city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

രക്തം കൊണ്ട് കയ്യൊപ്പ് ചാര്‍ത്തിയ ആത്മഹത്യകുറിപ്പ് എഴുതിവെച്ച് കേന്ദ്രസര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു; ആത്മഹത്യക്ക് ശ്രമിച്ചത് കോളജ് അധികൃതരുടെ കടുത്ത പീഡനം മൂലമാണെന്ന് വിദ്യാര്‍ത്ഥികള്‍

പെരിയ: (www.kasargodvartha.com 09.10.2018) രക്തം കൊണ്ട് കയ്യൊപ്പ് ചാര്‍ത്തിയ ആത്മഹത്യകുറിപ്പ് എഴുതിവെച്ച് കേന്ദ്രസര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. ആത്മഹത്യക്ക് ശ്രമിച്ചത് കോളജ് അധികൃതരുടെ കടുത്ത പീഡനം മൂലമാണെന്ന് സഹപാഠികള്‍ പറഞ്ഞു. പെരിയ കേരള കേന്ദ്രസര്‍വകലാശാലയിലെ ഇന്റര്‍നാഷണല്‍ റിലേഷന്‍ഷിപ്പ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ തൃശൂരിലെ കെ അഖില്‍ (24) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ചൊവ്വാഴ്ച രാവിലെ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഗ്രൗണ്ടില്‍ വെച്ചാണ് കൈഞരമ്പ് മുറിച്ച് അഖില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. രാവിലെ മറ്റു വിദ്യാര്‍ത്ഥികള്‍ ഗ്രൗണ്ടില്‍ കളിക്കാനെത്തിയപ്പോഴാണ് രക്തം വാര്‍ന്നൊഴുകി അഖിലിനെ അവശനിലയില്‍ കണ്ടത്.

യൂണിവേഴ്‌സിറ്റി വിസിയെയും മറ്റും വിമര്‍ശിച്ചുകൊണ്ട് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടതിന് ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ആറിന് അഖിലിനെ കോളജില്‍ നിന്ന് പുറത്താക്കിയിരുന്നു. പിന്നീട് 18 ന് എംപി, എംഎല്‍എ, വിസി തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ അഖിലിനെ തിരിച്ചെടുക്കുന്ന കാര്യം പരിശോധിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഇതിനുശേഷം അഖില്‍ ക്യാമ്പസില്‍ കയറുന്നത് വിലക്കിക്കൊണ്ട് അധികൃതര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

കഴിഞ്ഞ ദിവസം ക്യാമ്പസിലെത്തിയപ്പോള്‍ ഈ ഉത്തരവ് കാണിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ അഖിലിനെ ക്യാമ്പസില്‍ പ്രവേശിപ്പിക്കുന്നത് തടഞ്ഞിരുന്നു. തന്റെ ഭാവി തന്നെ അവതാളത്തിലാകുമെന്ന് ബോധ്യപ്പെട്ടതോടെയാണ് അഖില്‍ ഈ കടുംകൈക്ക് മുതിര്‍ന്നതെന്നാണ് സഹപാഠികള്‍ പറയുന്നത്.

രക്തം കൊണ്ട് കയ്യൊപ്പ് ചാര്‍ത്തിയ ആത്മഹത്യകുറിപ്പ് എഴുതിവെച്ച് കേന്ദ്രസര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു; ആത്മഹത്യക്ക് ശ്രമിച്ചത് കോളജ് അധികൃതരുടെ കടുത്ത പീഡനം മൂലമാണെന്ന് വിദ്യാര്‍ത്ഥികള്‍


Keywords:  Kerala, Periya, news, Top-Headlines, Kanhangad, kasaragod, suicide, suicide-attempt, Student, Central University, Student attempt to suicide in CUK 

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia