പെരിയ ഇരട്ടക്കൊല: പിന്നില്‍ ക്വട്ടേഷന്‍ സംഘമല്ലെന്ന് മൊഴി, കൃത്യം നടത്തിയത് പീതാംബരനും കസ്റ്റഡിയിലുള്ള മറ്റു രണ്ടുപേരുമെന്ന് സൂചന, പോലീസ് ചോദ്യം ചെയ്യല്‍ തുടരുന്നു
Feb 20, 2019, 11:13 IST
കാസര്‍കോട്: (www.kasargodvartha.com 20.02.2019) പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്ത് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പോലീസ് അന്വേഷണം തുടരുന്നു. പോലീസ് കസ്റ്റഡിയിലുള്ള ആറു പേരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. കൊലയ്ക്കു പിന്നില്‍ ക്വട്ടേഷന്‍ സംഘമല്ലെന്നും കേസില്‍ അറസ്റ്റിലായ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനും മറ്റു രണ്ടു പേരും ചേര്‍ന്നാണ് കൊല നടത്തിയതെന്നുമാണ് മൊഴി. എന്നാല്‍ മൊഴി പൂര്‍ണമായും പോലീസ് വിശ്വാസത്തിലെടുത്തില്ല. കസ്റ്റഡിയിലുള്ളവരെ കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയമാക്കുമെന്ന് പോലീസ് അറിയിച്ചു.
കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന. അതേസമയം കേസില്‍ അറസ്റ്റിലായ എ. പീതാംബരനെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും. 19 കാരനടക്കം ആറു പേരാണ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുള്ളത്. പെരിയയിലെ ഓട്ടോറിക്ഷ ഡ്രൈവറാണ് പീതാംബരന്റെ നിര്‍ദേശമനുസരിച്ച് കൃത്യം നടത്തിയെന്നാണ് പിടിയിലായവരുടെ മൊഴി. സംഭവദിവസം കല്യോട് ഭാഗങ്ങളില്‍ കറങ്ങിത്തിരിഞ്ഞ കണ്ണൂര്‍ രജിസ്‌ട്രേഷനിലുള്ള വാഹനങ്ങള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം തുടരുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Murder, Crime, Periya, Trending, Periya murders; Police investigation goes on
< !- START disable copy paste -->