city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്ന്, രമണി, കാസര്‍കോട്

നടന്നു വന്ന വഴിയിലൂടെ ഒരു തിരിഞ്ഞു നോട്ടം (ഭാഗം 68 ) / കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 04.09.2018) ത് ഒരു പ്രേമലേഖനത്തിലെ അവസാനവരിയല്ല. മകള്‍ അച്ഛന് അയച്ച കത്തിലെയോ, ഭര്‍ത്താവിന് ഭാര്യ അയച്ച കത്തിലെയോ അവസാന വാചകമല്ല. 'രമണി' പുരുഷനാണോ, സ്ത്രീയാണോയെന്ന് ഇന്നുവരെ ഞാന്‍ തിരിച്ചറിഞ്ഞിട്ടുമില്ല. സ്ത്രീനാമധാരിയായ പുരുഷനാവാനും സാധ്യതയുണ്ട്. എട്ടു വര്‍ഷത്തിനപ്പുറമുള്ള ഒരു സംഭവമാണ്. രമണി ആരാണെന്ന് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് ഞാന്‍ ഇന്നും. മറ്റൊന്നിനും വേണ്ടിയല്ല, ഒന്നു കണ്ടു സംസാരിക്കാന്‍ വേണ്ടി മാത്രം.

രമണിയെന്നു പറയുന്ന ഒരാള്‍ എഴുതിയ കത്തിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. വായനക്കാര്‍ കരുതിയിട്ടുണ്ടാവും എനിക്ക് അയച്ച കത്തിനെക്കുറിച്ചാണ് പറയുന്നതെന്ന്. ഇത് എനിക്കു കിട്ടിയതല്ല. നമ്മുടെ മുഖ്യമന്ത്രിക്ക് ലഭിച്ച ഒരു കത്താണിത്. ശരിയായ മേല്‍വിലാസമില്ലാത്തൊരു കത്ത്. ഇത്തരം കത്തുകളെ ഊമക്കത്തുകള്‍ എന്നാണ് സാധാരണ പറയപ്പെടാറ്. ശരിയായ മേല്‍വിലാസമില്ലാത്ത കത്തിന്റെ അവസാനഭാഗത്ത് രമണി, കാസര്‍കോട് എന്നു മാത്രമേ കാണിച്ചിട്ടുള്ളൂ..

കത്തിലെ ഉള്ളടക്കം ഈ ലേഖകനെ പരാമര്‍ശിച്ചു കൊണ്ടുള്ളതാണ്. ഞാന്‍ പ്രതിനിധാനം ചെയ്യുന്ന സംഘടനയെക്കുറിച്ചുള്ളതായിരുന്നു. എനിക്ക് നേരിട്ട് ഊമക്കത്തുകള്‍ പലതും കിട്ടിയിട്ടുണ്ട്. അതൊക്കെ ഭദ്രമായി സൂക്ഷിച്ചുവെച്ചിട്ടുണ്ട്. ആ കത്തുകള്‍ ചിലപ്പോഴൊക്കെ എടുത്തു നോക്കുക എനിക്കൊരു ഹോബിയാണ്. കത്തില്‍ പരാമര്‍ശിച്ചിട്ടുള്ള വസ്തുതകള്‍, എഴുത്തിന്റെ ശൈലി, കൈപ്പട, പോസ്റ്റ് ചെയ്ത സ്ഥലം ഇതൊക്കെ എന്നും നോക്കിവെക്കും. എന്റെ പ്രവര്‍ത്തികളെ ശ്ലാഘിക്കുന്നവരോടൊപ്പം എതിര്‍ക്കുന്ന, വിമര്‍ശിക്കുന്ന ആളുകളും ഉള്ളത് നല്ലതാണെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. പക്ഷേ ഊമക്കത്തുകളിലെ സാഹിത്യം പറഞ്ഞറിയിക്കാന്‍ കഴിയാത്ത വേദന ഉണ്ടാക്കുന്നതാണ്. ഇങ്ങനെയും ചിന്തിക്കുന്ന ആളുകള്‍ എനിക്കു ചുറ്റുമുണ്ടല്ലോ എന്നോര്‍ത്ത് സ്വയം ആരും കാണാതെ കരഞ്ഞു തീര്‍ക്കുന്ന സ്വഭാവമാണ് എന്റേത്.

വീണ്ടും രമണിയുടെ കത്തിലേക്കുതന്നെ തിരിച്ചുവരാം. 'രമണി' എന്ന പേരുകേട്ടപ്പോള്‍ എന്റെ മനസ്സിലേക്ക് ഓടിവന്ന രണ്ടു രൂപങ്ങളുണ്ട്. അവര്‍ രണ്ടുപേരും എന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ആണ്. അവര്‍ ഇങ്ങനെയൊരു വിശ്വാസമില്ലാത്ത കത്ത് അയക്കാന്‍ സാധ്യതയില്ലായെന്ന് പൂര്‍ണമായി ഞാന്‍ വിശ്വസിക്കുന്നു. എഴുതിയത് ആരെങ്കിലുമാകട്ടെ അതിന്റെ ഉള്ളടക്കം വായനക്കാരുമായി പങ്കിടേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നു.
എന്ന്, രമണി, കാസര്‍കോട്

കഴിഞ്ഞ അന്‍പതു വര്‍ഷത്തോളമായി സാമൂഹ്യ-വിദ്യാഭ്യാസ-സാംസ്‌കാരിക രംഗത്ത് എളിയ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. സമൂഹത്തിലെ നിന്ദിതരും പീഡിതരുമായവരുടെ ഇടയിലാണ് പ്രവര്‍ത്തനത്തിന്റെ ഏറിയ പങ്കും ചെലവഴിച്ചിട്ടുള്ളത്. സഹോദരിമാരുടെ പ്രയാസങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങളും ഏറെ നടത്തിയിട്ടുണ്ട്; ഇന്നും നടത്തിക്കൊണ്ടിരിക്കുന്നുമുണ്ട്.

മുഖ്യമന്ത്രിക്കയച്ച ഈ കത്തിലെ പ്രധാന പരാമര്‍ശം എയ്ഡ്‌സ് ബോധവല്‍ക്കരണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടതാണ്. സ്ത്രീകളെ ചൂഷണം ചെയ്യാനുള്ള ഒരേര്‍പ്പാടാണ് ഇതെന്നാണ് കത്തെഴുത്തുകാരിയുടെ കണ്ടെത്തല്‍. കാസര്‍കോട് ജില്ലയില്‍ രണ്ടായിരത്തില്‍പ്പരം ലൈംഗികവൃത്തിയില്‍ ഏര്‍പ്പെടുന്ന സഹോദരിമാരെ കണ്ടെത്തുകയും അവരില്‍ ലൈംഗികാരോഗ്യകാര്യങ്ങള്‍ ഊട്ടി ഉറപ്പിക്കുകയും ചെയ്യുന്ന ശ്രമകരമായ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന അമ്പതോളം വരുന്ന സാമൂഹ്യ-സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് നേതൃത്വം കൊടുക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. കഴിഞ്ഞ രണ്ടു ദശകമായി ഈ സഹോദരിമാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ എന്റെ നേതൃത്വത്തിലുള്ള സംഘം സക്രിയമായി ഇടപെട്ടുകൊണ്ടിരിക്കുകയാണ്.

