ആശ്ലേഷിക്കാനുള്ള വെമ്പലോടെ കാത്തിരിക്കട്ടെ ഞാന്‍...
Nov 14, 2018, 22:37 IST
കൂക്കാനം റഹ് മാന്‍/ നടന്നു വന്ന വഴിയിലേക്ക് ഒരു തിരിഞ്ഞുനോട്ടം (ഭാഗം- 77)
(www.kasargodvartha.com 14.11.2018) 2018 നവംബര്‍ മൂന്നാം തിയ്യതി രാത്രി സുഖ നിദ്രയിലായിരുന്നില്ലേ നീ. ഉറക്കത്തില്‍ എന്നെ സ്വപ്നം കണ്ടുകാണും. നാല്‍പത്തിയഞ്ച് വര്‍ഷം മുമ്പേ നീ സ്വപ്നത്തെക്കുറിച്ചു പറയാറുണ്ടാല്ലോ? നീ നാലാം തീയ്യതി ഉറക്കമുണര്‍ന്നു. നിവര്‍ന്നുനിന്ന് ഉറക്കച്ചടവ് മാറ്റിയതല്ലേയുള്ളൂ. സ്ഥായിയായ ഉറക്കത്തിലേക്ക് നീ കൂപ്പുകുത്തി. വേവലാതിയില്ലാത്ത, വേദനയില്ലാത്ത, സുഖമായൊരു സ്ഥിര ഉറക്കത്തിലാണ് നീ ഇപ്പോള്‍...
1973 നവംബര്‍ മുന്നിനു നാം ഒപ്പം ഉറങ്ങാന്‍ കിടന്നതോര്‍ത്തുപോയി. ഉറങ്ങാന്‍ കിടന്നതേയുള്ളൂ ഉറങ്ങിയില്ല. എന്നിട്ടും നീ പറഞ്ഞു കുറച്ചു ഉറങ്ങി, എന്നെക്കുറിച്ച് സ്വപ്നം കണ്ടു എന്നൊക്കെ. അതോര്‍ത്തു പോയി എന്നെ ബാക്കിയാക്കി നീ കടന്നു പോയപ്പോള്‍. ഓര്‍ക്കാനും പറയാനും ഒരുപാടു കാര്യങ്ങള്‍ ബാക്കിയാക്കിയാണ് നീ പോയത്. 1973ലെ തണുപ്പുള്ള നവംബര്‍ മൂന്നിന്റെ നനുത്ത ഓര്‍മ്മ മാത്രമെ എന്റെയും നിന്റെയും മനസ്സില്‍ എന്നും തുടി കൊട്ടുന്നുണ്ടാവൂ. 2018 നവംബര്‍ മൂന്നിന് നീ തനിച്ചുറങ്ങിയിട്ടുണ്ടാവും. 45 വര്‍ഷത്തിനപ്പുറത്തെ സംഭവങ്ങള്‍ മനസ്സിലേക്കോടിയെത്തിയിട്ടുണ്ടാവുമോ? നമ്മള്‍ ഒന്നിച്ചായതും നവംബര്‍ മൂന്നിന് നീ എന്നെ ഒറ്റപ്പെടുത്തി കടന്നു പോയതും നവംബര്‍ മൂന്നിന്. അതിനെന്തോ ഒരു ബന്ധമുണ്ടാവുമോ?
വെറും മൂന്നുമാസത്തെ ബന്ധമേ നമ്മള്‍ തമ്മിലുണ്ടായുള്ളൂ. രക്ഷാകര്‍ത്താക്കളുടെ പിടിവാശി നമ്മെ തമ്മില്‍ അകറ്റി. നീ വേറൊരു പുരുഷന്റെ ഭാര്യയായി ഞാന്‍ മറ്റൊരു സ്ത്രീയുടെ ഭര്‍ത്താവും. പക്ഷേ എന്റെ മനസ്സ് നിന്നെ വിട്ടുപിരിഞ്ഞില്ല. ഓരോ ദിനവും നിന്റെ സൗമൃതയാര്‍ന്ന രൂപവും എളിമയാര്‍ന്ന സംസാരവും എന്റെ മനസ്സിലും ചെവിയിലും മുഴങ്ങുന്നതായിതോന്നും. എനിക്ക് അതൊരു സന്തോഷമായിരുന്നു. നിന്റെ വളര്‍ച്ചയും, തളര്‍ച്ചയും ഞാനറിഞ്ഞുകൊണ്ടേയിരുന്നു. എല്ലാം നീ അറിയാതെ...
നിന്നെക്കുറിച്ച് ഞാന്‍ പല സ്വപ്ന സൗധങ്ങളും പടുത്തുയര്‍ത്തിയിരുന്നു. എന്നെങ്കിലും കാണുമെന്നും എല്ലാം പങ്കുവെക്കാമെന്നും മനസ്സില്‍ ഉറപ്പിച്ചിരുന്നു. അതിനുള്ള വേദിയൊരുക്കാന്‍ നിന്റെ ബന്ധുക്കളോട് ഞാന്‍ അപേക്ഷിച്ചിട്ടുണ്ടായിരുന്നു. ആ സുദിനം പുലരുമെന്ന് കൊതിച്ചിരിക്കയല്ലേ നീ കടന്നു പോയത്.
നിന്നെക്കുറിച്ചെഴുതിയ കഥകളും, ഓര്‍മ്മക്കുറിപ്പുകളും നിരവധിയുണ്ട്. അതൊക്കെ നിന്റെ ശ്രദ്ധയില്‍പെടുത്താന്‍ പാകത്തില്‍ പലര്‍ മുഖേനയും ശ്രമം നടത്തിയിരുന്നു. അതൊക്കെ പാഴ്‌വേലയായിപ്പോയി. ഇനി ഞാനാര്‍ക്കു വേണ്ടിയെഴുതണം? ആരെ ഒര്‍മ്മപ്പെടുത്താന്‍ ശ്രമിക്കണം? നിന്റെ ബാപ്പ മരിച്ചപ്പോഴും, ഉമ്മ മരിച്ചപ്പോഴും, ഞാനവിടെയെത്തി. നിന്നെ തേടുകയായിരുന്നു എന്റെ കണ്ണുകള്‍. ഒന്നുകാണാന്‍. ഒന്നുചിരിക്കാന്‍ പരസ്പരം പൊറുത്തു തരണേയെന്ന് സ്‌നേഹത്തോടെ പറയാന്‍. അതിന് ഇനി എന്നാവും സാധ്യമാവുക.
നിന്റെ നാട്ടിലെ സ്‌കൂളുകളില്‍ വിവിധപരിപാടികളില്‍ പങ്കെടുക്കുമ്പോഴും, സാംസ്‌ക്കാരിക പരിപാടികളില്‍ പങ്കെടുക്കുമ്പോഴും നിന്നെയോ... നിന്റെ മക്കളേയോ അവിടങ്ങളില്‍ കാണുമോയൊന്ന് കണ്ണുകള്‍ പരതിക്കൊണ്ടിരിക്കും. നിന്റെ സഹോദരിമാരുടെ മക്കളുടെ വിവാഹച്ചടങ്ങുകളിലും മറ്റും സന്നിഹിതനായപ്പോഴും ശ്രദ്ധ മുഴുവന്‍ നിന്നെ തേടുന്നതിലായിരിയിരുന്നു. കഴിഞ്ഞ നാല്‍പത്തിയഞ്ച്, വര്‍ഷത്തിനു ശേഷം നിന്നെ ഒരു നോക്കുപോലും കാണാനുള്ള അവസരം നീ ഒരുക്കി തന്നില്ല. ഏതോ ഒരവസരത്തില്‍ നിന്റെ വീട്ടിലെ ലാന്‍ഡ് ഫോണില്‍ വിളിച്ചു. എടുത്തത് നീ തന്നെയായിരുന്നു. ആരാണെന്ന എന്റെ ചോദ്യത്തിന് 'ഞാന്‍ തന്നെ' എന്നു മാത്രം പ്രതിവചിച്ചത്. എന്റെ കര്‍ണ്ണപുടത്തില്‍ ഇപ്പോഴും മുഴങ്ങി കൊണ്ടിരിക്കും.
നിന്റെ ഉണരാത്ത ഉറക്കമുള്ള മുഖം കാണാന്‍ കൊതിയുണ്ടായിരുന്നു. പക്ഷേ ഞാനെന്നും മനസ്സിലിട്ട് താലോലിച്ചു നടക്കുന്നത് നിന്റെ ശാന്തതയാര്‍ന്ന കൗമാരകാലത്തിന്റെ മുഖമാണ്. ആ മുഖം തന്നെ ഇനി ജീവിതകാലം മുഴുവന്‍ എന്റെ സ്മൃതി പഥത്തില്‍ ഉണ്ടാവട്ടെ എന്ന് സമാശ്വസിക്കുകയായിരുന്നു ഞാന്‍.
നിന്റെ മകന്‍ എന്നെ അന്വേഷിച്ച് വീട്ടില്‍ വന്നതറിഞ്ഞ് എന്റെ ഹൃദയം പിടച്ചു. എന്തിനാണാവോ അവന്‍ വന്നത്? നീ പറഞ്ഞയച്ചതാവുമോ? കാണാന്‍ വേണ്ടി മാത്രം വന്നതാവുമോ? അവന്‍ എന്നെ പോലെയാണ് എന്ന് പറഞ്ഞറിഞ്ഞു കേട്ടപ്പോള്‍ കാണാന്‍ കൊതിച്ചു. അവന്‍ അന്വേഷിച്ചു വന്ന സ്ഥിതിക്ക് നിന്റെ വീട്ടിലേക്ക് വരാന്‍ എനിക്ക് ആത്മധൈര്യം കിട്ടി. പക്ഷേ മനസ്സ് അനുവദിച്ചില്ല. മകന് എന്റെ പേര് വിളിച്ചതും എന്നെ ഓര്‍ക്കാന്‍ വേണ്ടിയാവുമോ? അവനിലൂടെ എന്നെ കൊതി തീരെ കാണാന്‍ വേണ്ടിയാവുമോ?
ഇതൊന്നും പറയാന്‍ നിന്റെ സ്ഥിരം ഉറക്കത്തില്‍ നിന്ന് നീ ഉണരേണ്ടെ? അവര്‍ നിന്നെ കുളിപ്പിച്ച് പുതിയ ധവള വസ്ത്രമണിയിച്ച് സുഗന്ധം പൂശി കല്ലറയില്‍ കൊണ്ടുകിടത്തും. അവിടെ നിന്റെ ചിന്തകളും സ്വപ്നങ്ങളും സ്ഥായിയായി നിലനില്‍ക്കും. അതൊക്കെ ചികഞ്ഞെടുക്കാന്‍ ഞാനും കൂട്ടായിവരും. അന്ന് നമ്മുക്ക് കഴിഞ്ഞതെല്ലാം കെട്ടഴിച്ചു തുറന്നു വെക്കാം. പറയാന്‍ ബാക്കിവെച്ചത്, പറഞ്ഞറിയിക്കാന്‍ പ്രയാസപ്പെട്ടത് എല്ലാം. ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാം. സിനിമയും നാടകവും എല്ലാം കാണാം അഭിനയിക്കാം. നീ കാത്തിരിക്കൂ ഞാന്‍ അല്‍പം താമസിച്ചാലും നിന്നെ തിരഞ്ഞെത്തും തീര്‍ച്ച...
നിന്നെക്കുറിച്ചുള്ള ചരമ കോള വാര്‍ത്ത കാണാതിരിക്കാന്‍ ശ്രമിച്ചു. പക്ഷേ മനസ്സു സമ്മതിക്കുന്നില്ല. നിന്റെ ഛായ പടം ഉണ്ടാവില്ലെന്നാണ് കരുതിയത്. കാരണം നമ്മളുടെ വിവാഹ ഫോട്ടോ എടുത്ത് ഫ്രെയിം ചെയ്ത് തൂക്കിയതാണല്ലോ ഞാന്‍ ചെയ്ത തെറ്റ് എന്ന് നിന്റെ രക്ഷിതാക്കള്‍ വിധിയെഴുതിയത്? നിന്റെ ഭര്‍ത്താവ് ആരാണെന്നറിയണം? മക്കള്‍ ആരൊക്കെ എന്തു ചെയ്യുന്നു എന്നറിയണം. ഇതൊക്കെ അറിയാന്‍ ചരമകോളം വായിച്ചാലെ സാധ്യമാവൂ എന്നതു കൊണ്ട് ആകാംക്ഷയോടെ പത്രങ്ങളിലെല്ലാം തപ്പിനോക്കി. നിന്റെ പര്‍ദ്ദ അണിഞ്ഞ രൂപം എനിക്ക് ഇഷ്ടപ്പെടില്ലാ എന്ന് നിനക്കറിയാവുന്നതു കൊണ്ടാണോ എന്നറിയില്ല, ഞാന്‍ വായിക്കുന്ന പത്രത്തില്‍ നിന്റെ സാധാരണ ഫോട്ടോ കാണാനിടയായി. അതെടുത്ത് സൂക്ഷിച്ചുവെച്ചിട്ടുണ്ട് ഞാന്‍ ഓര്‍ക്കാന്‍... ഓര്‍മ്മകള്‍, അയവിറക്കാന്‍... ഫോട്ടോയിലെങ്കിലും അതൊക്കെ സാധിക്കും കണ്ട് കൊണ്ട് ഓര്‍ക്കാനും, കഴിഞ്ഞ കാലം അയവിറക്കാനും ഒന്നു നോക്കിയിരിക്കാന്‍.
1973 നവംബര്‍ മൂന്നിന്റെ ഡയറിത്താളുകള്‍ ഞാന്‍ മറിച്ചുനോക്കി. വെപ്രാളത്തോടെയും ഭയത്തോടെയും കൂടിയാണ് നോക്കിയത്. അന്നു രാത്രി പതിനൊന്നര മണിക്കാണ് നമ്മള്‍ മണിയറയില്‍ മുഖാമുഖം കാണുന്നത്. അന്ന് പരിഭ്രമമൊന്നും നമ്മുടെ മുഖഭാവങ്ങളില്‍ തെളിഞ്ഞിരുന്നില്ല. കുഞ്ഞുന്നാളിലെ കളികൂട്ടുകാരായിരുന്നില്ലേ നമ്മള്‍? പക്ഷേ ഭാര്യാഭര്‍തൃ ബന്ധം ഇത്ര പൊല്ലാപ്പ് പിടിച്ചതാണെന്ന് നമ്മള്‍ കണക്കുകൂട്ടിയില്ല. ഇരുപത്തിരണ്ടുകാരാനായ ഞാനും പതി മൂന്നിലെത്തിയ നീയും എന്തു ചെയ്യണമെന്നറിയാതെ പകച്ചു പോയത് ഓര്‍ക്കുമ്പോള്‍ നാണം തോന്നാറുണ്ട്... അതൊന്നുമറിയാത്തത് കൊണ്ട് നീ കന്യകയായി തന്നെ മൂന്നുമാസക്കാലം ഒപ്പം കഴിച്ചു കൂട്ടി. ആ കാര്യങ്ങളൊക്കെ നമുക്കു മാത്രമല്ലേ അറിയൂ. ഇനിയൊരു ജന്മമുണ്ടെങ്കില്‍ തെറ്റുകള്‍ തിരുത്തി പുതുവഴിതേടാന്‍ നമുക്കു കഴിയില്ലേ?
നീ ആ കല്ലറയില്‍ സുഖമായുറങ്ങൂ. ഞാന്‍ വരും. വന്നിട്ട് നിന്നെ ഉണര്‍ത്തും. ഒപ്പം നടക്കാന്‍ കൈകോര്‍ത്ത് പിടിക്കാന്‍ പണ്ട് പാടാന്‍ മറന്നു പോയ പാട്ടുകള്‍ പാടാന്‍... കണ്ടു നിന്ന ആദ്യ രാത്രിയില്‍ കരവലയത്തിലൊതുക്കി ഉറങ്ങാതെ കിടന്ന... സ്വപ്നം കണ്ട് സന്തോഷിച്ച അതേ ദിനത്തില്‍ ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക് ചെന്ന നിന്റെ ആത്മാവിന് എന്തോ ഒരു സ്‌നേഹ ബന്ധവമുണ്ട്. അല്ലെങ്കില്‍ ഇങ്ങിനെ സംഭവിക്കില്ലൊരിക്കലും... നിന്റെ കുളിരുള്ള ഓര്‍മ്മകളുമായി... നനുത്ത സ്‌നേഹം പൊതിഞ്ഞ സംസാരമോര്‍ത്തും... ശാന്തത മുറ്റിനില്‍ക്കുന്ന മുഖലാവണ്യം ഓര്‍മ്മയിലൂടെ ആസ്വദിച്ചും, നമുക്കൊപ്പം ചേരാനുള്ള സൗഭാഗ്യദിനത്തെ ആശ്ലേഷിക്കാനുള്ള വെമ്പലോടെ കാത്തിരിക്കട്ടെ ഞാന്‍....
67. അമ്മായിയുടെ അവിലിടിയും ഉച്ചന്‍വളപ്പ് പുരാണവും
68. എന്ന്, രമണി, കാസര്‍കോട്
69. ഞങ്ങളുടെ കുട്ടിക്കാലം ഇങ്ങനെയൊക്കെയായിരുന്നു
74. വീട്ടുകൂടലിന്റെ പ്രസക്തി; അന്നും ഇന്നും
75. എയ്ഡസ് പ്രതിരോധ പ്രവര്‍ത്തനത്തിന് ഗ്രീന്‍ബനാന
76. കൂച്ചുകൂടാന്‍ കൈക്കൂലി

1. നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം
10.മറ്റുള്ളവരെ ശപിച്ചാല്‍ അതുഫലിക്കുമോ? ഉദാഹരണങ്ങളുമുണ്ട്
11.നിങ്ങളുടെ പൂച്ച മത്സ്യം തിന്നാറുണ്ടോ? ഏയ് ഇല്ല, മീന്‍ മാത്രമേ തിന്നാറുള്ളൂ
12.മന്ത്രവാദികളും ഹൈടെക് ആകുമ്പോള്‍
13.അന്യം നിന്നു പോകുന്ന ആണ്ടുനേര്‍ച്ചകള്‍
14.മാപ്പിളാരുടെ വീട്ടില്‍ വളരുന്ന പശുക്കള്‍ക്ക് പേര് ഹിന്ദുക്കളുടേത് !
15.കൗമാര കാലത്തെ ആ പ്രണയം ഇന്നും മനസ്സിലുണ്ട്
16.അന്നത്തെ രണ്ടായിരം രൂപയ്ക്ക് മാനേജ്‌മെന്റ് സ്‌കൂളില്‍ ജോലി; രൂപ മാസ ശമ്പളവും
17.പട്ടിണിക്കാലത്തെ മധുരമുള്ള ഓര്‍മ
18.സ്‌കൂള്‍ കാലം മധുരിക്കും കാലം; തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ആഘോഷം തന്നെ
19.ഉപ്പയും ഉമ്മയും ആയി നമ്മള്‍ കളിച്ചത് യാഥാര്‍ത്ഥ്യമാവാന്‍ സാധിക്കാതെ പോയതോര്‍ത്ത് ദു:ഖിക്കാനല്ലേ നമുക്കാവൂ; എന്നെങ്കിലും കാണാന്‍ പറ്റുമോ? ഒരിക്കല്‍ കൂടി...
20.തലസ്ഥാന യാത്രയിലെ ആദ്യാനുഭവങ്ങള്‍
21.ഹോട്ടലില്‍ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നവര്‍ ഇതൊന്ന് ശ്രദ്ധിക്കണം
22.സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും മറ്റൊരു മുഖവും ഇവര്‍ക്കുണ്ട്
23.വീണുടഞ്ഞ സ്വപ്നം
24.ജില്ലാകലക്ടര്‍മാരുമായുള്ള സൗഹൃദം
25.പേടിപ്പെടുത്തിയ ചുടുകാട്
26.ഒരു മഹിളാ സമാജം ലഹളാ സമാജമായ കഥ
27.മരണത്തെ മുഖാമുഖം കണ്ട മൂന്നനുഭവങ്ങള്‍
28.എം.വി ആര്‍ നോട് ഒരു ചോദ്യം
29.കാന്‍ഫെഡ് പ്രവര്‍ത്തനത്തിലൂടെ ദേശീയ അംഗീകാരം
30.ഉറവിടമില്ലാത്ത ഊമക്കത്തുകള്‍
31.ഞാന്‍ മറന്നെങ്കിലും അവര്‍ ഓര്‍ക്കുന്നു
32.പിണറായിക്കൊപ്പം യാത്ര ചെയ്ത പഴയൊരോര്‍മ്മ
33.30 ാം വയസിലെ കോളജനുഭവങ്ങള്‍; പ്രണയവും തെരഞ്ഞെടുപ്പും ഒടുവില്‍ രിസള്‍ട്ട് വിത്ത്‌ഹെല്‍ഡും
34.പത്രവാര്‍ത്ത ഉണ്ടാക്കിയ ഞെട്ടല്‍
35.റേഡിയോ പ്രക്ഷേപണാനുഭവങ്ങള്‍
36.മലപോലെ വന്നത് മഞ്ഞുപോലെ പോയി
37.രോഗികളേ നിങ്ങള്‍ തെക്കോട്ടുപോവാതെ വടക്കോട്ടു പോവൂ
38.തറവാട് ഒരോര്‍മ്മ
39.കരിവെളളൂരിലെ മുസ്ലീം കമ്മ്യൂണിസ്റ്റുകാര്‍
40.ഗ്രാന്‍ഡ് മോസ്‌ക്ക് ഒരത്ഭുതക്കാഴ്ച
41.ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി ഓര്‍മ്മച്ചെപ്പ് തുറന്നപ്പോള്‍
42.ബസിലെ സീറ്റ് സംവരണവും ഒഴിയുന്നവരുടെ വേദനയും
43.സംഘാടകനെന്നനിലയിലെ പ്രവര്‍ത്തനങ്ങള്‍
44.ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കെത്തിയ ചിലരെക്കുറിച്ച്
45.ഇല്ലാക്കഥകള്‍ മെനയും അത് പ്രചരിപ്പിക്കും, ചിലര്‍ക്ക് ഇക്കാര്യത്തില്‍ വലിയ മിടുക്കാണ്
46.ആ ദിനത്തില്‍ ഉമ്മൂമ്മയെ ഓര്‍ത്തുപോയി
47.എന്നെ സ്‌നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത രണ്ട് പണിക്കര്‍മാരും നഫീസത്തുബീവിയും
48.കളഞ്ഞുകിട്ടിയ വാച്ചും സ്‌ക്കൂളിലേക്കൊരു ഷെല്‍ഫും
ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി
49.ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി
50.ആശ്വാസമേകാനെങ്കിലും ആരെങ്കിലും ഒന്നു തിരിഞ്ഞുനോക്കുമോ?
51. ഒരു വെറ്റിലക്കഥ
52.എന്റെ സാക്ഷരതാ ക്ലാസ്
53.അങ്ങാടി ഉറക്കത്തിനിടയില്‍ പുട്ടുകച്ചവടം
55.തല്ലാത്തൊരമ്മാവന്റെ ഓര്‍മ്മക്കു മുന്നില്‍
56.പഠിക്കണം 97 ലെത്തിയ യോഗാചാര്യ രാമന്‍ മാസ്റ്ററെക്കുറിച്ച്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Article, Kookkanam Rahman, Story of my foot steps 77, Life, Wife, Obit