city-gold-ad-for-blogger
Aster MIMS 10/10/2023

മധ്യവയസ്‌കനെ കര്‍ണാടകയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മരണം കൊലപാതകമാണെന്ന് സംശയം, മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക്

കാസര്‍കോട്: (www.kasargodvartha.com 04.10.2018) മധ്യവയസ്‌കനെ കര്‍ണാടക ഹാസന്‍ അര്‍ക്കളഗോഡില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മരണത്തില്‍ ജമാഅത്ത് കമ്മിറ്റിയും നാട്ടുകാരും സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോകും. പെര്‍ള അടുക്കസ്ഥലയിലെ അബ്ദുര്‍ റഹ് മാന്‍- ആസ്യുമ്മ ദമ്പതികളുടെ മകന്‍ അബ്ദുല്‍ അസീസിനെ (43)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇയാളുടെ മൃതദേഹം കണ്ടെത്തിയ വിവരം പോലീസ് ബന്ധുക്കളെ വിവരമറിയിക്കുകയും ബന്ധുക്കള്‍ സ്ഥലത്തെത്തി പരാതിയോ സംശയമോ ഇല്ലെന്ന് അറിയിച്ചതിനാല്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയായിരുന്നു. ബുധനാഴ്ച രാത്രിയോടെ മൃതദേഹം നാട്ടിലെത്തിച്ച് അടുക്കസ്ഥലയിലെ ബദ് രിയ ജുമാമസ്ജിദില്‍ കുളിപ്പിക്കുന്നതിനിടെ ദേഹത്ത് ഗുരുതരമായ പരിക്കുകളും ചെവിയില്‍ നിന്നും മറ്റും രക്തം വരുന്നതും കണ്ടതിനെ തുടര്‍ന്ന് ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍ വിവരം ബദിയടുക്ക പോലീസില്‍ അറിയിക്കുകയായിരുന്നു.

പോലീസ് സ്ഥലത്തെത്തി മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ബന്ധുക്കളില്‍ ചിലര്‍ പെട്ടെന്ന് മൃതദേഹം ഖബറടക്കാന്‍ ശ്രമം നടത്തിയത് സംശയാസ്പദമാണെന്നാണ് ജമാഅത്ത് കമ്മിറ്റിയും നാട്ടുകാരും പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മൃതദേഹം കൊണ്ടുപോയത്.

അബ്ദുല്‍ അസീസ് നേരത്തെ കര്‍ണാടകയില്‍ വെച്ച് തലകറങ്ങി വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പറയുന്നു. ആശുപത്രിയില്‍ നിന്നും താന്‍ സഞ്ചരിച്ച ആള്‍ട്ടോ കാര്‍ നോക്കാനെന്ന് പറഞ്ഞ് പോവുകയായിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും തലകറങ്ങി വീണ് മരണപ്പെട്ടതെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിക്കുന്നില്ല. വീഴ്ചയിലുണ്ടായ പരിക്കാകാം മൃതദേഹത്തില്‍ കണ്ടതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

കര്‍ണാടക കടബയാണ് അസീസിന്റെ സ്വദേശം. രണ്ട് ഭാര്യമാരുണ്ട്. കടബ സ്വദേശിനിയായ റുഖിയയെയാണ് ഇയാള്‍ ആദ്യം വിവാഹം കഴിച്ചത്. ഇതില്‍ രണ്ട് പെണ്‍മക്കളുണ്ട്. പിന്നീട് കൊയ്‌ലാണ്ടി സ്വദേശിനിയായ സാജിദയെ വിവാഹം കഴിക്കുകയും വര്‍ഷങ്ങളായി അടുക്കസ്ഥലയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചുവരികയുമായിരുന്നു. ആത്മീയ ചികിത്സയ്ക്കാണെന്ന് പറഞ്ഞാണ് ഇയാള്‍ ഒരാഴ്ച മുമ്പ് കര്‍ണാടകയിലേക്ക് പോയത്. ഇടയ്ക്കിടെ ഇങ്ങനെ പോകാറുണ്ടെന്നാണ് വീട്ടുകാര്‍ പറയുന്നത്. ബിലാല്‍, നിഷ എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍: ഫാത്വിമ, ആമിന. ആദ്യ ഭാര്യയിലെ ബന്ധുക്കളും വിവരമറിഞ്ഞ് അടുക്കസ്ഥലയിലെത്തിയിരുന്നു.
മധ്യവയസ്‌കനെ കര്‍ണാടകയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മരണം കൊലപാതകമാണെന്ന് സംശയം, മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, Murder, complaint, Karnataka, Deadbody, Badiyadukka, Perla, Man found dead under mysterious circumstances; murder suspected, Dead body sent for Postmortem
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia