അമ്മായിയുടെ അവിലിടിയും ഉച്ചന്‍വളപ്പ് പുരാണവും
Aug 30, 2018, 22:02 IST
നടന്നുവന്ന വഴിയിലൂടെ ഒരു തിരിഞ്ഞു നോട്ടം (ഭാഗം 67)
കൂക്കാനം റഹ് മാന്‍
(www.kasargodvartha.com 30.08.2018) ഉച്ചന്‍വളപ്പ് കൊഞ്ഞേന്‍ മമ്മീച്ചയുടെ പുരയിടം. അവിടെ കൂക്കാനക്കാരെല്ലാം 'അമ്മായി' എന്ന് വിളിക്കുന്ന ഒരു സ്ത്രീ ഉണ്ടായിരുന്നു. തൊഴിലെന്താണെന്നല്ലേ 'അവിലിടി' പകലന്തിയോളം ചെയ്യുന്ന തൊഴില്‍. അതുകൊണ്ടുവേണം നാലഞ്ചു വയറു കഴിയാന്‍. പുതിയ തലമുറക്ക് വീടിനു വെളിയിലിറങ്ങാത്ത സ്ത്രീകള്‍ ചെയ്തു വന്നിരുന്ന ഈ തൊഴിലിനെപ്പറ്റിയും തൊഴിലുപകരണത്തെപ്പറ്റിയും പരിചയപ്പെടുത്താനും അധ്വാനത്തിന്റെ മഹത്വം പറയാനുമാണ് ഈ കുറിപ്പ്.
തൊഴില്‍ശാല ഓലകൊണ്ട് കെട്ടിമറച്ച ഒരു 'ചാപ്പ'യാണ്. രണ്ടുപേര്‍ സദാ ശ്രദ്ധയോടെ പ്രവൃത്തിക്കണം. അവിലിടി ഉപകരണങ്ങള്‍ നാട്ടിന്‍ പുറത്തുനിന്ന് കിട്ടുന്ന സാധനങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിക്കാം. അതിന്റെ ഏകദേശം മധ്യഭാഗത്തായി ഒരു തുള ഉണ്ടാകും. അതിലൂടെ ഒരു മരക്കഷ്ണം ഇരുഭാഗത്തേക്കും തള്ളി നില്‍ക്കുന്ന വിധത്തില്‍ കടത്തിവെക്കണം. ഈ മരക്കഷ്ണത്തിന്റെ ഇരുഭാഗവും ഭൂമിയിലേക്ക് അടിച്ചിറക്കിയ രണ്ട് മരക്കുറ്റിമേല്‍ നില്‍ക്കണം. തുലാന്റെ ഒരറ്റത്ത് മരം കൊണ്ടുണ്ടാക്കിയ ഒരു 'കുടം' ഉണ്ടാകും. കൂടത്തിന്റെ അടിഭാഗത്ത് ഇരുമ്പുകൊണ്ടുണ്ടാക്കിയ കച്ച്. ഈ കച്ച് ഭൂമിക്കടിയില്‍ കുഴിച്ചിട്ട ഒരു ഉരലിലാണ് ചെന്നു പതിക്കുക. തുലാന്‍ ഒരു ഭാഗത്തു നിന്ന് ചവിട്ടുമ്പോള്‍ മറുഭാഗം ഉയരുകയും ഉരലില്‍ ശക്തിയായി കച്ച് പതിക്കുകയും ചെയ്യും.
അവിലിടിക്കാന്‍ തുലാന്‍ ചവിട്ടുന്ന ആള്‍ ഒരേ സമയം രണ്ടുപണി ചെയ്യണം. അയാളുടെ വലതുഭാഗത്ത് തീ കൂട്ടിയ അടുപ്പിനു മുകളില്‍ വച്ചിട്ടുള്ള നെല്ല് വറുക്കുന്ന ഓടില്‍ ഒരു മാച്ചി ഉപയോഗിച്ച് ഇളക്കിക്കൊണ്ടിരിക്കുകയും വേണം. ഉരലിന്റെ ഭാഗത്തിരിക്കുന്ന ആള്‍ ഒരു മരച്ചട്ടുകം ഉപയോഗിച്ച് ശ്രദ്ധയോടെ ഇളക്കിക്കൊണ്ടിരിക്കണം. കച്ച് കൈക്ക് വീഴാതിരിക്കാന്‍ ശ്രദ്ധ വേണം. അവില്‍ പാകമായിക്കവിഞ്ഞാല്‍ ഇളക്കിക്കൊണ്ടിരിക്കുന്ന സ്ത്രീ തുലാന്‍ ഉയര്‍ത്തിവെക്കണം. അതിന് ഒരു താങ്ങ് വെച്ചുകൊടുക്കും. അവില്‍ വാരിയെടുക്കും. വാരിയെടുത്ത അവിലില്‍ ഉമി, തവിട്, പൊടിഞ്ഞ അവില്‍ ഇതൊക്കെയുണ്ടാവും. ഇവ ഒരു അരിപ്പയില്‍ ഇട്ട് അരിച്ചെടുത്താല്‍ ശുദ്ധമായ അവില്‍ കിട്ടും. ഈ ഉപകരണത്തിന് മൊത്തം പറയുന്ന നാടന്‍ വാക്ക് 'ഇടിയുരല്‍' എന്നാണ്.
തലേന്നാള്‍ രാത്രി അവില്‍ നിര്‍മാണത്തിനു ആവശ്യമായ നെല്ലു പാകപ്പെടുത്തണം. വലിയ പാത്രത്തില്‍ നെല്ല് വേവിച്ചെടുക്കണം. വേവിച്ചെടുത്ത നെല്ല് പാത്രത്തോടെ കമഴ്ത്തി വെക്കണം. ഇതിന് നെല്ല് 'അമിക്കുക' എന്നാണ് പറയുന്നത്. ഇങ്ങനെ വേവിച്ചെടുത്ത കുതിര്‍ന്ന നെല്ല് ഓട്ടിലിട്ട് വറുത്തെടുത്താണ് അവിലുണ്ടാക്കുന്ന പ്രക്രിയ ആരംഭിക്കുന്നത്.
നാടന്‍ അവില് കൃത്രിമമില്ലാത്തതാണ്. പഴയ ആളുകളുടെ പ്രധാന ഭക്ഷണങ്ങളിലൊന്നായിരുന്നു അവില്. ഇത് ബാര്‍ട്ടര്‍ സമ്പ്രദായത്തിലാണ് വിപണനം നടത്തിയിരുന്നത്. ഒരിടങ്ങഴി അവില് കിട്ടാന്‍ ഒന്നര ഇടങ്ങഴി നെല്ല് കൊടുക്കണം.
നല്ല കായികാധ്വാനം ഇതിനു പിന്നിലുണ്ട്. ഉച്ചന്‍ വളപ്പിലെ അമ്മായിയുടെ അവിലിന്റെ രുചി ഓര്‍ക്കുമ്പോള്‍ ഇന്നും നാവില്‍ വെള്ളമൂറും. അവരുടെ ചിരിച്ചുകൊണ്ടുള്ള 'മോനെ' വിളിയും അവിലളന്നു തരുന്ന രീതിയും ഓര്‍മ്മയില്‍ നിന്നും മായില്ല.
അമ്പതുകളിലെ കടുത്ത ഭക്ഷ്യക്ഷാമത്തില്‍ നിന്ന് രക്ഷ നേടാന്‍ കാര്‍ഷികവൃത്തിയിലൊന്നും ഏര്‍പ്പെടാന്‍ പറ്റാത്ത മുസ്ലിം സ്ത്രീകളാണ് ഈ തൊഴിലില്‍ ഏര്‍പ്പെട്ടിരുന്നത്. അന്നന്നത്തെ അന്നത്തിന് വക കണ്ടെത്താന്‍ 'അവിലിടി' കുടില്‍ വ്യവസായമായി സ്വീകരിച്ചിരുന്നവര്‍ കരിവെള്ളൂരും പരിസരങ്ങളിലും നിരവധി ഉണ്ടായിരുന്നു. തൊഴില്‍ ചെയ്യാനുള്ള ചാപ്പ ഉണ്ടാക്കാനും 'ഇടിയുരല്‍' ഉണ്ടാക്കാനും ചെറിയൊരു മുതല്‍മുടക്കു മതിയെന്നുള്ളതും വീടിനു വെളിയിലിറങ്ങാതെ അന്നത്തിന് വക കണ്ടെത്താമെന്നുള്ളതും ഇതിന്റെ പ്രത്യേകതയായിരുന്നു.
നെല്ല് വിളവെടുപ്പുകാലത്ത് കര്‍ഷകരുടെ മുറ്റത്ത് കൊയ്തു കൊണ്ടിടുന്ന നെല്‍കറ്റകളില്‍ നിന്ന് ഉതിര്‍ന്ന് വീഴുന്ന നെന്മണികള്‍ അടിച്ചുകൂട്ടി കുട്ടികള്‍ക്ക് 'തലപ്പല്ലി' കൊടുക്കുന്ന രീതി അന്നുണ്ടായിരുന്നു. അയല്‍പക്കത്തെ കുട്ടികളെല്ലാം സൗജന്യമായി കിട്ടുന്ന തലപ്പല്ലി വാങ്ങാന്‍ ചെല്ലും. ഉടുത്ത മുണ്ടിന്റെ ഒരറ്റത്ത് ഗൃഹനാഥന്‍ സന്തോഷത്തോടെ വാരിത്തരുന്ന നെല്ലും വാങ്ങി ഞങ്ങള്‍ നേരെ ചെല്ലുന്നത് അമ്മായിയുടെ ഇടിച്ചാപ്പയിലേക്കായിരുന്നു. നെല്ല് കൊടുത്താല്‍ അപ്പോള്‍ത്തന്നെ അവിലും കിട്ടും.
ഇങ്ങനെ കിട്ടിയ അവില് 'തൊണ്ടവിലാക്കി' ഭക്ഷിക്കുക എന്നത് ഏറ്റവും സന്തോഷകരമായ കാര്യമായിരുന്നു. തൊണ്ടവിലാക്കിനെക്കുറിച്ചും പുതിയ തലമുറക്കറിയില്ല. ഇളനീര്‍ പറിച്ചെടുത്ത് അതിന്റെ ഒരു ഭാഗം തുരന്നെടുക്കുക. അതിലേക്ക് നാടന്‍ അവിലും കുറച്ച് പഞ്ചസാരയും ഇട്ട് സ്പൂണ്‍ ഉപയോഗിച്ച് ഇളനീര്‍ വെള്ളവും കാമ്പും അവിലും കൂട്ടി കുഴക്കുക. ഇതാണ് 'തൊണ്ടവില്'. എന്തൊരു സ്വാദാണെന്നറിയാമോ. ഒന്നാസ്വാദിച്ചു നോക്കൂ.
ഉച്ചന്‍ വളപ്പിനെക്കുറിച്ച് പറയുമ്പോള്‍ നാടന്‍ ചരിത്രാന്വേഷകര്‍ പറയുന്ന ഒന്നുരണ്ടു വസ്തുതകളുണ്ട്. ഉച്ചന്‍വളപ്പിലെ അമ്മായിയെക്കുറിച്ചും അവരുണ്ടാക്കിത്തന്ന അവിലിനെക്കുറിച്ചും പറയുമ്പോള്‍ അക്കാര്യം കൂടി ശ്രദ്ധയില്‍കൊണ്ടു വരുന്നത് നന്നായിരിക്കും.
ആന്ധ്രയില്‍ നിന്നോ മറ്റോ വന്ന ഒരു 'ചെരുപ്പുകുത്തി' കുടുംബം ഈ സ്ഥലത്ത് താമസിച്ചിരുന്നുവെന്നും ആ കുടുംബനാഥന്റെ പേര് 'ഉച്ചന്‍' എന്നായിരുന്നുവെന്നും പറയപ്പെടുന്നു. അവിടെ പെറ്റുപെരുകിയ ആളുകള്‍ കൂക്കാനം, കുണ്ടുപൊയില്‍, പാലക്കുന്ന്, മാത്തില്‍ തുടങ്ങിയ സ്ഥളങ്ങളിലേക്ക് കുടിയേറിയെന്നും പറഞ്ഞു കേള്‍ക്കുന്നു. അതുകൊണ്ടാണ് ഉച്ചന്‍ വളപ്പ് എന്ന പേരില്‍ ആ സ്ഥലം അറിയപ്പെടുന്നത് എന്നാണ് നിഗമനം.
എന്റെ കുട്ടിക്കാലത്ത് അവിടെ ജീവിച്ചിരുന്ന തലമുതിര്‍ന്ന വ്യക്തി നീളം കുറഞ്ഞ ഒരു തോര്‍ത്തു മുണ്ടും ബനിയനും ധരിച്ച് വടിയും കുത്തി നടക്കുന്ന കൊഞ്ഞേന്‍ മമ്മിച്ചയായിരുന്നു. ഒരുപാട് വിസ്തൃതിയുള്ള പറമ്പായിരുന്നു ഉച്ചന്‍ വളപ്പ്. പറമ്പില്‍ നിറയെ കശുമാവായിരുന്നു. ഒരറ്റത്തു നിന്നു നോക്കിയാല്‍ മറ്റേ അറ്റം കാണില്ല. കശുവണ്ടി സീസണില്‍ കുട്ടികളായ ഞങ്ങളുടെ ഹോബി അന്യരുടെ പറമ്പില്‍ കടന്ന് കശുവണ്ടി മോഷ്ടിക്കുക എന്നതാണ്. ഇതൊരു സാധാരണ സംഭവമായതിനാല്‍ പലരും നിസ്സാരമായേ അതിനെ കണ്ടിരുന്നുള്ളൂ. പക്ഷേ, കൊഞ്ഞേന്‍ മമ്മിച്ച വടിയും കുത്തി ഞങ്ങളുടെ പിറകേ ഓടാന്‍ ശ്രമിക്കും. അദ്ദേഹത്തെ വെട്ടിച്ച് ഞങ്ങള്‍ എത്തേണ്ട സ്ഥലത്ത് എത്തിയിരിക്കും.
ഉച്ചന്‍ വളപ്പിന്റെ ഒരരുകില്‍ ഒരു വലിയ കശുമാവ് ഉണ്ടായിരുന്നു. അതിന് ചുറ്റിലും കാടു പിടിച്ചു കിടന്നിരുന്നു. അതിനകത്ത് ഒരു വലിയ ഉയരമുള്ള കല്ലും അതിനോളമെത്താത്ത കല്ലും ഉണ്ടായിരുന്നു. ഇത് 'തെയ്യം കല്ലായി മറിഞ്ഞത്' എന്നാണ് ഞങ്ങളെ മുരിര്‍ന്നവര്‍ പഠിപ്പിച്ചത്. വലിയ കല്ല് ഒരു തെയ്യത്തിന്റെ രൂപസാദൃശ്യത്തിലും മറ്റുള്ളവ തെയ്യത്തെ അനുഗമിക്കുന്നവരുടെ രൂപത്തിലുമാണ് ഉണ്ടായിരുന്നത്.
അതിലൂടെ കടന്നു പോകുന്ന ഒരിടവഴിയിലൂടെ സമീപത്താണ് 'കല്ലായി മറിഞ്ഞത്' ഉണ്ടായിരുന്നത്. അതിനെ ഞങ്ങള്‍ കല്ലയി മറിഞ്ഞത് എന്ന് മാത്രമേ പറയാറുള്ളൂ. ഞാന്‍ പ്രാഥമിക വിദ്യാഭ്യാസം ചെയ്യാന്‍ പോയിരുന്ന വഴിയരികിലായിട്ടാണ് കല്ലായി മറിഞ്ഞത് ഉണ്ടായിരുന്നത്. അവിടെ എത്താറാവുമ്പോള്‍ കണ്ണും ചിമ്മി ഓടുകയാണ് പതിവ്. തെയ്യത്തെക്കുറിച്ചുള്ള പേടിയും അതിനേക്കാള്‍ കല്ലായി മറിഞ്ഞ തെയ്യത്തെക്കുറിച്ചുള്ള പേടിയുമായിരുന്നു കാരണം.
കുറച്ചു പ്രായം ചെന്നപ്പോള്‍ ആ കല്ലുകളെ നോക്കിക്കാണാന്‍ ശ്രമിച്ചു. അതിനോടുള്ള ഭയം മാറി. പക്ഷേ അതിന്റെ ചരിത്ര പശ്ചാത്തലം പഠിക്കാന്‍ പറ്റിയില്ല. പറഞ്ഞുകേട്ടിരുന്ന ഐതിഹ്യം ഇങ്ങനെ- 'പത്തേക്കാട്ടറയില്‍ നിന്നും ഭഗവതി കാങ്കോല്‍ കൂലോത്തേക്ക് പോകുംവഴി ഉച്ചന്‍ വളപ്പില്‍ എത്തുമ്പോഴേക്കും നേരം പുലര്‍ന്നുവെന്നും പിന്നെ യാത്ര തുടരാനാവാതെ കല്ലായി മറിഞ്ഞു എന്നുമാണ്. എന്തെങ്കിലും ഒരു ചരിത്ര പശ്ചാത്തലം അതിനുണ്ടായിരിക്കും.
പക്ഷേ, ഇന്ന് ആ കല്ലുകളൊക്കെ പൊളിച്ചു മാറ്റി. ഇടവഴി വീതി കൂട്ടി. നല്ല ഒരു റോഡ് വന്നു. കല്ലായി മറിഞ്ഞത് റോഡായി മാറി. പക്ഷേ ഉച്ചന്‍ വളപ്പും കല്ലായി മറിഞ്ഞ സ്ഥലവും കൊഞ്ഞേന്‍ മമ്മിച്ചയും അമ്മായിയുടെ അവിലിടിയും അതിന്റെ രുചിയും മായാതെ മനസ്സില്‍ തങ്ങി നില്‍ക്കുന്നു ഇപ്പോഴും.

1. നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം
10.മറ്റുള്ളവരെ ശപിച്ചാല്‍ അതുഫലിക്കുമോ? ഉദാഹരണങ്ങളുമുണ്ട്
11.നിങ്ങളുടെ പൂച്ച മത്സ്യം തിന്നാറുണ്ടോ? ഏയ് ഇല്ല, മീന്‍ മാത്രമേ തിന്നാറുള്ളൂ
12.മന്ത്രവാദികളും ഹൈടെക് ആകുമ്പോള്‍
13.അന്യം നിന്നു പോകുന്ന ആണ്ടുനേര്‍ച്ചകള്‍
14.മാപ്പിളാരുടെ വീട്ടില്‍ വളരുന്ന പശുക്കള്‍ക്ക് പേര് ഹിന്ദുക്കളുടേത് !
15.കൗമാര കാലത്തെ ആ പ്രണയം ഇന്നും മനസ്സിലുണ്ട്
16.അന്നത്തെ രണ്ടായിരം രൂപയ്ക്ക് മാനേജ്‌മെന്റ് സ്‌കൂളില്‍ ജോലി; രൂപ മാസ ശമ്പളവും
17.പട്ടിണിക്കാലത്തെ മധുരമുള്ള ഓര്‍മ
18.സ്‌കൂള്‍ കാലം മധുരിക്കും കാലം; തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ആഘോഷം തന്നെ
19.ഉപ്പയും ഉമ്മയും ആയി നമ്മള്‍ കളിച്ചത് യാഥാര്‍ത്ഥ്യമാവാന്‍ സാധിക്കാതെ പോയതോര്‍ത്ത് ദു:ഖിക്കാനല്ലേ നമുക്കാവൂ; എന്നെങ്കിലും കാണാന്‍ പറ്റുമോ? ഒരിക്കല്‍ കൂടി...
20.തലസ്ഥാന യാത്രയിലെ ആദ്യാനുഭവങ്ങള്‍
21.ഹോട്ടലില്‍ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നവര്‍ ഇതൊന്ന് ശ്രദ്ധിക്കണം
22.സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും മറ്റൊരു മുഖവും ഇവര്‍ക്കുണ്ട്
23.വീണുടഞ്ഞ സ്വപ്നം
24.ജില്ലാകലക്ടര്‍മാരുമായുള്ള സൗഹൃദം
25.പേടിപ്പെടുത്തിയ ചുടുകാട്
26.ഒരു മഹിളാ സമാജം ലഹളാ സമാജമായ കഥ
27.മരണത്തെ മുഖാമുഖം കണ്ട മൂന്നനുഭവങ്ങള്‍
28.എം.വി ആര്‍ നോട് ഒരു ചോദ്യം
29.കാന്‍ഫെഡ് പ്രവര്‍ത്തനത്തിലൂടെ ദേശീയ അംഗീകാരം
30.ഉറവിടമില്ലാത്ത ഊമക്കത്തുകള്‍
31.ഞാന്‍ മറന്നെങ്കിലും അവര്‍ ഓര്‍ക്കുന്നു
32.പിണറായിക്കൊപ്പം യാത്ര ചെയ്ത പഴയൊരോര്‍മ്മ
33.30 ാം വയസിലെ കോളജനുഭവങ്ങള്‍; പ്രണയവും തെരഞ്ഞെടുപ്പും ഒടുവില്‍ രിസള്‍ട്ട് വിത്ത്‌ഹെല്‍ഡും
34.പത്രവാര്‍ത്ത ഉണ്ടാക്കിയ ഞെട്ടല്‍
35.റേഡിയോ പ്രക്ഷേപണാനുഭവങ്ങള്‍
36.മലപോലെ വന്നത് മഞ്ഞുപോലെ പോയി
37.രോഗികളേ നിങ്ങള്‍ തെക്കോട്ടുപോവാതെ വടക്കോട്ടു പോവൂ
38.തറവാട് ഒരോര്‍മ്മ
39.കരിവെളളൂരിലെ മുസ്ലീം കമ്മ്യൂണിസ്റ്റുകാര്‍
40.ഗ്രാന്‍ഡ് മോസ്‌ക്ക് ഒരത്ഭുതക്കാഴ്ച
41.ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി ഓര്‍മ്മച്ചെപ്പ് തുറന്നപ്പോള്‍
42.ബസിലെ സീറ്റ് സംവരണവും ഒഴിയുന്നവരുടെ വേദനയും
43.സംഘാടകനെന്നനിലയിലെ പ്രവര്‍ത്തനങ്ങള്‍
44.ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കെത്തിയ ചിലരെക്കുറിച്ച്
45.ഇല്ലാക്കഥകള്‍ മെനയും അത് പ്രചരിപ്പിക്കും, ചിലര്‍ക്ക് ഇക്കാര്യത്തില്‍ വലിയ മിടുക്കാണ്
46.ആ ദിനത്തില്‍ ഉമ്മൂമ്മയെ ഓര്‍ത്തുപോയി
47.എന്നെ സ്‌നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത രണ്ട് പണിക്കര്‍മാരും നഫീസത്തുബീവിയും
48.കളഞ്ഞുകിട്ടിയ വാച്ചും സ്‌ക്കൂളിലേക്കൊരു ഷെല്‍ഫും
ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി
49.ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി
50.ആശ്വാസമേകാനെങ്കിലും ആരെങ്കിലും ഒന്നു തിരിഞ്ഞുനോക്കുമോ?
51. ഒരു വെറ്റിലക്കഥ
52.എന്റെ സാക്ഷരതാ ക്ലാസ്
53.അങ്ങാടി ഉറക്കത്തിനിടയില്‍ പുട്ടുകച്ചവടം
55.തല്ലാത്തൊരമ്മാവന്റെ ഓര്‍മ്മക്കു മുന്നില്‍
56.പഠിക്കണം 97 ലെത്തിയ യോഗാചാര്യ രാമന്‍ മാസ്റ്ററെക്കുറിച്ച്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kookkanam Rahman, Article, Story, Story of My footsteps part 67