പെരിയ ഇരട്ടക്കൊല: പാര്‍ട്ടി അറിയാതെ ഒന്നും സംഭവിക്കില്ല, കൊല നടത്തിയിട്ടുണ്ടെങ്കില്‍ അത് പാര്‍ട്ടി അറിവോടെയായിരിക്കും, സി പി എമ്മിനെ പ്രതിരോധത്തിലാക്കി അറസ്റ്റിലായ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന്റെ ഭാര്യയുടെ വെളിപ്പെടുത്തല്‍
Feb 20, 2019, 11:50 IST
കാസര്‍കോട്: (www.kasargodvartha.com 20.02.2019) പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്ത് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ പെരിയ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന്റെ ഭാര്യയുടെ വെളിപ്പെടുത്തല്‍ സി പി എമ്മിനെ പ്രതിരോധത്തിലാക്കുന്നത്. പാര്‍ട്ടി അറിയാതെ ഒന്നും സംഭവിക്കില്ലെന്നും കൊല നടത്തിയിട്ടുണ്ടെങ്കില്‍ അത് പാര്‍ട്ടിയുടെ അറിവോടെയായിരിക്കുമെന്നും പീതാംബരന്റെ ഭാര്യ മഞ്ജുവും മകള്‍ ദേവികയും മാധ്യമങ്ങളോട് പറഞ്ഞു.
കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ അനുഭവിക്കണം. പീതാംബരന്‍ സ്വന്തം നിലയ്ക്ക് കൊല നടത്താന്‍ സാധ്യതയില്ല. കൊല ചെയ്തിട്ടുണ്ടെങ്കില്‍ അത് പാര്‍ട്ടിയുടെ അറിവോടെയാണ്. കുറ്റം ചെയ്‌തെന്ന് തങ്ങള്‍ വിശ്വസിക്കുന്നില്ലെന്നും ഇവര്‍ പറഞ്ഞു. ഒരു ഉറുമ്പിനെപ്പോലും നോവിക്കാത്തയാളാണ് തന്റെ ഭര്‍ത്താവ്. കൊല്ലപ്പെട്ട യുവാക്കള്‍ നേരത്തെ കമ്പിപ്പാര കൊണ്ട് പീതാംബരനെ തല്ലിയിരുന്നു. ജനുവരി അഞ്ചിന് മര്‍ദനമേറ്റശേഷം പാര്‍ട്ടിക്കു വേണ്ടി തല്ലാനൊന്നും പോയിട്ടില്ല. അന്ന് കയ്യില്‍ സ്റ്റീലിടേണ്ടി വന്നിരുന്നു. അതിനാല്‍ ആ കൈകൊണ്ട് യാതൊന്നും ചെയ്യാനും പറ്റില്ല. ഒരാളുടെ സഹായം എപ്പോഴും വേണമെന്നും ഭാര്യ മഞ്ജു പറഞ്ഞു.
പരസഹായമില്ലാതെ സ്വന്തം കാര്യങ്ങള്‍ പോലും ചെയ്യാന്‍ അദ്ദേഹത്തിന് കഴിയില്ല. ഈ അവസ്ഥയില്‍ കൊലപാതകത്തില്‍ പങ്കെടുത്തു എന്ന് വിശ്വസിക്കുന്നില്ല. മറ്റാര്‍ക്കോ വേണ്ടി പീതാംബരന്‍ കുറ്റം ഏറ്റെടുക്കുകയായിരുന്നുവെന്നും ഭാര്യയും മകളും കൂട്ടിച്ചേര്‍ത്തു. സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും ഇരുവരും ആവശ്യപ്പെട്ടു. പാര്‍ട്ടിക്കാര്‍ ഒരാള്‍ പോലും സംഭവത്തിനു ശേഷം തങ്ങളെ സമീപിച്ചിട്ടില്ല. മര്‍ദനമേറ്റശേഷം ഇനി പാര്‍ട്ടി പ്രവര്‍ത്തനം വേണ്ടെന്ന് പീതാംബരന്‍ പറയുമായിരുന്നുവെന്നും മഞ്ജു മാധ്യമങ്ങളോട് വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Crime, Top-Headlines, Trending, Murder, Periya murders; wife of peethambaran's statement makes controversy
< !- START disable copy paste -->