മാര്‍ക്കറ്റുകളിലെ തിരക്ക് മുതലെടുത്ത് കൈമാറ്റപ്പെടുന്നത് ഒറിജിനലിനെ വെല്ലുന്ന വ്യാജന്‍ നോട്ടുകള്‍; ജാഗ്രത വേണമെന്ന് പോലീസ്, സ്വയം പ്രിന്റ് ചെയ്താണ് വ്യാജ നോട്ട് വിതരണം ചെയ്തതെന്ന് കാസര്‍കോട് പോലീസിന്റെ പിടിയിലായ സിദ്ദീഖിന്റെ വെളിപ്പെടുത്തല്‍
Dec 17, 2018, 20:34 IST
കാസര്‍കോട്: (www.kasargodvartha.com 17.12.2018) മാര്‍ക്കറ്റുകളിലെ തിരക്ക് മുതലെടുത്ത് കൈമാറ്റപ്പെടുന്നത് ഒറിജിനലിനെ വെല്ലുന്ന വ്യാജന്‍ നോട്ടുകളാണെന്ന് കാസര്‍കോട് പോലീസ് മുന്നറിയിപ്പ് നല്‍കി. ഇതിനെതിരെ വ്യാപാരികളും ഉപഭോക്താക്കളും ജാഗ്രത പാലിക്കണമെന്നും പോലീസ് അറിയിച്ചു. 2000, 500, 200 എന്നിവയുടെ വ്യാജനാണ് കൂടുതലുമായി എത്തുന്നത്. മത്സ്യം- പച്ചക്കറി മാര്‍ക്കറ്റുകളിലെ തിരക്ക് മുതലെടുത്താണ് നോട്ടുകള്‍ കൈമാറ്റം നടത്തുന്നത്.
കഴിഞ്ഞ ദിവസം ഇത്തരത്തില്‍ വ്യാജ നോട്ടുമായി മത്സ്യം വാങ്ങാനെത്തിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ചിരുന്നു. ഉദുമയിലെ അബൂബക്കര്‍ സിദ്ദീഖിനെ (44)യാണ് നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ചത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഇയാളുടെ പക്കല്‍ നിന്നും 2,000 രൂപയുടെ അഞ്ച് നോട്ടുകളും 200 രൂപയുടം ഒരു നോട്ടും പിടിച്ചെടുത്തിരുന്നു. സ്ഥലം വിറ്റ വകയില്‍ ലഭിച്ചതാണ് നോട്ടുകളാണെന്നാണ് നേരത്തെ പോലീസിനോട് സിദ്ദീഖ് പറഞ്ഞത്. എന്നാല്‍ കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ സ്വയം പ്രിന്റ് ചെയ്താണ് നോട്ടുണ്ടാക്കിയതെന്ന് പോലീസിനോട് സിദ്ദീഖ് വെളിപ്പെടുത്തി.
ഇതിന്റെ അടിസ്ഥാനത്തില്‍ സിദ്ദീഖിന്റെ മുറിയില്‍ പോലീസ് തെളിവെടുപ്പ് നടത്തിയെങ്കിലും പ്രിന്റിംഗിനായി ഉപയോഗിച്ച മെഷീന്‍ കണ്ടെടുക്കാനായിട്ടില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.
WATCH VIDEO

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Fake Notes, Top-Headlines, Police, arrest, Attention! Fake notes in Kasaragod market
< !- START disable copy paste -->