ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതിന് സമ്പന്ന യുവതിക്കും ഗള്‍ഫിലുള്ള ഭര്‍ത്താവിനുമെതിരെ പോക്സോ കേസ്; പെണ്‍കുട്ടിയെ ബാലവേല ചെയ്യിപ്പിച്ചതായും കണ്ടെത്തി, പീഡനത്തിനിരയായത് വീട്ടുജോലിക്കാരിയുടെ മകള്‍
Aug 17, 2018, 22:24 IST
കാസര്‍കോട്: (www.kasargodvartha.com 17.08.2018) ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതിന് സമ്പന്ന യുവതിക്കും ഗള്‍ഫിലുള്ള ഭര്‍ത്താവിനുമെതിരെ പോക്സോ പ്രകാരം പോലീസ് കേസെടുത്തു. പെണ്‍കുട്ടിയെ ബാലവേല ചെയ്യിപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്. മലയോര പ്രദേശത്താണ് നാടിനെ നടുക്കിയ പീഡന സംഭവം നടന്നത്. പെണ്‍കുട്ടി ക്ലാസ് മുറിയില്‍ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ക്ലാസ് അധ്യാപിക വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ കൗണ്‍സിലിംഗിലാണ് പീഡന വിവരം പുറത്തുവന്നത്.
പെണ്‍കുട്ടിയുടെ അമ്മ സമ്പന്ന യുവതിയുടെ വീട്ടിലാണ് ജോലി ചെയ്യുന്നത്. ഒമ്പതാം ക്ലാസുകാരിയായ മകളെയും യുവതിയുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് വീട്ടുജോലിക്കായി നിര്‍ത്തുകയായിരുന്നുവെന്നാണ് വിവരം. ഈ വീട്ടില്‍ വെച്ചാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. ഗള്‍ഫിലുള്ള ഭര്‍ത്താവ് വീട്ടിലെത്തിയപ്പോള്‍ പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായും ഭാര്യ ഇതിന് സഹായം ചെയ്തുകൊടുത്തതായുമാണ് വിവരം. യുവതി നഗ്‌നചിത്രങ്ങളും വീഡിയോയും കാട്ടി പെണ്‍കുട്ടിയെ സ്വവര്‍ഗരതിക്കിരയാക്കിയിട്ടുണ്ടെന്നും വിവരം പുറത്ത് വന്നിട്ടുണ്ട്. ഇതേ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.
പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തതോടെ സമ്പന്ന യുവതി ഒളിവില്‍ പോയിരിക്കുകയാണെന്ന് പോലീസ് കേന്ദ്രങ്ങള്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. യുവതി ബംഗളൂരുവിലെ രഹസ്യ കേന്ദ്രത്തിലാണെന്നാണ് വിവരം. പെണ്‍കുട്ടിയുടെ പിതാവിന് ചെറിയ മാനസികാസ്വാസ്ഥ്യമുണ്ട്. മൂത്ത മകളെ വിവാഹം ചെയ്ത് അയച്ചിരുന്നു. കൗണ്‍സിലിംഗിന് വിധേയമാക്കിയ ശേഷം സ്വന്തം വീട്ടിലേക്ക് കുട്ടിയെ അയക്കാന്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ തയ്യാറായപ്പോള്‍ തന്നെ വീട്ടിലേക്ക് അയക്കരുതെന്ന് പെണ്‍കുട്ടി അപേക്ഷിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയെ സംരക്ഷണ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. പെണ്‍കുട്ടിയുടെ മാതാവില്‍ നിന്നും വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Molestation, Kasaragod, News, Case, Child, Girl, Student, Job, Molestation case against Woman and Husband