നിര്‍മലമാണ് പെണ്‍മനസ്സുകള്‍
Dec 29, 2018, 23:05 IST
നടന്നു വന്ന വഴി (ഭാഗം 84) / കൂക്കാനം റഹ് മാന്‍
(www.kvartha.com 29.12.2018) മനസ്സില്‍ പച്ചപിടിച്ചു നില്‍ക്കുന്ന ഓര്‍മകള്‍ ചികഞ്ഞെടുക്കുക സുഖമുള്ള കാര്യമാണ്. വര്‍ഷങ്ങള്‍ക്കു മുമ്പുനടന്ന കാര്യങ്ങള്‍ അയവിറക്കുമ്പോള്‍ ചില നൊമ്പരങ്ങള്‍ അനുഭവപ്പെടും. വ്യക്തിബന്ധങ്ങളിലൂടെ ഉണ്ടാകുന്ന അനുഭവങ്ങള്‍ വേദനയും ഒപ്പം അതൊരിക്കലും തിരിച്ചു കിട്ടില്ലല്ലോയെന്ന ദു8ഖവും മനസ്സിലുണ്ടാവും. ചില അനുഭവങ്ങള്‍ എങ്ങിനെയാണുണ്ടായത് എന്നു പോലും ചിന്തിക്കാന്‍ പറ്റില്ല. ഓരോ കാലത്ത് ഓരോ അവസരങ്ങളില്‍ അനുഭവപ്പെട്ട സംഭവങ്ങള്‍ വര്‍ത്തമാന കാലത്ത് ഓര്‍ത്ത് നോക്കുമ്പോള്‍ വല്ലാത്തൊരു അനുഭൂതി മനസ്സില്‍ നുരച്ചു പൊന്തുന്നു..
കുഞ്ഞു പെണ്‍മനസ്സുകളുമായി ഇടപഴകിയ നിരവധി അനുഭവങ്ങള്‍ ഈ കുറിപ്പുകാരനുണ്ടായിട്ടുണ്ട്. ആത്മാര്‍ത്ഥത നിറഞ്ഞ കളങ്കമില്ലാത്ത ബന്ധങ്ങളിലൂടെ തെളിഞ്ഞു വരുന്ന സ്‌നേഹ പങ്കിടലുകള്‍ വായനക്കാര്‍ക്കുമുണ്ടാവാം. അതിലേക്കൊരു തിരിഞ്ഞുനോക്കലിന് ഈ കുറിപ്പുകള്‍ ഉതകുമെങ്കില്‍ കുളിര്‍മയുള്ള നനുത്ത സ്മരണകള്‍ കാത്തു സൂക്ഷിക്കുന്നവര്‍ക്ക്, അത്തരം കാര്യങ്ങള്‍ തുറന്നു പറയാന്‍ പ്രേരണയാകുന്നെങ്കില്‍ നല്ലതല്ലേ?
ഇവിടെ സംഭവങ്ങള്‍ പച്ചയായി പ്രതിപാദിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. വിസ്മൃതിയിലാണ്ട ഓര്‍മ്മകള്‍ പെറുക്കിക്കൂട്ടി മറ്റുള്ളവരുമായി പങ്കിടാന്‍ തയ്യാറുള്ള വല്ലവരുമുണ്ടെങ്കില്‍ അവര്‍ക്ക് ഇത് ഉപകരിക്കുമെങ്കില്‍ ഞാന്‍ കൃതാര്‍ത്ഥനാണ്.
കോഴിക്കോട് ആകാശവാണിയില്‍ 'വഴിവിളക്ക്' പരിപാടിയില്‍ ഒരു ചര്‍ച്ചയ്ക്ക് പങ്കെടുക്കാന്‍ ക്ഷണം കിട്ടി. മൂന്നുപേരാണ് പങ്കാളികള്‍. മലപ്പുറം ജില്ലയിലെ രാവണപ്രഭു, പാലക്കാട്ടുകാരി രാജാമണി, കണ്ണൂര്‍ ജില്ലയില്‍ നിന്ന് ഞാനും. റിക്കാര്‍ഡിംഗ് സമയം നിശ്ചയിച്ചത് ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്കാണ്. ഞങ്ങള്‍ മൂന്നു പേരും ആകാശവാണിയില്‍ കൃത്യസമയത്ത് എത്തി. റിക്കാര്‍ഡിംഗ് സ്റ്റുഡിയോയിലെത്താന്‍ മൂന്നു മണിയായി. പ്രോഗ്രാം കഴിഞ്ഞ് ഹോണറേറിയം വാങ്ങി ഞങ്ങള്‍ പുറത്തിറങ്ങി.
രാജാമണി എന്ന് പേരുകേട്ടപ്പോള്‍ ഞാന്‍ ധരിച്ചത് ആണ്‍കുട്ടിയാണെന്നാണ്. അവള്‍ അന്ന് തളിപ്പറമ്പ എക്സ്റ്റന്‍ഷന്‍ ട്രൈനിംഗ് സെന്ററില്‍ പഠിക്കുകയാണ്. ആകാശവാണി പരിപാടിയും കഴിഞ്ഞു നേരെ തളിപ്പറമ്പിലേക്ക് ചെല്ലാനായിട്ടാണ് അവള്‍ പാലക്കാട്ട് നിന്ന് പുറപ്പെട്ടത്. അപ്പോള്‍ സമയം അഞ്ച് മണി കഴിഞ്ഞു. 'ഞാന്‍ സാറിന്റെ കൂടെ വന്നോട്ടെ, സാറും അങ്ങോട്ടേക്കാണല്ലോ?'
കോഴിക്കോട് നിന്ന് ബസ്സ് കിട്ടിയത് ഏഴ് മണിക്ക്. കണ്ണൂരിലെത്തുമ്പോള്‍ ഒമ്പത് മണി കഴിഞ്ഞുകാണും. കണ്ണൂരിലെന്തോ സമ്മേളനം നടക്കുകയാണന്ന്. വടക്കോട്ടുള്ള ബസ്സുകളൊന്നും പോവുന്നില്ല. രാജാമണിയെയും കൊണ്ട് ഞാനെന്തുചെയ്യും? ഇവളെ തളിപ്പറമ്പില്‍ ട്രൈനിംഗ് സെന്ററിലെത്തിക്കണം. ഒരു രക്ഷയുമില്ല. മുറിയെടുത്തുതാമസിക്കാന്‍ ഭയം. അന്നത്തെ സാമൂഹ്യക്ഷേമ ബോര്‍ഡ് മെമ്പറായ പുഷ്പാ ഫല്‍ഗുനന്റെ ഫോണ്‍ നമ്പര്‍ കയ്യിലുണ്ട്. അവരെ വിളിച്ചു. അവര്‍ ഒരു ലോഡ്ജില്‍ വിളിച്ചു പറഞ്ഞു. രണ്ട് സിങ്കിള്‍ മുറി ബുക്ക് ചെയ്തു തന്നു. അല്ലെങ്കില്‍ എന്തൊക്കെയാണ് സംഭവിക്കുകയെന്ന് പറയാന്‍ പറ്റില്ലാ. അടുത്ത ദിവസം രാവിലെ രാജാമണിയെ തളിപ്പറമ്പിലെത്തിച്ചു.
ഈ സംഭവം നടക്കുന്നത് 1982ലോ മറ്റോ ആണ്. ഈ സഹായം അവള്‍ പലപ്പോഴും ഓര്‍ക്കുകയും പറയുകയും ചെയ്യാറുണ്ട്. കാലക്രമേണ ഓര്‍മ്മ പുതുക്കല്‍ നിന്നു. അവള്‍ പാലക്കാടുകാരിയാണെന്നും രാജാമണിയെന്നാണ് പേരെന്നും അറിയാം. അവരിപ്പോള്‍ അമ്മയും അമ്മുമ്മയും ഒക്കെ ആയി കാണും. ഈ കുറിപ്പെങ്കിലും ശ്രദ്ധയില്‍ പെട്ട് ഓര്‍മ്മയുടെ തീരത്തേക്ക് ഞങ്ങള്‍ക്ക് എത്താന്‍ കഴിഞ്ഞെങ്കില്‍........
..............................................................
തലശ്ശേരി ട്രൈനിംഗ് കോളജ് പഠനകാലം. 1985ലാണ് സംഭവം. കോളജ് പ്ലാനിംഗ് ഫോറം സെക്രട്ടറിയെന്ന നിലയില്‍ എല്ലാ വിദ്യാര്‍ത്ഥികളുമായും നല്ല ബന്ധമുണ്ട്. ഒരിക്കല്‍ ലോക പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണനായ ഡോ: എന്‍ പി പിള്ളയെ കോളജ് പങ്കെടുപ്പിച്ചു. അദ്ദേഹത്തെ നേരിട്ട് പരിചയമുള്ളത് കൊണ്ട് ഞാനാണ് അദ്ദേഹത്തെ ബന്ധപ്പെട്ട് കോളജില്‍ എത്തിച്ചത്. അദ്ദേഹം പ്രസംഗ മധ്യേ എന്നെ പരാമര്‍ശിച്ച് സംസാരിച്ചു. അന്നു മുതല്‍ കോളജ് വിദ്യാര്‍ത്ഥികളെല്ലാം എന്നെ ശ്രദ്ധിക്കാന്‍ തുടങ്ങി.
സയന്‍സ് ഗ്രൂപ്പിലെ ട്രെയ്‌നിയായ നജ്മുന്നിസ സോഷ്യലായി പെരുമാറുന്ന ഒരു പെണ്‍കുട്ടിയാണ്. പലപ്പോഴും ഞങ്ങള്‍ ഒന്നിച്ച് ഇന്ത്യന്‍ കോഫി ഹൗസില്‍ ചെന്ന് കാപ്പി കുടിക്കാറുണ്ട്. അപ്പോഴൊക്കെ മലബാറിലെയും തിരുവിതാംകൂറിലെയും മുസ്സീം സ്ത്രീ ജീവിതരീതിയെക്കുറിച്ച് ഞങ്ങള്‍ സംസാരിക്കാറുണ്ട്. ഒരു ദിവസം കാപ്പി കുടിച്ചുകൊണ്ടിരെക്ക നജ്മുന്നിസ പറഞ്ഞു, 'എനിക്ക് റഹ് മാനെ വളരെ ഇഷ്ടമാണ്. റഹ് മാനെക്കുറിച്ച് എല്ലാവിവരങ്ങളും എനിക്കറിയാം. ഒന്നാലോചിച്ച് മറുപടി പറയണേ?'
ഉള്ളില്‍ തോന്നിയ കാര്യം അവള്‍ തുറന്നു പറഞ്ഞതില്‍ സന്തോഷം തോന്നി. ഞാന്‍ താമശയായിട്ടു പറഞ്ഞു. 'തെക്കന്മാരെ വിശ്വസിക്കാന്‍ കൊള്ളില്ല' അത് കേട്ട മാത്രയില്‍ അവളുടെ മുഖം കറുത്തു. പിന്നീടൊന്നും പറയാതെ ഇറങ്ങിപ്പോയി. കോളജ് പഠനത്തിന്റെ അവസാനനാളിലെത്തി. യാത്രപറയാന്‍ ഞാന്‍ അവളുടെ ക്ലാസിലേക്ക് ചെന്നു. അവള്‍ നാട്ടിലേക്ക് പോകാന്‍ സ്‌റ്റേഷനിലേക്ക് തിരിച്ചു എന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. ഞാന്‍ ഓടിക്കിതച്ച് സ്‌റ്റേഷനിലെത്തി. വണ്ടി പുറപ്പെടേണ്ട സമയമായി. അവളുടെ പിറകേ തന്നെ ഞാനും ട്രെയിന്‍ കയറുന്നതുവരെ ചെന്നു. എന്നിട്ടും ഒരു വാക്കുപോലും പറഞ്ഞില്ല. ട്രെയിനില്‍ കയറി ഗേറ്റിനടുത്ത് നിന്ന് അവള്‍ കൈവീശി. കണ്ണില്‍ നിന്ന് കണ്ണീരൊഴുകുന്നത് ഞാന്‍ കണ്ടു. ഞാനും കരഞ്ഞുപോയി.
ആ പെണ്‍കുട്ടിയെ ഒരുവാക്കുകൊണ്ട് വേദനിപ്പിച്ചതില്‍ ഇന്നും ദുഃഖിതനാണ് ഞാന്‍. കൊല്ലക്കാരിയാണെന്നറിയാം. അതില്‍ കൂടുതലെന്നും അറിയില്ല. ഈ കുറിപ്പ് ശ്രദ്ധയില്‍ പെട്ട് ഒന്ന് വിളിക്കുകയെങ്കിലും ചെയ്തിരുന്നെങ്കില്‍ എന്ന് കൊതിച്ചുപോകുന്നു.....
......................................................
1968, സ്ഥലം ഗവ. കോളജ് കാസര്‍കോട്. ഡോക്ടര്‍ മോഹം മൂലം സെക്കന്റ് ഗ്രൂപ്പെടുത്തു പഠിച്ചു. ലക്ഷ്യത്തിലെത്താന്‍ കഴിഞ്ഞില്ല, അവിടെ നേതാവായി. ക്ലാസ് റപ്രസെന്റേറ്റീവായി തെരഞ്ഞെടുക്കപ്പെട്ടു. കോളജ് യൂണിയന്‍ വര്‍ക്കില്‍ തല്പരനായി. ക്ലാസിലെ മിക്ക കൂട്ടുകാരുടെയും സുഹൃത്തായി മാറി. ആണ്‍ പെണ്‍ ഭേദമില്ലാത്ത ഇടപെടല്‍. കോളജ് പഠനത്തിന്റെ അവസാന ഘട്ടത്തിലെത്തി. യാത്രയപ്പ് പരിപാടിയൊക്കെ ഗംഭിരമായി സംഘടിപ്പിച്ചു. ഓട്ടോഗ്രാഫ് ഒരു ഹരമായി മാറിയകാലമായിരുന്നു അത്. ഒരു കൂട്ടുകാരിയുണ്ട്, പേര് സറീന. സുന്ദരിയാണ്, നല്ല പോലെ പഠിക്കും, എന്റെ ഓട്ടോഗ്രാഫിലെഴുതി.. 'FAITH IN GOD AND WOMEN' ഞാന്‍ എല്ലാവരെയും വിശ്വാസത്തിലെടുത്തിരുന്നു. സെറീനയോട് ഒരു വെറുപ്പും അവിശ്വാസവും കാണിച്ചതുമില്ല. പിന്നെന്തേ അവള്‍ അങ്ങനെ എഴുതി? സറീന ഇന്ന് ഡോക്ടറായി ഇന്ത്യയിലോ വിദേശത്തോ ജോലി ചെയ്യുന്നുണ്ടാവാം. അമ്മയും അമ്മൂമ്മയും ആയിട്ടുണ്ടാവും. ഈ കുറിപ്പ് കണ്ട് ബന്ധപ്പെട്ടിരുന്നെങ്കില്‍.. ഓട്ടോഗ്രാഫിലെ വരിയിലെ സംശയം തീര്‍ക്കാമായിരുന്നു..
...............................................................
1980കളിലെ സംഭവമാണ്. ഏതോ ഒരാഫീസില്‍ താല്‍ക്കാലികമായി ജോലി ചെയ്യുന്ന പെണ്‍കുട്ടി ഒരു മീറ്റിംഗില്‍ വെച്ച് പരിചയപ്പെട്ടു. എന്റെ ക്ലാസ് വളരെ ഇഷ്ടപ്പെട്ടുവെന്ന് നേരിട്ട് വന്നു പറഞ്ഞു. സ്ത്രീകള്‍ അനുഭവിക്കുന്ന പ്രയാസമായിരുന്നു ക്ലാസിലെ പ്രതിപാദ്യ വിഷയം.
'എനിക്കുമുണ്ട് സാര്‍ ഒരു അനുഭവം', അവള്‍ പറഞ്ഞു. 'പറയൂ കേള്‍ക്കട്ടെ'
'എന്റെ ഭര്‍ത്താവ് ഗള്‍ഫിലായിരുന്നു. രണ്ട് മൂന്ന് വര്‍ഷം കഴിഞ്ഞു. ഞാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു. പക്ഷേ എന്റെ പ്രതീക്ഷകളെല്ലാം തകിടം മറിഞ്ഞു. അദ്ദേഹം വന്നത് അവിടെ നിന്ന് പരിചയപ്പെട്ട ഒരു സ്ത്രീയേയും കൊണ്ടായിരുന്നു. എനിക്കൊന്നും ചിന്തിക്കാന്‍ കഴിഞ്ഞില്ല. എന്റെ പൊന്നു മോളെയുമെടുത്തു വീടിന് അകലെയുള്ള കിണറിന്നരികിലേക്ക് ഓടി. കുട്ടിയേയും കൊണ്ട് കിണറില്‍ ചാടാന്‍ ഒരുങ്ങി. അപ്പോള്‍ മകള്‍ പറഞ്ഞു. 'അമ്മ മരിക്കേണ്ടമ്മേ.. എന്നെ കിണറ്റിലെറിഞ്ഞോളൂ', അത് കേട്ടപ്പോള്‍ ഞാന്‍ എന്റെ ശ്രമത്തില്‍ നിന്ന് പിന്മാറി'.
ഇക്കാര്യം കേട്ടപ്പോള്‍ ആ സ്ത്രീയോട് എന്തോ ഒരു പ്രതിപത്തി തോന്നി. അവളെ സഹായിക്കാനുള്ള ചില പദ്ധതികള്‍ ഞാന്‍ ആ സൂത്രണം ചെയ്തു. പിന്നീടൊരിക്കലും അവളെ കണ്ടില്ല. പേരും നാടും ചോദിച്ചറിഞ്ഞതുമില്ല. ചിലപ്പോള്‍ അവള്‍ ജീവിക്കുന്നുണ്ടാവാം.. എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നറിയില്ല. ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഒന്നു കാണാന്‍ പറ്റിയെങ്കില്‍...
........................................
1979ല്‍ അങ്കണ്‍വാടി അധ്യാപികമാര്‍ക്കുള്ള ഒരു ക്ലാസില്‍ പങ്കെടുത്തു. ഹരിജന്‍ ഗിരിജന്‍ മേഖലകളിലെ കുഞ്ഞുങ്ങളെയും, അമ്മമാരെയും എങ്ങനെ പഠന കേന്ദ്രത്തിലേക്കാകര്‍ഷിക്കാം എന്നതായിരുന്നു വിഷയം. ക്ലാസ് കഴിഞ്ഞപ്പോള്‍ സെലിന്‍ എന്ന പേരായ ഒരു ടീച്ചര്‍ എന്റെ അടുത്തെത്തി സംസാരിച്ചു. അവര്‍ താമരശ്ശേരിയിലെ ദളിദ് കോളനികളിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അവരുടെ പഠിതാക്കളെ നേരില്‍ കാണാന്‍ സാര്‍ വരണമെന്നും അഭ്യര്‍ത്ഥിച്ചു. വരാമെന്ന് വാക്കു കൊടുത്തു.
പിന്നെ സെലിന്‍ കത്തെഴുതി കൊണ്ടിരുന്നു. ഏതായാലും പോകാന്‍ തിരുമാനിച്ചു. അറിയാത്ത പെണ്‍കുട്ടിയാണ്. അകലെയാണ് സ്ഥലം. അതിനാല്‍ ധൈര്യത്തിന് ജനാര്‍ദ്ദനന്‍ മാഷെയും കുടെ കൂട്ടി പുറപ്പെട്ടു. സെലിന്‍ കോഴിക്കോട് ബസ് സ്റ്റാന്‍ഡില്‍ കാത്തുനില്‍ക്കാമെന്ന് പറഞ്ഞു. കോഴിക്കോട്ടെത്തി. ഞങ്ങള്‍ പരസ്പരം കണ്ടു. ഞങ്ങള്‍ മൂന്നു പേരും താമരശ്ശേരിക്ക് ബസ്സ് കയറി. രാത്രിയായി അവിടെയെത്താന്‍. പിറ്റെദിവസം കോളനികള്‍ സന്ദര്‍ശിച്ചു. ഒന്നു രണ്ട് ദിവസം സെലിന്റെ ആതിഥേയത്തില്‍ അവിടെ കഴിഞ്ഞു. ഇപ്പോള്‍ വര്‍ഷങ്ങള്‍ പലതുകഴിഞ്ഞു. ആദ്യമാദ്യം എഴുത്തുകളൊക്കെയുണ്ടായിരുന്നു. പിന്നീട് ഇല്ലാതായി. സെലിന്‍ വിവാഹതയായോ? കുഞ്ഞുങ്ങളായോ, ഇപ്പോഴും അങ്കണ്‍വാടി ടീച്ചര്‍ തന്നെയാണോ അറിയില്ല. ഈ കുറിപ്പെങ്കിലും വായിച്ച് വിവരം അറിയിച്ചിരുന്നെങ്കില്‍...
...................................................................
1975ല്‍ പാണപ്പുഴ സ്‌കൂളില്‍ ജോലിചെയ്യുമ്പോള്‍, സ്‌കൂളിനടുത്ത് എ എന്‍ എം ആയി ജോലി ചെയ്യുന്ന ഒരു സഹോദരിയെ പരിചയപ്പെട്ടു. പേര് മൃണാളിനി ദേവി. അവര്‍ ഞങ്ങളുടെ കുടുംബ സുഹൃത്തായി മാറി. അവര്‍ തിരുവനന്തപുരം ജില്ലക്കാരിയാണ്. 1977ല്‍ സ്‌കൂളില്‍ നിന്ന് ട്രാന്‍സ്ഫറായി വന്നതിന് ശേഷം കാണാന്‍ പറ്റിയില്ല. അവര്‍ക്ക് തീപ്പാള്ളലേറ്റെന്ന് പറഞ്ഞറിഞ്ഞു. റിട്ടയര്‍ ചെയ്തു കാണും. നാട്ടില്‍ കുഞ്ഞുകുട്ടികളോടൊപ്പം ജീവിച്ചു വരുന്നുണ്ടാവാം...
.................................................................
ഓര്‍മ്മച്ചെപ്പിനുള്ളില്‍ സൂക്ഷിച്ചുവെച്ച ചില പെണ്‍സുമനസ്സുകളെ ഓര്‍ത്തത് ഇനി എപ്പോഴെങ്കിലും എവിടെ വെച്ചെങ്കിലും കാണാന്‍ സാധിക്കുമോ എന്ന ആശ കൊണ്ടാണ്. ഫോണിലൂടെ ശബ്ദം കേള്‍ക്കാനോ, കത്തിലൂടെ വിവരം അറിയാനോ സാധിച്ചാല്‍ മനസ്സിനനൊരു കുളിര്‍മ കിട്ടും. അത് മാത്രം മതിയായിരുന്നു മരിക്കുന്നതിനു മുമ്പ് ആശ തീരാന്‍...

1.നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം
2.ഉച്ചയ്ക്ക് വിശപ്പടക്കാന്‍ ഒരാണിവെല്ലം
3.മൊട്ടത്തലയില്‍ ചെളിയുണ്ട
4.ആശിച്ചുപോകുന്നു കാണാനും പറയാനും
5.പ്രണയം, നാടകം, ചീട്ടുകളി
6.കുട്ടേട്ടനൊരു കത്ത്
7.ശ്രീലങ്കന്‍ റേഡിയോയില്‍ നിന്നും മലയാള പ്രക്ഷേപണം കേട്ട കാലം മറന്നുവോ?
8.പേര് വിളിയുടെ പൊരുള്‍
9.തികഞ്ഞ മാപ്പിളയാകാന്‍ അത് ചെയ്‌തേ തീരൂ
10.മറ്റുള്ളവരെ ശപിച്ചാല്‍ അതുഫലിക്കുമോ? ഉദാഹരണങ്ങളുമുണ്ട്
11.നിങ്ങളുടെ പൂച്ച മത്സ്യം തിന്നാറുണ്ടോ? ഏയ് ഇല്ല, മീന്‍ മാത്രമേ തിന്നാറുള്ളൂ
12.മന്ത്രവാദികളും ഹൈടെക് ആകുമ്പോള്‍
13.അന്യം നിന്നു പോകുന്ന ആണ്ടുനേര്‍ച്ചകള്‍
14.മാപ്പിളാരുടെ വീട്ടില്‍ വളരുന്ന പശുക്കള്‍ക്ക് പേര് ഹിന്ദുക്കളുടേത് !
15.കൗമാര കാലത്തെ ആ പ്രണയം ഇന്നും മനസ്സിലുണ്ട്
16.അന്നത്തെ രണ്ടായിരം രൂപയ്ക്ക് മാനേജ്‌മെന്റ് സ്‌കൂളില്‍ ജോലി; രൂപ മാസ ശമ്പളവും
17.പട്ടിണിക്കാലത്തെ മധുരമുള്ള ഓര്‍മ
18.സ്‌കൂള്‍ കാലം മധുരിക്കും കാലം; തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ആഘോഷം തന്നെ
19.ഉപ്പയും ഉമ്മയും ആയി നമ്മള്‍ കളിച്ചത് യാഥാര്‍ത്ഥ്യമാവാന്‍ സാധിക്കാതെ പോയതോര്‍ത്ത് ദു:ഖിക്കാനല്ലേ നമുക്കാവൂ; എന്നെങ്കിലും കാണാന്‍ പറ്റുമോ? ഒരിക്കല്‍ കൂടി...
20.തലസ്ഥാന യാത്രയിലെ ആദ്യാനുഭവങ്ങള്‍
21.ഹോട്ടലില്‍ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നവര്‍ ഇതൊന്ന് ശ്രദ്ധിക്കണം
22.സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും മറ്റൊരു മുഖവും ഇവര്‍ക്കുണ്ട്
23.വീണുടഞ്ഞ സ്വപ്നം
24.ജില്ലാകലക്ടര്‍മാരുമായുള്ള സൗഹൃദം
25.പേടിപ്പെടുത്തിയ ചുടുകാട്
26.ഒരു മഹിളാ സമാജം ലഹളാ സമാജമായ കഥ
27.മരണത്തെ മുഖാമുഖം കണ്ട മൂന്നനുഭവങ്ങള്‍
28.എം.വി ആര്‍ നോട് ഒരു ചോദ്യം
29.കാന്‍ഫെഡ് പ്രവര്‍ത്തനത്തിലൂടെ ദേശീയ അംഗീകാരം
30.ഉറവിടമില്ലാത്ത ഊമക്കത്തുകള്‍
31.ഞാന്‍ മറന്നെങ്കിലും അവര്‍ ഓര്‍ക്കുന്നു
32.പിണറായിക്കൊപ്പം യാത്ര ചെയ്ത പഴയൊരോര്‍മ്മ
33.30 ാം വയസിലെ കോളജനുഭവങ്ങള്‍; പ്രണയവും തെരഞ്ഞെടുപ്പും ഒടുവില്‍ രിസള്‍ട്ട് വിത്ത്‌ഹെല്‍ഡും
34.പത്രവാര്‍ത്ത ഉണ്ടാക്കിയ ഞെട്ടല്‍
35.റേഡിയോ പ്രക്ഷേപണാനുഭവങ്ങള്‍
36.മലപോലെ വന്നത് മഞ്ഞുപോലെ പോയി
37.രോഗികളേ നിങ്ങള്‍ തെക്കോട്ടുപോവാതെ വടക്കോട്ടു പോവൂ
38.തറവാട് ഒരോര്‍മ്മ
39.കരിവെളളൂരിലെ മുസ്ലീം കമ്മ്യൂണിസ്റ്റുകാര്‍
40.ഗ്രാന്‍ഡ് മോസ്‌ക്ക് ഒരത്ഭുതക്കാഴ്ച
41.ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി ഓര്‍മ്മച്ചെപ്പ് തുറന്നപ്പോള്‍
42.ബസിലെ സീറ്റ് സംവരണവും ഒഴിയുന്നവരുടെ വേദനയും
43.സംഘാടകനെന്നനിലയിലെ പ്രവര്‍ത്തനങ്ങള്‍
44.ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കെത്തിയ ചിലരെക്കുറിച്ച്
45.ഇല്ലാക്കഥകള്‍ മെനയും അത് പ്രചരിപ്പിക്കും, ചിലര്‍ക്ക് ഇക്കാര്യത്തില്‍ വലിയ മിടുക്കാണ്
46.ആ ദിനത്തില്‍ ഉമ്മൂമ്മയെ ഓര്‍ത്തുപോയി
47.എന്നെ സ്‌നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത രണ്ട് പണിക്കര്‍മാരും നഫീസത്തുബീവിയും
48.കളഞ്ഞുകിട്ടിയ വാച്ചും സ്‌ക്കൂളിലേക്കൊരു ഷെല്‍ഫും
ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി
49.ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി
50.ആശ്വാസമേകാനെങ്കിലും ആരെങ്കിലും ഒന്നു തിരിഞ്ഞുനോക്കുമോ?
51. ഒരു വെറ്റിലക്കഥ
52.എന്റെ സാക്ഷരതാ ക്ലാസ്

53.അങ്ങാടി ഉറക്കത്തിനിടയില്‍ പുട്ടുകച്ചവടം
54.കളപറിക്കലും ചക്കക്കറിയും
55.തല്ലാത്തൊരമ്മാവന്റെ ഓര്‍മ്മക്കു മുന്നില്‍
56.പഠിക്കണം 97 ലെത്തിയ യോഗാചാര്യ രാമന്‍ മാസ്റ്ററെക്കുറിച്ച്
57. കാന്‍ഫെഡ് ഹൃദയത്തിലേറ്റിയ വികാരം
58. ജീവിതത്തില്‍ കിട്ടിയ അപൂര്‍വ്വ അവാര്‍ഡ്
59. ഡപ്പ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ വര്‍ക്ക് ചെയ്തപ്പോള്‍ ഉണ്ടായ വേദനകളും സന്തോഷങ്ങളും
60. കത്ത് കിട്ടാന്‍ കാത്തിരുന്ന കാലം
61. ഡെറാഡൂണ്‍ റോഡ് വിജയവാഡയിലെ മാങ്ങ - ഭോപ്പാലിലെ ഉറക്കം
62. എന്റെ കണക്കുബൗണ്ട് ബുക്ക്
63. ഇടയ്ക്ക് പത്രപ്രവര്‍ത്തകനായും
64. കാനായി കുഞ്ഞിരാമനെ കണ്ടുമുട്ടിയപ്പോള്‍...
65. ഇങ്ങനെയൊക്കെയായിരുന്നോ അന്നത്തെ ജീവിതം?...

66. ആമീത്താന്റെ കാനത്ത്
67. അമ്മായിയുടെ അവിലിടിയും ഉച്ചന്‍വളപ്പ് പുരാണവും
68. എന്ന്, രമണി, കാസര്‍കോട്
69. ഞങ്ങളുടെ കുട്ടിക്കാലം ഇങ്ങനെയൊക്കെയായിരുന്നു
70. റോഡുണ്ടായത് ഇങ്ങിനെയൊക്കെയായിരുന്നു അന്ന്
71. നന്മ തിരിച്ചുതരുന്ന മക്കള്‍
72. ജൂണ്‍മാസ ഓര്‍മകള്‍
73. മേഴ്‌സി രവി: ആരാധ്യയായൊരു വനിതാ നേതാവ്
74. വീട്ടുകൂടലിന്റെ പ്രസക്തി; അന്നും ഇന്നും
75. എയ്ഡസ് പ്രതിരോധ പ്രവര്‍ത്തനത്തിന് ഗ്രീന്‍ബനാന

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Article, Kookkanam Rahman, Woman, Story of my foot steps - 84