city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നല്ലൊരു പഠനക്കളരിയായിരുന്നു ബീഡിക്കമ്പനികള്‍

നടന്നു വന്ന വഴി (ഭാഗം 88) / കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 30.01.2019) ഒരു കാലത്ത് സമൂഹ ശ്രദ്ധ പിടിച്ചു പറ്റിയ, സമൂഹ വളര്‍ച്ചയ്ക്ക് നിദാനമായ പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും കാലക്രമത്തില്‍ അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന അനുഭവങ്ങള്‍ക്ക് പഴയ തലമുറ സാക്ഷ്യം വഹിച്ചിട്ടുണ്ട്. കരിവെള്ളൂരിലെയും ചുറ്റുവട്ടമുള്ള പ്രദേശങ്ങളിലെയും ജനങ്ങളുടെ പട്ടിണി മാറ്റാന്‍ ഉതകിയ സ്ഥാപനങ്ങളായിരുന്നു കരിവെള്ളൂരില്‍ സ്ഥാപിതമായ ബീഡിക്കമ്പനികള്‍. തൊഴിലാളി സംഘ ബലത്തിന്റെ കരുത്ത് വിളിച്ചറിയിച്ച കാലഘട്ടമായിരുന്നു അത്. കാര്‍ഷിക മേഖലയെ മാത്രം ആശ്രയിച്ചു ജീവിച്ച കുടുംബങ്ങളിലേക്ക് ചെറിയൊരു വരുമാന മാര്‍ഗ്ഗമായിരുന്നു ബീഡിത്തൊഴില്‍.
നല്ലൊരു പഠനക്കളരിയായിരുന്നു ബീഡിക്കമ്പനികള്‍

നൂറുകണക്കിന് തൊഴിലാളികള്‍ ഞേറ്റുപാത്രത്തില്‍ ഉച്ചക്കഞ്ഞിയുമായി അതിരാവിലെ കരിവെള്ളൂരിലെത്തുന്ന കാഴ്ച ആവേശമുണ്ടാക്കുന്നതായിരുന്നു. ബീഡിതെറുപ്പുകാര്‍ യുവാക്കളായിരുന്നു. ബീഡിക്ക് നൂല് കെട്ടുന്നവര്‍ പത്തുവയസ്സിന് മേല്‍പ്പോട്ടുള്ള കുട്ടികളും. നൂല് കെട്ടുകാരായ കുട്ടികള്‍ രണ്ടോമൂന്നോ വര്‍ഷം കൊണ്ട് പരിശീലനം നേടിയ ബീഡി തെറുപ്പുകാരായി മാറും. കരിവെള്ളൂര്‍ ബസാറില്‍ നാലോ അഞ്ചോ സാധുബീഡി ബ്രാഞ്ചുകളുണ്ടായിരുന്നു. പാലക്കുന്ന്, ഓണക്കുന്ന് എന്നിവിടങ്ങളിലും ബ്രാഞ്ചുകളുണ്ടായിരുന്നു. ഓരോ ബ്രാഞ്ചിനും ഒരു ബ്രാഞ്ച് മാനേജരുണ്ട്. തെറുത്ത ബീഡി പത്രക്കടലാസുകളില്‍ പാക്ക് ചെയ്ത ചാക്കുകളില്‍ നിറച്ച് ബ്രാഞ്ച് മാനേജര്‍മാര്‍ സാധുബീഡിക്കമ്പനിയുടെ മെയിന്‍ കേന്ദ്രത്തിലെത്തിക്കും. അവിടുന്ന് ബീഡി പുകയിലയും തെറുക്കുന്ന ഇലയും ശേഖരിച്ചു കൊണ്ടു വരുന്നതും ബ്രഞ്ച് മാനേജര്‍മാരാണ്. ശനിയാഴ്ച തോറും തൊഴിലാളികള്‍ക്ക് ചെയ്ത ജോലിക്കനുസരണമായി കൂലി നല്‍കുന്നത്തിന്റെ ചുമതലയും മാനേജര്‍മാര്‍ക്കാണ്.

കരിവെള്ളൂരിന്റെ രാഷ്ടീയ-സാമൂഹ്യ-സാംസ്‌ക്കാരിക-കലാരംഗങ്ങളില്‍ വ്യക്തിമുദ്രപതിപ്പിച്ച നിരവധി വ്യക്തിത്വങ്ങളെ ബീഡിമേഖല സംഭാവന ചെയിതിട്ടുണ്ട്. പകലന്തിയോളം പണിചെയ്ത് രാത്രികാലങ്ങളില്‍ വീടണഞ്ഞാല്‍ അവര്‍ വായനയില്‍ മുഴുകും കമ്പനിയിലെത്തിയാല്‍ തൊഴിലിനിടയില്‍ ആനുകാലിക വിഷയങ്ങളെക്കുറിച്ച് സംവാദങ്ങളും,വിമര്‍സനങ്ങളും പൊടിപൊടിക്കും. അറിവുനേടാനുള്ള നല്ലൊരു പഠനകളരി കൂടിയായിരുന്നു ബീഡിക്കമ്പനികള്‍. അമ്പത് അറുപത് പേര്‍ കൂടിയിരുന്നു പണിചെയ്യുമ്പോള്‍ വായനയില്‍ പ്രാവീണ്യമുള്ള ഒരു വ്യക്തിയെ പത്രം വായനക്ക് ചുമതലപ്പെടുത്തും അദ്ദേഹത്തിന്റെ കൂലി സഹ തൊഴിലാളികള്‍ പങ്കുവെച്ചു നല്‍കും അഭിലഷണിയമായ ഈ മാതൃക മറ്റ് തൊളിലിടങ്ങളിലൊന്നും കാണാന്‍ കഴിയില്ല.

അറിവുനേടാനുള്ള അദമ്യമായ മോഹം തൊഴിലാളികള്‍ക്കുണ്ടായിരുന്നു. തങ്ങള്‍ക്ക് ലഭ്യമാവാതെ പോയ ഔപചാരിക വിദ്യാഭ്യാസം അനൗപചാരിക രീതിയില്‍ കൈക്കലാക്കാനുള്ള തീവ്രശ്രമം ഓരോ തൊഴിലാളിയും നടത്തി ക്കൊണ്ടിരുന്നു. അതിന്റെ ഫലമായിട്ടു തന്നെയാണ് ബീഡിത്തൊഴിലാളികളുടെ ഇടയില്‍ നിന്ന് രാഷ്ടീയ നേതാക്കള്‍, എഴുത്തികാര്‍, അഭിനേതാക്കള്‍, ചിത്രകാരന്മാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയ സമൂഹത്തിന്റെ നാനാതുറകളിലും ശോഭിക്കുന്നവര്‍ വളര്‍ന്നു വന്നത്.

പാര്‍ട്ടിനേതാക്കന്മാരും ജനപ്രതിനിധികളുമായി മാറിയ ഇ പി കരുണാകരന്‍, കൊടക്കാട് രാഘവന്‍, ടി വി ഗോവിന്ദന്‍, ടി ഗോപാലന്‍ തുടങ്ങിയവര്‍ അവരില്‍ ചിലര്‍ മാത്രം. നാടക രംഗത്തും സാഹിത്യരംഗത്തും പ്രാഗത്ഭ്യം തെളിയിച്ചു കൊണ്ടിരിക്കുന്ന എ കെ രാഘവന്‍, നാടകഗാനങ്ങള്‍ക്ക് ഈണം നല്‍കുന്ന ബാലന്‍ കരിവെള്ളുര്‍, തബലിസ്റ്റും വ്യാപാരിയുമായ കരിവെള്ളൂര്‍ നാരായണന്‍, ചിത്രകാരന്മാരായ കാതൃച്ച, അബ്ദുല്ല തുടങ്ങിയ വ്യക്തിത്വങ്ങള്‍ ബീഡിക്കമ്പനികളില്‍ നിന്നും ഉയര്‍ന്നു വന്നവരാണ്.

അഞ്ചാം ക്ലാസിലും ആറാം ക്ലാസിലും പഠനം നിര്‍ത്തി കുടുംബത്തിലെ ദാരിദ്ര്യം കാരണം ബീഡിക്ക് നൂല് കെട്ടാന്‍ വന്ന് ബീഡിതെറുപ്പുകാരായ നിരവധി വ്യക്തികള്‍ സ്വയം പഠിച്ചും കാന്‍ഫെഡ് നടത്തിയ അനൗപചാരിക വിദ്യാകേന്ദ്രങ്ങളിലുടെ പഠിച്ചും സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചിട്ടുണ്ട്. എന്റെ ഓര്‍മ ശരിയാണെങ്കില്‍ സാധുബീഡിക്കമ്പനിയില്‍ പണിയെടുത്തു കൊണ്ടിരിക്കേ കെഎസ്ആര്‍ടിസി ക്ലരിക്കല്‍ പോസ്റ്റില്‍ സര്‍ക്കാര്‍ സര്‍വ്വിസില്‍ ആദ്യം ചെന്നത് കൊടക്കല്‍ കുഞ്ഞിക്കണ്ണന്‍ ആണ്. തുടര്‍ന്ന് അനൗപചാരിക വിദ്യാകേന്ദ്രങ്ങളിലൂടെ സാക്ഷരത നേടി തുടര്‍വിദ്യാഭ്യാസത്തിലൂടെ ഏഴാംക്ലാസും, എസ്എസ്എല്‍സിയും പാസായി വീണ്ടും തുടര്‍ന്ന് പഠിച്ച് സര്‍ക്കാര്‍ സര്‍വീസില്‍ കയറിയ ബീഡിത്തൊഴിലാളികള്‍ നിരവധിയാണ്.

സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാരായി വിരമിച്ച ടി വി രവീന്ദ്രന്‍, കെ വി നാരായണന്‍, പോലിസ് ഓഫീസര്‍ ലക്ഷമണന്‍, കോളജ് അധ്യാപകനായിരുന്ന ചന്ദ്രന്‍, കുഞ്ഞിക്കൃഷ്ണന്‍, പത്ര പ്രവര്‍ത്തകനായ പി പി കരുണാകരന്‍, ഇലകട്രിസിറ്റി, വാട്ടര്‍ അതോറിറ്റി, ഹെല്‍ത്ത് ഡിപ്പാര്‍ട്ടുമെന്റ്, സഹകരണ ബാങ്ക് തുടങ്ങി വിവിധവകുപ്പുകളില്‍ ജോലി ലഭിച്ചവരൊക്കെ കരിവെള്ളൂരിലെ ബീഡി മേഖലയില്‍ പണിയെടുത്തവരാണ്.

കരിവെള്ളൂരിലും പരിസര പ്രദേശങ്ങളിലും അക്കാലത്ത് പ്രവര്‍ത്തിച്ചു വന്നിരുന്ന സാംസ്‌ക്കാരിക സംഘടനകളെയൊക്കെ പ്രോത്സാഹിപ്പിച്ചിരുന്നതും ബീഡിക്കമ്പനികളിലെ തൊഴിലാളികളായിരുന്നു ക്ലബുകളുടെ വാര്‍ഷികങ്ങള്‍,പൊതുപരിപാടികള്‍ എന്നിവയ്ക്ക്, കിട്ടുന്ന കൂലി തുച്ഛമാണെങ്കിലും അതില്‍ നിന്ന് ഒരു വിഹിതം മനസ്സന്തോഷത്തോടെ നല്‍കാന്‍ തയ്യാറായവരാണ് ബീഡിത്തൊഴിലാളികള്‍.
റോഡപകടങ്ങളുണ്ടായാല്‍, ബസ്സുകാത്തു നില്‍ക്കുന്നവരെ കയറ്റാതെയോ ആവശ്യപ്പെട്ട സ്റ്റോപ്പില്‍ നിര്‍ത്താതെയോ പോയാല്‍,തൊഴിലാളികള്‍ കൂട്ടമായി ഓടിയെത്തും. പ്രശ്‌നം പരിഹരിച്ചേ അവര്‍ തിരിച്ചു പോകൂ. ജനോപകാരപ്രദമായ ഏത് പ്രവര്‍ത്തനവും സന്നദ്ധതയോടെ ഏറ്റെടുക്കാനുള്ള വിശാല മനസ്സിന്റെ ഉടമകളായിരുന്നു അന്നത്തെ കൂട്ടായ്മയോടെ പണിയെടുത്തിരുന്ന ബീഡിത്തൊഴിലാളികള്‍.

മംഗലാപുരത്തെ ഗണേശ് ബീഡി മുതലാളിമാര്‍ തൊഴില്‍ ദ്രോഹനടപടി തുടങ്ങിയപ്പോള്‍ രൂപികരിക്കപ്പെട്ട ദിനേശ് ബീഡി സൊസൈറ്റിയുടെ നാലോ അഞ്ചോ ബ്രാഞ്ചുകളും കരിവെള്ളൂര്‍ ഏരിയയില്‍ ആരംഭിച്ചു. അവിടെയും നൂറ് കണക്കിന് തൊഴിലാളികള്‍ക്ക് ജീവിത മാര്‍ഗ്ഗം കണ്ടെത്താന്‍ അവസരം ലഭിച്ചു. അതേവരെ സ്ത്രീ തൊഴിലാളികള്‍ കമ്പനിയില്‍ വന്ന് ബീഡി തെറുത്തിരുന്നില്ല ദിനേശ്ബീഡിയുടെ വരവോടെ നിരവധി യുവതികള്‍ ഈ രംഗത്തേകു കടന്നുവന്നു.

വളരെ ചെറിയകൂലിയാണ് തൊഴിലാളികള്‍ക്ക് കിട്ടിക്കൊണ്ടിരുന്നത്. എങ്കിലും ഒരു വരുമാനവും ഇല്ലാത്ത കരിവെള്ളൂരിലെ നിരവധി കുടുംബങ്ങള്‍ക്ക് ഈ തൊഴിലില്‍ നിന്നുള്ള വരുമാനം ഒരു താങ്ങായിരുന്നു. ആ വരുമാനം ഉപയോഗപ്പെടുത്തി പട്ടിണി മാറ്റുന്നതിനോടൊപ്പം തങ്ങളുടെ അനിയന്മാരെയും, അനിയത്തിമാരേയും, മക്കളെയും വിദ്യാഭ്യാസ മേഖലയിലേക്ക് കൊണ്ടു പോകാന്‍ അവര്‍ക്ക് താല്‍പര്യമുണ്ടായി. തങ്ങള്‍ അനുഭവിക്കുന്ന ബുന്ധിമുട്ട് അവര്‍ക്കില്ലാതാവട്ടെയെന്ന്  തൊഴിലാളികള്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു. അതിന്റെ ഫലമെന്നോണമാണ് ഇന്ന് കരിവെള്ളൂരിലെ ഓരോ വീട്ടിലും ഒരാളെങ്കിലും സര്‍ക്കാര്‍ ജോലി ലഭ്യമായവരാണ്. അതിന് ബീഡി തൊഴിലാളി മേഖലക്ക് ശക്തമായ ഒരു പങ്ക് ഉണ്ട്.

വിദ്യാഭ്യാസ മേഖലയില്‍ ഒരു കുതിച്ചു ചാട്ടം തന്നെ ഉണ്ടായി എന്നു വേണം പറയാന്‍ ഇതിന് ബീഡി തൊഴിലാളികളുടെ സംഘബോധവും സാമൂഹ്യബോധവും പ്രേരണയായിട്ടുണ്ട്. ഞാന്‍ ശ്രദ്ധിച്ച ഒരുകാര്യം കൂടി. ബീഡി തെറുപ്പുകാരായ തൊഴിലാളികള്‍ മിക്കവരും പുകവലിക്കാത്തവരാണ്. ലഹരി ഉപയോഗിക്കാത്തവരാണ്. അതു കൊണ്ട് തന്നെയായിരിക്കണം, അവരുടെ കുടുംബാന്തരീക്ഷത്തിലും കുടുംബാംഗങ്ങളിലും അത്തരം ദുശ്ശീലങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കാരണം ബീഡിത്തൊഴിലാളികളായ രക്ഷിതാക്കളുടെ കഷ്ടപ്പാടുകളും ദുരിതങ്ങളും നേരിട്ടു കണ്ടുവളര്‍ന്നവരാണ് അവരുടെ പിന്‍ തലമുറക്കങക്ത. തങ്ങളുടെ ഭാവി നന്നാക്കാനാണ് അവര്‍ കഷ്ടപ്പെടുന്നത് എന്ന ചിന്തയും അവര്‍ക്കുണ്ടായി. ആ ചിന്തയോടെയാണ് പ്രസ്തുത കാലഘട്ടത്തില്‍ വളര്‍ന്നുവന്ന തലമുറ ലക്ഷ്യബോധത്തോടെ പഠിച്ചുയര്‍ന്നത്.

പഠിക്കാനും ഉയരാനുമുള്ള മനസ്സു ഉണ്ടായ പോലെ തന്നെ നാടുകാണാനും അവര്‍ക്കാഗ്രമുണ്ടായി. ആഴ്ചതോറും ചെറിയ തുക സ്വരുപിച്ചു വെച്ച് പഠനയാത്ര സംഘടിപ്പിച്ചതും ഓര്‍മ്മ വന്നു. അതിന് നേതൃത്വം കൊടുത്തത് ഞാനായിരുന്നു. എന്തൊരാവേശമായിരുന്നു ആ യാത്രകള്‍. ഓരോ കാഴ്ച കാണുമ്പോഴും അതിനെക്കുറിച്ച് കൂടുതല്‍ ചോദിച്ചറിയാന്‍ ആ പ്രായത്തിലും അവര്‍ കാണിച്ച ചുറുചുറുക്ക് എന്നും ഓര്‍മ്മയിലുണ്ട്.

ഒരു സംഘത്തിന്റെ കൂടെപോയപ്പോള്‍ കെച്ചിയിലെ ദേശാഭിമാനി പ്രസ് സന്ദര്‍ശിച്ചു. അന്ന് പി കരുണാകരന്‍ അവിടെ മാനേജരായിരുന്നു. അദ്ദേഹം ബീഡിത്തൊഴിലാളികളെ സ്വീകരിച്ചു പ്രസിന്റെ പ്രവര്‍ത്തം കാണാനുള്ള സൗകര്യവും ഒരുക്കിത്തന്നതും അവരെ അഭിനന്ദിച്ചുതും ഓര്‍ത്തു പോവുന്നു. ഇന്ന് കരിവെള്ളൂരില്‍ ബീഡി ബ്രാഞ്ചുകളില്ല. നൂറുകണക്കിന് അളുകള്‍ ബീഡി മേഖല വിട്ട് മറ്റ് പല തൊഴിലിലും പ്രവേശിച്ചു കഴിഞ്ഞു. നാട് പുരോഗമിച്ച് എന്നു പറയുമ്പോഴും ബീഡിക്കമ്പനികള്‍ സജീവമായിരുന്ന കാലത്തെ പോലെയുള്ള സാംസ്‌ക്കാരിക സഹകരണമേന്മ കുറഞ്ഞുവരുന്നതായാണ് അനുഭവപ്പെട്ടു വരുന്നത്....

1.നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം

2.ഉച്ചയ്ക്ക് വിശപ്പടക്കാന്‍ ഒരാണിവെല്ലം

3.മൊട്ടത്തലയില്‍ ചെളിയുണ്ട

4.ആശിച്ചുപോകുന്നു കാണാനും പറയാനും

5.പ്രണയം, നാടകം, ചീട്ടുകളി

6.കുട്ടേട്ടനൊരു കത്ത്

7.ശ്രീലങ്കന്‍ റേഡിയോയില്‍ നിന്നും മലയാള പ്രക്ഷേപണം കേട്ട കാലം മറന്നുവോ?

8.പേര് വിളിയുടെ പൊരുള്‍

9.തികഞ്ഞ മാപ്പിളയാകാന്‍ അത് ചെയ്‌തേ തീരൂ

10.മറ്റുള്ളവരെ ശപിച്ചാല്‍ അതുഫലിക്കുമോ? ഉദാഹരണങ്ങളുമുണ്ട്

11.നിങ്ങളുടെ പൂച്ച മത്സ്യം തിന്നാറുണ്ടോ? ഏയ് ഇല്ല, മീന്‍ മാത്രമേ തിന്നാറുള്ളൂ

12.മന്ത്രവാദികളും ഹൈടെക് ആകുമ്പോള്‍

13.അന്യം നിന്നു പോകുന്ന ആണ്ടുനേര്‍ച്ചകള്‍

14.മാപ്പിളാരുടെ വീട്ടില്‍ വളരുന്ന പശുക്കള്‍ക്ക് പേര് ഹിന്ദുക്കളുടേത് !

15.കൗമാര കാലത്തെ ആ പ്രണയം ഇന്നും മനസ്സിലുണ്ട്

16.അന്നത്തെ രണ്ടായിരം രൂപയ്ക്ക് മാനേജ്‌മെന്റ് സ്‌കൂളില്‍ ജോലി; രൂപ മാസ ശമ്പളവും

17.പട്ടിണിക്കാലത്തെ മധുരമുള്ള ഓര്‍മ

18.സ്‌കൂള്‍ കാലം മധുരിക്കും കാലം; തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ആഘോഷം തന്നെ

19.ഉപ്പയും ഉമ്മയും ആയി നമ്മള്‍ കളിച്ചത് യാഥാര്‍ത്ഥ്യമാവാന്‍ സാധിക്കാതെ പോയതോര്‍ത്ത് ദു:ഖിക്കാനല്ലേ നമുക്കാവൂ; എന്നെങ്കിലും കാണാന്‍ പറ്റുമോ? ഒരിക്കല്‍ കൂടി...

20.തലസ്ഥാന യാത്രയിലെ ആദ്യാനുഭവങ്ങള്‍

21.ഹോട്ടലില്‍ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നവര്‍ ഇതൊന്ന് ശ്രദ്ധിക്കണം

22.സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും മറ്റൊരു മുഖവും ഇവര്‍ക്കുണ്ട്

23.വീണുടഞ്ഞ സ്വപ്നം

24.ജില്ലാകലക്ടര്‍മാരുമായുള്ള സൗഹൃദം

25.പേടിപ്പെടുത്തിയ ചുടുകാട്

26.ഒരു മഹിളാ സമാജം ലഹളാ സമാജമായ കഥ

27.മരണത്തെ മുഖാമുഖം കണ്ട മൂന്നനുഭവങ്ങള്‍

28.എം.വി ആര്‍ നോട് ഒരു ചോദ്യം

29.കാന്‍ഫെഡ് പ്രവര്‍ത്തനത്തിലൂടെ ദേശീയ അംഗീകാരം

30.ഉറവിടമില്ലാത്ത ഊമക്കത്തുകള്‍

31.ഞാന്‍ മറന്നെങ്കിലും അവര്‍ ഓര്‍ക്കുന്നു

32.പിണറായിക്കൊപ്പം യാത്ര ചെയ്ത പഴയൊരോര്‍മ്മ

33.30 ാം വയസിലെ കോളജനുഭവങ്ങള്‍; പ്രണയവും തെരഞ്ഞെടുപ്പും ഒടുവില്‍ രിസള്‍ട്ട് വിത്ത്‌ഹെല്‍ഡും

34.പത്രവാര്‍ത്ത ഉണ്ടാക്കിയ ഞെട്ടല്‍

35.റേഡിയോ പ്രക്ഷേപണാനുഭവങ്ങള്‍

36.മലപോലെ വന്നത് മഞ്ഞുപോലെ പോയി

37.രോഗികളേ നിങ്ങള്‍ തെക്കോട്ടുപോവാതെ വടക്കോട്ടു പോവൂ

38.തറവാട് ഒരോര്‍മ്മ

39.കരിവെളളൂരിലെ മുസ്ലീം കമ്മ്യൂണിസ്റ്റുകാര്‍

40.ഗ്രാന്‍ഡ് മോസ്‌ക്ക് ഒരത്ഭുതക്കാഴ്ച

41.ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി ഓര്‍മ്മച്ചെപ്പ് തുറന്നപ്പോള്‍

42.ബസിലെ സീറ്റ് സംവരണവും ഒഴിയുന്നവരുടെ വേദനയും

43.സംഘാടകനെന്നനിലയിലെ പ്രവര്‍ത്തനങ്ങള്‍

44.ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കെത്തിയ ചിലരെക്കുറിച്ച്

45.ഇല്ലാക്കഥകള്‍ മെനയും അത് പ്രചരിപ്പിക്കും, ചിലര്‍ക്ക് ഇക്കാര്യത്തില്‍ വലിയ മിടുക്കാണ്

46.ആ ദിനത്തില്‍ ഉമ്മൂമ്മയെ ഓര്‍ത്തുപോയി

47.എന്നെ സ്‌നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത രണ്ട് പണിക്കര്‍മാരും നഫീസത്തുബീവിയും

48.കളഞ്ഞുകിട്ടിയ വാച്ചും സ്‌ക്കൂളിലേക്കൊരു ഷെല്‍ഫും 

ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി

49.ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി

50.ആശ്വാസമേകാനെങ്കിലും ആരെങ്കിലും ഒന്നു തിരിഞ്ഞുനോക്കുമോ?

51. ഒരു വെറ്റിലക്കഥ

52.എന്റെ സാക്ഷരതാ ക്ലാസ്

53.അങ്ങാടി ഉറക്കത്തിനിടയില്‍ പുട്ടുകച്ചവടം

54.കളപറിക്കലും ചക്കക്കറിയും

55.തല്ലാത്തൊരമ്മാവന്റെ ഓര്‍മ്മക്കു മുന്നില്‍

56.പഠിക്കണം 97 ലെത്തിയ യോഗാചാര്യ രാമന്‍ മാസ്റ്ററെക്കുറിച്ച്

57. കാന്‍ഫെഡ് ഹൃദയത്തിലേറ്റിയ വികാരം

58. ജീവിതത്തില്‍ കിട്ടിയ അപൂര്‍വ്വ അവാര്‍ഡ്

59. ഡപ്പ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ വര്‍ക്ക് ചെയ്തപ്പോള്‍ ഉണ്ടായ വേദനകളും സന്തോഷങ്ങളും

60. കത്ത് കിട്ടാന്‍ കാത്തിരുന്ന കാലം

61. ഡെറാഡൂണ്‍ റോഡ് വിജയവാഡയിലെ മാങ്ങ - ഭോപ്പാലിലെ ഉറക്കം

62. എന്റെ കണക്കുബൗണ്ട് ബുക്ക്

63. ഇടയ്ക്ക് പത്രപ്രവര്‍ത്തകനായും

64. കാനായി കുഞ്ഞിരാമനെ കണ്ടുമുട്ടിയപ്പോള്‍...

65. ഇങ്ങനെയൊക്കെയായിരുന്നോ അന്നത്തെ ജീവിതം?...
66. ആമീത്താന്റെ കാനത്ത്

67. അമ്മായിയുടെ അവിലിടിയും ഉച്ചന്‍വളപ്പ് പുരാണവും

68. എന്ന്, രമണി, കാസര്‍കോട്

69. ഞങ്ങളുടെ കുട്ടിക്കാലം ഇങ്ങനെയൊക്കെയായിരുന്നു

70. റോഡുണ്ടായത് ഇങ്ങിനെയൊക്കെയായിരുന്നു അന്ന്

71. നന്മ തിരിച്ചുതരുന്ന മക്കള്‍

72. ജൂണ്‍മാസ ഓര്‍മകള്‍

73. മേഴ്‌സി രവി: ആരാധ്യയായൊരു വനിതാ നേതാവ്

74. വീട്ടുകൂടലിന്റെ പ്രസക്തി; അന്നും ഇന്നും

75. എയ്ഡസ് പ്രതിരോധ പ്രവര്‍ത്തനത്തിന് ഗ്രീന്‍ബനാന



84. നിര്‍മലമാണ് പെണ്‍മനസ്സുകള്‍

85. ആദ്യ ജോലിയും സഹപ്രവര്‍ത്തകരും

86. കുപ്പായത്തിനുമില്ലേ അനുഭവകഥ പറയാന്‍?

87. അണ്ടിക്കാലം ആനന്ദകാലം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Article, Kookkanam Rahman, Story of my foot steps - 88, Beedi Company

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia