യുവാവിനെയും സുഹൃത്തിനെയും ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് പ്രതികളെ പോലീസ് ഓടിച്ചിട്ട് പിടികൂടി
Oct 22, 2018, 23:00 IST
ബേക്കല്‍: (www.kasargodvartha.com 22.10.2018) യുവാവിനെയും സുഹൃത്തിനെയും ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് പ്രതിളെ പോലീസ് ഓടിച്ചിട്ട് പിടികൂടി. കീഴൂര്‍ സ്വദേശികളായ ഷാന്‍ എന്ന ഷാനവാസ് (28), അബു താഹിര്‍ (24) എന്നിവരെയാണ് ബേക്കല്‍ എസ് ഐ കെ പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
ഇക്കഴിഞ്ഞ സെപ്തംബര്‍ ഏഴിന് ഉച്ചയ്ക്ക് കളനാട് ഹെല്‍ത്ത് സെന്ററിന് സമീപം വെച്ച് മേല്‍പറമ്പ് കൈനോത്ത് സ്വദേശി ഫിറോസിനെയും സുഹൃത്ത് മൊയ്തീന്‍ നാസറിനെയും ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളാണ് അറസ്റ്റിലായത്. അക്രമത്തില്‍ ഫിറോസിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മൂക്കിന്റെ പാലം തകരുകയും ചെയ്തിരുന്നു. ബേക്കല്‍ പോലീസ് നരഹത്യാശ്രമത്തിനാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
പ്രതികള്‍ ഒളിവില്‍ കഴിയുന്ന സ്ഥലം രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മനസിലാക്കിയ പോലീസ് താവളം വളയുകയും കീഴൂര്‍ കടപ്പുറത്തു വെച്ച് ഓടിച്ചിട്ടു പിടികൂടുകയുമായിരുന്നു. പോലീസുകാരായ ഇല്‍സാദ്, അജിത്ത് എന്നിവരും എസ് ഐക്കൊപ്പമുണ്ടായിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 19ന് കാസര്‍കോട് നഗരത്തില്‍ അറസ്റ്റിലായ പ്രതികള്‍ ഗുണ്ടാവിളയാട്ടവും നടത്തിയിരുന്നു. അറസ്റ്റിലായ ഷാനവാസിന്റെ പേരില്‍ മറ്റ് ഏതാനും കേസുകളും നിലവിലുണ്ടെന്ന് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Murder attempt case; 2 arrested, Arrest, Police, Bekal, Attack, Kasaragod, News.