെ പുസ്തകത്തിലെ ഇരുനൂറ് പേജുകളും ഉള്ളടക്കം ഒട്ടും ചോര്‍ന്നു പോകാതെ അവതരിപ്പിച്ചത് ഹൃദയാവര്‍ജ്ജകമായി.
ഈ സംരംഭം വിജയപ്രദമാക്കാന്‍ എന്റെ ബഹുമാന്യ സുഹൃത്തുക്കളുടെ പങ്കാളിത്തം ശ്രദ്ധേയായി. ഡോ. പി കൃഷ്ണന്‍, പി രാമചന്ദ്രന്‍ മാസ്റ്റര്‍, പി വി ഭാസ്‌കരന്‍ മാസ്റ്റര്‍, എ ഹമീദ് ഹാജി, ഡോ. ടി എം സുരേന്ദ്രനാഥ്, പ്രെജക്ട് മാനേജര്‍മാരായ രതീഷ് അമ്പലത്തറ, സുന എസ് ചന്ദ്രന്‍ തുടങ്ങിയ നൂറ്റമ്പതോളം പ്രമുഖര്‍ ചടങ്ങിന് സാക്ഷികളായെത്തി എന്നതും എന്നെ നിര്‍വൃതി കൊളളിച്ചു.
84. നിര്‍മലമാണ് പെണ്‍മനസ്സുകള്‍
85. ആദ്യ ജോലിയും സഹപ്രവര്‍ത്തകരും
86. കുപ്പായത്തിനുമില്ലേ അനുഭവകഥ പറയാന്‍?
87. അണ്ടിക്കാലം ആനന്ദകാലം
88. നല്ലൊരു പഠനക്കളരിയായിരുന്നു ബീഡിക്കമ്പനികള്‍

1.നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം
2.ഉച്ചയ്ക്ക് വിശപ്പടക്കാന്‍ ഒരാണിവെല്ലം
3.മൊട്ടത്തലയില്‍ ചെളിയുണ്ട
4.ആശിച്ചുപോകുന്നു കാണാനും പറയാനും
5.പ്രണയം, നാടകം, ചീട്ടുകളി
6.കുട്ടേട്ടനൊരു കത്ത്
7.ശ്രീലങ്കന്‍ റേഡിയോയില്‍ നിന്നും മലയാള പ്രക്ഷേപണം കേട്ട കാലം മറന്നുവോ?
8.പേര് വിളിയുടെ പൊരുള്‍
9.തികഞ്ഞ മാപ്പിളയാകാന്‍ അത് ചെയ്‌തേ തീരൂ
10.മറ്റുള്ളവരെ ശപിച്ചാല്‍ അതുഫലിക്കുമോ? ഉദാഹരണങ്ങളുമുണ്ട്
11.നിങ്ങളുടെ പൂച്ച മത്സ്യം തിന്നാറുണ്ടോ? ഏയ് ഇല്ല, മീന്‍ മാത്രമേ തിന്നാറുള്ളൂ
12.മന്ത്രവാദികളും ഹൈടെക് ആകുമ്പോള്‍
13.അന്യം നിന്നു പോകുന്ന ആണ്ടുനേര്‍ച്ചകള്‍
14.മാപ്പിളാരുടെ വീട്ടില്‍ വളരുന്ന പശുക്കള്‍ക്ക് പേര് ഹിന്ദുക്കളുടേത് !
15.കൗമാര കാലത്തെ ആ പ്രണയം ഇന്നും മനസ്സിലുണ്ട്
16.അന്നത്തെ രണ്ടായിരം രൂപയ്ക്ക് മാനേജ്‌മെന്റ് സ്‌കൂളില്‍ ജോലി; രൂപ മാസ ശമ്പളവും
17.പട്ടിണിക്കാലത്തെ മധുരമുള്ള ഓര്‍മ
18.സ്‌കൂള്‍ കാലം മധുരിക്കും കാലം; തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ആഘോഷം തന്നെ
19.ഉപ്പയും ഉമ്മയും ആയി നമ്മള്‍ കളിച്ചത് യാഥാര്‍ത്ഥ്യമാവാന്‍ സാധിക്കാതെ പോയതോര്‍ത്ത് ദു:ഖിക്കാനല്ലേ നമുക്കാവൂ; എന്നെങ്കിലും കാണാന്‍ പറ്റുമോ? ഒരിക്കല്‍ കൂടി...
20.തലസ്ഥാന യാത്രയിലെ ആദ്യാനുഭവങ്ങള്‍
21.ഹോട്ടലില്‍ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നവര്‍ ഇതൊന്ന് ശ്രദ്ധിക്കണം
22.സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും മറ്റൊരു മുഖവും ഇവര്‍ക്കുണ്ട്
23.വീണുടഞ്ഞ സ്വപ്നം
24.ജില്ലാകലക്ടര്‍മാരുമായുള്ള സൗഹൃദം
25.പേടിപ്പെടുത്തിയ ചുടുകാട്
26.ഒരു മഹിളാ സമാജം ലഹളാ സമാജമായ കഥ
27.മരണത്തെ മുഖാമുഖം കണ്ട മൂന്നനുഭവങ്ങള്‍
28.എം.വി ആര്‍ നോട് ഒരു ചോദ്യം
29.കാന്‍ഫെഡ് പ്രവര്‍ത്തനത്തിലൂടെ ദേശീയ അംഗീകാരം
30.ഉറവിടമില്ലാത്ത ഊമക്കത്തുകള്‍
31.ഞാന്‍ മറന്നെങ്കിലും അവര്‍ ഓര്‍ക്കുന്നു
32.പിണറായിക്കൊപ്പം യാത്ര ചെയ്ത പഴയൊരോര്‍മ്മ
33.30 ാം വയസിലെ കോളജനുഭവങ്ങള്‍; പ്രണയവും തെരഞ്ഞെടുപ്പും ഒടുവില്‍ രിസള്‍ട്ട് വിത്ത്‌ഹെല്‍ഡും
34.പത്രവാര്‍ത്ത ഉണ്ടാക്കിയ ഞെട്ടല്‍
35.റേഡിയോ പ്രക്ഷേപണാനുഭവങ്ങള്‍
36.മലപോലെ വന്നത് മഞ്ഞുപോലെ പോയി
37.രോഗികളേ നിങ്ങള്‍ തെക്കോട്ടുപോവാതെ വടക്കോട്ടു പോവൂ
38.തറവാട് ഒരോര്‍മ്മ
39.കരിവെളളൂരിലെ മുസ്ലീം കമ്മ്യൂണിസ്റ്റുകാര്‍
40.ഗ്രാന്‍ഡ് മോസ്‌ക്ക് ഒരത്ഭുതക്കാഴ്ച
41.ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി ഓര്‍മ്മച്ചെപ്പ് തുറന്നപ്പോള്‍
42.ബസിലെ സീറ്റ് സംവരണവും ഒഴിയുന്നവരുടെ വേദനയും
43.സംഘാടകനെന്നനിലയിലെ പ്രവര്‍ത്തനങ്ങള്‍
44.ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കെത്തിയ ചിലരെക്കുറിച്ച്
45.ഇല്ലാക്കഥകള്‍ മെനയും അത് പ്രചരിപ്പിക്കും, ചിലര്‍ക്ക് ഇക്കാര്യത്തില്‍ വലിയ മിടുക്കാണ്
46.ആ ദിനത്തില്‍ ഉമ്മൂമ്മയെ ഓര്‍ത്തുപോയി
47.എന്നെ സ്‌നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത രണ്ട് പണിക്കര്‍മാരും നഫീസത്തുബീവിയും
48.കളഞ്ഞുകിട്ടിയ വാച്ചും സ്‌ക്കൂളിലേക്കൊരു ഷെല്‍ഫും
ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി
49.ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി
50.ആശ്വാസമേകാനെങ്കിലും ആരെങ്കിലും ഒന്നു തിരിഞ്ഞുനോക്കുമോ?
51. ഒരു വെറ്റിലക്കഥ
52.എന്റെ സാക്ഷരതാ ക്ലാസ്

53.അങ്ങാടി ഉറക്കത്തിനിടയില്‍ പുട്ടുകച്ചവടം
54.കളപറിക്കലും ചക്കക്കറിയും
55.തല്ലാത്തൊരമ്മാവന്റെ ഓര്‍മ്മക്കു മുന്നില്‍
56.പഠിക്കണം 97 ലെത്തിയ യോഗാചാര്യ രാമന്‍ മാസ്റ്ററെക്കുറിച്ച്
57. കാന്‍ഫെഡ് ഹൃദയത്തിലേറ്റിയ വികാരം
58. ജീവിതത്തില്‍ കിട്ടിയ അപൂര്‍വ്വ അവാര്‍ഡ്
59. ഡപ്പ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ വര്‍ക്ക് ചെയ്തപ്പോള്‍ ഉണ്ടായ വേദനകളും സന്തോഷങ്ങളും
60. കത്ത് കിട്ടാന്‍ കാത്തിരുന്ന കാലം
61. ഡെറാഡൂണ്‍ റോഡ് വിജയവാഡയിലെ മാങ്ങ - ഭോപ്പാലിലെ ഉറക്കം
62. എന്റെ കണക്കുബൗണ്ട് ബുക്ക്
63. ഇടയ്ക്ക് പത്രപ്രവര്‍ത്തകനായും
64. കാനായി കുഞ്ഞിരാമനെ കണ്ടുമുട്ടിയപ്പോള്‍...
65. ഇങ്ങനെയൊക്കെയായിരുന്നോ അന്നത്തെ ജീവിതം?...

66. ആമീത്താന്റെ കാനത്ത്
67. അമ്മായിയുടെ അവിലിടിയും ഉച്ചന്‍വളപ്പ് പുരാണവും
68. എന്ന്, രമണി, കാസര്‍കോട്
69. ഞങ്ങളുടെ കുട്ടിക്കാലം ഇങ്ങനെയൊക്കെയായിരുന്നു
70. റോഡുണ്ടായത് ഇങ്ങിനെയൊക്കെയായിരുന്നു അന്ന്
71. നന്മ തിരിച്ചുതരുന്ന മക്കള്‍
72. ജൂണ്‍മാസ ഓര്‍മകള്‍
73. മേഴ്‌സി രവി: ആരാധ്യയായൊരു വനിതാ നേതാവ്
74. വീട്ടുകൂടലിന്റെ പ്രസക്തി; അന്നും ഇന്നും
75. എയ്ഡസ് പ്രതിരോധ പ്രവര്‍ത്തനത്തിന് ഗ്രീന്‍ബനാന
67. അമ്മായിയുടെ അവിലിടിയും ഉച്ചന്‍വളപ്പ് പുരാണവും
68. എന്ന്, രമണി, കാസര്‍കോട്
69. ഞങ്ങളുടെ കുട്ടിക്കാലം ഇങ്ങനെയൊക്കെയായിരുന്നു
70. റോഡുണ്ടായത് ഇങ്ങിനെയൊക്കെയായിരുന്നു അന്ന്
71. നന്മ തിരിച്ചുതരുന്ന മക്കള്‍
72. ജൂണ്‍മാസ ഓര്‍മകള്‍
73. മേഴ്‌സി രവി: ആരാധ്യയായൊരു വനിതാ നേതാവ്
74. വീട്ടുകൂടലിന്റെ പ്രസക്തി; അന്നും ഇന്നും
75. എയ്ഡസ് പ്രതിരോധ പ്രവര്‍ത്തനത്തിന് ഗ്രീന്‍ബനാന
84. നിര്‍മലമാണ് പെണ്‍മനസ്സുകള്‍
85. ആദ്യ ജോലിയും സഹപ്രവര്‍ത്തകരും
86. കുപ്പായത്തിനുമില്ലേ അനുഭവകഥ പറയാന്‍?
87. അണ്ടിക്കാലം ആനന്ദകാലം
88. നല്ലൊരു പഠനക്കളരിയായിരുന്നു ബീഡിക്കമ്പനികള്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Article, Kookkanam Rahman, Story of my foot steps - 89, Book Release