കുടുംബാംഗങ്ങള്‍ മരണവീട്ടില്‍ പോയ സമയം വീട്ടില്‍ കവര്‍ച്ച; സ്വര്‍ണവും പണവും മോഷണം പോയി, ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സ്ത്രീയുടെ വീട്ടിലും മോഷ്ടാവെത്തി
Aug 1, 2018, 13:36 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 01.08.2018) ഉദിനൂരില്‍ രണ്ടു വീടുകളില്‍ കവര്‍ച്ച നടന്നു. ഒരു വീട് കുത്തിത്തുറന്ന് അകത്ത് കടന്ന മോഷ്ടാവ് അലമാരയില്‍ സൂക്ഷിച്ചുവെച്ചിരുന്ന രണ്ടു പവന്റെ സ്വര്‍ണാഭരണവും 32,000 രൂപയും കവര്‍ന്നു. ഉദിനൂര്‍ പള്ളിക്ക് സമീപത്തെ സി കെ റാഷിദിന്റെ വീട്ടില്‍ നിന്നാണ് പണവും സ്വര്‍ണവും കവര്‍ന്നത്.
റാഷിദും കുടുംബവും തൃക്കരിപ്പൂര്‍ വടക്കേ കൊവ്വലിലെ ബന്ധുവിന്റെ മരണത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി അങ്ങോട്ട് പോയിരുന്നു. രാത്രി 11 മണിക്കും ഒരു മണിക്കും ഇടയിലുള്ള സമയത്താണ് കവര്‍ച്ച നടന്നത്. ഒരു മണിയോടെ എത്തിയപ്പോഴാണ് പിറകുവശത്തെ ഗ്രില്‍സിന്റെ പൂട്ടും അടുക്കള വാതിലും തകര്‍ത്ത നിലയില്‍ കണ്ടത്. കമ്മല്‍, മോതിരം, ലോക്കറ്റ് എന്നിവയാണ് നഷ്ടപ്പെട്ടത്.
പരുത്തിച്ചാലിലെ എ ജി ആഇശയുടെ വീടിന്റെ ഗ്രില്‍സ് പൊളിച്ചു അകത്ത് കടന്നാണ് മോഷണം നടന്നത്. ആഇശ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നതിനാല്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ചന്തേര എസ് ഐ വിപിന്‍ ചന്ദ്രന്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി. വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തും. റാഷിദിന്റെ പരാതിയില്‍ ചന്തേര പോലീസ് കേസെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Robbery, Crime, Top-Headlines, Udinur, Robbery in houses at Udinur
< !- START disable copy paste -->