എ ടി എം കൗണ്ടറിനുള്ളില്‍ മോഷ്ടാവിന്റെ പരാക്രമം കണ്ട് പോലീസിന് ചിരിപൊട്ടി; സി സി ടി വി കണ്ടപ്പോള്‍ ഷര്‍ട്ടൂരി മുഖം പൊത്തി
Dec 28, 2018, 18:07 IST
കാസര്‍കോട്: (www.kasargodvartha.com 28.12.2018) കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനോട് ചേര്‍ന്നുള്ള എസ് ബി ഐയുടെ എ ടി എം കൗണ്ടറില്‍ മോഷണത്തിനെത്തിയ യുവാവിന്റെ പരാക്രമം കണ്ട് പോലീസിന് ചിരിപൊട്ടി. 30 നും 35 വയസിനും ഇടയില്‍ പ്രായമുള്ള യുവാവാണ് വ്യാഴാഴ്ച രാത്രി 11.30 ന് എ ടി എം കൗണ്ടറിനകത്ത് മോഷണത്തിനായി കടന്നത്. പണം സൂക്ഷിക്കുന്ന മെഷീന്‍ തകര്‍ക്കാനുള്ള ശ്രമം നടത്തുകയായിരുന്ന യുവാവ് പെട്ടെന്നാണ് മുകളിലുള്ള സി സി ടി വി കണ്ടത്.
ഇതോടെ ഷര്‍ട്ടൂരി മുഖം മറക്കുകയും സി സി ടി വി സീലിംഗ് റൂഫിനടുത്തേക്ക് തള്ളിമാറ്റുകയുമായിരുന്നു. പിന്നീട് പണം സൂക്ഷിക്കുന്ന മെഷീന്‍ തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായതോടെ മുഖംമറച്ച ഷര്‍ട്ട് മാറ്റി ദേഹത്ത് ധരിച്ച ശേഷം കൗണ്ടര്‍ വിട്ടുപോവുകയായിരുന്നു. 10 മിനുട്ട് നേരമാണ് മോഷ്ടാവ് എ ടി എം കൗണ്ടറിനകത്തുണ്ടായിരുന്നത്. എ ടി എം കൗണ്ടറില്‍ രണ്ട് ക്യാമറകളാണുള്ളത്. ഒന്ന് മെഷീനകത്തു തന്നെയാണ്. ഇതിന്റെ റെക്കോര്‍ഡിംഗ് മുംബൈയിലെ എസ് ബി ഐയുടെ ആസ്ഥാനത്താണ് നടക്കുന്നത്. മറ്റൊന്ന് എസ് ബി ഐയുടെ ബ്രാഞ്ചിലും റെക്കോര്‍ഡിംഗ് ചെയ്യപ്പെടുന്നുണ്ട്.
പ്രതിയെ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജിതമാക്കിയതായി ടൗണ്‍ പോലീസ് അറിയിച്ചു. വിരലടയാള വിദഗ്ദ്ധരും എ ടി എം കൗണ്ടറിലെത്തി വിരലടയാളം ശേഖരിച്ചു. വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് എ ടി എം കൗണ്ടര്‍ തകര്‍ത്തതായി കണ്ടെത്തിയത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി പ്രാഥമികാന്വേഷണം നടത്തിയിരുന്നു. ബാങ്ക് മാനേജര്‍ ശ്രീനാഥിന്റെ പരാതിയില്‍ കേസെടുത്ത പോലീസ് പിന്നീട് വിശദമായ പരിശോധന നടത്തുകയായിരുന്നു. ഒരാള്‍ മാത്രമാണ് എ ടി എം കൗണ്ടറില്‍ കടന്നതെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ക്ക് മറ്റേതെങ്കിലും രീതിയില്‍ സഹായം പുറത്തു നിന്നും ലഭിച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. റെയില്‍വേ സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചുള്ള കോള്‍ പരിശോധനയും നടന്നുവരുന്നുണ്ട്.
Related News:
കാസര്‍കോട്ടും എ ടി എം കവര്‍ച്ചാ ശ്രമം; പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, ATM, Robbery-Attempt, കേരള വാര്‍ത്ത, Top-Headlines, Police, Investigation, ATM robbery attempt; Police investigation started
< !- START disable copy paste -->