city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാനായി കുഞ്ഞിരാമനെ കണ്ടുമുട്ടിയപ്പോള്‍...

നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം (ഭാഗം 64)

കൂക്കാനം റഹ് മാന്‍


(www.kasargodvartha.com 08.08.2018)  കാസര്‍കോട് ജില്ലാ പഞ്ചായത്തിലെ കോണിപ്പടി കയറാന്‍ നോക്കുമ്പോള്‍ വരാന്തയിലിരിക്കുന്ന ഒരു പരിചിത മുഖം കണ്ടു. അദ്ദേഹം പുറത്തേക്ക് നോക്കി ചായ കുടിക്കുകയാണ്. അടുത്തുചെന്നു. 'കാനായി' അല്ലേ? എന്റെ സംശയത്തോടെയുള്ള ചോദ്യം. 'അതേയല്ലോ.' എവിടെയോ കണ്ടു മറന്നൊരു മുഖം. അദ്ദേഹം പ്രതിവചിച്ചു. ഞാന്‍ ഓര്‍മ്മ പുതുക്കി. രണ്ടു വര്‍ഷം മുമ്പ് തിരുവനന്തപുരത്ത് തിക്കുറിശ്ശി ഫൗണ്ടേഷന്‍ അവാര്‍ഡ് സ്വീകരണ ചടങ്ങിലാണ് കൂടുതല്‍ അടുത്തിട പഴകിയത്. കാനായി കുഞ്ഞിരാമനും ഞാനും അവാര്‍ഡ് സ്വീകരിക്കാനാണ് 'കലാഭവന്‍' തിയേറ്ററില്‍ എത്തിയത്. അന്ന് സംസാരമധ്യേ അദ്ദേഹം ഒരു കാര്യം സൂചിപ്പിച്ചിരുന്നു. ഇനിയുള്ള കാലം നാട്ടിലും തന്റെ ചില സൃഷ്ടികള്‍ ഉണ്ടാക്കണമെന്ന ആഗ്രഹമുണ്ടെന്ന്.
കാനായി കുഞ്ഞിരാമനെ കണ്ടുമുട്ടിയപ്പോള്‍...

ജില്ലാ പഞ്ചായത്ത് ഓഫീസ് ഗ്രൗണ്ടില്‍ കാനായി ഒരു ശില്പം പണിയുകയാണ്. കാസര്‍കോടിന്റെ ഒരു മുഖം അതില്‍ പ്രതിഫലിക്കുമെന്ന് അദ്ദേഹം പറയുന്നു. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലും വിദേശത്തും ഒരുപാട് ശില്പങ്ങള്‍ക്ക് രൂപവും ഭാവവും നല്‍കിയ കാനായി അദ്ദേഹത്തിന്റെ ജന്മനാടായ കാസര്‍കോട്ട് ഉണ്ടാക്കാന്‍ പോകുന്ന ശില്പവും വിത്യസ്തമായ ചിന്തയ്ക്കും കാഴ്ചയ്ക്കും വഴിയൊരുക്കുന്നത് തന്നെയായിരിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

ഇടയ്ക്ക് കുശലപ്രശ്‌നത്തിലേക്ക് കടന്നു. എന്താണ് മാഷ് ഇപ്പോള്‍ ഇവിടേക്ക് വന്നത്? 'സര്‍ക്കാര്‍ അനുവദിച്ചുതന്ന സുരക്ഷാ പ്രൊജക്ടിനെക്കുറിച്ചും അതുമായി ഇടപെടുന്ന സ്ത്രീ ലൈംഗിക തൊഴിലാളികളെക്കുറിച്ചും അവര്‍ ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പരുവത്തിലെത്തിയ കാര്യത്തെക്കുറിച്ചും ഞാന്‍ പറഞ്ഞു. അവര്‍ രൂപീകരിച്ച സ്വയംസഹായ സംഘങ്ങളെക്കുറിച്ചും ആ സംഘങ്ങള്‍ നിലവിലുള്ള സര്‍ക്കാര്‍ സഹായം നല്‍കുന്ന കുടുംബശ്രീയുമായി ബന്ധിപ്പിക്കുന്നതിനെക്കുറിച്ചും പറഞ്ഞു. അവരുടെ കൂടെയാണ് ഞാന്‍ വന്നതെന്നും സൂചിപ്പിച്ചു.

