ജോലി ചെയ്ത വകയില്‍ കിട്ടാനുള്ള 1.30 ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി മരപ്പണിക്കാരനെ കല്ല് കൊണ്ട് കണ്ണിന് കുത്തിപ്പരിക്കേല്‍പിച്ചു
Oct 24, 2018, 12:39 IST
കാസര്‍കോട്: (www.kasargodvartha.com 24.10.2018) ജോലി ചെയ്ത തുക നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി മരപ്പണിക്കാരനെ കല്ല് കൊണ്ട് കണ്ണിന് കുത്തിപ്പരിക്കേല്‍പിച്ചതായി പരാതി. നെല്ലിക്കട്ടയില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മരപ്പണിക്കാരനായ അക്രം ഹുസൈന്‍ (40) ആണ് അക്രമത്തിനിരയായത്. പരിക്കേറ്റ ഹുസൈനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണിനേറ്റ പരിക്ക് ഗുരുതരമായതിനാല്‍ വിദഗദ്ധ ചികിത്സയ്ക്കായി മംഗളൂരുവിലേക്ക് കൊണ്ടുപോകും.
നെല്ലിക്കട്ടയില്‍ വെച്ച് ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം. രണ്ടംഗ സംഘമാണ് തന്നെ ആക്രമിച്ചതെന്ന് അക്രം പരാതിപ്പെട്ടു. എടനീരിലെ ഒരു ബേക്കറിയില്‍ ജോലി ചെയ്ത വകയില്‍ അക്രമിന് 1.30 ലക്ഷം രൂപ കിട്ടാനുണ്ട്. ഈ തുകയില്‍ 80,000 രൂപ നല്‍കാമെന്ന് പറഞ്ഞ് ചര്‍ച്ച നടത്തുന്നതിനിടെ വാക്കു തര്‍ക്കമുണ്ടാവുകയും സംഘം ചെങ്കല്ല് കൊണ്ട് കണ്ണിന് കുത്തിപ്പരിക്കേല്‍പിക്കുകയായിരുന്നുവെന്നും ആശുപത്രിയില്‍ കഴിയുന്ന അക്രം കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. 15 വര്‍ഷമായി മരപ്പണിക്കാരനാണ് അക്രം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Assault, Attack, Crime, Carpenter Employee assaulted by 2
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Assault, Attack, Crime, Carpenter Employee assaulted by 2
< !- START disable copy paste -->