വിദ്യാര്‍ത്ഥിനിയെ സ്വന്തം മകളോടൊപ്പം ഓട്ടോയില്‍ കൂട്ടി കൊണ്ടുപോയി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി
Sep 23, 2018, 22:26 IST
കുമ്പള: (www.kasargodvartha.com 23.09.2018) വിദ്യാര്‍ത്ഥിനിയെ സ്വന്തം മകളോടൊപ്പം ഓട്ടോയില്‍ കൂട്ടി കൊണ്ടുപോയി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. സംഭവത്തില്‍ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയുടെ മൊഴിയെടുത്ത ശേഷം പോലീസില്‍ റിപ്പോര്‍ട്ട് നല്‍കി. കുമ്പള പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ രണ്ട് ദിവസം മുമ്പാണ് സംഭവം നടന്നത്.
ആധാര്‍ കാര്‍ഡ് എടുക്കാനെന്ന് പറഞ്ഞാണ് ഓട്ടോ ഡ്രൈവര്‍ തന്റെ മകളെയും മകളുടെ കൂട്ടുകാരിയായ സ്വകാര്യ സ്‌ക്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ 13 കാരിയെയും കൂട്ടി ടൗണിലേക്ക് പോയത്. ഇതിന് ശേഷം കുട്ടികളെയും കൊണ്ട് ബീച്ചില്‍ പോവുകയും ഓട്ടോറിക്ഷയില്‍ വെച്ച് കുട്ടികളുടെ മധ്യത്തിലിരുന്ന് മൊബൈലില്‍ പാട്ടും വീഡിയോയും കാട്ടികൊടുക്കുന്നതിനിടെ അയല്‍വാസിയായ പെണ്‍കുട്ടിയെ ഉപദ്രവിക്കുകയുമായിരുന്നു.
ഇത് കണ്ട ഒരാള്‍ ചോദ്യം ചെയ്തതോടെ വാക്കേറ്റമുണ്ടാവുകയും ഓട്ടോ ഡ്രൈവര്‍ സ്ഥലത്ത് നിന്നും മുങ്ങുകയുമായിരുന്നു. ഇതിന് മുമ്പ് നാല് തവണ പെണ്‍കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. പോലീസ് ഓട്ടോ ഡ്രൈവറെ കസ്റ്റഡിയിലെടുത്തെങ്കിലും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസില്‍ മൊഴി നല്‍കാന്‍ മുന്നോട്ട് വരാത്തതിനാല്‍ വിട്ടയക്കുകയായിരുന്നു. ഇതിനിടയിലാണ് ചൈല്‍ഡ് ലൈന്‍ പ്രവത്തകരുടെ കൗണ്‍സിലിംഗില്‍ പെണ്‍കുട്ടി തന്നെ ഉപദ്രവിച്ചതായി മൊഴി നല്‍കിയത്. റിപ്പോര്‍ട്ടില്‍ അന്വേഷണം നടത്തിയ ശേഷം കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, kasaragod, news, Kumbala, Auto Driver, Molestation-attempt, case, custody, Police, Molestation attempt; Auto driver in police custody
< !- START disable copy paste -->