പെരിയ ഇരട്ടക്കൊല: അറസ്റ്റിലായ സി പി എം നേതാവ് പീതാംബരനുമായി അന്വേഷണ സംഘത്തിന്റെ തെളിവെടുപ്പ്, പൊട്ടക്കിണറ്റില്‍ നിന്നും ഇരുമ്പുദണ്ഡുകളും വടിവാളും കണ്ടെടുത്തു, Video
Feb 20, 2019, 14:00 IST
കാസര്‍കോട്: (www.kasargodvartha.com 20.02.2019) പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്ത് ലാല്‍ എന്നിവരെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സി പി എം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനുമായി അന്വേഷണ സംഘം കല്യോട്ട് തെളിവെടുപ്പ് നടത്തി. പൊട്ടക്കിണറ്റില്‍ നിന്നും മൂന്ന് ഇരുമ്പുദണ്ഡുകളും ഒരു വടിവാളും കണ്ടെടുത്തു. ബുധനാഴ്ച ഉച്ചയോടെയാണ് കേസ് അന്വേഷിക്കുന്ന ക്രൈംഡിറ്റാച്ച്‌മെന്റ് ഡി വൈ എസ് പി പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയുമായി തെളിവെടുപ്പിന് കല്യോട്ടെത്തിയത്. നൂറു കണക്കിനാളുകള്‍ സ്ഥലത്ത് തടിച്ചുകൂടിയിരുന്നു.
ചൊവ്വാഴ്ചയാണ് പീതാംബരന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. 15 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൃപേഷിനെ തല വെട്ടി പിളര്‍ത്തി കൊല നടത്തിയത് താന്‍ തന്നെയാണ് പീതാംബരന്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ മൊഴി പോലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. അതുകൊണ്ടു തന്നെ കസ്റ്റഡിയിലുള്ളവരെയും പീതാംബരനെയും കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച വൈകിട്ട് കോടതിയില്‍ ഹാജരാക്കുന്ന പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ആവശ്യപ്പെടുമെന്ന് പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, CPM, Trending, arrest, Periya murders; Investigation team collects evidence with Peethambaran
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, CPM, Trending, arrest, Periya murders; Investigation team collects evidence with Peethambaran
< !- START disable copy paste -->