നന്മ തിരിച്ചുതരുന്ന മക്കള്‍
Sep 25, 2018, 22:50 IST
കൂക്കാനം റഹ് മാന്‍ / നടന്നു വന്ന വഴിയിലൂടെ...(ഭാഗം 71)
(www.kasargodvartha.com 25.09.2018) നമ്മളില്‍ പലര്‍ക്കും അനുഭവങ്ങളും പഴയ ഓര്‍മകളും തികട്ടി വരുന്ന അവസരങ്ങളുണ്ടായിട്ടുണ്ടാവാം. ചെയ്തു കൊടുത്ത കാര്യങ്ങള്‍ അതേ പോലെ തിരിച്ചു കിട്ടിയ സന്ദര്‍ഭങ്ങളുണ്ടാവാം. ചിലപ്പോള്‍ മനസ്സ് നൊമ്പരപ്പെടും, ചിലപ്പോള്‍ സന്തോഷം മൂലം മനസ്സ് നിറയും. ഓര്‍മിച്ചെടുക്കുമ്പോള്‍ ചില അനുഭവങ്ങള്‍ തീക്ഷണതയുളളതാവും.
കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ വിദേശത്തായിരുന്നു. മസ്‌കറ്റില്‍ പത്രപ്രവര്‍ത്തകനായ മകന്റെ കൂടെ. അവനില്‍ നിന്നും കിട്ടിയ പരിചരണം ഓര്‍ത്തപ്പോള്‍ പ്രായം ചെന്ന എന്റെ മനസ്സില്‍ അവന്റെ കുസൃതികളും ഉപ്പയെന്ന നിലയില്‍ ഞാന്‍ അവനെ പരിചരിച്ചതും ഓര്‍മ്മയിലെത്തി.
ഒരു ദിവസം രാവിലെ ഉണ്ടായ സംഭവം ഇങ്ങിനെ.. ഗള്‍ഫ് ഓഫ് ഒമാന്‍ കടല്‍ക്കരയിലൂടെ എന്നും അതിരാവിലെ ഓടാനിറങ്ങും അവന്‍. രാവിലെയുളള എന്റെ നടത്തത്തിന് കോട്ടം വരാതിരിക്കാന്‍ എന്നേയും അവിടേക്ക് നടക്കാന്‍ കൊണ്ടുപോയി.
ഇവിടുത്തെ സമയം രാവിലെ അഞ്ച് മണിക്ക് മകന്‍ വന്നു വിളിച്ചുണര്‍ത്തി. ഉപ്പാ... ഉപ്പാ... എഴുന്നേല്‍ക്ക് എന്ന വിളി കേട്ടാണ് ഉണര്‍ന്നത്. ഉണര്‍ന്നെണീറ്റ് ഇരുന്നപ്പോഴേക്കും ധരിക്കാനുളള ജഴ്‌സിയുമായി അവന്‍ മുന്നിലെത്തി. അതും ധരിച്ചു. സോക്‌സും ഷൂസം റഡിയായി ഒരുക്കി വെച്ചിട്ടുണ്ട്. മണങ്ങി എടുക്കാന്‍ ശ്രമിക്കുമ്പോഴേക്കും അവന്‍ സോക്‌സ് എന്റെ കാലിലിട്ടുതന്നു. ഷൂ ഇട്ടുതന്നു. ലൈസ് കെട്ടി. ഇത്രയും ചെയ്തുതന്നപ്പോള്‍ അവനെ ശൈശവകാലത്ത് എണീപ്പിച്ച് ഡ്രസ്സ് ചെയ്യിച്ച്, കൊച്ചു സോക്‌സും ഷൂവും ധരിപ്പിച്ച് ബാലവാടിയിലേക്കു കൊണ്ടുപോയ ഓര്‍മ്മ മനസ്സിലേക്ക് തിരിച്ചെത്തി.
അവന്റെ താമസ സ്ഥലത്തുനിന്ന് 16 കി.മി അകലെയാണ് മേല്‍സൂചിപ്പിച്ച കടല്‍ത്തീരം. ഇവിടെ 16 കി.മി. കാറില്‍ ഓടിയെത്താന്‍ 10 മിനുട്ട് ധാരാളം. നല്ല ആറുവരിപ്പാത വാഹനങ്ങള്‍ പാതയിലൂടെ ഒഴുകിപ്പോവുകയാണ്. കടല്‍ തീരത്തെത്തി. അവന്‍ സാധാരണയായി തീരത്തിലൂടെ ഓടാറാണ് പതിവ്.
പക്ഷെ അന്ന് പ്രായമുളള എന്നെ ഓര്‍ത്ത് ഒപ്പം നടക്കാന്‍ തിരുമാനിച്ചു. നടക്കുമ്പോള്‍ കുഞ്ഞുനാളില്‍ ഞാനവന് കൊടുത്ത നിര്‍ദ്ദേശം പോലെ മെല്ലെ നടന്നാല്‍ മതി... ഓരം ചേര്‍ന്നു നടക്കേണ്ട... ശുചികരണത്തൊഴിലാളികളുമായി കടപ്പുറത്തൂടെ വാഹനം വരുമ്പോള്‍ എന്നെ പിടിച്ചു നിര്‍ത്തി ശ്രദ്ധിക്കാന്‍ പറഞ്ഞു. വഴുപ്പുളള സ്റ്റെപ്പ് കയറുമ്പോള്‍ വഴുതിവീഴാതിരിക്കാന്‍ കൈപിടിക്കുന്നു. കടലിലേക്ക് വെളളമൊഴുകിപ്പോവുന്ന ചെറുചാലുകള്‍ കടന്നു തുളളുമ്പോള്‍ കുട്ടിയോടെന്നപോലെ അപ്പ് അപ്പ് പറയുന്നു...
ഇത്രയുമായപ്പോഴേക്കും ഞാനൊരു കുട്ടിയായി മാറുകയായിരുന്നു... ഒപ്പം കൈ പിടിച്ചും പിടിക്കാതെയും നടന്നു നീങ്ങുന്ന ഒരു രക്ഷിതാവിനെ പോലെ തോന്നി അവന്റെ സമീപനം കണ്ടപ്പോള്‍... 30 മിനുട്ടോളം തീരത്തൂടെ നടന്നപ്പോള്‍ അടുത്ത ചോദ്യം ക്ഷീണം തോന്നുന്നുണ്ടോ? തിരിച്ചു നടക്കാനായോ... എന്നൊക്കെ.
തിരിച്ചും 30 മിനുട്ട് നടന്നാലെ കരയില്‍ പാര്‍ക്ക് ചെയ്ത കാറിനടുത്തെത്തൂ. തിരിച്ചു നടത്തം സൂര്യനഭിമുഖമായാണ്. വിയര്‍ത്തുകുളിച്ചു. വാഹനത്തില്‍ കയറും മുമ്പേ എന്റെ ഷൂസും, സോക്‌സും അവന്‍ തന്നെ അഴിച്ചുമാറ്റി. ദാഹമകറ്റാന്‍ വാഹനത്തില്‍ കരുതിവെച്ച വെളളം കുടിപ്പിച്ചു. അറുപത്തിമൂന്നിലെത്തിയ എനിക്ക് മുപ്പത്തിയാറുകാരനായ മകന്റെ പരിചരണം ഇങ്ങിനെയൊക്കെയായിരുന്നു.
ഒമാനിലെ ഒന്നാം ദിവസം...
നടുവേദന നിമിത്തം ശരിക്ക് മണങ്ങി ഷൂസും സോക്‌സും ഇടാനുളള വിഷമം മൂലമാണ് അതിനൊക്കെ അറിഞ്ഞുകൊണ്ടവന്‍ സഹായത്തിനെത്തിയത്. തിരിച്ചുകാറിലിരുന്ന് അവനോട് മനസ്സിലുണ്ടായ തോന്നലുകള്‍ പങ്കുവെച്ചു. അവന്‍ അതൊക്കെ കേട്ടു മറുപടി ചിരിയിലൊതുക്കി.
ഒന്നുകൂടി കൂട്ടിച്ചേര്‍ത്തു. നീ കുസൃതികാട്ടുമ്പോള്‍ പറഞ്ഞ പോലെ അനുസരിക്കാത്തപ്പോള്‍ വഴക്കുപറഞ്ഞിട്ടുണ്ട്. അതൊന്നും നിനക്കോര്‍മ്മയുണ്ടാവില്ല. ഇനിയും എനിക്ക് വയസ്സുകൂടുകയാണ്. കുട്ടിക്കാലത്ത് നീ കാണിച്ചപോലുളള വാശിയും മറ്റും കുറച്ചുകൂടി കാലം കഴിയുമ്പോള്‍ ഞാനും കാട്ടിത്തുടങ്ങും. തീര്‍ച്ചയായും അന്നേരം നീ എന്നെ വഴക്കുപറയും. അനുസരിക്കാത്തപ്പോള്‍ മുഖം വീര്‍പ്പിച്ച് പ്രതിഷേധിക്കും. ഇതൊക്കെ ഇന്നേ ഞാന്‍ മനസ്സില്‍ കാണുന്നു... അതിനും അവന്റെ ഉത്തരം ചിരിമാത്രമായിരുന്നു.
വായനക്കാരോട് ഈ ചെറിയൊരനുഭവം പങ്കുവെച്ചത് ശ്രദ്ധയ്ക്കുവേണ്ടിയാണ്. മക്കളില്‍ നിന്ന് തീര്‍ച്ചയായും ഇങ്ങനെയൊക്കെ നമുക്കുതിരിച്ചുകിട്ടും.. അതിനനുസരിച്ച് അവരെ വളര്‍ത്തിയാല്‍. നമ്മുടെ മക്കള്‍ ഓരോ കാര്യം ചെയ്യുമ്പോഴും യഥാര്‍ത്ഥത്തില്‍ അച്ഛനില്‍നിന്നും, അമ്മയില്‍നിന്നും പകര്‍ന്നു കിട്ടിയ അനുഭവങ്ങളാണതെന്ന് നമ്മള്‍ ഓര്‍ക്കണം. പിതൃത്വത്തിന്റെയും മാതൃത്വത്തിന്റെയും മൂല്യങ്ങള്‍ അവര്‍ക്ക് പകര്‍ന്നു കൊടുക്കണം.
അച്ഛനുമമ്മയും മകനെ സ്വതന്ത്രനാകാനനുവദിക്കണം. സ്വാശ്രയത്വമുളളവനാക്കി വളര്‍ത്തണം. മക്കളുടെ മേലുളള നിയന്ത്രണങ്ങള്‍ വളരുന്നതിനനുസരിച്ച് പതുക്കെ പതുക്കെ മുറിച്ചു മാറ്റണം. അവരെ നിരുപാധികം സ്‌നേഹിക്കണം. കര്‍ട്ടനുപിറകില്‍ മാറി നിന്ന് സ്‌നേഹത്തിന്റെ ഊര്‍ജ്ജം പകര്‍ന്ന് കുട്ടികളെ വളര്‍ത്തണം. അവര്‍ മുന്നോട്ടുപോകും. കൊടുത്തതൊക്കെ തിരിച്ചു തരും തീര്‍ച്ച.
എന്റെ മകന്റെ ഈയൊരുസമീപനം കാണുമ്പോള്‍ ഓര്‍ത്തു പോയതാണിതൊക്കെ... എന്റെ സമീപനം അവനോടിങ്ങിനെയൊക്കെയായിരുന്നു... അതിന്റെ നന്മയാവാം അവന്‍ കാത്തുസൂക്ഷിക്കുന്നത്. അതാണെനിക്ക് തിരിച്ചുതരുന്നതും...
67. അമ്മായിയുടെ അവിലിടിയും ഉച്ചന്‍വളപ്പ് പുരാണവും
68. എന്ന്, രമണി, കാസര്‍കോട്
69. ഞങ്ങളുടെ കുട്ടിക്കാലം ഇങ്ങനെയൊക്കെയായിരുന്നു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kookkanam Rahman, Article, Children, Story of my foot steps 71, Parents, Father, Mother

1. നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം
10.മറ്റുള്ളവരെ ശപിച്ചാല്‍ അതുഫലിക്കുമോ? ഉദാഹരണങ്ങളുമുണ്ട്
11.നിങ്ങളുടെ പൂച്ച മത്സ്യം തിന്നാറുണ്ടോ? ഏയ് ഇല്ല, മീന്‍ മാത്രമേ തിന്നാറുള്ളൂ
12.മന്ത്രവാദികളും ഹൈടെക് ആകുമ്പോള്‍
13.അന്യം നിന്നു പോകുന്ന ആണ്ടുനേര്‍ച്ചകള്‍
14.മാപ്പിളാരുടെ വീട്ടില്‍ വളരുന്ന പശുക്കള്‍ക്ക് പേര് ഹിന്ദുക്കളുടേത് !
15.കൗമാര കാലത്തെ ആ പ്രണയം ഇന്നും മനസ്സിലുണ്ട്
16.അന്നത്തെ രണ്ടായിരം രൂപയ്ക്ക് മാനേജ്‌മെന്റ് സ്‌കൂളില്‍ ജോലി; രൂപ മാസ ശമ്പളവും
17.പട്ടിണിക്കാലത്തെ മധുരമുള്ള ഓര്‍മ
18.സ്‌കൂള്‍ കാലം മധുരിക്കും കാലം; തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ആഘോഷം തന്നെ
19.ഉപ്പയും ഉമ്മയും ആയി നമ്മള്‍ കളിച്ചത് യാഥാര്‍ത്ഥ്യമാവാന്‍ സാധിക്കാതെ പോയതോര്‍ത്ത് ദു:ഖിക്കാനല്ലേ നമുക്കാവൂ; എന്നെങ്കിലും കാണാന്‍ പറ്റുമോ? ഒരിക്കല്‍ കൂടി...
20.തലസ്ഥാന യാത്രയിലെ ആദ്യാനുഭവങ്ങള്‍
21.ഹോട്ടലില്‍ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നവര്‍ ഇതൊന്ന് ശ്രദ്ധിക്കണം
22.സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും മറ്റൊരു മുഖവും ഇവര്‍ക്കുണ്ട്
23.വീണുടഞ്ഞ സ്വപ്നം
24.ജില്ലാകലക്ടര്‍മാരുമായുള്ള സൗഹൃദം
25.പേടിപ്പെടുത്തിയ ചുടുകാട്
26.ഒരു മഹിളാ സമാജം ലഹളാ സമാജമായ കഥ
27.മരണത്തെ മുഖാമുഖം കണ്ട മൂന്നനുഭവങ്ങള്‍
28.എം.വി ആര്‍ നോട് ഒരു ചോദ്യം
29.കാന്‍ഫെഡ് പ്രവര്‍ത്തനത്തിലൂടെ ദേശീയ അംഗീകാരം
30.ഉറവിടമില്ലാത്ത ഊമക്കത്തുകള്‍
31.ഞാന്‍ മറന്നെങ്കിലും അവര്‍ ഓര്‍ക്കുന്നു
32.പിണറായിക്കൊപ്പം യാത്ര ചെയ്ത പഴയൊരോര്‍മ്മ
33.30 ാം വയസിലെ കോളജനുഭവങ്ങള്‍; പ്രണയവും തെരഞ്ഞെടുപ്പും ഒടുവില്‍ രിസള്‍ട്ട് വിത്ത്‌ഹെല്‍ഡും
34.പത്രവാര്‍ത്ത ഉണ്ടാക്കിയ ഞെട്ടല്‍
35.റേഡിയോ പ്രക്ഷേപണാനുഭവങ്ങള്‍
36.മലപോലെ വന്നത് മഞ്ഞുപോലെ പോയി
37.രോഗികളേ നിങ്ങള്‍ തെക്കോട്ടുപോവാതെ വടക്കോട്ടു പോവൂ
38.തറവാട് ഒരോര്‍മ്മ
39.കരിവെളളൂരിലെ മുസ്ലീം കമ്മ്യൂണിസ്റ്റുകാര്‍
40.ഗ്രാന്‍ഡ് മോസ്‌ക്ക് ഒരത്ഭുതക്കാഴ്ച
41.ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി ഓര്‍മ്മച്ചെപ്പ് തുറന്നപ്പോള്‍
42.ബസിലെ സീറ്റ് സംവരണവും ഒഴിയുന്നവരുടെ വേദനയും
43.സംഘാടകനെന്നനിലയിലെ പ്രവര്‍ത്തനങ്ങള്‍
44.ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കെത്തിയ ചിലരെക്കുറിച്ച്
45.ഇല്ലാക്കഥകള്‍ മെനയും അത് പ്രചരിപ്പിക്കും, ചിലര്‍ക്ക് ഇക്കാര്യത്തില്‍ വലിയ മിടുക്കാണ്
46.ആ ദിനത്തില്‍ ഉമ്മൂമ്മയെ ഓര്‍ത്തുപോയി
47.എന്നെ സ്‌നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത രണ്ട് പണിക്കര്‍മാരും നഫീസത്തുബീവിയും
48.കളഞ്ഞുകിട്ടിയ വാച്ചും സ്‌ക്കൂളിലേക്കൊരു ഷെല്‍ഫും
ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി
49.ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി
50.ആശ്വാസമേകാനെങ്കിലും ആരെങ്കിലും ഒന്നു തിരിഞ്ഞുനോക്കുമോ?
51. ഒരു വെറ്റിലക്കഥ
52.എന്റെ സാക്ഷരതാ ക്ലാസ്
53.അങ്ങാടി ഉറക്കത്തിനിടയില്‍ പുട്ടുകച്ചവടം
55.തല്ലാത്തൊരമ്മാവന്റെ ഓര്‍മ്മക്കു മുന്നില്‍
56.പഠിക്കണം 97 ലെത്തിയ യോഗാചാര്യ രാമന്‍ മാസ്റ്ററെക്കുറിച്ച്