city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആമീത്താന്റെ കാനത്ത്

കൂക്കാനം റഹ് മാന്‍ / നടന്നുവന്ന വഴികളിലൂടെ (ഭാഗം 66)

(www.kasargodvartha.com 25.08.2018) സ്ത്രീകള്‍ അനുഭവിക്കുന്ന വേദനകളെക്കുറിച്ചൊന്നും അറിയാന്‍ പാടില്ലാത്ത ഒരു പതിനാലു വയസ്സുകാരനായിരുന്നു അന്നു ഞാന്‍. പക്ഷേ കുറച്ചുകൂടി പ്രായം ചെന്നപ്പോള്‍ ആ സംഭവം എന്റെ മനസ്സില്‍ ഒരുപാടു നൊമ്പരങ്ങളുണ്ടാക്കി. ആ സംഭവത്തിലെ നായകനോട് അടങ്ങാത്ത അമര്‍ഷം തോന്നി. ആ മനുഷ്യനെ എന്നെങ്കിലും എവിയെടെങ്കിലും കണ്ടുമുട്ടിയാല്‍ ഒരു ചോദ്യമെങ്കിലും ചോദിക്കണമെന്ന മോഹം ഇപ്പോഴും എന്റെ മനസ്സിലുണ്ട്.

അന്ന് ഞങ്ങളുടെ തറവാട്ടു വീട്ടില്‍ രണ്ടു കുടുംബങ്ങളാണ് താമസിച്ചു വന്നിരുന്നത്. വെപ്പും കുടിയുമൊക്കെ വേറെ വേറെ തന്നെ. വലിയ ഒരു കുച്ചിലും, അതിലും വലിയ ഒരു കൊട്ടിലപ്പുറവും രണ്ടു മൂന്ന് ഇരുട്ടറകളുമാണ് ആ പഴയ വീടിനുണ്ടായിരുന്നത്. ഞാനും എന്റെ ഉമ്മയും ഉമ്മൂമ്മയും അമ്മാമന്മാരും വളരെക്കാലം മുമ്പേ ആ വീട്ടിലായിരുന്നു താമസം. തറവാട്ടു സ്വത്തില്‍ അവകാശമുള്ള അഞ്ചോളം കുടുംബങ്ങളുണ്ടായിരുന്നു. അതില്‍ ഒരു കുടുംബമാണ് അവര്‍ക്ക് താമസിക്കാന്‍ ഇടമില്ലാത്തതു കാരണം ഞങ്ങള്‍ മാത്രം താമസിച്ചിരുന്ന തറവാട്ടുവീട്ടില്‍ താമസത്തിനെത്തിയത്.
ആമീത്താന്റെ കാനത്ത്

പുതിയ താമസത്തിനെത്തിയവര്‍ ഒരു കാലത്ത് ധാരാളം സ്വത്തിന്റെ ഉടമകളായിരുന്നു. എന്റെ കുട്ടിക്കാലത്ത് ഞാനും ഉമ്മൂമ്മയും അവരുടെ താമസ സ്ഥലത്ത് അതിഥികളായി ചെല്ലാറുണ്ടായിരുന്നു. അവര്‍ താമസിച്ചിരുന്ന സ്ഥലത്തിന് 'മുളി'യെന്നാണ് പറഞ്ഞുകേട്ടത്. മുളിയിലേക്ക് പോവുകയെന്നാല്‍ എനിക്ക് സന്തോഷമുള്ള കാര്യമായിരുന്നു. നല്ല ഭക്ഷണം കിട്ടും. കളിക്കാന്‍ എന്റെ പ്രായത്തിലുള്ള രണ്ടു മൂന്നു കുട്ടികളും അവിടെയുണ്ടായിരുന്നു. അവരുടെ വീട് റോഡിന് സമീപമായിരുന്നു. അതിലൂടെ ഒരു 'മൂക്കന്‍ ബസ്' പോവാറുണ്ട്. ബസില്‍ അതേവരെ കയറാത്ത എനിക്ക് ബസ് പോകുന്നത് കാണാന്‍ ഹരമായിരുന്നു.

ബസ് നില്‍ക്കണമെങ്കില്‍ കൈ ഉയര്‍ത്തിക്കാണിക്കണം. അല്ലെങ്കില്‍ കുട ഉയര്‍ത്തി കാണിക്കണം എന്നാണ് മുളിയിലെ കളിക്കൂട്ടുകാര്‍ എന്നെ പഠിപ്പിച്ചത്. ബസ് വരുമ്പോള്‍ റോഡിലേക്കിറങ്ങാതെ ചുമരിനോട് മറഞ്ഞുനിന്ന് ഞാന്‍ കുട ഉയര്‍ത്തി കാണിക്കും. പക്ഷേ ബസ് നിര്‍ത്താതെ പോകും. കൂട്ടുകാര്‍ കളിയാക്കി ചിരിക്കും.

അവരെല്ലാം ഇപ്പോള്‍ ഞാന്‍ താമസിക്കുന്ന വീട്ടിലാണ്. അവരുടെ വീടും പറമ്പും കടംകയറിയതിനാല്‍ വിറ്റു. അതാണ് തറവാട്ടു വീട്ടിലെത്താന്‍ കാരണം. അവര്‍ക്ക് ആറു മക്കളാണുണ്ടായിരുന്നത്. അവരുടെ ഉമ്മയെ ഞാന്‍ മൂത്തമ്മ എന്നാണ് വിളിക്കാറ്. അതില്‍ മൂത്തവളുടെ വിവാഹം കഴിഞ്ഞിരുന്നു. രണ്ടാമത്തായാള്‍ ആണ്‍കുട്ടിയാണ്. അവന്‍ കച്ചവടവുമായി അവന്റെ ബാപ്പയെ സഹായിക്കുന്നു. മൂന്നാമത്തെ പെണ്‍കുട്ടിയാണ് ഞാന്‍ ആമീത്ത എന്നു വിളിക്കുന്ന കഥാപാത്രം.

ആമീത്താനെക്കുറിച്ചു പറയാം. കറുത്തുനീണ്ട് മെലിഞ്ഞ രൂപം. എന്നെക്കാള്‍ മൂന്ന് നാല് വയസ്സു കൂടും. പ്രാഥമിക വിദ്യാഭ്യാസം മാത്രമേ ഉള്ളൂ. അവിലിടിച്ചാണ് ആ കുടുംബം ജീവിച്ചു വന്നിരുന്നത്. ആമീത്തയും നന്നായി അധ്വാനിക്കും. ആമീത്താനെ കെട്ടാന്‍ ഒരാള് വരുന്നുണ്ടെന്ന് കുട്ടിയായ ഞാനും അറിഞ്ഞു. എനിക്കും സന്തോഷമായി. മംഗലത്തിന് നെയ്‌ച്ചോറും കോഴിയിറച്ചിയും വയറു നിറയെ കിട്ടുമെന്നോര്‍ത്തപ്പോള്‍ സന്തോഷമിരട്ടിച്ചു. ഈ കറുത്ത പെണ്ണിനെ ആരാണ് കെട്ടുകയെന്നൊക്കെ ഞാന്‍ മനസ്സില്‍ കരുതി.

കല്ല്യാണത്തിന്റെ ഒരുക്കങ്ങളൊക്കെ തകൃതിയായി നടക്കുന്നുണ്ടായിരുന്നു. മൂത്തമ്മയും അവരുടെ മക്കളും ആളുകളെ ക്ഷണിക്കാന്‍ പോയിരുന്നത് ഓര്‍മ്മയുണ്ട്. പാവപ്പെട്ടവരായതിനാല്‍ ധാരാളം ആളുകളെയൊന്നും ക്ഷണിച്ചിരുന്നില്ല. അടുത്ത ബന്ധുക്കളെ മാത്രമേ ക്ഷണിച്ചുള്ളൂ.

അക്കാലത്ത് മാപ്പിളമാരുടെ കല്ല്യാണം രാത്രിയിലാണ് നടന്നിരുന്നത്. ആധുനിക സൗകര്യങ്ങളൊന്നുമില്ലാത്ത കാലം. പെട്രോമാക്‌സാണ് ഏറ്റവും വലിയ കൗതുക വസ്തു അക്കാലത്ത്. രണ്ടു പെട്രോമാക്‌സ് കരിവെള്ളൂരില്‍ നിന്ന് കൊണ്ടു വന്നത് ഓര്‍ക്കുന്നുണ്ട്.

അത് കത്തിച്ചുകാണല്‍ അത്ഭുതമായിരുന്നു കുട്ടികളായ ഞങ്ങള്‍ക്ക്. പെട്രോമാക്‌സ് കത്തിക്കാനുള്ള എക്‌സ്പര്‍ട്ട് ഒരാളേയുള്ളൂ. അത് എന്റെ ചെറിയമ്മാവനാണ്. പെട്രോമാക്‌സ് കത്തിക്കുന്ന അമ്മാവന്റെ ഗമ ഒന്നു കാണുക തന്നെ വേണം. ഒരു മാക്‌സ് അടുക്കളയിലും ഒന്നു കൊട്ടിലപ്പുറവും വെച്ചിട്ടുണ്ട്. ആ പ്രകാശത്തില്‍ വീടിന്റെ മുക്കും മൂലയും ശരിക്കും കാണാം. പെട്രോമാക്‌സിന്റെ ചുറ്റുവട്ടത്തിലാണ് കുട്ടികളായ ഞങ്ങളുടെ കളി.

പുതിയാപ്ലക്ക് അറ ഒരുക്കിയിരുന്നു. ഒരു ചെറിയ ഇരുട്ടുമുറി. ഒരൊറ്റ ജനല്‍ പോലും ഇല്ല. തല കുനിച്ചിട്ടു മാത്രം കടക്കാന്‍ പറ്റുന്ന ഡോര്‍. അതിനകത്ത് ഒരു കട്ടില്‍ വെച്ചിട്ടുണ്ട്. കിടക്കയും തലയിണകളും ഒരുക്കിയിട്ടുണ്ട്. വെളിച്ചം കിട്ടാന്‍ ഒരു പാനീസും ചുമരില്‍ തൂക്കിയിട്ടുണ്ട്.

കല്യാണപ്പെണ്ണിനെ ചമയിച്ച് ഇരുത്തിയിട്ടുണ്ട്. ആമീത്ത ഇന്ന് കുറേക്കൂടി സുന്ദരിയായിട്ടുണ്ട്. നാണം കുണുങ്ങിയാണ് ഇരിപ്പ്. ഞങ്ങള്‍ അടുത്തു കൂടി. തുള്ളിയും ഓടിക്കളിച്ചും ആമീത്തയുടെ ചുറ്റും കൂടി. നെയ്‌ച്ചോര്‍ വട്ടിലത്തില്‍ തയ്യാറാക്കി വെച്ചിട്ടുണ്ട്. അതിന്റെ മണം മൂക്കിലെത്തിയപ്പോള്‍ തിന്നാന്‍ കൊതി തോന്നി. പക്ഷേ പുതിയാപ്ലയും കൂട്ടരും വരാതെ അത് കിട്ടാന്‍ സാധ്യതയില്ലാന്ന് തിരിച്ചറിഞ്ഞു.

'പുതിയാപ്ലയും ആള്‍ക്കാരും ഇതാ എത്തിക്കഴിഞ്ഞു.' ആരോ വിളിച്ചു പറഞ്ഞു. ഞങ്ങള്‍ കുട്ടികള്‍ കടേക്കാലേക്കോടി (ഗേറ്റിനടുത്തേക്ക്). ദൂരെ നിന്ന് ഒരു പെട്രോമാക്‌സും പിടിച്ച് കുറേ ആള്‍ക്കാര്‍ നടന്നു വരുന്നത് കണ്ടു. അവര്‍ വീടിനടുത്തെത്തി. വീട്ടില്‍ നിന്ന് രണ്ടു മൂന്നു പേര്‍ പുറത്തേക്കിറങ്ങി. പുതിയാപ്ലേനയും കൂട്ടരെയും കൈപിടിച്ച് വീട്ടിലേക്ക് ക്ഷണിച്ചു.

ഞാന്‍ പത്ത് 'ഓലവെടി' വാങ്ങിച്ചു വച്ചിരുന്നു. പുതിയാപ്ലയും കൂട്ടരും കളത്തിലേക്ക് കടക്കുമ്പോള്‍ പൊട്ടിക്കാന്‍. കത്തിച്ചു പിടിച്ച മെഴുകുതിരിയില്‍ നിന്ന് തീ പിടിപ്പിച്ച് അവ ഓരോന്നായി പൊട്ടിച്ചു. ചിലത് പൊട്ടി. ചിലത് പൊട്ടിയില്ല.

പെട്ടെന്ന് വീട്ടിനകത്ത് നിന്ന് എന്തോ ബഹളം കേട്ടു. എനിക്കൊന്നും മനസ്സിലായില്ല. വന്നവരില്‍ കുറേപ്പേര്‍ മണിയറയിലേക്കു കയറി. ചിലര്‍ തിണ്ണമ്മേല്‍ കയറിയിരുന്നു. അറ പോരാ എന്നാണ് ചിലര്‍ പറയുന്നത്. ചിലര്‍ അതിനെ എതിര്‍ത്തു സംസാരിക്കുന്നു.

നിക്കാഹിനു തയ്യാറായി പള്ളിയില്‍ നിന്നും ഖത്തീബും കമ്മിറ്റിക്കാരും വന്നിട്ടുണ്ട്. പെണ്ണിന്റെ ബാപ്പ നിക്കാഹ് കഴിച്ചു കൊടുക്കാന്‍ തയ്യാറായി ഇരുന്നു കഴിഞ്ഞു. വന്ന ചിലര്‍ പുറത്തേക്കിറങ്ങി നില്‍ക്കുന്നു. എന്തോ ഒരു പന്തികേട് തോന്നി. പരസ്പരം വാക്കേറ്റം നടക്കുന്നത് കണ്ടു. അല്പസമയത്തിനു ശേഷം പുതിയാപ്ലയും കൂടെ വന്നവരും ഇറങ്ങിപ്പോയി. അവര്‍ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു.

അവര്‍ പോയി കഴിഞ്ഞതിനുശേഷം വീട്ടിലെ മുതിര്‍ന്ന പുരുഷന്മാര്‍ പരസ്പരം എന്തെല്ലാമോ പറയുന്നുണ്ടായിരുന്നു. സമയം ഏറെ വൈകി. ആരും ഭക്ഷണം കഴിക്കുന്നില്ല. എനിക്കു വിശന്നു സഹിക്കാന്‍ പറ്റുന്നില്ല. ഞാന്‍ കരയാന്‍ തുടങ്ങിയപ്പോള്‍ ആരും കാണാതെ എനിക്ക് നെയ്‌ച്ചോറും കോഴിക്കറിയും ഉമ്മ കൊണ്ടുത്തന്നു. അത് കഴിച്ച് ഞാന്‍ ഉറങ്ങി.

രാവിലെയാണ് കാര്യങ്ങള്‍ അറിഞ്ഞത് 'അറ' പോരാഞ്ഞിട്ട് പുതിയാപ്ലയും കൂട്ടരും ഇറങ്ങിപ്പോയെന്നും പെണ്ണിന്റെ ഭാഗ്യദോഷമാണെന്ന് ചിലര്‍ പിറുപിറുക്കുന്നുണ്ടായിരുന്നു. ഉണ്ടാക്കിയ നെയ്‌ച്ചോറും കോഴിക്കറിയും ബാക്കിയായി. അടുത്ത ദിവസവും വയറു നിറച്ചു തിന്നാന്‍ കിട്ടിയത് ഓര്‍ക്കുന്നു.

പക്ഷേ പാവം ആമീത്ത അവള്‍ കരയുകയാണ്. ഒറ്റക്കിരുന്ന് തേങ്ങി തേങ്ങിക്കരയുന്നു. ആരും അവളെ സമാശ്വാസിപ്പിക്കാന്‍ കൂടി ചെല്ലുന്നില്ല. നിരാശയോടെ ഏങ്ങലടിച്ചു കരഞ്ഞുകൊണ്ടിരുന്ന ആമീത്തായുടെ മുഖം ഇന്നും എന്റെ മനസ്സിലുണ്ട്. ഒരു പാവപ്പെട്ട പെണ്‍കുട്ടിയെ അപമാനിച്ച ആ മനുഷ്യന്‍ എവിടുത്തുകാരനാണെന്നോ അയാള്‍ ആരാണെന്നോ എനിക്കറിയില്ല. അന്നും ഇന്നും.

ഈയൊരു സംഭവം ഇന്നാണെങ്കില്‍ ആമീത്ത ആത്മഹത്യ ചെയ്‌തേനെ, ആത്മഹത്യ ചെയ്യേണ്ടതെങ്ങനെയാണെന്നു പോലും അറിയാത്ത കാലമായതിനാല്‍ ആമീത്ത ഇന്നും ജീവിക്കുന്നു. എന്റെ ആമീത്തായെ കെട്ടാന്‍ വന്ന ആണത്വമില്ലാത്ത ആ മനുഷ്യനെ കണ്ടാല്‍ ചോദിക്കണമായിരുന്നു. 'നിങ്ങളെന്തിന് ഒരു പാവപ്പെട്ട പെണ്ണിനെ നിരാശപ്പെടുത്തിയതെന്ന്?.

1. നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം

10.മറ്റുള്ളവരെ ശപിച്ചാല്‍ അതുഫലിക്കുമോ? ഉദാഹരണങ്ങളുമുണ്ട്

11.നിങ്ങളുടെ പൂച്ച മത്സ്യം തിന്നാറുണ്ടോ? ഏയ് ഇല്ല, മീന്‍ മാത്രമേ തിന്നാറുള്ളൂ

12.മന്ത്രവാദികളും ഹൈടെക് ആകുമ്പോള്‍

13.അന്യം നിന്നു പോകുന്ന ആണ്ടുനേര്‍ച്ചകള്‍

14.മാപ്പിളാരുടെ വീട്ടില്‍ വളരുന്ന പശുക്കള്‍ക്ക് പേര് ഹിന്ദുക്കളുടേത് !

15.കൗമാര കാലത്തെ ആ പ്രണയം ഇന്നും മനസ്സിലുണ്ട്

16.അന്നത്തെ രണ്ടായിരം രൂപയ്ക്ക് മാനേജ്‌മെന്റ് സ്‌കൂളില്‍ ജോലി; രൂപ മാസ ശമ്പളവും

17.പട്ടിണിക്കാലത്തെ മധുരമുള്ള ഓര്‍മ

18.സ്‌കൂള്‍ കാലം മധുരിക്കും കാലം; തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ആഘോഷം തന്നെ

19.ഉപ്പയും ഉമ്മയും ആയി നമ്മള്‍ കളിച്ചത് യാഥാര്‍ത്ഥ്യമാവാന്‍ സാധിക്കാതെ പോയതോര്‍ത്ത് ദു:ഖിക്കാനല്ലേ നമുക്കാവൂ; എന്നെങ്കിലും കാണാന്‍ പറ്റുമോ? ഒരിക്കല്‍ കൂടി...

20.തലസ്ഥാന യാത്രയിലെ ആദ്യാനുഭവങ്ങള്‍

21.ഹോട്ടലില്‍ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നവര്‍ ഇതൊന്ന് ശ്രദ്ധിക്കണം

22.സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും മറ്റൊരു മുഖവും ഇവര്‍ക്കുണ്ട്

23.വീണുടഞ്ഞ സ്വപ്നം

24.ജില്ലാകലക്ടര്‍മാരുമായുള്ള സൗഹൃദം

25.പേടിപ്പെടുത്തിയ ചുടുകാട്

26.ഒരു മഹിളാ സമാജം ലഹളാ സമാജമായ കഥ

27.മരണത്തെ മുഖാമുഖം കണ്ട മൂന്നനുഭവങ്ങള്‍

28.എം.വി ആര്‍ നോട് ഒരു ചോദ്യം

29.കാന്‍ഫെഡ് പ്രവര്‍ത്തനത്തിലൂടെ ദേശീയ അംഗീകാരം

30.ഉറവിടമില്ലാത്ത ഊമക്കത്തുകള്‍

31.ഞാന്‍ മറന്നെങ്കിലും അവര്‍ ഓര്‍ക്കുന്നു

32.പിണറായിക്കൊപ്പം യാത്ര ചെയ്ത പഴയൊരോര്‍മ്മ

33.30 ാം വയസിലെ കോളജനുഭവങ്ങള്‍; പ്രണയവും തെരഞ്ഞെടുപ്പും ഒടുവില്‍ രിസള്‍ട്ട് വിത്ത്‌ഹെല്‍ഡും

34.പത്രവാര്‍ത്ത ഉണ്ടാക്കിയ ഞെട്ടല്‍

35.റേഡിയോ പ്രക്ഷേപണാനുഭവങ്ങള്‍

36.മലപോലെ വന്നത് മഞ്ഞുപോലെ പോയി

37.രോഗികളേ നിങ്ങള്‍ തെക്കോട്ടുപോവാതെ വടക്കോട്ടു പോവൂ

38.തറവാട് ഒരോര്‍മ്മ

39.കരിവെളളൂരിലെ മുസ്ലീം കമ്മ്യൂണിസ്റ്റുകാര്‍

40.ഗ്രാന്‍ഡ് മോസ്‌ക്ക് ഒരത്ഭുതക്കാഴ്ച

41.ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി ഓര്‍മ്മച്ചെപ്പ് തുറന്നപ്പോള്‍

42.ബസിലെ സീറ്റ് സംവരണവും ഒഴിയുന്നവരുടെ വേദനയും

43.സംഘാടകനെന്നനിലയിലെ പ്രവര്‍ത്തനങ്ങള്‍

44.ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കെത്തിയ ചിലരെക്കുറിച്ച്

45.ഇല്ലാക്കഥകള്‍ മെനയും അത് പ്രചരിപ്പിക്കും, ചിലര്‍ക്ക് ഇക്കാര്യത്തില്‍ വലിയ മിടുക്കാണ്


46.ആ ദിനത്തില്‍ ഉമ്മൂമ്മയെ ഓര്‍ത്തുപോയി

47.എന്നെ സ്‌നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത രണ്ട് പണിക്കര്‍മാരും നഫീസത്തുബീവിയും

48.കളഞ്ഞുകിട്ടിയ വാച്ചും സ്‌ക്കൂളിലേക്കൊരു ഷെല്‍ഫും 

ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി

49.ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി

50.ആശ്വാസമേകാനെങ്കിലും ആരെങ്കിലും ഒന്നു തിരിഞ്ഞുനോക്കുമോ?

51. ഒരു വെറ്റിലക്കഥ

52.എന്റെ സാക്ഷരതാ ക്ലാസ്

53.അങ്ങാടി ഉറക്കത്തിനിടയില്‍ പുട്ടുകച്ചവടം


55.തല്ലാത്തൊരമ്മാവന്റെ ഓര്‍മ്മക്കു മുന്നില്‍

56.പഠിക്കണം 97 ലെത്തിയ യോഗാചാര്യ രാമന്‍ മാസ്റ്ററെക്കുറിച്ച്



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kookkanam Rahman, Article, Story, Marriage, Function, Story of My footsteps part 66

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia