എയ്ഡസ് പ്രതിരോധ പ്രവര്‍ത്തനത്തിന് ഗ്രീന്‍ബനാന
Nov 6, 2018, 21:25 IST
കൂക്കാനം റഹ് മാന്‍/ നടന്നു വന്ന വഴിയിലൂടെ തിരിഞ്ഞുനോട്ടം (ഭാഗം-75)
(www.kasargodvartha.com 06.11.2018) 2012 ജൂണ്‍ 16 ശനിയാഴ്ച തിരുവനന്തപുരം മൗര്യ രാജധാനി ഹോട്ടലില്‍ സംഘടിപ്പിച്ച ഒരു സെമിനാറില്‍ ഞാന്‍ പങ്കെടുക്കുകയുണ്ടായി. കേരളാ സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസെറ്റിയുടെയും ടെക്ക്‌നിക്കല്‍ സപ്പോര്‍ട്ട് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഒരു പരിപാടിയായിരുന്നു അത്. സംസ്ഥാനത്തിനകത്തു നിന്നും പുറത്തു നിന്നും പ്രതിനിധികള്‍ പങ്കെടുക്കുകയുണ്ടായി. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കേരളത്തില്‍ നടന്നു വരുന്ന എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ലേണിംഗ് ഷേറിംഗ് (Learning sharing) ആയിരുന്നു അവിടെ നടന്നത്.
പഠനാനുഭവങ്ങള്‍ പങ്കുവെക്കുന്ന പ്രസ്തുത പരിപാടി ഉല്‍ഘാടനം ചെയ്തത് സംസ്ഥാന ഹെല്‍ത്ത് ആന്റ് ഫാമിലി വെല്‍ഫേര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജീവ് സദാനന്ദന്‍ ഐ.എസ് ആണ്. അദ്ദേഹത്തിന്റെ ഈ രംഗത്തുളള അനുഭവങ്ങള്‍ പങ്കാളികളോട് പറഞ്ഞു. അത് ഇപ്രകാരമായിരുന്നു. 1985 ലാണ് കേരളത്തില്‍ ആദ്യമായി ഒരു എയ്ഡ്‌സ് രോഗിയെ കണ്ടെത്തിയത്. അന്നു മുതല്‍ തന്നെ കേരളത്തില്‍ ഇതിനെതിരെയുളള പ്രതിരോധ പ്രവര്‍ത്തനം നടത്തേണ്ട ആവശ്യമുണ്ടെന്ന് പലരും വാദിച്ചു. പക്ഷെ കേരളത്തില്‍ അതിന്റെ ആവശ്യമില്ലെന്ന് വാദിക്കുന്നവരും ഉണ്ടായിരുന്നു.
1987 ല്‍ ഒരു പ്രപോസല്‍ തയ്യാറാക്കി സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ സബ്ബ് കമ്മറ്റി ഉണ്ടാക്കി. ആ സബ്ബ് കമ്മറ്റിയുടെ റിപ്പോര്‍ട്ട് നിയമസഭാസമിതിക്കു മുമ്പില്‍ സമര്‍പ്പിച്ചു. രാജീവ് സദാനന്ദന്‍ ഐ.എ.എസ് ആയിരുന്നു സബ് കമ്മറ്റി കണ്‍വീനര്‍. എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ വിജയത്തിന് സ്ത്രീ ലൈംഗിക തൊഴിലാളികളെയാണ് ആദ്യമായി ഫോക്കസ് ചെയ്യേണ്ടതെന്നും അവരെ ബോധവല്‍ക്കരിക്കാനുളള ശ്രമമാണ് ആദ്യം നടക്കേണ്ടതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. റിപ്പോര്‍ട്ട് വായിച്ചു തീരേണ്ട താമസം നിയമസഭാ സമിതിയുടെ കമന്റ് ഇപ്രകാരമായിരുന്നു പോലും 'സര്‍ക്കാര്‍ ചെലവില്‍ വേശ്യാലയം' തുടങ്ങാനാണോ നിങ്ങളുടെ പരിപാടി'.
ലൈംഗിക തൊഴിലാളികളെ പദ്ധതിയുമായി സഹകരിക്കേണ്ടതിന്റെ ആവശ്യം ഊന്നിപ്പറയാന്‍ രാജീവ് സദാനന്ദനെ ഈ പ്രതികരണം പ്രേരിപ്പിച്ചു. അദ്ദേഹം ഒന്നരമണിക്കൂറിലധികം നിയമസഭാ സമിതിക്കുമുമ്പാകെ തന്റെ വാദമുഖങ്ങള്‍ നിരത്തി സംസാരിച്ചു. അവസാനം കമ്മിറ്റിക്ക് പ്രസതുതറിപ്പോര്‍ട്ട് അംഗീകരിക്കേണ്ടിവന്നു. രാജീവ് സദാനന്ദന്‍ നിയമസഭാസമിതിയുടെ കമന്റ് സര്‍ക്കാര്‍ ചെലവില്‍ വേശ്യാലയം എന്ന് പറഞ്ഞപ്പോള്‍ എന്റെ മനസിലേക്ക് 2002 ല്‍ കാസര്‍കോട് ജില്ലയില്‍ ഈ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട പാന്‍ടെക്കിന് നേരെ ഒരു പ്രമുഖ ഇടതു പക്ഷ പത്രത്തില്‍ ഇതേ തലക്കെട്ടോടു കൂടി വന്ന വാര്‍ത്ത മനസ്സിലേക്ക് ഓടിയെത്തി.
ഇത്തരം വാര്‍ത്ത ഇടുന്നത് ചില പത്രങ്ങള്‍ക്ക് ഹരമാണ്. ആളുകള്‍ അക്കാര്യം ചര്‍ച്ചചെയ്യും. ശരിയും തെറ്റും ജനങ്ങള്‍ക്കറിയില്ലല്ലോ? അന്ന് എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട പ്രവര്‍ത്തകര്‍ അനുഭവിച്ച പ്രയാസങ്ങള്‍ പറഞ്ഞറിയിക്കാന്‍ പറ്റില്ല. തിരുത്തിക്കൊടുക്കാന്‍ ഞങ്ങള്‍ക്കാവില്ല. അങ്ങിനെ ചെയ്യേണ്ട എന്നാണ് സംസ്ഥാന നേതൃത്വത്തില്‍ നിന്ന് കിട്ടിയ നിര്‍ദ്ദേശം. എവിടെ നിന്നാണ് ഈ വാര്‍ത്തയുടെ ഉറവിടം എന്ന് കണ്ടുപിടിക്കലായി അടുത്ത ശ്രമം. കണ്ടെത്താന്‍ പ്രയാസമുണ്ടായില്ല. കപട സദാചാര വാദികളായ ചില സ്ത്രീ നേതാക്കളാണ് പിന്നിലെന്ന് തിരിച്ചറിഞ്ഞു. പക്ഷെ രാജീവ് സദാനന്ദന്‍ ഐ എ എസിനുണ്ടായ അനുഭവം ഇതാണെങ്കില്‍, ഞങ്ങളെപോലുളള ചെറു സംഘടനകള്‍ക്കും സംഘാടകര്‍ക്കും നേരെ വന്ന കല്ലേറ് നിസ്സാരമാണെന്ന് തോന്നിപ്പോയി.
ആദ്യകാലത്ത് പത്രമാധ്യമങ്ങളെ ബോധ്യപ്പെടുത്തുന്ന ഒരു പ്രവര്‍ത്തനമാണ് സംസ്ഥാന തലത്തില്‍ സംഘാടകര്‍ ചെയ്തത്. പ്രമുഖ പത്രങ്ങളുടെ സീനിയര്‍ പ്രവര്‍ത്തകരെ വിളിച്ചു ചേര്‍ത്ത് എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനത്തെക്കുറിച്ചും, ഇടപെടുന്ന വിഭാഗങ്ങളെക്കുറിച്ചും പ്രതിപാദിച്ചു. പത്ര പ്രവര്‍ത്തകര്‍ അനുകൂലമായി സമീപനം ഉണ്ടാകുമെന്നു ഉറുപ്പുകൊടുത്തു. പ്രവര്‍ത്തനം നേരെ ചൊവ്വേ നടക്കുകയാണെങ്കില്‍ പ്രചോദനം നല്‍കുമെന്നും അഴിമതിയോ, മറ്റോ കണ്ടാല്‍ വിളിച്ചു പറയുകതന്നെ ചെയ്യുമെന്നും അവര്‍ പറഞ്ഞു.
ഇപ്രകാരം കാസര്‍കോട് ജില്ലയിലും പത്രപ്രവര്‍ത്തനത്തിന്റെ പ്രചോദന പ്രദമായ മുഖം ഞങ്ങള്‍ക്കും അനുഭവപ്പെട്ടു. അന്നത്തെ ഇന്ത്യന്‍ എക്‌സ് പ്രസ് പത്രവും മനോരമയും ഞങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തനത്തെ അഭിനന്ദിച്ചു കൊണ്ട് വാര്‍ത്തകള്‍ പ്രസിദ്ധപ്പെടുത്തി. ആ മാധ്യമങ്ങള്‍ ചെയ്ത പ്രോത്സാഹനം എന്നും നന്ദിയോടെ അക്കാലത്തെ പാന്‍ടെക്ക് പ്രവര്‍ത്തകര്‍ സ്മരിക്കുക തന്നെ ചെയ്യും. സംസ്ഥാനതലത്തില്‍ എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനത്തിന് ഒരു മോഡല്‍ ഇല്ലായിരുന്നു. അതുകൊണ്ടു തന്നെ പല തെറ്റുകുറ്റങ്ങളും വന്നു പോയിട്ടുണ്ട്. അതൊക്കെ മറികടന്ന് ഇന്ന് കേരള മോഡല്‍ ആയി ഈ പ്രവര്‍ത്തനത്തെ രാജ്യം മുഴുവന്‍ നോക്കിക്കാണുകയാണ്.
ഈ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കല്‍ക്കത്തയില്‍ നടന്ന ഒരു ട്രെയിനിംഗ് പരിപാടിയെക്കുറിച്ചും സദാനന്ദന്‍ പറഞ്ഞു. 'ഗ്രീന്‍ ബനാന' വാങ്ങിയ വകയില്‍ ചെലവു വന്ന ഒരു ബില്ല് ഫിനാന്‍സ് വിഭാഗത്തിന്റെ ശ്രദ്ധയില്‍പെട്ടു. എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷണവും മറ്റും പ്രത്യേകം കൊടുക്കുന്നുണ്ട്. അതിനാല്‍ ട്രൈനിംഗ് പ്രോഗ്രാമിന് ഗ്രീന്‍ ബനാന വാങ്ങിയ ബില്ല് ഫിനാന്‍സ് വകുപ്പു തടഞ്ഞു വെച്ചു. ബന്ധപ്പെട്ടവര്‍ അക്കാര്യം വിശദീകരിച്ചപ്പോഴാണ് ഫിനാന്‍സ് വിഭാഗത്തിന് കാര്യം ബോധ്യപ്പെട്ടത്. ഗ്രീന്‍ ബനാന (പച്ചനേന്ത്രക്കായ) വാങ്ങിയത് - പെന്നിസ് (pennis) മോഡല്‍ ആയി കാണിക്കാനാണെന്ന് സംഘാടകര്‍ പറഞ്ഞു.
കേരളത്തില്‍ എയ്ഡ്‌സ് വ്യാപനം ഉണ്ടാവാന്‍ സാധ്യതയില്ലെന്നും അതിന് വേണ്ടി ചെലവിടുന്ന സമ്പത്തും മനുഷ്യാധ്വാനവും വൃഥാവിലാണെന്നും വാദിച്ചവരുടെ മുമ്പില്‍ പ്രോജക്ട് പ്രപ്പോസല്‍ ഉണ്ടാക്കിയവര്‍ നിരത്തിയ വാദമുഖങ്ങളിങ്ങനെയാണ്. കേരളീയര്‍ ലോകത്തിന്റെ എല്ലാ കോണിലുമുണ്ട്. എയ്ഡ്‌സ് ഭീഷണി ഏറ്റവും കുടുതലുളള ആഫ്രിക്കന്‍ രാജ്യങ്ങളിലും മറ്റും കേരളീയര്‍ ഉണ്ട്. അതുകൊണ്ട് തന്നെ കേരളത്തില്‍ ഈ പ്രവര്‍ത്തനം ആരംഭിച്ചില്ലെങ്കില്‍ കേരളം എയ്ഡ്‌സ് രോഗികള്‍ നിറഞ്ഞ സംസ്ഥാനമായി മാറും എന്നാണ്.
അതു ശരിയുമാണെന്ന് കണക്കുകള്‍ തെളിയിക്കുന്നുണ്ട്. കാസര്‍കോട് ജില്ലയില്‍ മാത്രം രജിസ്റ്റര്‍ ചെയ്ത നാനൂറിലേറെ എച്ച്. ഐ.വി പോസിറ്റിവായ ആളുകളുണ്ട്. അവരെല്ലാം കുടുംബിനികളും, അവരുടെ ഭര്‍ത്താക്കന്മാരുമാണ്. കേരളത്തിന് പുറത്തും, രാജ്യത്തിന് പുറത്തും ജീവിതമാര്‍ഗ്ഗം തേടി പോയവരില്‍ പലരും എച്ച്. ഐ.വി രോഗാണു വാഹകരായിട്ടാണ് തിരിച്ചു വന്നത്. അവരില്‍ നിന്നാണ് കുടുംബിനികള്‍ക്കും ഈ രോഗാണു പകര്‍ന്നു കിട്ടിയത്.
എച്ച്.ഐ.വി പ്രതിരോധ പ്രവര്‍ത്തനം സ്ത്രീലൈംഗിക തൊഴിലാളികളെയും പുരുഷ ലൈംഗിക തൊഴിലാളികളെയും ലക്ഷ്യമിട്ടാണ് പ്രവര്‍ത്തിച്ചു വരുന്നത്. ഇവരില്‍ എച്ച്.ഐ.വി അണുബാധ ഉളളവര്‍ കേവലം പത്തോ- പതിനഞ്ചോ പേര്‍ മാത്രമെ കാണുന്നുളളൂ. ശക്തമത്തായ ബോധവല്‍ക്കരണ പ്രവര്‍ത്തനത്തിന്റെ ഫലമായി ഇവരില്‍ നിന്ന് രോഗം മറ്റുളളവരിലേക്ക് പകരുന്നില്ല. അതിനുളള കരുതല്‍ നടപടികള്‍ അവര്‍ സ്വയം സ്വീകരിച്ചു തുടങ്ങി.
നമ്മുടെ സംസ്ഥാനത്തെ സംബന്ധിച്ചാണെങ്കില്‍ എച്ച്.ഐ.വി പ്രതിരോധ പ്രവര്‍ത്തനം ശക്തമായി നടക്കുന്നതിനാല്‍ വ്യാപനം വളരെ ചുരുങ്ങിയിട്ടുണ്ട്. കാലേക്കൂട്ടി കണ്ടറിഞ്ഞ് പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയതിന്റെ ഫലമാണിത്. പ്രവര്‍ത്തനത്തെ തകര്‍ക്കും വിധമുളള പത്രവാര്‍ത്ത വന്നപ്പോഴും പ്രവര്‍ത്തകരെ ഇകഴ്ത്തിക്കാട്ടുന്ന ചുമരെഴുത്തു വന്നപ്പോഴും, ആഫീസുകള്‍ കല്ലെറിഞ്ഞു തകര്‍ത്തപ്പോഴും, പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിക്കപ്പെട്ടപ്പോഴും, സംയമനത്തോടെ പതറാതെ, പരാതിയില്ലാതെ പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് എയ്ഡ്‌സ് ഭീതിയില്‍ നിന്ന് കേരളത്തെ രക്ഷിക്കാന്‍ കഴിഞ്ഞത്.
തുടര്‍ന്നുളള പ്രവര്‍ത്തനത്തിന് മാറ്റം അനിവാര്യമാണെന്നാണ് ലേണിംഗ് ഷേറിംഗ് അഭിപ്രായപ്പെട്ടത്. പ്രത്യേക ഗ്രൂപ്പുകളെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതിനേക്കാള്‍ അഭികാമ്യം പൊതു സമൂഹത്തെ മൊത്തം കേന്ദ്രീകരിച്ച് ബോധവല്‍ക്കരണ പരിശോധന പരിപാടികള്‍ നടത്തുന്നതാവും നല്ലതെന്നു സെമിനാര്‍ നിര്‍ദ്ദേശിച്ചു.
67. അമ്മായിയുടെ അവിലിടിയും ഉച്ചന്‍വളപ്പ് പുരാണവും
68. എന്ന്, രമണി, കാസര്‍കോട്
69. ഞങ്ങളുടെ കുട്ടിക്കാലം ഇങ്ങനെയൊക്കെയായിരുന്നു
74. വീട്ടുകൂടലിന്റെ പ്രസക്തി; അന്നും ഇന്നും

1. നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം
10.മറ്റുള്ളവരെ ശപിച്ചാല്‍ അതുഫലിക്കുമോ? ഉദാഹരണങ്ങളുമുണ്ട്
11.നിങ്ങളുടെ പൂച്ച മത്സ്യം തിന്നാറുണ്ടോ? ഏയ് ഇല്ല, മീന്‍ മാത്രമേ തിന്നാറുള്ളൂ
12.മന്ത്രവാദികളും ഹൈടെക് ആകുമ്പോള്‍
13.അന്യം നിന്നു പോകുന്ന ആണ്ടുനേര്‍ച്ചകള്‍
14.മാപ്പിളാരുടെ വീട്ടില്‍ വളരുന്ന പശുക്കള്‍ക്ക് പേര് ഹിന്ദുക്കളുടേത് !
15.കൗമാര കാലത്തെ ആ പ്രണയം ഇന്നും മനസ്സിലുണ്ട്
16.അന്നത്തെ രണ്ടായിരം രൂപയ്ക്ക് മാനേജ്‌മെന്റ് സ്‌കൂളില്‍ ജോലി; രൂപ മാസ ശമ്പളവും
17.പട്ടിണിക്കാലത്തെ മധുരമുള്ള ഓര്‍മ
18.സ്‌കൂള്‍ കാലം മധുരിക്കും കാലം; തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ആഘോഷം തന്നെ
19.ഉപ്പയും ഉമ്മയും ആയി നമ്മള്‍ കളിച്ചത് യാഥാര്‍ത്ഥ്യമാവാന്‍ സാധിക്കാതെ പോയതോര്‍ത്ത് ദു:ഖിക്കാനല്ലേ നമുക്കാവൂ; എന്നെങ്കിലും കാണാന്‍ പറ്റുമോ? ഒരിക്കല്‍ കൂടി...
20.തലസ്ഥാന യാത്രയിലെ ആദ്യാനുഭവങ്ങള്‍
21.ഹോട്ടലില്‍ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നവര്‍ ഇതൊന്ന് ശ്രദ്ധിക്കണം
22.സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും മറ്റൊരു മുഖവും ഇവര്‍ക്കുണ്ട്
23.വീണുടഞ്ഞ സ്വപ്നം
24.ജില്ലാകലക്ടര്‍മാരുമായുള്ള സൗഹൃദം
25.പേടിപ്പെടുത്തിയ ചുടുകാട്
26.ഒരു മഹിളാ സമാജം ലഹളാ സമാജമായ കഥ
27.മരണത്തെ മുഖാമുഖം കണ്ട മൂന്നനുഭവങ്ങള്‍
28.എം.വി ആര്‍ നോട് ഒരു ചോദ്യം
29.കാന്‍ഫെഡ് പ്രവര്‍ത്തനത്തിലൂടെ ദേശീയ അംഗീകാരം
30.ഉറവിടമില്ലാത്ത ഊമക്കത്തുകള്‍
31.ഞാന്‍ മറന്നെങ്കിലും അവര്‍ ഓര്‍ക്കുന്നു
32.പിണറായിക്കൊപ്പം യാത്ര ചെയ്ത പഴയൊരോര്‍മ്മ
33.30 ാം വയസിലെ കോളജനുഭവങ്ങള്‍; പ്രണയവും തെരഞ്ഞെടുപ്പും ഒടുവില്‍ രിസള്‍ട്ട് വിത്ത്‌ഹെല്‍ഡും
34.പത്രവാര്‍ത്ത ഉണ്ടാക്കിയ ഞെട്ടല്‍
35.റേഡിയോ പ്രക്ഷേപണാനുഭവങ്ങള്‍
36.മലപോലെ വന്നത് മഞ്ഞുപോലെ പോയി
37.രോഗികളേ നിങ്ങള്‍ തെക്കോട്ടുപോവാതെ വടക്കോട്ടു പോവൂ
38.തറവാട് ഒരോര്‍മ്മ
39.കരിവെളളൂരിലെ മുസ്ലീം കമ്മ്യൂണിസ്റ്റുകാര്‍
40.ഗ്രാന്‍ഡ് മോസ്‌ക്ക് ഒരത്ഭുതക്കാഴ്ച
41.ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി ഓര്‍മ്മച്ചെപ്പ് തുറന്നപ്പോള്‍
42.ബസിലെ സീറ്റ് സംവരണവും ഒഴിയുന്നവരുടെ വേദനയും
43.സംഘാടകനെന്നനിലയിലെ പ്രവര്‍ത്തനങ്ങള്‍
44.ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കെത്തിയ ചിലരെക്കുറിച്ച്
45.ഇല്ലാക്കഥകള്‍ മെനയും അത് പ്രചരിപ്പിക്കും, ചിലര്‍ക്ക് ഇക്കാര്യത്തില്‍ വലിയ മിടുക്കാണ്
46.ആ ദിനത്തില്‍ ഉമ്മൂമ്മയെ ഓര്‍ത്തുപോയി
47.എന്നെ സ്‌നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത രണ്ട് പണിക്കര്‍മാരും നഫീസത്തുബീവിയും
48.കളഞ്ഞുകിട്ടിയ വാച്ചും സ്‌ക്കൂളിലേക്കൊരു ഷെല്‍ഫും
ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി
49.ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി
50.ആശ്വാസമേകാനെങ്കിലും ആരെങ്കിലും ഒന്നു തിരിഞ്ഞുനോക്കുമോ?
51. ഒരു വെറ്റിലക്കഥ
52.എന്റെ സാക്ഷരതാ ക്ലാസ്
53.അങ്ങാടി ഉറക്കത്തിനിടയില്‍ പുട്ടുകച്ചവടം
55.തല്ലാത്തൊരമ്മാവന്റെ ഓര്‍മ്മക്കു മുന്നില്‍
56.പഠിക്കണം 97 ലെത്തിയ യോഗാചാര്യ രാമന്‍ മാസ്റ്ററെക്കുറിച്ച്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Article, Kookkanam Rahman, AIDS, Green Banana, Story of my foot steps 75