ഭാര്യയ്‌ക്കൊപ്പം ട്രെയിനില്‍ സഞ്ചരിക്കുകയായിരുന്ന യുവാവ് തുരങ്കത്തിലേക്ക് തെറിച്ചുവീണ് മരിച്ചു; ഭര്‍ത്താവ് മരിച്ചതറിയാതെ യാത്ര തുടര്‍ന്ന ഭാര്യ പ്രിയതമന്റെ ദാരുണാന്ത്യം അറിഞ്ഞത് കിലോമീറ്ററുകള്‍ താണ്ടിയ ശേഷം, ദുരന്തം വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം തികയുംമുമ്പ്
Nov 27, 2018, 11:09 IST
ബേക്കല്‍: (www.kasargodvartha.com 27.11.2018) ഭാര്യയ്‌ക്കൊപ്പം ട്രെയിനില്‍ സഞ്ചരിക്കുകയായിരുന്ന യുവാവ് തുരങ്കത്തിലേക്ക് തെറിച്ചുവീണ് മരിച്ചു. തൃശൂര്‍ തോയക്കാവ് വെങ്കിടങ്കിലെ അബ്ദുല്‍ ഖാദര്‍ - ബാനു ദമ്പതികളുടെ മകനും മുംബൈയില്‍ വെബ് ഡിസൈനറുമായ ഇ കെ മുഹമ്മദലി (24) ആണ് മരിച്ചത്. ഭാര്യ മുംബൈ സ്വദേശിനി താഹിറയ്‌ക്കൊപ്പം മുംബൈയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
തിങ്കളാഴ്ച രാത്രി 11.15 മണിയോടെയായിരുന്നു സംഭവം. കളനാട് റെയില്‍വേ തുരങ്കത്തിലേക്ക് വീണാണ് മരണം സംഭവിച്ചത്. നേത്രാവതി എക്‌സ്പ്രസിലെ യാത്രക്കാരായിരുന്നു ഇരുവരും. ഒരു വര്‍ഷം മുമ്പ് നവംബര്‍ മാസത്തിലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. തൃശൂരിലെ വീട്ടില്‍ നിന്നും മുംബൈയിലേക്ക് പോവുകയായിരുന്നു. ഇതിനിടെയാണ് അപകടമുണ്ടായത്.
ഭര്‍ത്താവിന്റെ മരണവിവരമറിയാതെ യാത്ര തുടര്‍ന്ന താഹിറ മംഗളൂരുവിലെത്തിയപ്പോഴാണ് ഭര്‍ത്താവിനെ കാണാനില്ലെന്ന വിവരമറിഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ട്രെയിനില്‍ നിന്നും വീണ് മരിച്ചത് മുഹമ്മദലിയാണെന്ന് വ്യക്തമായത്. താഹിറ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞു.
സഹോദരങ്ങൾ: റിഹാൻ, യാസർ, ഷാനവാസ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Bekal, Death, Obituary, Top-Headlines, Thrissur, കേരള വാര്‍ത്ത, Kalanad, Youth died after fallen from Train
< !- START disable copy paste -->