കേട്ടമാത്രയില്‍ അദ്ദേഹം പ്രതിവചിച്ചു. 'നല്ല കാര്യം. കേരളീയരായ നമ്മള്‍ നമ്മുടെ യഥാര്‍ത്ഥമുഖം ഇനിയും വെളിവാക്കുന്നില്ല. സെക്‌സ് എല്ലാവര്‍ക്കും ആവശ്യമാണ്. മനസ്സിന്റെ ഉല്‍ക്കടമായ ആശയാണ് എതിര്‍ലിംഗത്തില്‍പ്പെട്ടവരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയെന്നത്. ആ വികാരത്തിന് സംതൃപ്തി വരുത്താന്‍ എല്ലാവര്‍ക്കും ആഗ്രഹമുണ്ട്. അത് ചെയ്യാന്‍ പറ്റാതിരിക്കുമ്പോള്‍ മനസ്സ് അസ്വസ്ഥമാകും. മാനസിക ആരോഗ്യം തകരാറിലാകും. പീഡനങ്ങള്‍ നടക്കും കൊലപാതകങ്ങള്‍ അരങ്ങേറും. മോഹഭംഗങ്ങളുണ്ടാകുമ്പോള്‍ മദ്യപാനത്തിലേക്കും മയക്കുമരുന്നിലേക്കും തിരിയും. സമൂഹത്തിനാകെ വിപത്തു വരുത്തും.

ഇതിനു മാറ്റമുണ്ടാകണമെങ്കില്‍ സെക്‌സ് എജുക്കേഷന്‍ കൊടുക്കണം. കൃത്യമായി കാര്യങ്ങള്‍ പറഞ്ഞു കൊടുക്കണം. നമ്മളാരെങ്കിലും ലൈംഗികാവയവങ്ങളുടെ പേര് പ്രാദേശിക ഭാഷയില്‍ പറയാറുണ്ടോ? നമ്മുടെ കള്ളമാന്യതയുടെ ഒരു ലക്ഷണമാണത്. സംസ്‌കൃത വാക്കുകളായ ലിംഗം, യോനി, സ്തനം എന്നീ വാക്കുകകളാണ് മലയാള പദത്തിന് പകരം പറയുന്നത്. എല്ലാ കാര്യങ്ങളും പ്രാദേശിക ഭാഷയില്‍ പറയുന്ന നമ്മള്‍ എന്തേ ലൈംഗികാവയവങ്ങളുടെ പേര് ആ ഭാഷയില്‍ പറയാന്‍ അറക്കുന്നു?

ഈ കാര്യം സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ പുത്തിഗെ പഞ്ചായത്തില്‍ നിന്ന് കുറേ തുല്യതാ പഠിതാക്കള്‍ ടി വി രവീന്ദ്രന്‍ മാഷിന്റെ നേതൃത്വത്തില്‍ പഠനയാത്രയുടെ ഭാഗമായി കളക്ടറേറ്റും സാക്ഷരതാ ആഫീസും സന്ദര്‍ശിക്കാനെത്തി. കാനായി കുഞ്ഞിരാമനെന്ന ലോകപ്രശസ്ത ശില്പിയാണ് തങ്ങളുടെ മുമ്പിലിരിക്കുന്നതെന്നും അവര്‍ മനസ്സിലാക്കി. അവര്‍ അദ്ദേഹത്തിന്റെ ചുറ്റും കൂടി.

അവരോട് കാനായി ചോദിച്ചു. 'നിങ്ങള്‍ അക്ഷരങ്ങള്‍ പഠിച്ചോ? 'ചിത്രം വരയ്ക്കാനറിയോ?' വന്ന പഠിതാക്കള്‍ ഉത്തരം പറയാതെ ചിരിക്കുക മാത്രം ചെയ്തു. അദ്ദേഹം വീണ്ടും വാചാലനായി. ഒരു സ്ത്രീയുടെ ഔട്ട്‌ലൈന്‍ ചിത്രം വരച്ച് നെഞ്ചിന്റെ ഭാഗത്ത് 'ധ' എന്നെഴുതിയാല്‍ സ്ത്രീയുടെ ഏതവയമാവും?.' എല്ലാവരും ചിരിക്കാന്‍ തുടങ്ങി. കൂട്ടത്തില്‍ ഒരു പഠിതാവ് പറഞ്ഞു. 'രണ്ട് മുലകളെ സൂചിപ്പിക്കും. ഇങ്ങനെ പറയാന്‍ നിങ്ങള്‍ക്ക് ധൈര്യം കിട്ടിയില്ലേ? എങ്കില്‍ രണ്ട് കാലുകള്‍ക്കിടയിലെ ഇംഗ്ലീഷ് അക്ഷരമാലയിലെ 'ഢ' എഴുതിയാല്‍ ഏതവയവത്തെ പ്രതിനിധീകരിക്കും.? വീണ്ടും കൂട്ടച്ചിരി. ആദ്യത്തെ ഉത്തരം പറഞ്ഞ ഒരു സ്ത്രീ വിളിച്ചു പറഞ്ഞു. 'വെജൈന'. ഓ ഇംഗ്ലീഷ് പദമാണ് പറയുന്നതല്ലേ? അതിന്റെ മലയാളപദം പറയാന്‍ പറ്റുമോ? ആരും പറഞ്ഞില്ല ഇതാണ് നമ്മുടെ തെറ്റ്. സത്യം പറയില്ല. ഉള്ളതുപോലെ കാര്യം വിളിച്ചു പറയില്ല. മറച്ചുവെച്ച് സംസാരിക്കും. ഇത് നിങ്ങള്‍ മാറ്റിയെടുക്കണം. അതാണ് നിങ്ങള്‍ പഠിക്കേണ്ടത്.

തുടര്‍ന്ന് എന്റെ കൈയ്യില്‍നിന്നും ഒരു കടലാസ് തുണ്ടുവാങ്ങി അതില്‍ ഒരു സ്ത്രീ രൂപത്തിന്റ ഔട്ട്‌ലൈന്‍ വരച്ചു. ചില അക്ഷരങ്ങള്‍ ചില പ്രത്യേകസ്ഥലങ്ങളില്‍ വരച്ചു പഠിതാക്കള്‍ക്ക് കാണിച്ചു കൊടുത്തു. എല്ലാവരും ചിത്രത്തിലേക്കും ഓരോ അക്ഷരങ്ങള്‍ കുറിക്കുമ്പോഴുണ്ടാകുന്ന ശരീരാവയവങ്ങളിലേക്കും ശ്രദ്ധിച്ചു. അവര്‍ കൈയ്യടിച്ചു. ഇതിനിടയില്‍ വരാന്തയിലേക്ക് ഒരു മുട്ടനാട് കടന്നു വന്നു. കണ്ടോ അവന്‍ നിങ്ങള്‍ നില്‍ക്കുന്ന സ്ഥലത്തേക്ക് നോട്ടമിട്ടു വന്നതു കണ്ടില്ലേ? പഠിതാക്കള്‍ യാത്ര പറഞ്ഞു പിരിഞ്ഞുപോയി.

വീണ്ടും ഞങ്ങള്‍ കുറച്ചു സമയം സംസാരിച്ചിരുന്നു. നഗ്നതയെക്കുറിച്ചും ലൈംഗികതയെക്കുറിച്ചും തന്നെയായിരുന്നു. തുടര്‍ന്നു സംസാരിച്ചത്. വര്‍ഷങ്ങള്‍ക്കുമുമ്പ് നഗ്നയായ യക്ഷി ശില്പം മലമ്പുഴ ഗാര്‍ഡനില്‍ ഉണ്ടാക്കിവച്ചതിന്റെ സന്ദേശം ഇതായിരുന്നു. ഇതാ ഇത്രേയുള്ളൂ സ്ത്രീ അവയവം, അതിനപ്പുറം ഒന്നുമില്ല. കണ്ടോളൂ, ആസ്വദിച്ചോളൂ. എന്തൊക്കെയോ വിമര്‍ശനങ്ങളുണ്ടായി. എന്നിട്ടും അതവിടെത്തന്നെ നില്‍ക്കുന്നു. മലയാളികളുടെ കള്ളമനസ്സിന് കളങ്കമുണ്ടാക്കിക്കൊണ്ടുതന്നെ.

