city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് സ്വദേശിയായ യുവാവിനെ ഡല്‍ഹി പോലീസ് കാസര്‍കോട്ടെത്തി അറസ്റ്റ് ചെയ്തു; പ്രതിയെ പിടികൂടിയത് രഹസ്യസ്വഭാവമുള്ള കേസില്‍

കാസര്‍കോട്:(www.kasargodvartha.com 12/01/2019) കാസര്‍കോട് സ്വദേശിയായ യുവാവിനെ ഡല്‍ഹി പോലീസ് കാസര്‍കോട്ടെത്തി അറസ്റ്റ് ചെയ്തു. ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്്ത പ്രമാദമായ കേസിലാണ് കാസര്‍കോട് ചെമ്പരിക്ക സ്വദേശിയായ മുത്തസിം എന്ന തസ്ലീമിനെ (41) അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാവിലെയാണ് ഡല്‍ഹിയില്‍ നിന്നെത്തിയ നാലംഗ അന്വേഷണസംഘം കാസര്‍കോട് ജില്ലാ പോലീസിന്റെ സഹായത്തോടെ വീടുവളഞ്ഞ് യുവാവിനെ അറസ്റ്റ് ചെയ്തത്. 

അതീവരഹസ്യ സ്വഭാവമുള്ള കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഡല്‍ഹി പോലീസ് തയ്യാറായിട്ടില്ല. കാസര്‍കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് മുമ്പാകെ ശനിയാഴ്ച ഉച്ചയോടെ ഹാജരാക്കിയ പ്രതിയെ ശനിയാഴ്ച തന്നെ ഡല്‍ഹിയിലേക്ക് കൊണ്ടുപോകും. പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ ഡല്‍ഹി പോലീസിലെ ഉദ്യോഗസ്ഥര്‍ക്ക് പോലും കേസിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നാണ് വ്യക്തമാക്കിയത്.

ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ട് പാസ്‌പോര്‍ട്ട് കേസിലും ഒരു അക്രമക്കേസിലും പ്രതിയാണ് തസ്ലീമെന്ന് പോലീസ് പറയുന്നു. ദുബൈയില്‍ ഇന്‍ഫോര്‍മറായി പ്രവര്‍ത്തിച്ചുവന്നിരുന്ന തസ്ലീമിനെ 2011ല്‍ ഇന്റര്‍പോളിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്യുകയും മുംബൈ വഴി കേരളത്തിലെത്തിക്കുകയും ചെയ്തിരുന്നു.

തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്ന് അറസ്റ്റ് ചെയ്തിരുന്നത്. പിന്നീട് യുവാവിനെ വിട്ടയക്കുകയായിരുന്നു. ഐ ബി, എന്‍ ഐ എ തുടങ്ങിയ ഏജന്‍സികള്‍ അന്ന് തസ്ലീമിനെ ചോദ്യം ചെയ്തിരുന്നുവെങ്കിലും നിരപരാധിയെന്ന് കണ്ടെത്തി 12 ദിവസത്തിന് ശേഷം വിട്ടയക്കുകയായിരുന്നു.

തന്നെ കൊടും ഭീകരനാക്കി ചിത്രീകരിച്ചുവെന്നാരോപിച്ച് അന്ന് മാധ്യമങ്ങള്‍ക്കെതിരെ തസ്ലീം പ്രചരണവും നടത്തിയിരുന്നു. 2017 ജനുവരി 25ന് രാത്രി ചെമ്പരിക്കയിലെ ഷംസുദ്ദീനെയും കുടുംബത്തെയും ക്വട്ടേഷന്‍ സംഘത്തെ കൊണ്ട് കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിലും തസ്ലീമിനെതിരെ പരാതി ഉയര്‍ന്നിരുന്നു. സംഘം ഷംസുദ്ദീന്റെ വീട് ആക്രമിക്കുകയും ചെയ്തിരുന്നു. ഗള്‍ഫില്‍ ബിസിനസ് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ പ്രശ്‌നത്തിന്റെ പേരിലായിരുന്നു ആക്രമണം. സംഘത്തില്‍ തസ്ലീം ഉണ്ടായിരുന്നില്ല. എന്നാല്‍ തസ്ലീമിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ആക്രമണമെന്ന് കുടുംബം പരാതിപ്പെട്ടിരുന്നു.

തസ്ലീമിനെ കുറിച്ച് പലതവണ കേന്ദ്രരഹസ്യാന്വേഷണ വിഭാഗവും അന്വേഷണം നടത്തിയിരുന്നു. യുവാവിനെ അറസ്റ്റ് ചെയ്ത കേസിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ തങ്ങളെയും അറിയിച്ചിട്ടില്ലെന്ന് കാസര്‍കോട് ജില്ലാ പോലീസ് ചീഫ് ഡോ. എ ശ്രീനിവാസ് കാസര്‍കോട് വാര്‍ത്തേയോട് പറഞ്ഞു. വിദ്യാനഗര്‍ എസ് ഐ അനൂപും സംഘവുമാണ് പ്രതിയെ പിടികൂടാന്‍ ഡല്‍ഹി പോലീസിന് സഹായം നല്‍കിയത്.

കാസര്‍കോട് സ്വദേശിയായ യുവാവിനെ ഡല്‍ഹി പോലീസ് കാസര്‍കോട്ടെത്തി അറസ്റ്റ് ചെയ്തു; പ്രതിയെ പിടികൂടിയത് രഹസ്യസ്വഭാവമുള്ള കേസില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kerala, Police, arrest, Youth, Accused, Passport, Chembarikka native arrested by Delhi police 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia