കര്‍ണാടക വനാതിര്‍ത്തിയില്‍ കാസര്‍കോട് സ്വദേശി വെടിയേറ്റ് മരിച്ചു; ഒപ്പമുണ്ടായിരുന്ന രണ്ടു പേര്‍ വനംവകുപ്പിന്റെ കസ്റ്റഡിയില്‍, ഒരാളെകുറിച്ച് വിവരമില്ല
Dec 12, 2018, 10:52 IST
കാസര്‍കോട്: (www.kasargodvartha.com 12.12.2018) കര്‍ണാടക വനാതിര്‍ത്തിയില്‍ മുണ്ടറോട്ട് റേ്ഞ്ചിലെ താന്നിത്തട്ടില്‍ കാസര്‍കോട് സ്വദേശിയായ യുവാവ് വെടിയേറ്റ് മരിച്ചു.
ഈസ്റ്റ് എളേരിയിലെ തയ്യേനി സ്വദേശി ജോര്‍ജ് താന്നിക്കല്‍ കൊച്ച് (50) ആണ് വെടിയേറ്റ് മരിച്ചത്. പട്രോളിംഗ് നടത്തുകയായിരുന്ന കര്‍ണാടക വനം വകുപ്പ് ഉദ്യോഗസ്ഥരെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നുവെന്നാണ് വിവരം. ഇതിനിടെയാണ് ജോര്‍ജ് വെടിയേറ്റ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടു പേരെ വനംവകുപ്പ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. നാലു പേരാണ് മൃഗവേട്ടക്കായി കര്‍ണാടക വനത്തിലേക്ക് പോയതെന്നാണ് സൂചന. ഇതില്‍ ഒരാളെകുറിച്ച് ഒരു വിവരവുമില്ല. ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
സോഫിയാണ് മരിച്ച ജോര്‍ജിന്റെ ഭാര്യ. മാതാവ്: മനിയക്കുട്ടി. മക്കള്‍: ജോസഫ്, വര്‍ഗീസ്, തോമസ്. സഹോദരങ്ങള്‍: ബേബി, മേരി, വത്സമ്മ, ജെയിംസ്, ജോണ്‍, ലൂയിസ്.
Updated

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Death, Obituary, Man shot dead in Forest
< !- START disable copy paste -->