ഇപ്പോള്‍ത്തന്നെ 400 ന് അടുത്ത് എയ്ഡ്‌സ് രോഗികള്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അയ്യായ്യിരത്തോളം എയ്ഡ്‌സ് രോഗികള്‍ ജില്ലയിലുണ്ടെന്ന് അനൗദ്യോഗികമായ ഒരു കണക്ക് സൂചിപ്പിക്കുന്നുണ്ട്. ഞങ്ങളുടെ പ്രവര്‍ത്തനഫലമായി എയ്ഡ്‌സ് വ്യാപനത്തിന് തടയിടാന്‍ ഒരു പരിധി വരെ സാധിച്ചിട്ടുണ്ട്. സന്നദ്ധപ്രവര്‍ത്തകര്‍ ഏറ്റെടുത്ത് നടപ്പാക്കാന്‍ തയ്യാറാകാത്ത ഒരു സര്‍ക്കാര്‍ പദ്ധതിയായ എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനം ഏറ്റെടുത്ത് നടത്തുകയും ഭീകരമായ ഈ രോഗബാധ വ്യാപിക്കുന്നത് തടയാന്‍ ശ്രമിച്ചതും ആണ് സ്ത്രീകളെ ചൂഷണം ചെയ്യാനുള്ള ഒരു ഏര്‍പ്പാടാണ് എന്ന് പരാതിയായി ഊമക്കത്ത് മുഖേന മുഖ്യമന്ത്രിക്ക് അയച്ചത്.

കേരള സംസ്ഥാനത്തില്‍ 53 പ്രോജക്ടുകള്‍ സന്നദ്ധ സംഘടനകളും സര്‍ക്കാര്‍ ഏജന്റുകളും ഏറ്റെടുത്ത് നടത്തുന്നുണ്ട്. അതില്‍ ഏറ്റവും നല്ല നിലയില്‍ പ്രവര്‍ത്തിക്കുകയും തടയിടാന്‍ ശ്രമിക്കുന്നതില്‍ നന്നായി വിജയിക്കുകയും ചെയ്ത 'പാന്‍ടെക്കിന്' കേരള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിക്കുകയുണ്ടായി. പ്രസ്തുത അവാര്‍ഡ് അന്നത്തെ ആരോഗ്യവകുപ്പു മന്ത്രി ശ്രീമതി ടീച്ചറില്‍ നിന്നും പാന്‍ടെക്കിനു വേണ്ടി ഞാനാണ് ഏറ്റുവാങ്ങിയത്. അവാര്‍ഡ് ഏറ്റുവാങ്ങുന്ന ഫോട്ടോ ഒട്ടുമിക്ക പത്രങ്ങളിലും വരികയുണ്ടായി. ആ ഫോട്ടോ കണ്ടിട്ടാവണം ഈ ഊമക്കത്തുകാരി ഇങ്ങനെയും അതില്‍ കുറിച്ചിട്ടു. 'ഇങ്ങനെയുള്ള ഒരു വ്യക്തി നമ്മുടെ മന്ത്രിയില്‍ നിന്ന് അവാര്‍ഡ് വാങ്ങുന്ന ഫോട്ടോയും പത്രത്തില്‍ കാണുകയുണ്ടായി'. നമ്മുടെ മന്ത്രി എന്നത് ഊമക്കത്തുകാരിയുടെ കക്ഷിയില്‍പ്പെട്ട മന്ത്രി എന്ന നിലയിലോ എന്ന് വ്യക്തമല്ല.

ഊമക്കത്തു തന്നെ തട്ടിപ്പാണ്. നമ്മുടെ മന്ത്രി എന്ന പ്രയോഗം വച്ചതിലും എന്തോ കള്ളത്തരമുണ്ട്. ഇങ്ങനെയൊക്കെ എഴുതുന്ന വ്യക്തിക്ക് കൃത്യമായിത്തന്നെ ഊരും പേരും കാണിച്ച് എഴുതുന്നതല്ലേ ഉചിതം.

അടുത്ത പരാമര്‍ശം ഞാന്‍ ഉള്‍ക്കൊള്ളുന്ന സംഘടനയെക്കുറിച്ചാണ്. 'കാന്‍ഫെഡ്' എന്ന പ്രസ്ഥാനത്തെ തകര്‍ത്ത് പുതിയൊരു സംഘടനക്ക് രൂപം കൊടുത്ത ആളാണ് ഞാനെന്നാണ്. കാന്‍ഫെഡ് പ്രസ്ഥാനത്തിനുവേണ്ടി രാവും പകലും ഓടി നടന്ന് അധ്വാനിച്ച ഞാനും എന്നെപ്പോലെയുള്ളവരും ഒരു കാരണവശാലും അതിനെ തകര്‍ക്കാന്‍ ശ്രമിക്കില്ല. തിരുവനന്തപുരത്തുള്ള ചില കുബുദ്ധികള്‍ ആസൂത്രണം ചെയ്ത 'പിടിച്ചെടുക്കല്‍' പദ്ധതിയുടെ ഭാഗമായിട്ടാണ് കാന്‍ഫെഡ് പ്രസ്ഥാനം തകരാന്‍ ഇടയായത്. എങ്കിലും ഇന്നും നിയമത്തിന്റെ വഴിയിലും സാമൂഹ്യബാധ്യതയുടെ പേരിലും ആ പ്രസ്ഥാനത്തെ നശിപ്പിക്കാതിരിക്കാന്‍ ഞാനടക്കം പലരും ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. കാന്‍ഫെഡിന്റെ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെയാണ് അന്തരിച്ച പി ടി ഭാസ്‌കരപണിക്കരുടെ നിര്‍ദ്ദേശപ്രകാരം 'പാന്‍ടെക്ക്' എന്ന സംഘടന രൂപികൃതമായതും പ്രവര്‍ത്തനം ആരംഭിച്ചതും. കാന്‍ഫെഡ് അനൗപചാരിക വിദ്യാഭ്യാസത്തിനും പാന്‍ടെക്ക് അനൗപചാരിക സാങ്കേതിക വിദ്യാഭ്യാസത്തിനും ഊന്നല്‍ നല്കി പ്രവര്‍ത്തിക്കുന്നു.

അധ:സ്ഥിത വിഭാഗങ്ങളില്‍പ്പെട്ട കൊറഗ സ്ത്രീകളെ സംഘടിപ്പിച്ച് ഒരു മാസം നീണ്ടുനിന്ന ജീവിതപരിശീലന ക്യാമ്പ് നടത്തുകയും കന്നഡ കവി കയ്യാര്‍ കിഞ്ഞണ്ണറൈയുടെയും ധര്‍മ്മസ്ഥല മഠാധിപതിയുടെയും ആശീര്‍വാദത്തോടെ പത്തോളം കൊറഗ യുവതീ - യുവാക്കള്‍ക്ക് യോജിച്ച വധൂവരന്മാരെ കണ്ടെത്തി സമൂഹവിവാഹം നടത്തിയതുമാണോ ഊമക്കത്തുകാരി സൂചിപ്പിച്ച സ്ത്രീചൂഷണം. നിരക്ഷരരായ അമ്മപെങ്ങന്മാരെ കണ്ടെത്തി അവര്‍ക്ക് എഴുത്തും വായനയും വശമാക്കിക്കൊടുത്തതാണോ സ്ത്രീചൂഷണം?. തൊഴിലില്ലാതെ ജീവിതപ്രയാസങ്ങള്‍ അനുഭവിക്കുന്ന നൂറുകണക്കിന് സഹോദരിമാര്‍ക്ക് ഹോം നഴ്‌സിംഗില്‍ പരിശീലനം നല്‍കുകയും അവര്‍ക്ക് ജോലി ലഭ്യാമാക്കിക്കൊടുക്കുകയും ചെയ്തതാണോ സ്ത്രീചൂഷണം?. പാന്‍ടെക്കിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ 22 വര്‍ഷമായി നിരവധി ട്രേഡുകളില്‍ ആയിരക്കണക്കിന് സഹോദരിമാര്‍ക്ക് പരിശീലനം നല്‍കി ജീവിതമാര്‍ഗമുണ്ടാക്കിക്കൊടുക്കാന്‍ സഹായിച്ചതാണോ ചൂഷണം? എയ്ഡ്‌സ് രോഗികളായ സഹോദരിമാരെ കണ്ടെത്തി അവര്‍ക്ക് പുതിയൊരു ജീവിതമാര്‍ഗ്ഗം കാണിച്ചികൊടുത്തതാണോ സ്ത്രീചൂഷണം? നിര്‍ധനരായ ഗര്‍ഭിണികള്‍ക്കും കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കും ആരോഗ്യബോധവല്‍ക്കരണം നടത്തിയും അത്യാവശ്യഘട്ടങ്ങളില്‍ സര്‍ക്കാര്‍ സഹായം ലഭ്യമാക്കിക്കൊടുക്കുകയും ചെയ്തതാണോ സ്ത്രീചൂഷണം?. ടി ബി രോഗം പിടിപെട്ട സഹോദരിമാരെയും വീട്ടില്‍നിന്ന് അനുഭവപ്പെടുന്ന പ്രയാസങ്ങള്‍ക്കൊണ്ട് വീടു വിട്ടോടുന്ന പെണ്‍കുഞ്ഞുങ്ങളെ കണ്ടെത്തി സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിക്കുകയും അവരെ രക്ഷപ്പെടുത്തുകയും ചെയ്യുന്നതാണോ സ്ത്രീചൂഷണം?.

സമൂഹത്തിലെ ദുര്‍ബലവിഭാഗങ്ങള്‍ക്കു വേണ്ടി തന്നാലാവുംവിധം പ്രവര്‍ത്തിക്കുന്ന പ്രത്യേകിച്ച് സ്ത്രീജനങ്ങളുടെ ഉന്നമനത്തിനു ശ്രമിക്കുന്ന വ്യക്തിയെ പ്രോത്സാഹിപ്പിക്കാന്‍ മനസ്സു കാണിക്കുന്നില്ലെങ്കിലും താറടിച്ചു കാണിക്കാതിരിക്കാന്‍ ഊമക്കത്തെഴുത്തുകാരിയെപ്പോലുള്ളവര്‍ ശ്രമിച്ചിരുന്നെങ്കില്‍...

1. നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം

10.മറ്റുള്ളവരെ ശപിച്ചാല്‍ അതുഫലിക്കുമോ? ഉദാഹരണങ്ങളുമുണ്ട്

11.നിങ്ങളുടെ പൂച്ച മത്സ്യം തിന്നാറുണ്ടോ? ഏയ് ഇല്ല, മീന്‍ മാത്രമേ തിന്നാറുള്ളൂ

12.മന്ത്രവാദികളും ഹൈടെക് ആകുമ്പോള്‍

13.അന്യം നിന്നു പോകുന്ന ആണ്ടുനേര്‍ച്ചകള്‍

14.മാപ്പിളാരുടെ വീട്ടില്‍ വളരുന്ന പശുക്കള്‍ക്ക് പേര് ഹിന്ദുക്കളുടേത് !

15.കൗമാര കാലത്തെ ആ പ്രണയം ഇന്നും മനസ്സിലുണ്ട്

16.അന്നത്തെ രണ്ടായിരം രൂപയ്ക്ക് മാനേജ്‌മെന്റ് സ്‌കൂളില്‍ ജോലി; രൂപ മാസ ശമ്പളവും

17.പട്ടിണിക്കാലത്തെ മധുരമുള്ള ഓര്‍മ

18.സ്‌കൂള്‍ കാലം മധുരിക്കും കാലം; തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ആഘോഷം തന്നെ

19.ഉപ്പയും ഉമ്മയും ആയി നമ്മള്‍ കളിച്ചത് യാഥാര്‍ത്ഥ്യമാവാന്‍ സാധിക്കാതെ പോയതോര്‍ത്ത് ദു:ഖിക്കാനല്ലേ നമുക്കാവൂ; എന്നെങ്കിലും കാണാന്‍ പറ്റുമോ? ഒരിക്കല്‍ കൂടി...

20.തലസ്ഥാന യാത്രയിലെ ആദ്യാനുഭവങ്ങള്‍

21.ഹോട്ടലില്‍ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നവര്‍ ഇതൊന്ന് ശ്രദ്ധിക്കണം

22.സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും മറ്റൊരു മുഖവും ഇവര്‍ക്കുണ്ട്

23.വീണുടഞ്ഞ സ്വപ്നം

24.ജില്ലാകലക്ടര്‍മാരുമായുള്ള സൗഹൃദം

25.പേടിപ്പെടുത്തിയ ചുടുകാട്

26.ഒരു മഹിളാ സമാജം ലഹളാ സമാജമായ കഥ

27.മരണത്തെ മുഖാമുഖം കണ്ട മൂന്നനുഭവങ്ങള്‍

28.എം.വി ആര്‍ നോട് ഒരു ചോദ്യം

29.കാന്‍ഫെഡ് പ്രവര്‍ത്തനത്തിലൂടെ ദേശീയ അംഗീകാരം

30.ഉറവിടമില്ലാത്ത ഊമക്കത്തുകള്‍

31.ഞാന്‍ മറന്നെങ്കിലും അവര്‍ ഓര്‍ക്കുന്നു

32.പിണറായിക്കൊപ്പം യാത്ര ചെയ്ത പഴയൊരോര്‍മ്മ

33.30 ാം വയസിലെ കോളജനുഭവങ്ങള്‍; പ്രണയവും തെരഞ്ഞെടുപ്പും ഒടുവില്‍ രിസള്‍ട്ട് വിത്ത്‌ഹെല്‍ഡും

34.പത്രവാര്‍ത്ത ഉണ്ടാക്കിയ ഞെട്ടല്‍

35.റേഡിയോ പ്രക്ഷേപണാനുഭവങ്ങള്‍

36.മലപോലെ വന്നത് മഞ്ഞുപോലെ പോയി

37.രോഗികളേ നിങ്ങള്‍ തെക്കോട്ടുപോവാതെ വടക്കോട്ടു പോവൂ

38.തറവാട് ഒരോര്‍മ്മ

39.കരിവെളളൂരിലെ മുസ്ലീം കമ്മ്യൂണിസ്റ്റുകാര്‍

40.ഗ്രാന്‍ഡ് മോസ്‌ക്ക് ഒരത്ഭുതക്കാഴ്ച

41.ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി ഓര്‍മ്മച്ചെപ്പ് തുറന്നപ്പോള്‍

42.ബസിലെ സീറ്റ് സംവരണവും ഒഴിയുന്നവരുടെ വേദനയും

43.സംഘാടകനെന്നനിലയിലെ പ്രവര്‍ത്തനങ്ങള്‍

44.ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കെത്തിയ ചിലരെക്കുറിച്ച്

45.ഇല്ലാക്കഥകള്‍ മെനയും അത് പ്രചരിപ്പിക്കും, ചിലര്‍ക്ക് ഇക്കാര്യത്തില്‍ വലിയ മിടുക്കാണ്


46.ആ ദിനത്തില്‍ ഉമ്മൂമ്മയെ ഓര്‍ത്തുപോയി

47.എന്നെ സ്‌നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത രണ്ട് പണിക്കര്‍മാരും നഫീസത്തുബീവിയും

48.കളഞ്ഞുകിട്ടിയ വാച്ചും സ്‌ക്കൂളിലേക്കൊരു ഷെല്‍ഫും 

ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി

49.ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി

50.ആശ്വാസമേകാനെങ്കിലും ആരെങ്കിലും ഒന്നു തിരിഞ്ഞുനോക്കുമോ?

51. ഒരു വെറ്റിലക്കഥ

52.എന്റെ സാക്ഷരതാ ക്ലാസ്

53.അങ്ങാടി ഉറക്കത്തിനിടയില്‍ പുട്ടുകച്ചവടം


55.തല്ലാത്തൊരമ്മാവന്റെ ഓര്‍മ്മക്കു മുന്നില്‍

56.പഠിക്കണം 97 ലെത്തിയ യോഗാചാര്യ രാമന്‍ മാസ്റ്ററെക്കുറിച്ച്




67. അമ്മായിയുടെ അവിലിടിയും ഉച്ചന്‍വളപ്പ് പുരാണവും
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kookkanam Rahman, Article, Story, Story of My footsteps part 68, By Ramani, Kasargod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia