അജ്ഞാത വാഹനമിടിച്ച് റോഡില്‍ വീണ യുവാവ് പിന്നാലെ വന്ന ലോറി ദേഹത്ത് കയറി മരിച്ചു
Oct 21, 2018, 23:45 IST
ഉദുമ: (www.kasargodvartha.com 21.10.2018) കെ എസ് ടി പി റോഡരികിലൂടെ നടന്നുപോവുകയായിരുന്ന യുവാവ് അജ്ഞാത വാഹനം ഇടിച്ച് മരിച്ചു. പള്ളിക്കര കല്ലിങ്കാലില്‍ താമസക്കാരനും ബീഹാര്‍ സ്വദേശിയുമായ ലോല്‍ടു സദെയുടെ മകന്‍ മനോജ് സദെ (40)യാണ് മരിച്ചത്. ഞായറാഴ്ച രാത്രി 8.30 മണിയോടെയാണ് അപകടം.
കോട്ടക്കുന്നിനും പള്ളിക്കര ടോള്‍ ബൂത്തിനും ഇടയിലായിരുന്നു അപകടം. ഏതോ വാഹനം തട്ടി റോഡിലേക്കിട്ട യുവാവിന്റെ ശരീരത്തുകൂടി പിന്നാലെ വന്ന ലോറിയും കയറി ഇറങ്ങി. രണ്ടു വാഹനങ്ങളേയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ബേക്കല്‍ പോലീസ് സ്ഥലത്തെത്തി ഛിന്നഭിന്ന മായിപ്പോയ മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
കാഞ്ഞങ്ങാട് നിന്നെത്തിയ അഗ്‌നി രക്ഷാ സേനയിലെ ജീവനക്കാരാണ് റോഡ് കഴുകി വൃത്തിയാക്കിയത്. മരിച്ചാളെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ കിട്ടിയ ശേഷം കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് ബേക്കല്‍ പോലീസ് അറിയിച്ചു. അപകടം വരുത്തിയ വാഹനങ്ങള്‍ കണ്ടെത്താന്‍ സി സി ടി വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Udma, Pallikara, Accident, Death, Obituary, News, Lorry, Kasaragod, Kottikulam.
< !- START disable copy paste -->