തൃശൂരില്‍ കനറാ ബാങ്കിന്റെ എ ടി എം കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച കേസില്‍ കാസര്‍കോട്ടെ യുവാവടക്കം രണ്ടു പേര്‍ അറസ്റ്റില്‍; കവര്‍ച്ച ആസൂത്രണം ചെയ്തത് സഹോദരന്റെ ഭാര്യയുടെ പണയപ്പെടുത്തിയ സ്വര്‍ണം തിരിച്ചെടുക്കാനെന്ന് വെളിപ്പെടുത്തല്‍
Oct 25, 2018, 12:14 IST
തൃശൂര്‍: (www.kasargodvartha.com 25.10.2018) തൃശൂരില്‍ കനറാ ബാങ്കിന്റെ എ ടി എം കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച കേസില്‍ കാസര്‍കോട്ടെ യുവാവടക്കം രണ്ടു പേര്‍ അറസ്റ്റിലായി. കവര്‍ച്ച ആസൂത്രണം ചെയ്തത് സഹോദരന്റെ ഭാര്യയുടെ പണയപ്പെടുത്തിയ സ്വര്‍ണം തിരിച്ചെടുക്കാനെന്ന് പ്രതി പോലീസിനോട് പറഞ്ഞു. തൃശൂരിലെ പഴക്കടയില്‍ ജോലി ചെയ്യുന്ന കാസര്‍കോട് സ്വദേശി മെഹറൂഫ്, കോട്ടയം സ്വദേശി സനീഷ് എന്നിവരെയാണ് തൃശൂര്‍ എ സി പി രാജീവ് വി.കെയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
കിഴക്കുംപാട്ടുകരയിലെ കനറാ ബാങ്കിന്റെ എ ടി എം കവര്‍ച്ച ചെയ്യാനാണ് സംഘം ശ്രമിച്ചത്. 24 മണിക്കൂറിനുള്ളില്‍ തന്നെ പ്രതികളെ പോലീസ് പൊക്കിയിരുന്നു. സഹോദരന്റെ ഭാര്യയുടെ പണയപ്പെടുത്തിയ സ്വര്‍ണം തിരിച്ചെടുക്കാനായി മെഹറൂഫാണ് കവര്‍ച്ച ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു. പ്രതികളിലൊരാള്‍ കവര്‍ച്ചാ സമയത്ത് ഫോണ്‍ ഉപയോഗിച്ചതാണ് അന്വേഷണത്തിന് വഴിത്തിരിവായത്. സമീപത്തെ കെട്ടിടങ്ങളിലെ സി സി ടി വി ക്യാമറകളിലും പ്രതികളുടെ മുഖം പതിഞ്ഞിരുന്നു.
മുഖം മൂടിയശേഷം എടിഎം കൗണ്ടറിനുള്ളിലെ വെളിച്ചം കെടുത്തിയായിരുന്നു മോഷണശ്രമം. എടിഎം യന്ത്രത്തിന്റെ വാതില്‍ കമ്പിപ്പാര ഉപയോഗിച്ച് തുറക്കാന്‍ 15 മിനിറ്റാണ് ശ്രമിച്ചത്. വിജയിക്കാതെ വന്നതോടെ മടങ്ങി. മോഷണത്തിനു മുമ്പ് ഇതേ എടിഎമ്മിനു മുന്നില്‍ പലതവണ വന്നു പരിസരം നിരീക്ഷിച്ചതും സിസിടിവി ക്യാമറകളില്‍ പതിഞ്ഞിരുന്നു. സ്വര്‍ണം തിരിച്ചെടുക്കാന്‍ വീട്ടുകാരില്‍ നിന്നു സമ്മര്‍ദമുണ്ടായപ്പോഴാണ് പണം സംഘടിപ്പിക്കാന്‍ മെഹ്‌റൂഫ് എടിഎം കൊള്ളയ്ക്ക് തയ്യാറായതെന്നും പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Thrissur, ATM, Robbery-Attempt, ATM Robbery-Attempt; 2 arrested
< !- START disable copy paste -->