ഉപേന്ദ്രന്‍ വധം; വിധി പറയുന്നത് 26ലേക്ക് മാറ്റി
Sep 22, 2018, 12:15 IST
കാസര്‍കോട്: (www.kasargodvartha.com 22.09.2018) തിരുവനന്തപുരം പുളിമൂട്ടില്‍ സ്വദേശിയും ഓട്ടോഡ്രൈവറുമായിരുന്ന ഉപേന്ദ്രനെ കാസര്‍കോട് നഗരത്തില്‍ വെച്ച് കുത്തിക്കൊലപ്പെടുത്തിയ കേസില്‍ വിധി പറയുന്നത് സെപ്തംബര്‍ 26ലേക്ക് മാറ്റി. 2011 ജനുവരി 24നാണ് ഉപേന്ദ്രന്‍ കൊല്ലപ്പെട്ടത്. കേസില്‍ അണങ്കൂര്‍ ടിപ്പു നഗറിലെ കെ കൈസല്‍ (27), അണങ്കൂര്‍ പച്ചക്കാട്ടെ കെ എ അബ്ദുല്‍ നാസര്‍ (37), കൊല്ലമ്പാടിയിലെ റഹ് മാന്‍ (30), ആരിക്കാടി കൊടിയമ്മയിലെ അബ്ദുല്ല (37), നെല്ലിക്കുന്നിലെ കെ എം റിഷാല്‍ (26), അണങ്കൂര്‍ ടി വി സ്റ്റേഷന് സമീപത്തെ എം നിഷാദ് (26), ടിപ്പു നഗറിലെ ഷാഹുല്‍ ഹമീദ് (28), എരിയാല്‍ കുളങ്ങര ഹൗസില്‍ ഇബ്രാഹിം ഖലീല്‍ (28), തളങ്കര സിറാമിക്‌സ് റോഡിലെ മുഹമ്മദ് നവാസ് (39) എന്നിവരാണ് കേസിലെ പ്രതികള്‍.
അന്നത്തെ കാസര്‍കോട് സി ഐയുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റു ചെയ്ത് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന്)കോടതിയിലാണ് കേസിന്റെ വിചാരണ പൂര്‍ത്തിയായത്. സെപ്തംബര്‍ 22 ന് വിധി പറയാനിരിക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Murder-case, court, Upendran murder; Court Verdict date changed
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Murder-case, court, Upendran murder; Court Verdict date changed
< !- START disable copy paste -->