'നിങ്ങള്‍ കൊണ്ടുനടക്കുന്ന സ്ത്രീ ലൈംഗികതൊഴിലാളികളില്ലേ? അവരെ ആരാണ് അങ്ങനെയാക്കിയത്. നമ്മളല്ലേ? അവരുടെ പിന്നാലെ പോയി നമ്മുടെ യുവത നശിക്കുകയല്ലേ? രോഗികളായി മാറുകയല്ലേ? ലൈംഗിക ശുചിത്വ ബോധമുണ്ടോ നമുക്ക്? എങ്ങനെയെങ്കിലും ഒരു പെണ്ണിനെ സംഘടിപ്പിച്ച് കൃത്യം നിര്‍വ്വഹിക്കുകയല്ലേ? ഭയപ്പാടോടെയല്ലേ കാര്യം നടത്തുന്നത്. ആരെങ്കിലും കാണുന്നുണ്ടോ? അറിയുന്നുണ്ടോ? എന്ന ഭയം മൂലം ശുചിത്വകാര്യങ്ങള്‍ ശ്രദ്ധിക്കാതെ, ആരോഗ്യകാര്യങ്ങള്‍ നോക്കാതെ, ലൈംഗിക ചേഷ്ടകളില്‍പ്പെട്ട് തൃപ്തിപ്പെടുകയല്ലേ?

ആംസ്റ്റര്‍ഡാമില്‍ ചെന്നപ്പോഴുണ്ടായ ഒരനുഭവം അദ്ദേഹം പറഞ്ഞു. ലൈസന്‍സുള്ള, ശുചിത്വമുളള, ആരോഗ്യകാര്യങ്ങള്‍ ശ്രദ്ധിക്കുന്ന സെക്‌സ് കേന്ദ്രങ്ങള്‍ ഉണ്ടവിടെ. മനോഹരമായ കൊച്ചു കൊച്ചു മുറികള്‍, പാസെടുത്ത് അകത്തു കടന്ന് തങ്ങളുടെ ലൈംഗിക തൃഷ്ണ ശമിപ്പിച്ച് പുറത്തുവരാം. മാനസിക സംതൃപ്തിയോടെ ലൈംഗികചോദനയ്ക്ക് ശമനം വരുത്താം. ഇങ്ങനെയുള്ള ഒരു കേന്ദ്രത്തിലേക്ക് കാനായി ചെന്ന കാര്യം പറഞ്ഞു. പാസ് എടുത്ത് അകത്തുകടന്നപ്പോള്‍ ആരോഗ്യവതിയും സുന്ദരിയുമായ ഒരു സ്ത്രീയുടെ ചോദ്യം. 'നിങ്ങള്‍ ഇന്ത്യക്കാരനോ, പാക്കിസ്ഥാന്‍കാരനോ?' എന്നായിരുന്നു ചോദ്യം. ഇന്ത്യക്കാരുമായും പാക്കിസ്ഥാന്‍കാരുമായും ഞങ്ങള്‍ ലൈംഗികബന്ധത്തിലേര്‍പ്പെടില്ലെന്നും നിങ്ങള്‍ ശുചിത്വമില്ലാത്തവരാണെന്നും പറഞ്ഞ് മുറിയുടെ വാതില്‍ തുറന്ന് പുറത്തേക്ക് കടന്നു പോകാന്‍ ആവശ്യപ്പെട്ടു പോലും. പിന്നീടദ്ദേഹം അങ്ങോട്ടുപോകാന്‍ ശ്രമിച്ചില്ലെന്നും പറഞ്ഞു.

കോളജ് കുട്ടികളോടും യൂണിവേഴ്‌സിറ്റിയിലെ കുട്ടികളോടും സെക്‌സിനെക്കുറിച്ച് സംസാരിക്കുന്ന കാര്യവും ഈയിടെ സൂര്യ ടി വി ചാനലില്‍ നടത്തിയ ഒരഭിമുഖത്തെക്കുറിച്ചും പറഞ്ഞു. പച്ചയായി കാര്യങ്ങള്‍ പറയുന്നത് ഇഷ്ടപ്പെട്ടില്ല എന്ന നാട്യമാണ് ഇവരുടെയൊക്കെ മുഖത്ത്. പക്ഷേ, അവര്‍ക്കത് ഇഷ്ടമാണ്. വെറും നാട്യമാണ് ഇവരുടെയൊക്കെ മുഖമുദ്ര. ഇത് മാറ്റിയെടുക്കണം. എങ്കിലേ മാനസിക ആരോഗ്യമുള്ള ഒരു തലമുറ ഇവിടെ വളര്‍ന്നു വരൂ. എല്ലാം ജുഗുപ്‌സാവഹമായി വെക്കുകയും ആവശ്യം വരുമ്പോള്‍ ആ രീതിവെച്ചുതന്നെ കാര്യം സാധിക്കുകയും ചെയ്യുന്ന സ്വഭാവം മാറ്റിയെടുക്കണം.

ഇടയ്ക്ക് അല്പം സ്വകാര്യത്തിലേക്കും കടന്നു. കാനായിയുടെ കുടുംബത്തെക്കുറിച്ചാരാഞ്ഞു. 'എനിക്കു മക്കളില്ല.' അതു കേട്ടപ്പോള്‍ അദ്ദേഹത്തിന്റെ പുറത്തൊന്നു തട്ടി. 'എനിക്കതില്‍ സന്തോഷമേയുള്ളൂ. എന്റെ മുഴുവന്‍ സമയവും എന്റെ പ്രവൃത്തിയില്‍ ശ്രദ്ധിക്കാമല്ലോ? ഇതില്‍നിന്നും നല്ലൊരു സംതൃപ്തി എനിക്കു കിട്ടുന്നുണ്ട്. മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാറുമില്ല. അദ്ദേഹം പറഞ്ഞു നിര്‍ത്തി. അവസരം കിട്ടുമ്പോള്‍ വിളിക്കണമെന്നും കാണണമെന്നും സംസാരിക്കണമെന്നും പറഞ്ഞ് ഞാന്‍ യാത്രയായി. കാനായി താന്‍ പണിയുന്ന ശില്പത്തിന്റെ നിര്‍മാണ സ്ഥലത്തേക്കും പോയി.

1. നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം

10.മറ്റുള്ളവരെ ശപിച്ചാല്‍ അതുഫലിക്കുമോ? ഉദാഹരണങ്ങളുമുണ്ട്

11.നിങ്ങളുടെ പൂച്ച മത്സ്യം തിന്നാറുണ്ടോ? ഏയ് ഇല്ല, മീന്‍ മാത്രമേ തിന്നാറുള്ളൂ

12.മന്ത്രവാദികളും ഹൈടെക് ആകുമ്പോള്‍

13.അന്യം നിന്നു പോകുന്ന ആണ്ടുനേര്‍ച്ചകള്‍

14.മാപ്പിളാരുടെ വീട്ടില്‍ വളരുന്ന പശുക്കള്‍ക്ക് പേര് ഹിന്ദുക്കളുടേത് !

15.കൗമാര കാലത്തെ ആ പ്രണയം ഇന്നും മനസ്സിലുണ്ട്

16.അന്നത്തെ രണ്ടായിരം രൂപയ്ക്ക് മാനേജ്‌മെന്റ് സ്‌കൂളില്‍ ജോലി; രൂപ മാസ ശമ്പളവും

17.പട്ടിണിക്കാലത്തെ മധുരമുള്ള ഓര്‍മ

18.സ്‌കൂള്‍ കാലം മധുരിക്കും കാലം; തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ആഘോഷം തന്നെ

19.ഉപ്പയും ഉമ്മയും ആയി നമ്മള്‍ കളിച്ചത് യാഥാര്‍ത്ഥ്യമാവാന്‍ സാധിക്കാതെ പോയതോര്‍ത്ത് ദു:ഖിക്കാനല്ലേ നമുക്കാവൂ; എന്നെങ്കിലും കാണാന്‍ പറ്റുമോ? ഒരിക്കല്‍ കൂടി...

20.തലസ്ഥാന യാത്രയിലെ ആദ്യാനുഭവങ്ങള്‍

21.ഹോട്ടലില്‍ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നവര്‍ ഇതൊന്ന് ശ്രദ്ധിക്കണം

22.സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും മറ്റൊരു മുഖവും ഇവര്‍ക്കുണ്ട്

23.വീണുടഞ്ഞ സ്വപ്നം

24.ജില്ലാകലക്ടര്‍മാരുമായുള്ള സൗഹൃദം

25.പേടിപ്പെടുത്തിയ ചുടുകാട്

26.ഒരു മഹിളാ സമാജം ലഹളാ സമാജമായ കഥ

27.മരണത്തെ മുഖാമുഖം കണ്ട മൂന്നനുഭവങ്ങള്‍

28.എം.വി ആര്‍ നോട് ഒരു ചോദ്യം

29.കാന്‍ഫെഡ് പ്രവര്‍ത്തനത്തിലൂടെ ദേശീയ അംഗീകാരം

30.ഉറവിടമില്ലാത്ത ഊമക്കത്തുകള്‍

31.ഞാന്‍ മറന്നെങ്കിലും അവര്‍ ഓര്‍ക്കുന്നു

32.പിണറായിക്കൊപ്പം യാത്ര ചെയ്ത പഴയൊരോര്‍മ്മ

33.30 ാം വയസിലെ കോളജനുഭവങ്ങള്‍; പ്രണയവും തെരഞ്ഞെടുപ്പും ഒടുവില്‍ രിസള്‍ട്ട് വിത്ത്‌ഹെല്‍ഡും

34.പത്രവാര്‍ത്ത ഉണ്ടാക്കിയ ഞെട്ടല്‍

35.റേഡിയോ പ്രക്ഷേപണാനുഭവങ്ങള്‍

36.മലപോലെ വന്നത് മഞ്ഞുപോലെ പോയി

37.രോഗികളേ നിങ്ങള്‍ തെക്കോട്ടുപോവാതെ വടക്കോട്ടു പോവൂ

38.തറവാട് ഒരോര്‍മ്മ

39.കരിവെളളൂരിലെ മുസ്ലീം കമ്മ്യൂണിസ്റ്റുകാര്‍

40.ഗ്രാന്‍ഡ് മോസ്‌ക്ക് ഒരത്ഭുതക്കാഴ്ച

41.ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി ഓര്‍മ്മച്ചെപ്പ് തുറന്നപ്പോള്‍

42.ബസിലെ സീറ്റ് സംവരണവും ഒഴിയുന്നവരുടെ വേദനയും

43.സംഘാടകനെന്നനിലയിലെ പ്രവര്‍ത്തനങ്ങള്‍

44.ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കെത്തിയ ചിലരെക്കുറിച്ച്

45.ഇല്ലാക്കഥകള്‍ മെനയും അത് പ്രചരിപ്പിക്കും, ചിലര്‍ക്ക് ഇക്കാര്യത്തില്‍ വലിയ മിടുക്കാണ്


46.ആ ദിനത്തില്‍ ഉമ്മൂമ്മയെ ഓര്‍ത്തുപോയി

47.എന്നെ സ്‌നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത രണ്ട് പണിക്കര്‍മാരും നഫീസത്തുബീവിയും

48.കളഞ്ഞുകിട്ടിയ വാച്ചും സ്‌ക്കൂളിലേക്കൊരു ഷെല്‍ഫും 

ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി

49.ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി

50.ആശ്വാസമേകാനെങ്കിലും ആരെങ്കിലും ഒന്നു തിരിഞ്ഞുനോക്കുമോ?

51. ഒരു വെറ്റിലക്കഥ

52.എന്റെ സാക്ഷരതാ ക്ലാസ്

53.അങ്ങാടി ഉറക്കത്തിനിടയില്‍ പുട്ടുകച്ചവടം


55.തല്ലാത്തൊരമ്മാവന്റെ ഓര്‍മ്മക്കു മുന്നില്‍

56.പഠിക്കണം 97 ലെത്തിയ യോഗാചാര്യ രാമന്‍ മാസ്റ്ററെക്കുറിച്ച്



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  With Kanayi Kunhiraman; Story of my foot steps part-64, Kookkanam Rahman, Article

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia