city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സിപിഎം പ്രവര്‍ത്തകന്‍ എം ബി ബാലകൃഷ്ണ്‍ വധത്തില്‍ വിധി 31ലേക്ക് മാറ്റി

ഉദുമ:  (www.kasargodvartha.com 14.08.2018) സിപിഎം പ്രവര്‍ത്തകന്‍ എം ബി ബാലകൃഷ്ണ്‍ വധത്തില്‍ വിധി 31ലേക്ക് മാറ്റി. കേസില്‍ കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ചൊവ്വാഴ്ച വിധി പറയാന്‍ വെച്ചതായിരുന്നു. ചൊവ്വാഴ്ച കേസ് പരിഗണിക്കവെയാണ് ആഗസ്റ്റ് 31ലേക്ക് മാറ്റിയത്.

2013 സപ്തംബര്‍ 16ന് തിരുവോണ ദിവസം രാത്രി തൊട്ടടുത്തുള്ള ഒരു മരണവീട്ടില്‍ പോയി സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് ടെമ്പോ ഡ്രൈവറായ മാങ്ങാട്ടെ എം ബി ബാലകൃഷ്ണ(45)നെ ആര്യടുക്കം ബാര ജി എല്‍ പി സ്‌കൂളിന് സമീപത്തുള്ള ഇടവഴിയില്‍ തടഞ്ഞ് നിര്‍ത്തി അഞ്ചംഗ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയത്.
സിപിഎം പ്രവര്‍ത്തകന്‍ എം ബി ബാലകൃഷ്ണ്‍ വധത്തില്‍ വിധി 31ലേക്ക് മാറ്റി
എം ബി ബാലകൃഷ്ണ്‍
യൂത്ത് കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി പ്രസിഡണ്ട് മാങ്ങാട് ആര്യടുക്കം കോളനിയിലെ പ്രജിത്ത് എന്ന കുട്ടാപ്പി(28), ആര്യടുക്കത്തെ ശ്യാം മോഹന്‍ എന്ന ശ്യാം(29), ആര്യടുക്കത്തെ എ സുരേഷ്(29), ഉദുമ നാലാം വാതുക്കലിലെ യു ശ്രീജയന്‍ (43), ആര്യടുക്കം കോളനിയിലെ എ കെ രഞ്ജിത്ത്(34), ഷിബു കടവങ്ങാനം, മജീദ് എന്നിവരാണ് കേസിലെ പ്രതികള്‍.

ഇതില്‍ പ്രജിത്ത് എന്ന കുട്ടാപ്പി കിണറ്റില്‍ വീണ് മരണപ്പെട്ടിരുന്നു. അന്ന് ഹൊസ്ദുര്‍ഗ് സിഐ ആയിരുന്ന ഇപ്പോഴത്തെ കാഞ്ഞങ്ങാട് ഡിവൈഎസ്പി പി കെ സുധാകരനാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(രണ്ട്) കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Udma, Kasaragod, News, Murder-case, Court, MB Balakrishnan murder case: Verdict postponed to 31st August 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia