city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യുവതിക്കൊപ്പം നിര്‍ത്തി ബ്ലാക്ക്‌മെയിലിംഗ്; നസീമ റിമാന്‍ഡില്‍, നിരവധി പേരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയതായി വിവരം, സൂത്രധാരന്‍ കലാം എറണാകുളത്തും ബ്ലാക്ക്‌മെയിലിംഗ് നടത്തുന്ന സംഘത്തിലെ പ്രധാനിയെന്നും സൂചന

കാസര്‍കോട്: (www.kasargodvartha.com 26.10.2018) യുവതിക്കൊപ്പം നിര്‍ത്തി ബ്ലാക്ക്‌മെയിലിംഗ് നടത്തിയ കേസില്‍ അറസ്റ്റിലായ നുള്ളിപ്പാടിയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അബ്ദുല്‍ കലാമിന്റെ ഭാര്യ നസീമയെ (32) കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. അതേസമയം കേസിലെ മുഖ്യസൂത്രധാരനായ കലാമും രണ്ട് കൂട്ടാളികളും മുങ്ങിയിരിക്കുകയാണ്. ഇതില്‍ കലാം പോലീസില്‍ കീഴടങ്ങുമെന്ന് സൂചനയുണ്ട്.

സംഘം നിരവധി പേരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയതായി പോലീസിന് വിവരം ലഭിച്ചു. മാനഹാനി ഭയന്നാണ് പലരും പരാതി നല്‍കാതിരിക്കുന്നതെന്ന് പോലീസ് കേന്ദ്രങ്ങള്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. അതേസമയം കലാമിന് എറണാകുളത്ത് ഓഫീസുള്ളതായും എറണാകുളത്തും കലാം ബ്ലാക്ക്‌മെയിലിംഗ് സംഘം നടത്തുന്നുണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന സൂചന. പലരെയും പണം കടം ചോദിച്ച് വീട്ടിലേക്ക് വരുത്തുകയും തന്ത്രപൂര്‍വ്വം കിടപ്പുമുറിയിലേക്ക് എത്തിച്ച് ട്രാപ്പിലാക്കുകയുമാണ് ചെയ്യുന്നത്. ഒരു ആംബുലന്‍സ് ഡ്രൈവറെയും ഇത്തരത്തില്‍ കുടുക്കാന്‍ ശ്രമിച്ചതായി ഇപ്പോള്‍ വിവരം പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഇയാള്‍ ഇവരുടെ ട്രാപ്പില്‍ കുടുങ്ങാതെ രക്ഷപ്പെടുകയായിരുന്നു.

യുവതിക്കൊപ്പം നിര്‍ത്തി ബ്ലാക്ക്‌മെയിലിംഗ്; നസീമ റിമാന്‍ഡില്‍, നിരവധി പേരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയതായി വിവരം, സൂത്രധാരന്‍ കലാം എറണാകുളത്തും ബ്ലാക്ക്‌മെയിലിംഗ് നടത്തുന്ന സംഘത്തിലെ പ്രധാനിയെന്നും സൂചന

നേരത്തെ ബോവിക്കാനത്താണ് കലാമും ഭാര്യ നസീമയും കുടുബവും താമസിച്ചു വന്നിരുന്നത്. ബോവിക്കാനം സ്വദേശിയും നസീമയുടെ ബന്ധുവുമായ തച്ചങ്ങാട് ഫര്‍ണിച്ചര്‍ കട നടത്തുന്ന ഫൈസലിനെ പണം കടം ചോദിച്ചാണ് വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. ഭര്‍ത്താവിന്റെ മാതാവ് മരണപ്പെട്ടതായും മരണാനന്തര ചടങ്ങുകള്‍ക്ക് 5,000 രൂപ തന്ന് സഹായിക്കണമെന്നുമാണ് നസീമ ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ പണം നല്‍കാന്‍ വീട്ടിലെത്തിയപ്പോഴാണ് വീട്ടില്‍ പുതുതായി വാങ്ങിയ കട്ടിലിന് എത്ര വില വരുമെന്ന് ചോദിച്ച് കൂട്ടിക്കൊണ്ടുപോയി ഫൈസലിനെ ട്രാപ്പില്‍ പെടുത്തിയത്. ക്രൂരമായി മര്‍ദിച്ച ശേഷം വീഡിയോയും ചിത്രവും എടുത്ത ശേഷം 25 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. വാടക വീട്ടില്‍ നിന്നും ക്രൂരമായി മര്‍ദിച്ച ശേഷം ഫൈസലിന്റെ ഡസ്റ്റര്‍ കാറും എ ടി എം കാര്‍ഡും കൈയ്യിലുണ്ടായിരുന്ന 32,000 രൂപയും ഫോണും കൈക്കലാക്കിയ ശേഷം ഇന്നോവ കാറില്‍ കര്‍ണാടക പുത്തൂരിലെത്തിച്ച് അവിടെ വെച്ചും ഭീഷണി മുഴക്കുകയായിരുന്നു.

ഒടുവില്‍ ഡസ്റ്റര്‍ കാര്‍ പ്രതികളുടെ പേരില്‍ എഴുതിക്കൊടുക്കാനും മൂന്ന് ലക്ഷം രൂപ റൊക്കം പണമായി നല്‍കാനും വീട്ടുകാരുമായി ബന്ധപ്പെട്ട് ധാരണയാവുകയായിരുന്നു. ഇതിനിടയില്‍ ബന്ധുക്കളില്‍ ഒരാള്‍ വിവരം കാസര്‍കോട് ടൗണ്‍ എസ് ഐ അജിത് കുമാറിനെ അറിയിക്കുകയായിരുന്നു. പണം വാങ്ങാന്‍ കാസര്‍കോട് മിലന്‍ തീയറ്ററിന് സമീപം ഓട്ടോറിക്ഷയില്‍ മാതാവിനോടൊപ്പമെത്തിയപ്പോഴാണ് യുവതി പിടിയിലായത്. ഇതിനു പിന്നാലെ ഫൈസലിനെ കലാം കാസര്‍കോട് ട്രാഫിക് സര്‍ക്കിളില്‍ ഇറക്കിവിട്ട് ഭാര്യയെയും മാതാവിനെയും കേസില്ലാതെ ഒഴിവാക്കണമെന്നും അല്ലെങ്കില്‍ തങ്ങളുടെ കൈയ്യിലുള്ള വീഡിയോ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. ക്രൂരമായി മര്‍ദനമേറ്റ ഫൈസല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പോലീസ് പിന്തുടര്‍ന്നപ്പോള്‍ കലാം ഇന്നോവ കാര്‍ കറന്തക്കാട് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. അതേസമയം ഫൈസലിന്റെ ഡസ്റ്റര്‍ കാര്‍ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഈ കാറിലാണ് കലാമും കൂട്ടാളികളും കറങ്ങുന്നതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഫൈസലിന്റെ മൊബൈല്‍ ഫോണാണ് പ്രതികള്‍ പലരെയും വിളിക്കാന്‍ ഉപയോഗിക്കുന്നത്. ഇതുകൂടാതെ ഫൈസലിന്റെ വാട്‌സ്ആപ്പില്‍ പല ഗ്രൂപ്പുകളിലും പല കാര്യങ്ങളും എഴുതിവിടുന്നുണ്ട്. വൈകാതെ തന്നെ കലാം പിടിയിലാകുമെന്നാണ് പോലീസ് പറയുന്നത്.

കലാം പിടിയിലായാല്‍ മാത്രമേ ഇവരുടെ ബ്ലാക്ക്‌മെയിലിംഗ് സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുകയുള്ളൂ. അതേസമയം കലാം കൊച്ചിയിലുണ്ടെന്നാണ് പോലീസിന് സൂചന ലഭിച്ചിരിക്കുന്നത്.



Related News:

യുവതിക്കൊപ്പം നിര്‍ത്തി വീഡിയോ പകര്‍ത്തി ബ്ലാക്ക്‌മെയിലിംഗ്; സംഘത്തെ പോലീസ് കുടുക്കിയത് അതിവിദഗ്ദ്ധമായി, മുഖ്യപ്രതി കടന്നുകളഞ്ഞു, യുവാവിനെ കര്‍ണാടകയിലേക്ക് കൊണ്ടുപോയി മോചനദ്രവ്യമായി ആവശ്യപ്പെട്ടത് 25 ലക്ഷം, 3 ലക്ഷം പണം ഉടന്‍ തരണമെന്ന് ആവശ്യപ്പെട്ടതോടെ വീട്ടുകാര്‍ പോലീസില്‍ വിവരം നല്‍കി, കുടുങ്ങിയത് പണം വാങ്ങാനായെത്തിയ യുവതിയും മാതാവും, പോലീസ് അന്വേഷണം തുടരുന്നു

ഫര്‍ണിച്ചര്‍ വ്യാപാരിയെ ബ്ലാക്‌മെയില്‍ചെയ്ത് ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമിച്ച കേസില്‍ വീഡിയോയില്‍ അഭിനയിച്ച യുവതി അറസ്റ്റില്‍; മുഖ്യപ്രതിയായ ഭര്‍ത്താവിനുവേണ്ടി കര്‍ണാടകയിലും അന്വേഷണം

( ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Blackmailing case; Naseema Remanded, Investigation tighten for Kalam, Kasaragod, news, Top-Headlines, Blackmail, case, Remand, 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia