കഞ്ചാവ് മാഫിയ സംഘം എസ് ഡി പി ഐ പ്രവര്‍ത്തകനായ യുവാവിനെ വെടിവെച്ച് കൊല്ലാന്‍ ശ്രമിച്ചതായി പരാതി
Feb 6, 2019, 10:57 IST
മഞ്ചേശ്വരം: (www.kasargodvartha.com 06.02.2019) കഞ്ചാവു മാഫിയക്കെതിരെ പ്രവര്‍ത്തിച്ചതിന്റെ വൈരാഗ്യത്തില്‍ എസ് ഡി പി ഐ പ്രവത്തകനായ യുവാവിനെ വെടിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. എസ് ഡി പി ഐ പ്രവര്‍ത്തകന്‍ സിദ്ദീഖ് പള്ളത്തടുക്കയെയാണ് വെടിവെച്ച് കൊല്ലാന്‍ ശ്രമിച്ചതെന്നാണ് പരാതി. ചൊവ്വാഴ്ച വൈകിട്ട് 6.30 മണിയോടെ മിയാപദവ് പെട്രോള്‍ പമ്പിന് സമീപത്ത് വെച്ചാണ് കഞ്ചാവ് സംഘം വെടിയുതിര്‍ത്തതെന്നാണ് യുവാവ് പറയുന്നത്.
രണ്ട് തവണ നിറയൊഴിച്ച കഞ്ചാവ് സംഘത്തിന്റെ അക്രമത്തില്‍ നിന്നും താലനാരികക്കാണ് രക്ഷപ്പെട്ടതെന്ന് യുവാവ് പറഞ്ഞു. രണ്ട് മാസം മുമ്പ് എസ് ഡി പി ഐ പഞ്ചായത്ത് പ്രസിഡന്റ് നൗഫലിനെ കാറിലെത്തിയ സംഘം ബൈക്കിലിടിച്ച് മാരകമായി അക്രമിച്ച് പരിക്കേല്‍പിച്ചിരുന്നുവെന്ന് പറയുന്നു. ഇതേ സംഘമാണ് ഇപ്പോഴത്തെ അക്രമത്തിന് പിന്നിലെന്നും ആരോപണമുണ്ട്. പോലീസിന്റെ നിസ്സംഗതയാണ് അക്രമികള്‍ക്ക് വളമാകുന്നതെന്നും ആക്ഷേപം നിലനില്‍ക്കുന്നുണ്ട്.
ഹര്‍ഷാദ്, ഷാക്കിര്‍, റഹീം തുടങ്ങിയവരും കണ്ടാലറിയുന്ന രണ്ട് പേരും ചേര്‍ന്നാണ് വെടിവെച്ചതെന്ന് സിദ്ദീഖ് പറഞ്ഞു. കാറിലെത്തിയ സംഘം ബൈക്ക് തടഞ്ഞു നിര്‍ത്തിയപ്പോള്‍ ജീവനും കൊണ്ട് ഓടിയത് കൊണ്ടാണ് മരണത്തില്‍ നിന്നും രക്ഷപ്പെട്ടത്. പിന്നീട് ബൈക്ക് കല്ലുകളും മറ്റുമുപയോഗിച്ച് നശിപ്പിക്കുകയും ചെയ്തതായി പരാതിയുണ്ട്. പ്രതികളെ ഉടന്‍ പിടികൂടണമെന്നും പോലീസ് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും എസ് ഡി പി ഐ മണ്ഡലം പ്രസിഡന്റ് അന്‍സാര്‍ ഹൊസങ്കടി ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Manjeshwaram, Attack, Top-Headlines, SDPI, Ganja, SDPI worker attacked by Gang
< !- START disable copy paste -->